Home | Articles | 

Kerala.myparish.net
Posted On: 19/09/18 16:35

 

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..ഒരു സംശയം..സാധാരണ ഒരു ജീവിതാന്തസ്സിനെക്കുറിച്ചു പറയാൻ ആ നിലയിൽ ജീവിക്കുന്നവരോടോ, ജീവിച്ചു വിജയിച്ചവരോടോ ആണ് ചോദിക്കുക..വിവാഹമോചിതരെക്കാൾ വിവാഹജീവിതം നയിക്കുന്നവരാണ് വിവാഹത്തെക്കുറിച്ചു പറയാൻ യോഗ്യർ പിന്നെ എന്താണ് സന്യസ്ഥ ജിവിതം മാത്രം ആ ജിവിതം ഉപേക്ഷിച്ചവരുടെ വാക്കുകളിൽ നിന്നു വിലയിരുത്താൻ പ്രമുഖ ചാനലുകളും, ബുദ്ധിജീവികളും ശ്രമിക്കുന്നത്..തിരുസഭയുടെ കൂദാശകളെക്കുറിച്ചു ഒരു വിവരവും ഇല്ലാത്തവരാണ് അതിനെക്കുറിച്ചു ഇപ്പോ തർക്കിച്ചു കേൾക്കുന്നത്...ഇംഗ്ലീഷ് പ്രൊഫസർ ഫിസിക്സ് ക്വിസിൽ പങ്കെടുക്കാൻ പോയ പോലെ...ബിഷപ്പ് ഫ്രാങ്കോ ആണോ സഭ എന്നു ചോദിക്കുന്നവരോടു ഒരു വാക്കു, ആ ചോദിക്കുന്നവരാണ് അങ്ങനെ പ്രചരിപ്പിക്കുന്നത്..തിരുസഭയോടൊപ്പം എന്നു പറയുന്ന എല്ലാവരെയും "ദേ, ബിഷപ്പിനെ സംരക്ഷിക്കുന്നവർ (മൂടുതാങ്ങികൾ എന്നാണു അവരുടെ ഭാഷ)" എന്നു പറഞ്ഞുവരും... ഞങ്ങൾക്കു സഭ എന്നുപറഞ്ഞാൽ വ്യക്തികളോ, സ്ഥാപനങ്ങളോ അല്ല...അവിടെ പ്രസംഗിച്ചവരോ സമരം നടത്തുന്നവരോ ബിഷപ്പിനെക്കുറിച്ചു മാത്രമല്ല പരാമർശം നടത്തുന്നത്...കൂദാശകളെക്കുറിച്ചാണ്...ഈശോമിശിഹായുടെ മൗതിക ശരീരമാണ് തിരുസഭ...അതായത് കൂദാശകൾ പുത്രൻതമ്പുരാനായ മിശിഹാ തന്നെയാണു..അതിൽ തൊട്ടാൽ ഈശോയെയും തിരുസഭയെയും സ്നേഹിക്കുന്നവർക്ക് കൊള്ളും, അപ്പോ തീര്ച്ചയായും പ്രതികരിക്കും..പീഡനം നടത്തിയെന്ന് ആരോപിക്കുന്ന വ്യക്തിയെയും,അതു മൗനമായി ഏറ്റുവാങ്ങിയെന്നു പറയുന്ന വ്യക്തിയെയും ഞാൻ വിധിക്കുന്നില്ല... 13 പ്രാവശ്യം പോയിട്ട് ഒരു പ്രാവശ്യമെങ്കിലും ഈശോയുടെ സ്‌നേഹം എന്ന നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ രണ്ടുപേരും ശിക്ഷിക്കപ്പെടണം.. അവസാനമായി ഫെമിനിസ്റ്റുകളോടും ഉന്നതരോടും ഒരു വാക്കു...സ്ത്രീശാക്തീകരണ വാദം ആണല്ലൊ ഇപ്പഴത്തെ ട്രെൻഡ്.. 40 വയസ്സു കഴിഞ്ഞ വിവരവും,വിദ്യാഭ്യാസവും,ആരോഗ്യവും ഉള്ള ഒരു സ്ത്രീക്കു തന്റെ മാനം സംരക്ഷിക്കാൻ ഉള്ള കഴിവില്ലാ, അവർ ഭയപ്പെട്ടു പോകും എന്നു പറയുന്ന നിങ്ങൾക്കൊക്കെ സത്രീ എന്താണെന്നു അറിയുമോ? എന്റെ വരും തലമുറയെപ്പോലും അബലകൾ ആക്കാൻ നടക്കുന്നവരാണ് നിങ്ങൾ... പരസ്യചുംബനമോ, ശരീരപ്രകടനമോ, ലഹരിഉപയോഗമാ അല്ല സ്ത്രീയുടെ ശക്തി...സ്വന്തം മാനം സംരക്ഷിക്കാൻ ഏതു പ്രബലന്റെ മുന്നിലും ചെറുത്തുനിന്നു പെൺസിംഹങ്ങൾ ആവണം സ്ത്രീകൾ...ജീവൻപോയാലും മടിക്കുത്തിൽ തൊടുന്നവന്റെ മുന്നിൽ പൊരുതുന്ന പെൺസിംഹങ്ങള് ആവണം ഓരോ സ്ത്രീയും (കെട്ടിയിട്ടു പലർചേർന്നു പീഡിപ്പിക്കുന്നതോ, കുട്ടികളുടെയോ കാര്യമല്ല )... സന്യസ്ഥ സ്ത്രീജനങ്ങളെയും, സകലസ്ത്രീകളെയും അബലകൾ എന്നു പറയിപ്പിക്കുന്ന നിങ്ങളാണോ വിമോചകർ?? തിരുസഭയുടെ കൂദാശകൾക്കെതിരെ ശബ്ദമുയർത്തുന്ന നിങ്ങളാണോ സഭാനവീകരണ വാദികൾ?? അവിശ്വാസികളും യുക്തിവാദികളും എന്തു അടിസ്ഥാനത്തിലാണ് വിശ്വാസമൂല്യങ്ങളെ (പീഡനം ഇതിൽ പെടില്ല) അധിക്ഷേപിക്കുന്നത്.. തിരുസഭയെയും കൂദാശകളെയും പെരുവഴിയിൽ ചവിട്ടിതേക്കുമ്പോ സഹിഷ്ണുതയോടെ കേട്ടുനിൽക്കുന്നതു തിരുസഭ ഈശോയിലൂടെ പഠിപ്പിച്ച ക്ഷമ എന്ന പുണ്യം കൊണ്ടാണു...അതു കഴിവുകേടാണെന്നു തെറ്റിദ്ധരിക്കുന്നതു ആ വാക്കിന്റെ അർത്ഥം അറിയാത്തതു കൊണ്ടാണു..ബിഷപ്പ് തെറ്റുകാരനെന്നു തെളിഞ്ഞാൽ ഒരു സഭാതനായരും കൂടെനിൽക്കില്ലാ...എന്നാൽ,അന്നും ഇന്നും എന്നും കൂദാശകളെയോ സഭയെയോ ഈശോയെയോ കല്ലെറിയാൻ വിട്ടുതരില്ല, പറ്റുന്ന വിധത്തിലൊക്കെ പ്രതികരിക്കും... ഞാൻ ഈശോയിൽ വിശ്വസിക്കുന്നു, ഈശോ സ്ഥാപിച്ച (എവിടെ എപ്പോൾ എന്നു ചോദിച്ചു വരുന്നവർ ബൈബിൾ പഠിക്കുക മനസിലാക്കുക) കൂദാശകളിൽ വിശ്വസിക്കുന്നു, എന്റെ സഭയിൽ വിശ്വസിക്കുന്നു... സസ്നേഹം, പ്രാര്ത്ഥനകളോടെ + ഈശോയുടെ തിരുനാമത്തിൽ അച്ചു (റോസ് മരിയ)



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading