ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!

 

 

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!

സത്യവിശ്വാസത്തിന്റെ അടിത്തറയിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭ വ്യത്യസ്ത തരത്തിലുള്ള വിശ്വാസപ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നു ലോകത്തിനു വെളിച്ചം പകർന്ന് നിലകൊള്ളുന്നത്. വലിയ വിശ്വാസപ്രതിസന്ധികൾ സഭയെ പിടിച്ചുകുലുക്കിയ അവസരങ്ങളിലെല്ലാം അല്പംപോലും ചുവടുപിഴയ്ക്കാതെ സത്യവിശ്വാസത്തിന്റെ പ്രഭവിതറി നിലനില്ക്കാൻ സഭയ്ക്കു സാധിച്ചത് അതിന്റെ പ്രബോധനങ്ങളും വിശ്വാസങ്ങളും നിത്യസത്യത്തിൽ അടിയുറച്ചതായതുകൊണ്ടാണ്. കാലാകാലങ്ങളിൽ വിശുദ്ധരും പണ്ഡിതരുമായ പിതാക്കന്മാർ ദൈവവചനത്തെയും സഭയുടെ പാരമ്പര്യത്തെയും കോർത്തിണക്കി വിശ്വാസികൾക്കു ചരിക്കാൻ ശരിയായ മാർഗം വരച്ചിട്ടിരിക്കുന്നതിനാൽ വിശ്വാസപ്രതിസന്ധികളെക്കുറിച്ച് സഭ ഒട്ടും ആകുലപ്പെടേണ്ട ആവശ്യമില്ല.

 

എന്നാൽ ഈ സത്യമാർഗത്തെ ശരിയായ വിധത്തിൽ വിശ്വാസികൾക്കു കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്കു കഴിയാതെപോയാൽ അതു വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. അതിന്റെ ഒരു ഉദാഹരണമാണ് ഇന്നു സഭയിൽ രൂപപ്പെട്ടിരിക്കുന്നതും എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. കത്തോലിക്കാസഭയിൽനിന്നുതന്നെ രൂപപ്പെട്ടിരിക്കുന്ന ചില അബദ്ധപ്രബോധനങ്ങളുടെയും ശരിയല്ലാത്ത വചനവ്യാഖ്യാനത്തിന്റെയും ഫലമായി അന്യമതങ്ങളെയും അന്യമതാനുയായികളെയും ശത്രുക്കളായി പരിഗണിക്കുന്ന അത്യന്തം അപകടകരമായ കാഴ്ചപ്പാടുകളുമായി ഒരുപറ്റം ‘സത്യ’വിശ്വാസികൾ ഇന്നു കൂട്ടംകൂടിയിരിക്കുന്നു. കുറച്ചുനാളുകളായി ഇങ്ങനെയുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങളും കുറിപ്പുകളുമൊക്കെ സഭയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊരു പ്രസ്ഥാനമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം കെസിബിസി ബൈബിൾ കമ്മീഷൻ മുൻസെക്രട്ടറിയായിരുന്ന ബഹു. മയ്യാറ്റിൽ അച്ചൻ ഇതേക്കുറിച്ചു സൂചിപ്പിച്ച് എഴുതിയ കുറിപ്പിനു അവർ നല്കിയ മറുപടി ആ സംശയത്തെ ദൂരീകരിക്കുന്നു. സഭയുടെ പ്രബോധങ്ങളെയും പഠനങ്ങളെയുമെല്ലാം പെട്ടിയിലടച്ച് തങ്ങളുടെ ബുദ്ധിയിൽതെളിയുന്ന ചിന്തകളെ പ്രബോധനങ്ങളായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് ചിലരുടെ ഭാഗത്തുനിന്ന് ഇന്ന് സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അബദ്ധപ്രബോധനങ്ങൾ നല്കി സഭയ്ക്കു പുറത്തുപോയിട്ടുള്ള ചില ഗ്രൂപ്പുകളെപ്പോലെതന്നെ ദൈവവചനത്തെ സഭാത്മകമായി മനസിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കാതെ തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവർ ശ്രമിക്കുകയാണ്.

 

ഒരൊറ്റ സുവിശേഷത്തിൽനിന്ന് വ്യത്യസ്ത സഭകൾ ജന്മമെടുക്കാൻ ഒരു പ്രധാന കാരണമായ സാംസ്ക്കാരികാനുരൂപണം എന്ന നന്മയെ പൈശാചികമായി അവതരിപ്പിച്ച് അവർ വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. അതേസമയം മറ്റു സമൂഹത്തിൽനിന്നും സംസ്ക്കാരത്തിൽനിന്നും എന്തു സ്വീകരിക്കണം എങ്ങനെ സ്വീകരിക്കണം എന്ന സഭയുടെ പഠനങ്ങളെയെല്ലാം അവഗണിച്ച് സാംസ്ക്കാരികാനുരൂപണം എന്നപേരിൽ വി. കുർബാനയിൽപ്പോലും കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ ചെയ്തികൾ ഇവരുടെ വാദങ്ങൾക്കു ശക്തി കൂട്ടുകയും ചെയ്യുന്നു. ദൈവവചനവ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾപോലും മറന്നിട്ടാണ് ഇവരുടെ പ്രബോധനങ്ങൾ.. മാംസമായി അവതരിച്ച ദൈവവചനം വാക്കുകളായി രൂപാന്തരപ്പെട്ടത് ചില പ്രത്യേക സ്ഥലങ്ങളിലും കാലങ്ങളിലുമായിരുന്നെന്ന സത്യം മറക്കപ്പെടുന്നു... അതുകൊണ്ടുതന്നെ വചനത്തിന്റെ സന്ദേശം കാലദേശങ്ങൾക്കതീതമാകുമ്പോഴും അതിന്റെ സാംസ്ക്കാരികവും ചരിത്രപരവുമായ പശ്ചാത്തലം അവഗണിക്കപ്പെട്ടാൽ അതിന്റെ ശരിയായ സന്ദേശം കണ്ടെത്തുന്നതിൽ കുറവുണ്ടാകുമെന്ന സത്യം ചിലർ മനപൂർവം മറക്കുന്നു. കൂടാതെ ബൈബിൾ എന്ന പുസ്തകത്തിൽ ദൈവവചനം പൂർണമാണെന്ന വാദവും ചിലർ പുലർത്തുന്നു. എഴുതപ്പെട്ട വചനമെന്ന് ബൈബിളിനെ വിളിക്കുന്ന സഭ തന്റെ പാരമ്പര്യത്തെ എഴുതപ്പെടാത്ത വചനമെന്നാണ് വിളിക്കുന്നത്. ആദ്യനൂറ്റാണ്ടിലെ ആരാധനക്രമങ്ങൾ, എട്ടാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ, സാർവത്രികസൂനഹദോസുകളുടെ പ്രഖ്യാപനങ്ങൾ, മാർപ്പാപ്പമാരുടെ വിശ്വാസസത്യപ്രഖ്യാപനങ്ങൾ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സഭയുടെ പാരമ്പര്യമെന്ന എഴുതപ്പെടാത്ത വചനംകൂടി ചേരുമ്പോഴാണ് ദൈവവചനം പൂർണമാകുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ചുരുക്കത്തിൽ എഴുതപ്പെട്ട വചനമായ ബൈബിളിന്റെ വ്യാഖ്യാനം എഴുതപ്പെടാത്ത വചനമായ സഭയുടെ പാരമ്പര്യങ്ങളോടും പഠനങ്ങളോടും യോജിച്ചുനില്ക്കുമ്പോൾ മാത്രമേ അത് സത്യസന്ധവും വിശ്വാസയോഗ്യവും ആവുകയുള്ളു. കാലാകാലങ്ങളിലുണ്ടായിട്ടുള്ള വലിയ വിശ്വാസപ്രതിസന്ധികളിലൊക്കെ ഉലയാതെ നില്ക്കാൻ സഭയെ സഹായിച്ചതും ബൈബിളിന്റെയും പാരമ്പര്യത്തിന്റെയും പരസ്പരബന്ധത്തിലുള്ള സഭയുടെ അടിയുറച്ച കാഴ്ച്ചപ്പാടുകളാണ്. എന്നാൽ ബൈബിൾ സഭയ്ക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന സഭയുടെ സ്വത്താണെന്ന സത്യം വിസ്മരിച്ച് അതിനെ സ്വകാര്യസ്വത്തായി പരിഗണിച്ച് സ്വന്തം ഭാവനയിൽ വിരിയുന്നതും ആളുകൾക്കു ആകർഷകവുമായ ചിന്തകൾ വിതറി സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അന്യമതങ്ങളെയും അന്യമതവിശ്വാസികളെയും പൈശാചികമെന്ന പേരുചേർത്തു വിശേഷിപ്പിക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ സാമൂഹ്യവിരുദ്ധരാണെന്നു നാം തിരിച്ചറിയണം... കത്തോലിക്കാസഭ അച്ചന്മാരുടെയും മെത്രാന്മാരുടെയും സൌകര്യത്തിനുവേണ്ടി ബൈബിളിലെ വചനത്തിൽ വെള്ളം ചേർത്തിരിക്കുന്നതിനാൽ പി.ഒ.സി. ബൈബിൾതന്നെ ശരിയല്ലെന്ന വാദവും അടുത്തകാലത്തുകേട്ടു. ഇതുപോലുള്ള കുത്തിത്തിരുപ്പുകൾ സഭയിൽ തുടങ്ങുമ്പോൾത്തന്നെ ഉത്തരവാദിത്വപ്പെട്ടവർ ഉറക്കംവിട്ടുണർന്നേ മതിയാകു. അതല്ലെങ്കിൽ പല വിശ്വാസികളിലും അത് ആശയക്കുഴപ്പമുണ്ടാക്കുകയും അവരുടെ വശ്വാസത്തിൽപ്പോലും പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യും.

 

സത്യവിശ്വാസം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അഭിവന്ദ്യ മെത്രാന്മാർ തങ്ങളുടെ വിലയും നിലയും മറന്ന് ചില പ്രമുഖരായ ധ്യാനഗുരുക്കന്മാരോട് വിധേയത്വവും ആരാധനയും പുലർത്തുന്നത് അവരുടെ ശരിയല്ലാത്ത പ്രബോധനങ്ങളിൽ അടിയുറച്ചു നില്ക്കാൻ അവർക്കു ശക്തിയാകുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കൂടുന്ന ആളുകളുടെ എണ്ണത്തേക്കാൾ പ്രഘോഷിക്കപ്പെടുന്ന വചനത്തിന്റെ ആധികാരികതയാണ് ധ്യാനകേന്ദ്രങ്ങളെ വിലയിരുത്താൻ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കേണ്ടതെന്നു ജനക്കൂട്ടത്തിന്റെ വലുപ്പത്തിൽ ആകൃഷ്ടരാകുന്ന അധികാരികൾ മറക്കരുത്. അടുത്തകാലത്ത്, തികച്ചും സഭയുടെ ചിന്തകൾക്കു വിരുദ്ധമായി അന്യമതത്തെ ആക്ഷേപിച്ചു സംസാരിച്ച ഒരു വചനപ്രഘോഷകനെ ഒരു ഇടവകയിൽ കൺവൻഷൻ നടത്താൻ വിളിക്കുകയും പരസ്യത്തിനുവേണ്ടി ഫ്ലക്സും നോട്ടീസുമൊക്കെ തയ്യാറാക്കിയപ്പോൾ ആ രൂപതയുടെ മെത്രാന്റെ തലകൂടി അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം തലവെച്ചുകൊടുക്കുന്ന മെത്രാന്മാർ ഇതുപോലുള്ളവരുടെ അബദ്ധപ്രബോധനങ്ങൾക്കു അതുവഴി കൈയൊപ്പു ചാർത്തിക്കൊടുക്കുകയാണെന്നു ചിന്തിക്കുന്നുണ്ടോ ആവോ.. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മെത്രാനും വികാരിയച്ചനും അംഗീകരിച്ചാശീർവദിക്കുന്നയാളുടെ പ്രബോധനം ഇരുകൈയും നീട്ടി സ്വീകരിക്കാൻ പിന്നെ മുൻപിൻ നോക്കേണ്ട കാര്യമില്ലല്ലോ.. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് വിശ്വാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിവരുന്നു. സത്യവിശ്വാസം മാത്രം പ്രസംഗിക്കപ്പെടേണ്ട കത്തോലിക്കാസഭയുടെ പ്രസംഗപീഠങ്ങളിലും അബദ്ധപ്രബോധനങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു!! വചനത്തെ സഭാത്മകമായി മനസിലാക്കാനും പഠിക്കാനും വിശ്വാസികളും, വിശ്വാസവിരുദ്ധമായ പഠനങ്ങൾ എത്രകൊമ്പത്തുനിന്നുണ്ടായാലും തങ്ങളുടെ ഉത്തരവാദിത്വം മറക്കാതെ അതിനെ തള്ളിപ്പറയാൻ അധികാരികളും എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഇക്കൂട്ടരുടെ സാന്നിദ്ധ്യം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു...

 

By

Fr. Sebastian Muthuplackal

https://www.facebook.com/sabu.muthuplackal/posts/10210115364063941

 


 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍** എന്ന ഒരു ലേഖനത്തിനെതിരെ പ്രതികരണം "നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!"

 

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!

 

സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ"എങ്കിൽ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും ആ ഇത്തിൾക്കണ്ണികൾ നിലപാട് വ്യക്തമാക്കുന്നു!

 

 

കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ   ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി?

 

 

 

 

 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media