നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!

 

പാഷണ്ഡതകൾ ചൂണ്ടിക്കാട്ടി കയ്യടി നേടി, കരിസ്മാറ്റിക് പ്രസ്ഥാനത്തെയും ദൈവകൃപയുള്ള വൈദികരെയും പ്രതിസ്ഥാനം ചേർത്ത് വിജാതീയയെ പ്രണയിക്കാൻ, കുഞ്ഞാടുകളെ ആഹ്വാനം ചെയ്യുന്ന, ജോഷി മയ്യാറ്റിൽ അച്ഛന്റെ അതിബുദ്ധിപരമായ ""ഇത്തിൾകണ്ണി ലേഖനത്തിന്"സമർപ്പണം
പാഷണ്ഡതകൾ ചൂണ്ടിക്കാട്ടി കയ്യടി നേടി, കരിസ്മാറ്റിക് പ്രസ്ഥാനത്തെയും ദൈവകൃപയുള്ള വൈദികരെയും പ്രതിസ്ഥാനം ചേർത്ത് വിജാതീയയെ പ്രണയിക്കാൻ, കുഞ്ഞാടുകളെ ആഹ്വാനം ചെയ്യുന്ന, ജോഷി മയ്യാറ്റിൽ അച്ഛന്റെ അതിബുദ്ധിപരമായ ""ഇത്തിൾകണ്ണി ലേഖനത്തിന് "സമർപ്പണം!!🙏🏻🙏🏻
P O C യെ Pagan Oriented Commission ആക്കി മാറ്റരുത്!!

 

50%സത്യവും 50%അസത്യത്തെ സത്യമായി അവതരിപ്പിച്ചു മുന്നേറാനുള്ള ത്വരയും ജോഷി അച്ഛന്റെ ലേഖനത്തിൽ ഉടനീളം ഉണ്ട്!

 

** നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**
തലകെട്ടിൽ തന്നെയുണ്ട് വികലതയും നിരാശയും!
ബഹുമാനപ്പെട്ട ജോഷി അച്ഛൻ ഇവിടെ "മരം" എന്ന് ഉദ്ദേശിക്കുന്നത് തിരുസഭയെ ആകണം! "ഇത്തിൾകണ്ണികൾ" സഭയ്ക്കുള്ളിൽ നിന്നും സഭയുടെ നേതൃത്വം / പഠനങ്ങൾ  /എന്നിവക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളും ആകണം!
തിരുസഭയെ തകർക്കാൻ ഒരു ഇത്തിൾ കണ്ണികൾക്കും കഴിയില്ല എന്ന് പണ്ഡിതനായ അങ്ങയെ പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ! അല്ലെങ്കിൽ അജ്ഞത ആകണം , അങ്ങനെ കരുതാനും കഴിയില്ല, അല്ലെങ്കിൽ കണ്ണടച്ചുള്ള ഇരുട്ടാക്കൽ ആകാം പക്ഷെ ആർക്കു വേണ്ടി!!?

 

///ഏതാണ്ട് മുപ്പതുവര്‍ഷംമുമ്പ് എവിടെനിന്നോ വന്ന ഒരു മാത്യു തിരുമലയച്ചന്‍ ///
അഡ്രസ്സ്, ഊരും പേരും ഒന്നും ഇല്ലാതെ വന്ന ഈ പുരോഹിതൻ ആകാശത്ത് നിന്ന് പൊട്ടി മുളച്ചതായിരിക്കുമോ? ഇതൊന്നും അന്വേഷിക്കാൻ സഭാ സംവിധാനം പ്രാപ്തമല്ല എന്നാണോ??
നേതൃത്വം ഭൗതിക മേഖലകളിൽ മാത്രമായി അഭിരമിക്കുമ്പോൾ തിന്മ ഭവനത്തിനുള്ളിൽ കടന്നു കയറുന്നത് ശ്രെദ്ധിക്കാൻ എവിടെ സമയം ഇല്ലേ??

 

 

ധൂർത്തപുത്രന്റെ ഉപമ കേട്ടു തുടങ്ങുമ്പോൾ തന്നെ അവൻ തെറ്റു ചെയ്തവൻ എന്ന ചിന്ത എല്ലാവരിലും ഉണ്ടാകുന്നു! അതു പോലെ തന്നെയാണ് പാഷണ്ഡതയുടെ ചുഴിയിൽ പെട്ട് ഭവനം വിട്ടു പോയ "സ്പിരിറ്റ് ഇൻ ജീസസ്" എംപറർ ഇമ്മാനുവേൽ" ഗ്രൂപ്പുകാരേയും, മനോവ പോലുള്ള വ്യക്തി അധിഷ്ഠിത പാഷണ്ഡ തയും ചൂണ്ടിക്കാണിച്ചു കൊണ്ട് കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെയും, ദൈവ കല്പന മായം ചേർക്കാതെ പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്യുന്ന വൈദിക-അൽമായ സുവിശേഷകരെ സംശയത്തിന്റെയും, അപവാദത്തിന്റെയും, വർഗ്ഗീയ , ഭീകരവാദ നിഴലിൽ നിർത്താൻ ജോഷി മയ്യാറ്റിൽ അച്ഛൻ നന്നായി ശ്രമിക്കുന്നുണ്ട്!!
ഇത്തരം cult കൾ ഉണ്ടായതിൽ സഭയുടെ നേതൃത്വത്തിനുള്ള പങ്ക് നിഷേധിക്കാൻ ആകുമോ?

 

 

വൈദികർ എന്തു മ്ലേച്ഛത ചെയ്താലും അത് മൂടിവയ്‌ക്കാൻ കാണിക്കുന്ന അത്യുത്സാഹം തിന്മക്കു വളക്കൂറുള്ള മണ്ണാക്കി നമ്മുടെ സഭയെ മാറ്റുന്നുണ്ട്!


ഓരോ പീഡന, അശ്ലീല സംഭവങ്ങൾ ഉണ്ടാകുമ്പോഴും അത് "ഒറ്റപ്പെട്ട സംഭവം"എന്ന് ചില രാഷ്ട്രീയക്കാരെപ്പോലുള്ള ഒഴുക്കൻ സമീപനം സ്വീകരിക്കുകയും, ചെയ്യുന്ന നിലപാട് അപഹാസ്യമാണ്!
സഭാമക്കൾക്കുള്ള സംശയങ്ങൾക്ക് സഹാനുഭൂതിയോടെ മറുപടി നൽകാൻ പ്രാപ്തരായ അധരത്തിൽ ജ്ഞാനമുള്ള വൈദികരുടെ അഭാവം സഭ തുറന്നു സമ്മതിക്കുക തന്നെ വേണം!
അടിസ്ഥാന പാഠമായി നെറ്റിയിൽ കുരിശു വരക്കേണ്ടത് എങ്ങിനെ എന്ന്‌ ചോദിച്ചാൽ അതിനു പോലും ഒരു രൂപതയിൽ മാത്രമുള്ള വൈദികർക്കു പോലും ഏകാഭിപ്രായം ഉണ്ടോ?
ചിലർ ഇടതു നിന്നു വലത്തേക്കും, മറ്റു ചിലർ വലത്‌ നിന്നും ഇടത്തേക്ക്, മറ്റുചിലർ ആകെ മൊത്തം "വിറപ്പിച്ചു" കൊണ്ടുള്ള ആശീർവാദം ഇങ്ങനെ പോകും ഉത്തരങ്ങൾ!
ചിലർക്ക് കിഴക്കോട്ട് തിരിയണം, ചിലർക്ക് ജനാഭിമുഖം, ചിലർക്ക് ആനവാതിൽ അടച്ചിട്ടുള്ള ബലിയർപ്പണം....
പരിശുദ്ധ കുർബ്ബാന മുട്ടു കുത്തി  നാവിൽസ്വീകരിക്കുക, നിന്നു കൊണ്ടു നാവിൽ, കൈകളിൽ നൽകുക , തനിയെ എടുത്തു കഴിക്കുക തുടങ്ങി ഏതെല്ലാം രീതികൾ?...
ഓണക്കുർബ്ബാന ചൊല്ലുന്ന പുരോഹിതൻ, ചൊല്ലാത്തവർ, യോഗ തെറ്റെന്നു പറയുന്ന മാർപാപ്പ, കർദ്ദിനാൾ, സഭാ പഠനങ്ങൾ എന്നാലും യോഗധ്യാനം നടത്തിയില്ല എങ്കിൽ ആസനം ഉറക്കാത്ത പുരോഹിതർ!
വിജാതീയ അനുകരണങ്ങളെ ബലിവേദിയിലേക്ക് വരെ ചുമന്നു കയറ്റുന്ന പൈശാചികതയെ എതിർക്കുന്ന പുരോഹിതർക്ക് എതിരെ ജോഷി അച്ഛനെ പോലുള്ളവരുടെ നാവ് ഉയരുന്നത് പലവട്ടം കണ്ടു!
ഇനി നിങ്ങൾ പറയൂ ജോഷി അച്ഛാ ഈ വിശ്വാസി ആരെ അനുസരിക്കണം??
ആദ്യം ഇടയന്മാർ ആയ നിങ്ങൾക്ക് ഒരു യോജിപ്പ് ഉണ്ടാക്കാൻ നോക്കുക! അതൊരിക്കലും സാധ്യമല്ല എന്ന യാഥാർഥ്യം എല്ലാവർക്കും അറിയാം! അതാണല്ലോ ചരിത്രവും!
പിന്നെ ആകെയുള്ള ആശ്വാസം വിശ്വാസികളെ വിറ്റും, പിഴിഞ്ഞും, ഭീഷണി മുഴക്കിയും, സാത്താന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയും സ്വയം ലാഭം ഉണ്ടാക്കുന്ന കഴുത്തറക്കുന്ന കാലി കച്ചവടക്കാരെ പോലെ ആകുക എന്നതാണ് ഇന്ന് പല പുരോഹിതരുടെയും രീതി!

 

ഓണാഘോഷം പള്ളിക്കുള്ളിൽ ബെലിപീഠത്തിന് സമീപം ഓണത്തപ്പനെ ഉണ്ടാക്കി വയ്ക്കുന്ന തരത്തിലേക്ക് അധഃപതിച്ചപ്പോൾ ദൈവാത്മാവുള്ള പുരോഹിതരോ അൽമായരോ എതിർത്താൽ ഉടനെ "ഒരു wish ചെയ്താൽ, ഒരു പൂക്കളം ഇട്ടാൽ, ഒരു ഗ്ലാസ്സ് പായസം കുടിച്ചാൽ തീരുന്നതാണോ ക്രൈസ്തവ വിശ്വാസം?" എന്ന കാപട്യം ഉള്ളിൽ പൊതിഞ്ഞ പുറമെ മത സൗഹാർദ്ദ നിഷ്‌കളങ്കത പൂശിയ ചോദ്യവുമായി ഓണക്കുർബ്ബാന വിദഗ്ധൻ അമ്പൂക്കൻ അച്ഛന്റെയും, ഫിൽസൻ അച്ഛന്റെയും ശിപ്പായിമാർ രംഗത്തിറങ്ങും!!

 

അന്യദേവാരാധനാ സൂക്തങ്ങൾക്കു ചുവടു വയ്ക്കുന്ന പുരോഹിതനെയോ, ജിമുക്കി കമ്മൽ ലുങ്കി ഡാൻസ് കളിക്കുന്ന, കന്യാസ്ത്രീകളെയോ വിമർശിച്ചാൽ ഉടനെ അതു "കലയാണ്"എന്ന ന്യായീകരണവുമായി ആളുകൾ ഇറങ്ങും!!
ആത്മാർത്ഥമായ വിചിന്തനം നടത്തിയാൽ ഈ അന്യദേവ നടനം നടത്തിയവരും, ലോക_ജെഡിക സ്വാധീനം കൂടുതലുള്ള സിനിമ സീരിയൽ, സ്റ്റുഡിയോ, ബിസിനസ്സ് മേഖലകളുമായി ബന്ധമുള്ള 99%സഭാ മക്കളും(പുരോഹിതർ, സന്യസ്തരും, അൽമായർ) തെറ്റുകളിൽ നിപതിച്ചു എന്നു മറക്കരുത്!!

 

എഡ്വിൻ, സോണി, കൊക്കൻ, റോബിൻ ഇങ്ങനെ നീളും ആ പുറം ലോകമറിഞ്ഞ tips of an iceberg!!
വിജാതീയ, യോഗ പ്രവണതകൾക്ക് എതിരെ നിലപാട് അറിയിച്ചിട്ടുള്ള സേവ്യർഖാൻ, ഡൊമിനിക് അച്ചന്മാർ ഇപ്പോൾ ജോഷിമയ്യാറ്റിൽ അച്ഛനൊക്കെ "വിലക്ക് കല്പിക്കേണ്ടവർ" ആണ് എന്ന് പറയാതെ പറയുന്നു!
അവരെ വിലക്കി പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ തൽക്കാലം നേതൃത്വം തയ്യാറാകില്ല! ഒപ്പം ദൈവം അനുവദിക്കുന്നത് വരെ അത്തരം പുരോഹിതർ സാത്താന്റെ കെണിയിൽ നിപതിക്കുകയും ഇല്ല!!🙏🏻🙏🏻🙏🏻
Jesus Youth  ന്റെ നേതൃത്വത്തിൽ POC യിൽ സംഘടിപ്പിച്ച സെമിനാർ ജോഷി അച്ഛന്റെ ലേഖനത്തിന് പ്രേരകമായി എന്നത് സന്തോഷം നൽകുന്നതും, പ്രതീക്ഷിച്ചിരുന്നതും ആണ്!
സത്യത്തിൽ അൽമായരുടെ ഇടയിൽ വിജാതീയ ആചാരങ്ങൾ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു, അതിന് എതിരു നിൽക്കുന്നവർ ആരൊക്കെ ?അതിന്റെ ഗ്രാവിറ്റി എന്ത് എന്നൊക്കെ അറിയുവാനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു ഇത് എന്ന്‌ തർക്കമില്ല!

 

ആ മീറ്റിംഗിൽ ദൈവാത്മാവ് പ്രേരിപ്പിച്ച അൽമായരുടെ സാന്നിദ്ധ്യംതുടക്കത്തിൽ ജോഷി അച്ഛൻ ഉൾപ്പെടെ ഉള്ള പുരോഹിതരെ സന്തോഷിപ്പിച്ചു എങ്കിൽ വിജാതീയ കടന്നു കയറ്റത്തെ എതിർക്കുന്ന അൽമായ ശബ്ദങ്ങൾ അവരെ അലോസരപോലെടുത്തിയത് ശരീര ഭാഷയിൽ നിന്നും അന്നേ വ്യക്തമായിരുന്നു! അതിന്റെ തുടർച്ച ഈ ലേഖനത്തിൽ ഉണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി!
അൽമായർ തിരുവചനം പറയുമ്പോൾ ഉള്ള അസ്വസ്ഥത ജോഷി അച്ഛന്റെ ലേഖനം എടുത്തു പറയുന്നുണ്ടല്ലോ!!
അൽമായർ തിരുവചനം quote ചെയ്താൽ അതെല്ലാം വിഡ്ഢിത്തം എന്നു പറയുന്നത് ആത്മീയ നിഗളം(spiritual pride)ആകാം!കത്തോലിക്കാ വിശ്വാസികൾ തീക്ഷ്ണമതികൾ ആകുന്നത് എന്തോ വലിയ അപരാധം ആണെന്നുള്ള ആ പൗരോഹിത്യ മേൽക്കോയ്മ ജോഷി അച്ഛൻ ഉപേക്ഷിക്കാൻ തയ്യാറാകണം!
തിരുവചനം അൽമായർ വ്യാഖ്യാനിക്കേണ്ട! പക്ഷെ വിശുദ്ധരായ സഭാ പിതാക്കന്മാർ (ആധുനിക യുഗം അല്ല) തിരുവചനത്തിന് നൽകിയ വ്യാഖ്യാനങ്ങൾ നിങ്ങൾ "യോ യോ ന്യൂ ജെൻ പുരോഹിതർ" വളച്ചൊടിച്ചു തിരുത്തുമ്പോൾ അതു തൊണ്ട തൊടാതെ വിഴുങ്ങേണ്ട ബാദ്ധ്യത അൽമായർക്കില്ല!!

 

നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർക്ക് തിരുവചനം പറയാൻ മടി ഉണ്ടാകില്ല!
അൽമായർ തിരുവചനം പറഞ്ഞാൽ ഉടനെ സാത്താന് സുവിശേഷം പറയാൻ കഴിയുമെന്ന് പറഞ്ഞു കൊണ്ടുള്ള അടിച്ചിരുത്തൽ അസഹിഷ്ണുതയുടെ പ്രതിഫലനം ആണ്!!
ബാധ ഒഴിപ്പിക്കൽ,തകിട് എടുക്കൽ, കൈവിഷം ഇറക്കൽ തുടങ്ങി ഭൂമാഫിയ ബിസിനസ്സ് വരെയുള്ള കപട അപ്പസ്തോലന്മാരെ എതിർത്തും,അവരുടെ ഭീഷണികളും , ശിപ്പായിമാരുടെ തെറിവിളിയും, കൊലവിളിയും ജപമാല സൈന്യം പലപ്പോഴായി കേട്ടിട്ടുണ്ട്! അപ്പോഴൊക്കെ തിരുവചനവും, പ്രാർത്ഥനയും,പരിശുദ്ധ കുർബ്ബാനയും പകർന്നു തരുന്ന ഊർജ്ജവുമാണ് മുന്നോട്ട് നയിക്കുന്നത്!
നിൽക്കുന്നു എന്നതിൽ ഞങ്ങൾ ആരും അഹങ്കാരിക്കുന്നില്ല വീഴാതിരിക്കാൻ ഉള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ!
ജോഷി അച്ഛന്റെ മറ്റൊരു വിഷമം അൽമായർ freemason അജണ്ടകളെ കുറിച്ച് സംസാരിക്കുന്നതാണ്!
സഭയിൽ, freemason അജണ്ടകൾ നടപ്പിലായിട്ടില്ല എന്നു പറഞ്ഞു വരുന്നത് എന്തടിസ്ഥാനത്തിൽ എന്ന് മനസ്സിലാകുന്നില്ല!

 

Freemason അംഗങ്ങൾ സഭയിലെ സ്ഥാനങ്ങൾ പോലും കൈവശപ്പെടുത്തുന്നു എന്ന കാര്യം കണ്ണടച്ച് ഇരുട്ടാക്കുന്ന വൈദികർക്കും അറിയാം! ഒന്നുകിൽ നിങ്ങൾ അവരുടെ അജണ്ട നടപ്പിലാക്കുന്നു അല്ലെങ്കിൽ നിങ്ങൾ ഒന്നും അറിയാൻ ശ്രമിക്കാത്ത മന്ദോഷ്ണർ!!!

യേശു ഏക രക്ഷകൻ എന്നു പോലും പറയുന്നത് അന്യമതസ്ഥരെ വിഷമിപ്പിക്കും എന്നു പറഞ്ഞ് ദൈവം, ജഗദീശ്വരൻ എന്നൊക്കെ ഉള്ള ഉപരിപ്ലവമായ പ്രയോഗങ്ങൾ ഇന്ന് പുരോഹിതരുടെ ഫാഷൻ ആണ്!!...
ലവ് ജിഹാദിൽ നിന്ന് രക്ഷ നേടാൻ ക്രിസ്ത്യൻ helpline എന്ന Rss കൂടാരത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പുരോഹിതന്മാർ ഏതു രക്ഷകനെ ആണ് പ്രഘോഷിക്കുന്നത്?
ഇപ്പോഴും വിശ്വാസികളുടെ മനസ്സ് പുരോഹിതരുടെ വാക്കുകൾക്ക് വില നൽകുന്നു എന്നത് അവരുടെ കഴിവുകേടായി നിങ്ങൾ കരുതരുത്! ക്രിസ്തുവിനെ സ്നേഹിക്കുന്ന മക്കളുടെ സ്വഭാവമാണ് അത്! പക്ഷെ ക്രിസ്തുവിന്റെ കല്പനകൾ കാറ്റിൽ പറത്തി, മായം ചേർത്ത് പൈശാചികത അടിച്ചേല്പിക്കപ്പെടുമ്പോൾ "തീക്ഷണമതികൾ " പ്രതികരിക്കും!അതൊന്നും അവർക്ക് വേണ്ടിയല്ല! മറിച്ച് സത്യം അന്യം നിന്നു പോകാതിരിക്കാൻ വേണ്ടി ദൈവാത്മ പ്രേരണയാൽ സംഭവിക്കുന്നതാണ്!

 

സിനഗോഗിലെ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പലരും തിന്മക്കും അതിന്റെ പ്രായോജകർക്കും കൂട്ടു നിന്നേക്കാം!എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചെറിയ അജഗണം വേറിട്ടു നിൽക്കുന്നതായി കാണപ്പെടും! അതിനർത്ഥം അവർ വിശുദ്ധർ ആണ് എന്നല്ല! മറിച്ച് സത്യം ഹനിക്കപ്പെടുമ്പോൾ , മുന്നറിയിപ്പ് നൽകുവാൻ ക്രിസ്തു നിയോഗിച്ച "ബാലാമിന്റെ കഴുതകൾ" ആയിരിക്കും! അങ്ങിനെ എങ്കിലും അവരെ കാണാൻ ജോഷി അച്ഛനെപ്പോലുള്ളവർക്ക് കഴിയട്ടെ!!
ഇന്ന് ലോകത്തിന്റെ കയ്യടി നേടാൻ അന്യമത ഗ്രന്ഥ പാരായണം പള്ളിക്കുള്ളിൽ നടത്തുക, നിസ്ക്കാരം നടത്തുക, തുടങ്ങി "കമ്മ്യൂണിറ്റി ബൈബിൾ" എന്ന ഇടക്കാല പൈശാചികതയും അണിയറയിൽ വീണ്ടും ഊഴം കാത്തുനിൽക്കുന്ന ദുരന്തം എത്ര ആപൽക്കരമാണ്!!

 

തിരുവചനത്തിൽ ഡോക്റ്ററേറ്റ് എടുക്കുന്ന പുരോഹിതർ ഇന്ന് വിരളം! വിജാതീയ മത ഗ്രെന്ഥങ്ങളിൽ research നടത്തി Phd എടുക്കുന്ന പുരോഹിതർ എന്തു സുവിശേഷമാണ് നൽകുക എന്ന് സമീപകാലത്ത് Fb യിലൂടെ സാഹിത്യം വിളമ്പുന്ന ചില പുരോഹിത വേഷധാരികൾ കാണിച്ചു തന്നു കഴിഞ്ഞു!

 

റീത്ത് വാദം,പാരമ്പര്യ വാദം, ദിശാ തർക്കം, ക്രൂശിത രൂപം,മരിയ ഭക്തി, കുരിശിന്റെ വഴി, സഭാ തർക്കം, കോടതി വിധി, ആർജ്ജവം ഇല്ലാത്ത മദ്യവിരുദ്ധ സമിതി, നേഴ്‌സസ് സമരം, തുടങ്ങി നിരവധി അപചയങ്ങളിൽ കൂടി കടന്നു പോകുമ്പോഴും ഞങ്ങൾക്ക് പ്രത്യാശ ഉണ്ട് തിരുസഭ പരിശുദ്ധ തന്നെ!! എന്നാൽ നേതൃത്വം ഉറക്കം തൂങ്ങുന്നതോ ഉറക്കം നടിക്കുന്നതോ വളം നൽകുന്നത് തിന്മയുടെ കളകൾക്കാണ്!!
ധൂർത്തപുത്രന്മാരെ കളിയാക്കുന്നവർ, പശ്ചാത്തപിച്ചു തിരികെ വന്നാൽ അവരെ സ്വീകരിക്കാൻ കൈ വിരിച്ചു നിൽക്കുന്ന പിതാവിന്റെ കൈകൾ തട്ടിമാറ്റി തിരികെ പന്നിക്കൂട്ടിലേക്ക് പറഞ്ഞയക്കാൻ മുന്കൈയ്യെടുക്കും!
പശ്ചാത്തപിച്ചു തിരിച്ചു വന്ന പുത്രനെയാണ് പിതാവ് തിരിച്ചെടുത്തത്!! എന്നാൽ സകല തിന്മയോടും കൂടെ ഭവനത്തിൽ വിളിച്ചു കുടിയിരുത്തിയാൽ അതു ഭോഷത്തമാകും!!
കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.

മത്തായി 23 : 15


മറ്റു മതങ്ങളിൽ ഉള്ളതെല്ലാം അനുകരിച്ചു നടന്ന് അതും ഇതും തമ്മിൽ വ്യത്യാസം ഇല്ലാത്ത അവസ്ഥ എത്തിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കൽ തന്നെയാണ്!
ഇതര മതസ്ഥരെ സ്നേഹിക്കാൻ നമുക്ക് ബാദ്ധ്യത ഉണ്ട്! അതു പാൽപ്പൊടി കൊടുത്തോ, മാമ്മോനെ നൽകിയോ, മിശ്ര വിവാഹം പ്രോത്സാഹിപ്പിച്ചോ ആണ് എങ്കിൽ അത് ഒരു ഘർ വാപ്പസിയിൽ തീരും!!
മതമല്ല മനസ്സാണ് മാറേണ്ടത്! സത്യം തിരിച്ചറിയുമ്പോൾ ഉള്ള മനംമാറ്റം!!
അല്ലാതെ അയൽപക്കത്തെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുത്തിട്ട് അവിടുത്തെ അപ്പന്റെ സ്ഥാനത്ത് എന്റെ അപ്പന്റെ പടം ഒട്ടിച്ചു വച്ച് എന്റെയും നിന്റെയും അപ്പൻ ഒന്ന് എന്ന മഹാ മനസ്കതയെ മത സൗഹാർദ്ദം എന്നല്ല "തല്ലുകൊള്ളിത്തരം"എന്നേ പറയാൻ ആകൂ!!

 

സംസ്‌കാരത്തിൽ ഹൈന്ദവർ, വിശ്വാസത്തിൽ ക്രിസ്ത്യാനി എന്നൊക്കെയുള്ള അടവു നയം ഒക്കെ രാഷ്ട്രീയക്കാർക്ക് ഇണങ്ങും!!
സത്യത്തിൽ ക്രൈസ്തവരായ നമ്മെ ഇതര മതസ്ഥർ എതിർക്കുന്നത്, സംശയത്തോടെ വീക്ഷിക്കുന്നത് പലപ്പോഴും ഇത്തരം adaptation കോമാളിത്തങ്ങൾ കൊണ്ടാണ്!!
ക്രിസ്തു യോഗ, ഉരുള് നേർച്ച, നൂല് കെട്ട്, ചോറൂട്ടൽ, വിഷുക്കണി, തിടമ്പേറ്റ്, ആരതി ഉഴിയൽ, ഇങ്ങനെ എന്തൊക്കെ തരികിട നമ്പറുകളാണ് നാം കാട്ടി കൂട്ടുന്നത്!? ഇതു കണ്ടിട്ട് ഇന്ന് വരെ വിവരമുള്ള ഒരു ഹൈന്ദവനും ക്രിസ്തുമതം സ്വീകരിച്ചതായി കേട്ടിട്ടില്ല, മറിച്ച് അവഹേളിച്ചിട്ടെ ഉള്ളൂ!! 

 

അപരന്റെ ആചാരങ്ങൾ അവന്റേതായി കണ്ട്‌ അവനു തന്നെ നൽകുമ്പോൾ ആണ് അവന് സന്തോഷം ഉണ്ടാകുക!
അവരുടെ ആചാരങ്ങളെ ക്രൈസ്തവ വൽക്കരിക്കുന്നു എന്നു പറഞ്ഞു ഏച്ചു കെട്ടൽ നടത്തി അവഹേളിക്കുന്ന പണി സഭാ നേതൃത്വം നിർത്തണം! അപ്പോൾ തന്നെ ഒരു വ്യക്തിത്വം സഭക്ക് ഉണ്ടാകും!

മദ്യത്തിന്റെ പേര് പറഞ്ഞ് സർക്കാരുകളുമായി ഗുസ്തി പിടിക്കുമ്പോൾ കുറഞ്ഞപക്ഷം മദ്യരാജാക്കന്മാർക്ക് സിനഗോഗിലെ സ്ഥാനങ്ങൾ നൽകുന്ന ഇരട്ടത്താപ്പ് എങ്കിലും നിർത്തുക!!

പഠിപ്പിക്കുന്ന സുവിശേഷം (സത്യ സുവിശേഷം) സ്വന്തം ജീവിതത്തിൽ മാംസം ധരിക്കാൻ അനുവദിക്കുക! എന്നിട്ട് ആ ജീവിതം കണ്ടു വരട്ടെ മറ്റുള്ളവർ നിന്റെ ഭവനത്തിലേക്ക്!!

ആണ്_പെണ്ണ് വസ്ത്രധാരണത്തിലെ നിയന്ത്രണം പോലും തെറ്റാണ് എന്ന ധ്വനി ലേഖനത്തിൽ കണ്ടു!

ഇപ്പോൾത്തന്നെ ഒട്ടു മിക്ക പെണ്കുട്ടികളും സമത്വം നേടാനായി ആഞ്ഞു പിടിക്കുന്നുണ്ട്! പാന്റും ജീൻസും വിട്ട് ലുങ്കി ആയി ട്രെൻഡ്! സിഗററ്റ്, beer, മദ്യം എന്നിവയിലൊക്കെ സമത്വം നേടിക്കഴിഞ്ഞു ഇനിയും അതിർവരമ്പുകൾ എന്നൊക്കെ പറഞ്ഞു വിലപിക്കണോ ജോഷി അച്ഛാ??

 

ഏതോ ധ്യാന കേന്ദ്രത്തിൽ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞതിനെ കുറിച്ച് പറഞ്ഞല്ലോ!! അത് കറുത്ത നിറം ആയതു കൊണ്ടാണ് എന്ന് ആരു പറഞ്ഞു!??

ഇന്നത്തെ ന്യൂ ജെൻ fashion 99%ഉം സാത്താന്റെ മുദ്രകൾ, ചിഹ്നങ്ങൾ, തെറികൾ എന്നിവ ആലേഖനം ചെയ്യുന്ന ഒരു ട്രെൻഡ് ജോഷി അച്ചൻ അറിഞ്ഞില്ല എന്നു പറഞ്ഞാൽ അതിശയം തോന്നും!

Squeeze Me, Fuck me, Caress me, Handle with pressure, എന്നൊക്കെ നെഞ്ചത്ത് കുറിച്ച tea shirt ഉം ജീൻസും അണിഞ്ഞ കുട്ടികൾ ദൈവാലയത്തിൽ പോലും വിലസുന്നു! Monster, 666 തുടങ്ങി വേറെ പല രീതിയിൽ!
ഇത്തരക്കാർക്കൊപ്പം പണ്ഡിതരായ ന്യൂ ജെൻ പുരോഹിതർ ആട്ടവും,പാട്ടും സെൽഫിയും ആയി ഒത്തു ചേരുമ്പോൾ യുവജന വിഭാഗം ഹാപ്പി!!👍 കാലക്രമേണ ചാനൽ വാർത്തകളിൽ,പത്രത്തിൽ പീഡന വീരൻ എന്ന് ഇടം പിടിക്കുമ്പോൾ ഇവർ ചെയ്തത് തെറ്റായിപ്പോയി എന്ന്‌ ആരെങ്കിലും പറഞ്ഞാൽ "കണ്ണിലെ താടിയെടുക്കൂ!!

" പാപം ചെയ്യാത്തവർ കല്ലെറിയൂ!"

 

"അഭിഷിക്തനെ തൊട്ടുപോകരുത്!!"എന്നൊക്കെ തിരുവചനങ്ങളുടെ പ്രവാഹമായി!
ഈ ദുരവസ്ഥയിൽ എത്തുന്നതിനു മുൻപ് "പ്രാവിനെപ്പോലെ നിഷ്‌കളങ്കത മാത്രം പോര സർപ്പത്തെ പ്പോലെ വിവേകം കൂടെ വേണം"
"മദ്യപനോട് കൂട്ടുചേരരുത്"

 

"വീഞ്ഞും സ്‌ത്രീയും ബുദ്‌ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്‌ടപ്പെടുന്നു."തുടങ്ങിയ വചനങ്ങൾ ഒന്നു ഓർത്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു!!?
അതിനും നിങ്ങൾ ന്യായം പറയുന്നുണ്ട്!!

 

യേശു പാപികളുടെയും,വേശ്യകളുടെയും,ചുങ്കക്കാരുടെയും കൂടെ അല്ലെ ജീവിച്ചത് എന്ന്‌!!
യേശു പാപം ഒഴികെ ബാക്കി എല്ലാക്കാര്യത്തിലും മനുഷ്യൻ ആയിരുന്നു എന്ന് ഇവർ സൗകര്യപൂർവ്വം മറക്കുന്നു!
പരിപൂർണ്ണനായ ക്രിസ്തുവിനു തുല്യനാണ് നീ എന്നു കരുതുന്ന അഹന്ത നിന്നെ തകർക്കും!പാപത്തെ വെറുത്ത് പാപിയെ സ്‌നേഹിക്കാൻ നിനക്ക് ആഗൃഹം മാത്രം പോരാ!ദൈവകൃപയും കൂടെ ഉണ്ടാകണം!അപരന്റെ പാപത്തോടെ നീ അവനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രണ്ടുപേരും ഒരേ കുഴിയിൽ വീണേക്കാം!


ദൈവാത്മാവ് പ്രചോദനം നൽകി വഴി നടത്തുന്ന അൽമായരെ,വിശുദ്ധരായ വൈദികരെ തീവ്രവാദികൾ എന്നു മുദ്ര അടിച്ചാലും ഭീകരവാദി എന്ന് പറയരുതെ ജോഷി അച്ഛാ!


ആദ്യം നേതൃത്വം ആത്മപരിശോധന നടത്തുക എന്നിട്ടാകാം എതിർ ശബ്ദങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുവാൻ ഉള്ള ആഹ്വാനം!!
ക്രിസ്തുവിൽ സ്നേഹത്തോടെ

 

"ജപമാല സൈന്യം"🙏🏻🙏🏻
ഏക സത്യദൈവമായ ക്രിസ്തു വിജയിക്കട്ടെ!പരിശുദ്ധ അമ്മെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ!

 

 



 

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍** എന്ന ഒരു ലേഖനത്തിനെതിരെ പ്രതികരണം എന്ന നിലയിൽ ജപമാല സൈന്യം (പ്രാർത്ഥനയിൽ അധിഷ്ഠിതമായ ഒരു ജീവിത രീതി അനുവർത്തിക്കുന്ന ഒരു ഓൺലൈൻ കൂട്ടായ്മാ) എഴുതിയ ലേഖനം ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.


ജീസസ് യൂത്ത് സംഘടിപ്പിച്ച faith forum,വിജാതീയ ഉപാസകർക്ക് ഒരു അൽമായ- അപായമണി മുഴക്കി എന്ന് വ്യക്തമാക്കുന്നതാണ് "മയ്യാറ്റിൽ ലേഖനം"!



 

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**

ഏതാണ്ട് മുപ്പതുവര്‍ഷംമുമ്പ് എവിടെനിന്നോ വന്ന ഒരു മാത്യു തിരുമലയച്ചന്‍ കൊച്ചി കേന്ദ്രമാക്കി നൂറുകണക്കിനു മനുഷ്യരെ തന്റെ അനുയായികളാക്കി സഭയില്‍നിന്ന് അടര്‍ത്തിമാറ്റി. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ദോഷഫലം എന്റെ അറിവില്‍ അതായിരുന്നു. അതെത്തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വെളി കേന്ദ്രമാക്കി ശക്തിപ്പെട്ട ഒരു പ്രാര്‍ത്ഥനാക്കൂട്ടായ്മ തികച്ചും പുതുമയുള്ള പ്രബോധനങ്ങളും ജീവിതശൈലികളും സമ്മാനിച്ചുകൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ചു. ഭയത്തിന്റെ അരൂപി വിശ്വാസികളില്‍ നിറയ്ക്കുന്ന ഒന്നായി 1996-ല്‍ത്തന്നെ അതിനെ തിരിച്ചറിയാന്‍ ഞാനുള്‍പ്പെടെയുള്ള ചില വൈദികര്‍ക്കു കഴിയുകയും സത്യവിശ്വാസസംരക്ഷണത്തിന്റെ പൂര്‍ണചുമതലയുള്ള മെത്രാന്മാരുടെ ശ്രദ്ധയില്‍ അതു കൊണ്ടുവരുകയും ചെയ്‌തെങ്കിലും കാലികമായ ഇടപെടലുകളുടെ അഭാവം കാര്യങ്ങള്‍ ഗുരുതരമാകാന്‍ ഇടയാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് അത് അബദ്ധവിശ്വാസബോധ്യങ്ങളുടെ ഒരു നഴ്‌സറിയായിത്തീര്‍ന്നു. പിന്നീട് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന തനി പാഷണ്ഡതയെയാണ് കേരളക്കര കണ്ടത്. കെട്ടിലും മട്ടിലും തികച്ചും കത്തോലിക്കമെന്നു തോന്നിപ്പിച്ച ഈ വിശ്വാസഭ്രംശത്തെ, നീണ്ടകാലത്തെ പഠനത്തിനും വിശകലനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, 2015-ല്‍ കെസിബിസി ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. ഇതിനിടയിലാണ് വ്യക്തികേന്ദ്രീകൃതമായ മറ്റു ചില പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്. എംപറര്‍ ഇമ്മാനുവേല്‍ എന്നപേരില്‍ മുരിയാട് കേന്ദ്രീകൃതമായി നൂറുകണക്കിനു കത്തോലിക്കാവിശ്വാസികളെ ആകര്‍ഷിച്ചു ഭ്രമിപ്പിച്ച പ്രസ്ഥാനം ഇതിലൊന്നാണ്. സ്വന്തം വീടും പുരയിടവും വിറ്റ് പേടകത്തില്‍ ഇടംകണ്ടെത്തിയ ഇവര്‍, മരിക്കില്ലെന്നു തങ്ങള്‍ വിശ്വസിച്ചിരുന്ന സ്ഥാപകന്റെ ശവസംസ്‌കാരശേഷം ആകെ ചിതറിയ അവസ്ഥയിലാണ്.

 

ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പൊതുവായ സ്വഭാവം 'വിശ്വാസ'തീക്ഷ്ണതയും പ്രബോധനങ്ങളിലെ നവീനത്വവും ആയിരുന്നു. കടുത്ത ഉപവാസവും ജാഗരണപ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും ഇവരുടെ മുഖമുദ്രകളായിരുന്നു. സാധാരണ കത്തോലിക്കരില്‍നിന്ന് വ്യത്യസ്തരായിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ബാക്കിയുള്ളവരെല്ലാം നാശത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടവരാണെന്ന് അവര്‍ കരുതി. സഭാധികാരത്തെ നേരിട്ടു വെല്ലുവിളിച്ചും അല്ലാതെയും അവര്‍ സ്വന്തം സിദ്ധാന്തങ്ങള്‍ പാവം അണികളില്‍ കുത്തിനിറച്ചു. ഒരിക്കല്‍ സഭയില്‍ പ്രശസ്തരായിരുന്ന ധ്യാനഗുരുക്കന്മാരാണ് പിന്നീട് ഇവയ്‌ക്കെല്ലാം നേതൃത്വംവഹിച്ചത് എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുത്തന്‍ പ്രബോധനങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്‍ അവര്‍ക്കു സ്വാഭാവികമായി വന്നുഭവിച്ച പ്രബോധനദുരന്തങ്ങള്‍ അനേകര്‍ക്ക് ആത്മീയദുരന്തമായിത്തീര്‍ന്നു എന്നതാണു സത്യം.
ഈയിടെ ഒരു ധ്യാനകേന്ദ്രത്തില്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നടന്ന ധ്യാനത്തില്‍ 24 ചാക്കുകള്‍ നിറയേ വസ്ത്രങ്ങള്‍ കത്തിച്ചു നശിപ്പിച്ചു. സാത്താനാരാധകര്‍ പുറത്തിറക്കുന്നതോ ലിംഗഭേദം പരിഗണിക്കാത്തതോ അടക്കമൊതുക്കങ്ങളില്ലാത്തതോ ആയ വസ്ത്രങ്ങളാണത്രേ അത്തരത്തില്‍ നശിപ്പിച്ചത്. സാത്താനാരാധകര്‍ മാര്‍ക്കറ്റുചെയ്യുന്ന വസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതുതന്നെയാണ്, സംശയമില്ല. പക്ഷേ, കറുത്തതെല്ലാം പൈശാചികമെന്നു കരുതുന്നത് അത്യപകടകാരിയായ വര്‍ണബോധമല്ലേ? സ്ത്രീയുടെ വസ്ത്രമേതെന്നും പുരുഷന്റെ വസ്ത്രമേതെന്നും ഇനംതിരിച്ചു ലിസ്റ്റിടാനാകുംവിധം ആരുടെ കൈവശം ഏതു മാനദണ്ഡമാണ് ഉള്ളത്? പുരുഷമേധാവിത്വത്തിന്റെ പര്‍ദകള്‍ക്കും വര്‍ണമേധാവിത്വനിയമങ്ങള്‍ക്കും ത്രിത്വേകദൈവവിശ്വാസത്തില്‍ സ്ഥാനമുണ്ടോ?

 

ഓണക്കാലമെത്തിയപ്പോഴേക്കും സാമൂഹികമാധ്യമങ്ങളില്‍ കത്തോലിക്കാ'തീക്ഷ്ണന്മാ'രുടെ ഇടപെടല്‍ അതിശക്തമായിരുന്നു. സാംസ്‌കാരികമായ എല്ലാറ്റിനെയും തള്ളിപ്പറയുന്നവനാണു യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസി എന്ന സന്ദേശമാണ് അത്തരം ഇടപെടലുകാര്‍ നല്കിയത്. ''നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്ത് നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്'' (നിയ 18,9) എന്നും ''വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്'' (1 കോറി 10,20) എന്നും പലരും ആവര്‍ത്താവര്‍ത്തിച്ചു കുറിക്കുന്നുണ്ടായിരുന്നു. 'ക്രിസ്ത്യാനിക്ക് എന്തിന്റെ കുറവാണ്' എന്നായിരുന്നു മുഴങ്ങിക്കേട്ട ഒരു ചോദ്യം. ഒപ്പം, ഫ്രീമെയ്‌സണ്‍ അജണ്ട സഭയില്‍ നടപ്പായിക്കൊണ്ടിരിക്കുകയാണെന്ന പരിദേവനവും.


ഇന്നു കേരളത്തില്‍ ചില കേന്ദ്രങ്ങളില്‍ ആഴപ്പെടുന്ന ചില 'ധ്യാനചിന്ത'കളുടെ ശേഷിപ്പുകളാണിവ. വൈദികര്‍ക്കുള്ള ധ്യാനത്തിനിടയില്‍ സംസ്‌കാരികാനുരൂപണത്തെക്കുറിച്ച് കേരളത്തിലെ ഒരു പ്രമുഖ ധ്യാനഗുരു നല്കിയ പ്രബോധനം കേട്ട്, ഇതു കത്തോലിക്കാസഭയുടെ പ്രബോധനത്തിനു വിരുദ്ധമാണല്ലോ എന്ന് എഴുതിക്കൊടുക്കേണ്ടിവന്നയാള്‍ കൂടിയാണ് ഈ ലേഖകന്‍. മറ്റു മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ സംസ്‌കാരങ്ങളെയോ സഭ ഒരിക്കലും പൈശാചികം എന്നു വിശേഷിപ്പിച്ചിട്ടില്ലെന്ന് അറിയാത്തവരല്ല ഈ ധ്യാനഗുരുക്കന്മാര്‍. ബൈബിള്‍വ്യാഖ്യാനത്തിന്റെ കത്തോലിക്കാരീതി വേണ്ടവിധം സ്വാംശീകരിക്കാത്തതാണ് യഥാര്‍ത്ഥപ്രശ്‌നം. 'ലോഗോസി'ന്റെ ഉള്‍പ്പൊരുള്‍ സഭയ്ക്കു സമ്മാനിച്ച വിശ്വാസത്തിന്റെയും യുക്തിയുടെയും പാരസ്പര്യമാണ് തമസ്‌കരിക്കപ്പെടുന്നത്. ദൈവശാസ്ത്രം മറക്കുന്ന ധ്യാനങ്ങള്‍ തികച്ചും ഹാനികരംതന്നെ.

 

'സുവിശേഷത്തില്‍ തകിടു വയ്ക്കണമോ?' എന്ന ശീര്‍ഷകത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇതേ കോളത്തില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു. വിശ്വാസികളില്‍ ഭയവും തെറ്റിദ്ധാരണയും അന്ധവിശ്വാസവും ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനുള്ള പ്രവണതയും ജനിപ്പിക്കുന്ന തകിടുപ്രഘോഷണം ഒരു ധ്യാനഗുരു നിര്‍ബാധം തുടരുകയാണ്. ഹൈന്ദവദൈവസങ്കല്പങ്ങളെ പുച്ഛിച്ചുതള്ളുന്ന മറ്റൊരു ഗുരു ഈയിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും കണ്ടു. നിരുത്തരവാദിത്വപരമായ ഇത്തരം ദുര്‍വിശേഷപ്രഘോഷണങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ബാധ്യതയല്ലേ? പരിസരബോധവും ഒരു പുണ്യംതന്നെയാണല്ലോ.

 

കത്തോലിക്കാസഭയുടെ പരമ്പരാഗതമായ സത്യവിശ്വാസപ്രബോധനങ്ങളെ കാലികപ്രസക്തവും സ്വീകാര്യവുമാക്കി വിശ്വാസികളെ ജീവിതനവീകരണത്തിനു സഹായിക്കുക മാത്രമാണ് ധ്യാനഗുരുക്കന്മാരുടെ ഉത്തരവാദിത്വമെന്നിരിക്കേ, പുത്തന്‍ ആശയങ്ങളും തീവ്രശൈലികളും പരത്താന്‍ തത്രപ്പെടുന്ന പലരുടെയും ഇന്നത്തെ രീതിക്കു കടിഞ്ഞാണിടേണ്ട കാലമായി. ഇത്തരം പ്രഘോഷണങ്ങളുടെ ചുവടുപിടിച്ച് പലരും മനോവ പോലുള്ള തരികിട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പടച്ചുവിടുന്ന മാനവികവിരുദ്ധതയിലും സഭാവിരുദ്ധതയിലും എത്തിപ്പെടുന്നുണ്ട്. തീവ്രത കൂടുതല്‍ തീവ്രതയെ തേടാതിരിക്കില്ലല്ലോ. ഈയിടെ ജീസസ് യൂത്തിന്റെ എറണാകുളം സബ്‌സോണ്‍ സംഘടിപ്പിച്ച ഫെയിത്ത് ഫോറത്തില്‍ പങ്കെടുത്തവരില്‍ വലിയൊരുപങ്കും പ്രകടിപ്പിച്ച സാംസ്‌കാരികവിരുദ്ധത ഈ കുറിപ്പെഴുതുന്നതിന് പ്രേരകമായിട്ടുണ്ട് എന്നും വ്യക്തമാക്കട്ടെ.

 

മതങ്ങള്‍ക്കു പൊതുവേ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന സത്താക്ഷയം ക്രിസ്തുമാര്‍ഗത്തെയും ബാധിക്കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ചെയ്തുകൊണ്ടിരിക്കുന്ന സംഭാവനകള്‍ അതിശ്രേഷ്ഠമാണ്. എന്നാല്‍, നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികളെ നിസ്സാരമായി കരുതുന്നത് എന്തൊരബദ്ധമാണ്! മതമൗലികവാദികളുടെ നഴ്‌സറിയായി ധ്യാനകേന്ദ്രങ്ങള്‍ മാറാതിരിക്കാന്‍ ധ്യാനഗുരുക്കന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്; സത്യവിശ്വാസം സംരക്ഷിക്കാന്‍ മുഖ്യചുമതലയുള്ള മെത്രാന്മാരും.


Fr. Joshy Mayyattil
Former Secretary, KCBC Bible Commission

 



 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍** എന്ന ഒരു ലേഖനത്തിനെതിരെ പ്രതികരണം "നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!"

 

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!

 

സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ"എങ്കിൽ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും ആ ഇത്തിൾക്കണ്ണികൾ നിലപാട് വ്യക്തമാക്കുന്നു!

 

 

കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ   ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി?

 

 

 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media