Home | Articles | 

Kerala.myparish.net
Posted On: 01/10/18 20:29

 




തിരുസഭയിലെ ഒരു വിഭാഗം വൈദികരിലും സന്ന്യസ്തരിലും അല്മായരിലും ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന വിശ്വാസത്യാഗവും ധാർമ്മികാധ:പതനവും കണ്ട് മനസ്സ് തളർന്നിരിക്കുന്നവർക്ക് വളരെ പ്രത്യാശ നല്കുന്ന വചന സന്ദേശമാണ് ഇന്നലെ രാത്രി ശാലോം ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത അഭിഷേകാഗ്നി ശുശ്രൂഷ വഴി പ്രിയ വട്ടായിലച്ചൻ പങ്ക് വച്ചത്. വചന സന്ദേശത്തിന്റെ ചുരുക്കം ഇതാണ്. ഇതെല്ലാം മുൻപ് പ്രവചിക്കപ്പെട്ടതു പോലെ സംഭവിക്കേണ്ടത് തന്നെയാണ്. നാം പലരും കരുതുന്നത് പോലെ തിരുസഭയെ ലോകം മുഴുവൻ അംഗീകരിക്കുകയും തിരുസഭയിലെ എല്ലാവരും തന്നെ വിശുദ്ധിയിലേക്കും വിശ്വാസ പൂർണ്ണതയിലേക്കും കടന്ന് വരുന്ന നാളുകൾ ആയിരിക്കുകയില്ല വരും നാളുകൾ. പകരമായി ദൈവവചനങ്ങളും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും പ്രവചിക്കുന്നത് പോലെ ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായി തെറ്റിദ്ധാരണകളുടേയും പീഡനങ്ങളുടേയും നാളുകളിലൂടെ തിരുസഭ കടന്ന് പോകേണ്ടി വരും. നെല്ലും പതിരും വേർതിരിക്കപ്പെടുന്ന ആ നാളുകളിൽ അനേകർ വിശ്വാസ ജീവിതം ഉപേക്ഷിക്കും. ക്രിസ്തുവിന്റെ തുടർച്ചയായ തിരുസഭയും, ക്രിസ്തു ക്രൂശിക്കപ്പെട്ടത് പോലെ ക്രൂശിക്കപ്പെടും. ആ ക്രൂശീകരണത്തിനു ശേഷം ക്രിസ്തുവിന്റെ ഉത്ഥാനത്തിനോട് സമാനമായ മഹത്ത്വത്തോടെ തിരുസഭയും ഉയിർത്തെഴുന്നേല്ക്കും. കൂടുതൽ അറിയാൻ ആ വചന സന്ദേശത്തിന്റെ You Tube Link ഇതിനോടൊപ്പം നല്കുന്നു.



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading