Home | Articles | 

Kerala.myparish.net
Posted On: 30/08/19 18:29

 

മാധ്യമബഹിഷ്കരണം ആഹ്വാനം ചെയ്യുന്നത് ക്രിസ്തീയമായി നല്ലതല്ല. ആത്മാർത്ഥതയില്ലാത്ത വിമർശനത്തിലെയും, നല്ല points സഭ ശ്രദ്ധിക്കണം- അങ്ങനെ സഭയ്ക് കൂടുതൽ നന്നാകാൻ കഴിയും. വിശ്വാസികൾക്ക് മീഡിയ വിദ്യാഭ്യാസം കൊടുക്കണം- അവർ തെറ്റും ശരിയും തരംതിരിക്കട്ടെ: ബഹിഷ്കരണം അല്ല വേണ്ടത്. മനോരമയെ ബഹിഷ്കരിക്കാൻ പറഞ്ഞ ചില വൈദികർ മനോരമ വരുത്തുന്നുണ്ട്. (ദീപിക ഒരു additional പത്രം എന്ന നീലയിലാണ് പല വൈദികരും വരുത്തുന്നത്.) "'നിങ്ങൾ അൽമായർ അറിവില്ലാത്ത വരായതുകൊണ്ട് ഞങ്ങൾ പറയുന്നതു മാത്രം വായിക്കുക" എന്ന നിലപാടു ശരിയല്ല- അൽമായരെ വൈകാരിക ഭക്തിയിൽ തളച്ചിട്ടാൽ ശാശ്വത ആത്മീയവളർച്ച ഉണ്ടാകില്ല . അതുപോലെ, "അൽമായർ ഷാലോം ടിവിയിലെ കൊന്ത മാത്രം കണ്ടിരുന്നാൽ മതി" എന്ന നിലപാടും ശരീയല്ല. ശാലോമിൽ പ്രസംഗിക്കുന്ന അച്ചന്മാർ അവരുടെ പ്രസംഗം മാത്രം കേട്ടേക്കും: മറ്റുള്ളവരുടെ പ്രസംഗമോ പ്രാർത്ഥനയോ കേൾക്കുമോ എന്നു സംശയമാണ്. "നിങ്ങൾ ഭക്തി ചാനലിലെ പ്രസംഗവും കൊന്തയും കണ്ടിരുന്നോ" എന്ന് അൽമായരോടു മാത്രം പറയുന്നത് പക്വതയുള്ള ആത്മീയ നേതൃത്വത്തിന്റെ അടയാളമല്ല.)😊 വാർത്തയുടെ ഒരു definition പറയാറുണ്ട്. 'പട്ടി മനുഷ്യരെ കടിച്ചാൽ വാർത്തയല്ല. മറിച്ച് മനുഷ്യൻ പട്ടിയെ കടിച്ചാൽ വാർത്തയാണ്.' കത്തോലിക്കാസഭ അച്ചടക്കമുള്ള പ്രസ്ഥാനമായിരുന്നു. ഇപ്പോൾ കുറെ വൈദികരും സിസ്റ്റേഴ്സൂം അച്ചടക്കലംഘനം കാണിക്കുന്പോൾ അതു വാർത്തയാകുന്നത് അത്ഭുതമല്ല... അച്ചടക്ക രാഹിത്യം മുളയിലെ നുള്ളണമായിരുന്നു. ഉദാഹരണത്തിന് മുൻ സിസ്റ്റർ സ്വകാര്യസ്വത്തായി കാർ വാങ്ങിയപ്പോൾ അതു വലിയ അച്ചടക്കലംഘനമാണ്. അന്നേ വീശദീകരണം ചോദിച്ച് നടപടി എടുത്തിരുന്നെങ്കിൽ അവർ എർണാകുളത്തെ സമരത്തിനും ചാനലിൽ ചർച്ചയ്കും "മുൻസിസ്റ്റർ" എന്ന നിലയ്കേ പങ്കെടുക്കുമായിരുന്നുള്ളു! അന്ന് നടപടി എടുക്കാത്ത അധികാരികളാണ് ഇന്ന് അവർക്ക് വാർത്താ പ്രാധാന്യം കൊടുത്തത്. (സന്യാസി സ്ത്രിയാണെങ്കിലും പുരുഷനാണെങ്കിലും പ്രൈവറ്റ് property വാങ്ങാൻ അനുവാദം വേണം. എല്ലാവൈദികരും സന്യാസിയല്ല). എർണാകുളത്തെ വിമതവൈദികരുടെ കാര്യത്തിൽ, വിമത പ്രവർത്തനം പണ്ടേ പരിഹരിക്കണമായിരുന്നു. വൈദികരെയും മെത്രാന്മാരെയും സമൂഹം ഉയർന്ന പീഠത്തിൽ കാണുന്നതുകൊണ്ട് അവർ സ്ത്രീപീഡനം നടത്തിയാൽ സാധാരണക്കാരുടെ പീഡനത്തേക്കാൾ വലിയ വാർത്തയാകും. മന്ത്രിമാരുടെയും അങ്ങനെതന്നെ-- കേസ് തീരും വരെ മന്ത്രി രാജി വയ്ക്കേണ്ടി വരും... ചർച്ചയും നടക്കും. അതിലൊന്നും അത്ഭുതമില്ല. സഭയും വലിയ പ്രസ്ഥാനമായതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കപ്പെടും. ഇന്നലെ ഉണ്ടായ ഒരു വാർത്ത ശ്രദ്ധിക്കാം: അഭയകേസിൽ ഒരു സിസ്റ്റർ കൂറു മാറി. അതായത് പോലീസിനോടു പറഞ്ഞതിനെതിരായി കോടതിയിൽ പറഞ്ഞു. ഇങ്ങനെ ബൈബിളീൽ തൊട്ടു നുണ പറഞ്ഞാൽ അതു വാർത്തയാകും. "കള്ളസാക്ഷി പറയരുത്" എന്നതു ദൈവകല്പനയാണ്...! (കുന്പസാരം, പാപം ചെയ്യാനുള്ള ലൈസൻസായി കാണുന്നതുകൊണ്ടാണോ അഭിഷിക്ത ക്രൈസ്തവർ ഇങ്ങനെ നൂണപറയുന്നത്? ദൈവവിശ്വാസമുള്ള ഒരു ഹൈന്ദവസ്ത്രീ ആയിരുന്നെങ്കിൽ ഉളുപ്പില്ലാതെ നുണ പറയുമായിരുന്നോ?!) സുറിയാനി സഭയ്ക് നേരത്തെഇല്ലാതിരുന്ന രഹസ്യകുന്പസാരം നിർബന്ധമാക്കണമോ എന്ന് നമ്മുടെസഭ ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു. കുന്പസാരിക്കാൻ കഴിയുന്നതുകൊണ്ടായിരിക്കുമല്ലോ ഒരിക്കൽ പറഞ്ഞ സത്യത്തിനെതിരായി, പിന്നീടു കോടതിയിൽ ബൈബിളിൽ തൊട്ടു നുണ പറഞ്ഞത് (?ഏതെങ്കിലും ഒന്നു നുണയാണ്!). ഫ്രാങ്കോ കേസിലും ഒന്നുകിൽ ഒരു ബിഷപ് നുണ പറയുന്നു; അല്ലെങ്കിൽ ഒരു സന്യാസസഭയുടെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ നുണ പറയുന്നു. അല്ലെങ്കിൽ രണ്ടു പേരും സത്യം വളച്ചൊടിക്കുന്നു-- അപ്പോൾ വാർത്തയാകില്ലേ? ചാനലുകളുടെ ജോലി സഭയെ നന്നാക്കലല്ല: നാം സ്വയം നന്നാകണം. തെറ്റൂ ചെയ്യുന്ന സന്യാസികളെയും വൈദികരെയും മെത്രാന്മാരെയും സഭ സമയത്തു തിരുത്തണം. പ്രതീക്ഷയ്കു വിരുദ്ധമായ തെറ്റുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. വിശുദ്ധ സ്ഥലം പരമാവധി വിശുദ്ധമായി സൂക്ഷിക്കണം. അപ്പോൾ സഭയുടെ കെട്ടുറപ്പു കൂടും. നെഗറ്റീവ്ന്യൂസ് കുറയും. Sebastian D Kunnel



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading