Home | Articles | 

Kerala.myparish.net
Posted On: 17/09/19 18:19
ആമസോൺ സിനഡ് - എന്താണ് ആ ആറ് തെറ്റുകൾ ?

 

ആമസോൺ സിനഡ് - എന്താണ് ആ ആറ് തെറ്റുകൾ ? ഒക്ടോബർ മാസം ആമസോണിൽ നടക്കാൻ പോകുന്ന സിനഡിൽ (ഒരു അപ്പസ്തോലിക എക്സ്ട്ടോർട്ടേഷൻ ഈ സിനഡിന് ശേഷം മാർപാപ്പ പുറത്തിറക്കും). അതിന് മുൻപേ നടത്തുന്ന ഒരു സിനഡ് ആണ് ആമസോണിൽ നടക്കാൻ പോകുന്നത്. ക്രിസ്തീയ വിശ്വാസത്തെ ഇല്ലാതാക്കുന്ന ഗൗരവമേറിയ ആറ് തെറ്റുകൾ സംഭവിക്കാതിരിക്കാൻ അമേരിക്കയിലെ കർദ്ദിനാൾ Burke, അതുപോലെ ബിഷപ്പ് schneider എന്നിവരുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ അണിച്ചേരാൻ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്താണ് സംഭവിക്കാൻ സാധ്യതയുള്ള ആ തെറ്റുകൾ ? ആ തെറ്റുകൾ അംഗീകരിക്കപ്പെട്ടാൽ ആഗോള തലത്തിൽ തന്നെ ക്രൈസ്ത വിശ്വാസി എന്ന നിലയിൽ എന്ത് പ്രശ്നം ആണ് ഒരുവന് ഉണ്ടാകുക ? വിശ്വാസപരമായ കാര്യങ്ങളിൽ "വിട്ടുവീഴ്ചകൾ " ഉണ്ടായാൽ സഭ സാർവ്വത്രികം ആയതു കൊണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സഭകളുടെ മേലദ്ധ്യക്ഷൻ മാർ അവരുടെ സഭകളിൽ ഇത്തരം "വിട്ടുവീഴ്ചകൾ " അനുവദിക്കുന്നതിന് അത് കാരണമാകും. അത് ആഗോള പരമായി തന്നെ ഇപ്പോൾ വിശ്വാസത്തിൽ അല്പമെങ്കിലും പിടിച്ചു നില്ക്കുന്ന സഭകളുടെ പോലും വിശ്വാസ തകർച്ചയ്ക്ക് കാരണമാകും . ആ ആറ് തെറ്റുകൾ എതൊക്കെയാണ് എന്ന് നോക്കാം. ➡ 1) An implicit pantheism identifying God with nature and universe - ദൈവം പ്രപഞ്ചത്തെ സ്രഷ്ടിച്ചു എന്നതാണ് സത്യം . ആദിയിൽ ദൈവം ആകാശവും സ്രഷ്ടിച്ചു. (ഉൽ 1: 1) . ബൈബിളിലെ ആദ്യത്തെ വചനം ! വിശ്വാസ പ്രമാണത്തിൽ ഈ സത്യം വീണ്ടും ഏറ്റുപറയുന്നു. "ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. (CCC 198) .അതായത് ദൈവം "സ്രഷ്ടാവും" ആകാശവും പ്രകൃതിയും പ്രപഞ്ചവും എല്ലാം "സൃഷ്ടികൾ " എന്നതാണ് സത്യം . ആമസോൺ സിനഡിൽ സ്രഷ്ടാവ് -സൃഷ്ടികൾ എന്ന ബന്ധത്തിന് മാറ്റം വരുത്താൻ ആലോചിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ദൈവമാണ് അല്ലെങ്കിൽ ദൈവം അവയിൽ എല്ലാം ഉണ്ട് ( എല്ലാം ദൈവമാണ് ദൈവം എല്ലാത്തിലുമാണ് എന്ന വാദം )എന്ന തെറ്റിനെ അംഗീകരിക്കുമ്പോൾ ബഹു ദേവത വാദം (ഒന്നിൽ കൂടുതൽ "ദൈവങ്ങളുണ്ട്" എന്ന വാദം) വിശ്വാസ തലത്തിലേക്ക് കടന്നു വരും (ഇപ്പോൾ പോലും പല രൂപത്തിലും അളവിലും അത് സഭയിൽ ഉണ്ട്. അത് ഈ സിനഡിന് ശേഷം നന്നായി അംഗീകരിക്കപ്പെടും! )ദൈവം ഏകനാണ് , ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നീ ദൈവ വചനങ്ങൾ അതുവഴി ലംഘിക്കപ്പെടും. അത് നമ്മുടെ ലിറ്റർജിയിലും പ്രാർത്ഥനയിലും ആധിപത്യം നേടും . മുൻപ് നമ്മുടെ പൂർവ്വികർ പല പല സ്രഷ്ട വസ്തുക്കളെ ആരാധിച്ച് നടന്നു. ക്രിസ്തുവിൽ വിശ്വസിച്ച് ഏക ദൈവം എന്ന സത്യത്തിലേക്ക് പിന്നിട് അവർ കടന്നു വന്നിട്ട് ഇപ്പോഴിതാ ഈ അന്ത്യ കാലത്തിൽ നാം വീണ്ടും പ്രകൃതിയ്ക്കും (nature) പ്രപഞ്ചത്തിനും( universe) അതിലെ വസ്തുക്കൾക്ക് (ദൈവത്തിന് മാത്രം കൊടുക്കേണ്ട ആരാധന ) ആരാധന കൊടുക്കുന്ന അവസ്ഥയിലേക്ക് വീണ്ടും തിരിച്ചു പോകുന്നു. ദൈവം കോപം വരാൻ വേറെ വഴി തേടേണ്ടതുണ്ടോ? ➡ 2) The notion that Paganism is a source of divine revelation and an alternative Pathway to Salvation - ( സൃഷ്ട വസ്തുക്കളെ, പ്രകൃതിയെ (nature) ആരാധിക്കുന്ന ആരാധനരീതികളെ മനുഷ്യന്റെ രക്ഷയ്ക്കായുള്ള വേറൊരു വഴിയായി അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ തെറ്റ്. ആകാശത്തിന് കീഴെ മനുഷ്യരക്ഷയ്ക്കായി യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും നല്കിയിട്ടില്ല എന്ന് തിരുവചനം പറയുന്നു. ( അപ്പ 4:12) . ഈ സത്യത്തിന് എതിരായി രക്ഷയ്ക്ക് പ്രകൃതി ആരാധനയും ഉൾപ്പെടുത്തി കൊണ്ട് രക്ഷയ്ക്ക് പല വഴികളുണ്ട് (യേശു ഒരു വഴി മാത്രം) എന്ന് അംഗീകരിക്കപ്പെടും. അങ്ങനെ പല വഴികളുണ്ടെകിൽ അത് കർത്താവിന് അറിയുമായിരുന്നില്ലേ? അവിടുന്ന് എല്ലാവർക്കുമായി പാടു പീഡകൾ സഹിച്ച് രക്തം ചിന്തി ബലിയായി മാറേണ്ട ആവശ്യമുണ്ടായി ന്നില്ലലോ. മറ്റുവഴികളിലൊന്നും ആരും രക്ത ചിന്തിയിട്ടില്ല. യേശു മാത്രമേ ഇതിനായ് രക്തം ചിന്തിയുള്ളൂ. ഈ തെറ്റ് അംഗീകരിക്കുന്നത് വഴി ക്രിസ്തു ഏല്പിച്ച സുവിശേഷ പ്രഘോഷണ ദൗത്യം സഭ ഉപേക്ഷിക്കും . രക്ഷയ്ക്ക് ക്രിസ്തു വല്ലാതെ വേറെ വഴിയുണ്ടെങ്കിൽ പിന്നെ ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടതില്ലലോ. ➡ 3) The idea that natives already received divine revelation and that the church in the Amazon needs a missionary and pastoral " conversion "- സത്യ വിശ്വാസത്തിൽ നിന്ന് അകലെ ജീവിക്കുന്ന ആമസോണിലെ തദ്ദേശവാസികൾ അനുവർത്തിച്ച് പോരുന്ന പ്രകൃതി ആരാധനയെ (Nature Worship ) അംഗീകരിക്കുക എന്നതാണ് മൂന്നാമത്തെ തെറ്റ് - അവർ ഇപ്പോൾ ആയിരിക്കുന്ന പ്രകൃതിയെ ആരാധനയെ അംഗീകരിക്കുക എന്ന തെറ്റാണത്. അവരോട് ക്രിസ്തുവിനെ പ്രഘോഷിക്കാതെ അവർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി യാരാധനയെ അംഗീകരിക്കുക എന്നതാണ് ആ തെറ്റ്. ➡ 4) granting ministeries for women and turning married local chieftains in to Second class priests - സ്ത്രീകൾക്ക് ചില സഭാപരമായ ദൗത്യങ്ങൾ ഏൽപ്പിക്കുക , വിവാഹിതരായ ചില സമൂഹ തലവൻ മാരെ രണ്ടാം തരത്തിലുള്ള പുരോഹിതൻമാരായി അവരോധിക്കുക എന്നതാണ് നാലാമത്തെ തെറ്റ്. അത് യേശു സ്ഥാപിച്ച പൗരോഹിത്യത്തെ ഇതു വഴി നിഷേധിക്കുന്നു. യേശു സ്ത്രീകളോട് ചെയാൻ പറയാത്തത് അവരെ ഏല്പിക്കുന്ന അവസ്ഥ.! ▶ 5) considering man as a mere link in natures ' ecological chain and economic development as an aggression against mother earth - മനുഷ്യനെ പ്രകൃതിയിലെ ഒരു ഘടകം മാത്രമായി തരം താഴ്ത്തപ്പെടുന്ന അവസ്ഥയാണിത്. വെറും സൃഷ്ടി മാത്രമായ ഭൂമിയ്ക്ക് " ദിവ്യത്വം " കല്പിക്കുന്ന അവസ്ഥയാണത്. പരിസ്ഥിതിയ്ക്ക് മനുഷ്യനേക്കാൾ പ്രാധാന്യം കല്പിക്കുന്ന അവസ്ഥ. ➡ 6) Calling for an " Integral ecological conversion " which Includes the adoption of the collective Social model of natives where Individual Personality and freedom are undermined - പരിസ്ഥിതിയ്ക്ക് പ്രാധാന്യം കൊടുത്ത് ഒരുവന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് മുകളിൽ അവന്റെ state ന് അധികാരം കല്പിക്കുന്ന അവസ്ഥ. ഈ തെറ്റുകൾ അംഗീകരിക്കുന്നത് വഴി ഒരു അകത്തോലിക്ക ചിന്താധാരയിലേക്ക് കത്തോലിക്ക സഭ പൂർണ്ണമായി വീഴും. എറ്റവും മുകളിൽ തെറ്റ് വന്നാൽ ആ തെറ്റ് "അനുസരണം " എന്ന ലേബലിൽ താഴെ തട്ട് വരെ സഭയിൽ പടരും!!! നമ്മുക്ക് പ്രാർത്ഥിക്കാം പരിശുദ്ധാത്മാവിനാൽ സഭ നയിക്കപ്പെടാൻ - ഒരു ജപമാല (ഇന്ന് 17-9 - 19 മുതൽ 40 ദിവസം 26 - 10 - 19 വരെ , ആഴ്ചയിൽ ഒരു ദിവസം ഉപവാസം ബുധനാഴ്ചയോ വെള്ളിയാഴ്ചയോ , മിഖായേൽ മാലാഖയുടെ പ്രാർത്ഥന 9 ദിവസം 29-9-19 മുതൽ 7-10 - 19 വരെ, തിരുഹൃദയത്തോടുള്ള നോവേന സിനഡ് കാലയളവ് ആയ 6-10 - 19 മുതൽ 26-10 - 19 വരെ. 🕎ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകൂ....... 🕎 കത്തോലിക്ക വിശ്വാസത്തിന് വേണ്ടി പോരാടൂ..... 🕎 നമ്മുക്കായ് രക്തം ചിന്തി പാപപരിഹാരം ആയി തീർന്ന യേശുവിനെ ബോധപൂർവം തള്ളികളയാനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ ദുരന്ത വേളയിൽ പ്രാർത്ഥനയിലും ഉപവാസത്തിലും നിങ്ങളുടെ സമയം ചിലവഴിച്ച് സഭയെ സഹായിക്കൂ. ആവേ മരിയ ! By Robin Dharbhakuzhiyil



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading