സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്

സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്

By 
ഫാ. ഫ്രാന്‍സീസ് ഏഴാനിക്കാട്ട് എം‌എസ്‌ടി   20-12-2017 - Wednesday

 

 

2017 ഒക്‌ടോബര്‍ 20ാം തിയ്യതിയിലെ സത്യദീപത്തില്‍ ' തുറവിയ്ക്ക് തുരംഗം വെയ്ക്കുന്നവര്‍ ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനുള്ള ഫാ. ഫ്രാന്‍സീസ് ഏഴാനിക്കാട്ട് എം‌എസ്‌ടിയുടെ തുറന്ന പ്രതികരണം

 

ഒരു കത്തോലിക്ക പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ തന്നെയാണോ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നത് എന്ന് അമ്പരപ്പും വേദനയും ഉളവാക്കികൊണ്ടാണ് മേല്പറഞ്ഞ തലക്കെട്ടില്‍ വന്ന 'സത്യദീപത്തിന്റെ' എഡിറ്റോറിയല്‍ എനിക്ക് വായിച്ചവസാനിപ്പിക്കാന്‍ സാധിച്ചത്. കാരണം യാതൊരു യാഥാര്‍ത്ഥ്യബോധമോ കാനന്‍ നിയമങ്ങളെക്കുറിച്ചുള്ള പഠനമോ ദൈവവചന പഠനമോ ഇല്ലാതെയാണ് പ്രസ്തുത എഡിറ്റോറിയല്‍ തയ്യാറാക്കിയത് എന്ന് വളരെ വ്യക്തമാണ്. 'സത്യദീപം' ഉദ്ദേശിക്കുന്ന 'തുറവി'യ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ത് പഠിപ്പിക്കുന്നു എന്ന് വസ്തുനിഷ്ഠമായി എഡിറ്റോറിയലില്‍ പറയാതെ കാടടച്ച് വെടിവെയ്ക്കുന്ന പ്രവണത ഒരു നല്ല പത്രാധിപര്‍ക്ക് ചേര്‍ന്നതല്ല. എഡിറ്റോറിയലിലെ വരികള്‍ക്കിടയിലൂടെ വായിക്കുബോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികരണം താഴെ ചേര്‍ക്കുന്നു.

 

കഴിഞ്ഞ വര്‍ഷം (2016) കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 14ാം തിയ്യതി തന്നെയായിരുന്നു ആ വര്‍ഷത്തെ ഓണം ആഘോഷിക്കപ്പെട്ടത്. സത്യം പറയട്ടെ, കേരളത്തിലെ അനേകം കത്തോലിക്കപള്ളികളില്‍ അന്നേ ദിവസം പരിശുദ്ധ കുര്‍ബ്ബാനയില്‍ അനുസ്മരിക്കപ്പെട്ടത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ കുരിശും യേശുവിന്റെ കാല്‍വരി ബലിയും അയിരുന്നില്ല മറിച്ച് ഓണവും അതിന്റെ ഐതിഹ്യങ്ങളും ആയിരുന്നു. ഈ യാഥാര്‍ത്ഥ്യം കത്തോലിക്ക സഭയില്‍ തന്നെ നിലനില്ക്കുന്ന വിശ്വാസ സമുഹം ഞെട്ടലോടെയും വേദനയോടെയുമാണ് വേര്‍തിരിച്ചറിഞ്ഞത് (അതിലൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് ആ വേദന മനസ്സിലാവില്ല ! ).

 

അങ്ങനെ വേദനിക്കുകയും ഈ ദുര്‍ഗതിക്കെതിരെ വിശ്വാസ സമൂഹത്തെ ഉണര്‍ത്തുകയും ചെയ്യുന്ന കുറച്ച് വൈദീകരും കുറച്ച് സമര്‍പ്പിതരും കുറച്ച് വചനശുശ്രൂഷകരും കുറച്ച് അല്മായരും ദൈവത്തിന്റെ അനന്ത കൃപയാല്‍ ഇന്നും കത്തോലിക്കസഭയിലുണ്ട്. കേരള സഭ നേതൃത്വം അവരെ വിളിച്ച് അവരോട് എന്ത് പറയണം എന്നാണ് ' സത്യദീപം ' ആഗ്രഹിക്കുന്നത്?

 

യേശുവിന്റെ രക്ഷാകര രഹസ്യങ്ങള്‍ ദിവ്യബലിയില്‍ അനുദിനം അനുസ്മരിക്കുന്നത് ആരാധനക്രമവത്സരം ആചരിക്കുന്നതിലൂടെയും ഒരോ ദിവസവും കത്തോലിക്കസഭ വിശുദ്ധരെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വിശുദ്ധരെ അനുസ്മരിക്കുന്നതിലൂടെയും ബദ്ധപ്പട്ടിരിക്കുന്നുവെന്ന് മതബോധനത്തില്‍ നാം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അനേകം പള്ളികളില്‍ വിശുദ്ധരെ അതാത് ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബ്ബാനയില്‍ അനുസ്മരിക്കുന്നേയില്ല.

 

പരിശുദ്ധ അമ്മയുടെ തന്നെ 44 ഔദ്യോഗിക തിരുനാളുകള്‍ കത്തോലിക്കസഭയിലുണ്ട്. എത്രയെണ്ണം അനുസ്മരിക്കുന്നുണ്ട്? വര്‍ഷത്തില്‍ കൊണ്ടാടുന്ന ' പെരുനാളുകളെ' മാറ്റിനിര്‍ത്തിയാല്‍ വിശുദ്ധരേയും പരിശുദ്ധ അമ്മയേയും എപ്രകാരമാണ് അനുസ്മരിക്കുന്നത് ?. യേശുവിന്റെ ബലി ജീവിതത്തില്‍ സ്വ ജീവിതം കൊണ്ട് സംമ്പൂര്‍ണ്ണമായി പങ്കാളിയായവരെ തിരസ്‌ക്കരിക്കുന്നത് യേശുവിനെ തിരസ്‌ക്കരിക്കുന്നതിന് തുല്യമാണ്. ഇതില്‍ വേദനിക്കുന്നവരെ ഇനിയും കുത്തി നോവിക്കണമോ?

 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി കത്തോലിക്കസഭയ്ക്ക് അന്യ സംസ്‌ക്കാരങ്ങളോടും മതങ്ങളോടും ഭാഷകളോടും ദേശങ്ങളോടും'തുറവി' ലഭിച്ചു എന്ന് 'സത്യദീപം' അവകാശപ്പെടുന്നുണ്ടല്ലോ. ക്രിസ്തുവിനെ ഒഴിവാക്കികൊണ്ടുള്ളതും സുവിശേഷ വിരുദ്ധവും ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധവും ആയ 'തുറവി' വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളുടെ ഒരു നേര്‍കാഴ്ചയാണ് ഈ പ്രതികരണകുറിപ്പിന്റെ മുന്‍ ഖണ്ഡികളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.

 

മറ്റു മതവിശ്വാസങ്ങളില്‍ നങ്കൂരമിട്ടിട്ടുള്ള സംസ്‌കാരങ്ങളുടെ അനുകരണം, അറിയാതെ തന്നെ ഒരുവനെ ആ മതവശ്വാസങ്ങളിലേക്ക് നയിക്കും എന്നും ക്രിസ്തുവും ക്രിസ്തീയതയും ആ വ്യക്തിയില്‍ നിന്ന് ആ വ്യക്തിപോലും അറിയാതെ തുടച്ച് മാറ്റപ്പെടും എന്നും സഭാപിതാക്ക•ാര്‍ പരിശുദ്ധാത്മാവില്‍ അറിഞ്ഞതു കൊണ്ടല്ലേ സാര്‍വത്രിക കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ (The Catechism of Catholic Church) രത്‌നചുരുക്കമായ യുവജന മതബോധന ഗ്രന്ഥത്തിന്റെ (YOUCAT) 356 ാം ഖഢികയില്‍ ഇങ്ങനെ ഒരു താക്കീതായി സഭാപിതാക്കന്മാര്‍ എഴുതി വെച്ചിരിക്കുന്നത്. 'പലരും ഇന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ 'യോഗ' അഭ്യസിക്കുന്നുണ്ട്. ധ്യാനപദ്ധതിയില്‍ ചേരുന്നുണ്ട്. കുടുതല്‍ പ്രശാന്തയും ആത്മസംയമനവും നേടാന്‍ വേണ്ടിയാണത്.

 

ചിലര്‍ ന്യത്തപരീശീലനപദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യകള്‍ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തിരഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്. ആ വീക്ഷണപ്രകാരം ആളുകള്‍ക്ക് മാന്ത്രിക ശക്തികള്‍ നേടാമെന്നോ നിഗൂഢാരൂപികളെ വശത്താക്കാമെന്നോ ' അജ്ഞരില്‍' നിന്നു മറഞ്ഞിരിക്കുന്ന നിഗൂഢജ്ഞാനം 'ഉപനയിക്കപ്പെട്ടവര്‍ക്ക്' ഉണ്ടാകുമെന്നോ ആളുകള്‍ കരുതുന്നു. ……………ദൈവം മാത്രമാണ് കര്‍ത്താവ്. അവിടന്നല്ലാതെ മറ്റൊരു ദൈവമില്ല……. ഇത്തരം നിഗൂഢവിശ്വാസങ്ങളില്‍ പലതും അന്ധവിശ്വാസമോ നിഗൂഢ ജ്ഞാനവാദമോ ആണ്'.

 

യോഗ ഹൈന്ദവ മതത്തിന്റെ ഭാഗമാണെന്ന് ആ മതത്തിന്റെ തന്നെ വക്താക്കള്‍ അവകാശപ്പടുന്നുണ്ട്. ഒരു നിഘണ്ടു എടുത്ത് നോക്കിയാലും മറ്റൊരു അര്‍ത്ഥം ആ പദത്തിന് കണ്ടെത്താന്‍ കഴിയില്ല. എന്നിരുന്നാലും യോഗ മതേതരമാണെന്നും ആരോഗ്യത്തിന് വേണ്ടി യോഗ പരിശീലിക്കാമെന്നും അതിനെ ക്രിസ്തീയ യോഗയാക്കി മാറ്റി പരീശീലിക്കാമെന്നും അത് ഭാരതസംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും സഭാ പഠനങ്ങള്‍ക്കെതിരായി കത്തോലിക്കസഭയില്‍ നിന്ന്‌കൊണ്ട് തന്നെ അഭിഷിക്തരടക്കമുള്ള വളരെയധികം ആളുകള്‍ അജ്ഞരെ തെറ്റായി പഠിപ്പിച്ച് കൊണ്ടിരിക്കുന്നു.

 

പരിശുദ്ധ കുര്‍ബാനയില്‍ പ്പോലും യോഗയും മറ്റും കൂട്ടികലര്‍ത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് 'സത്യദീപത്തിന്റെ' 'തുറവി' യുടെ ഈ സുവിശേഷം . ഈജാതി 'തുറവിയെ' തുരംഗം വെയ്ക്കുന്ന ബഹുമാനപ്പെട്ട വൈദീകരും, സമര്‍പ്പിതരും സുവിശേഷ പ്രഘോഷകരും അല്മായരും അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരെ കേള്‍ക്കുന്നവര്‍ കുറഞ്ഞ്‌പോയാലും കര്‍ത്താവില്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം 1965-ല്‍ നടന്ന കത്തോലിക്കസഭയുടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 1992-ല്‍ പുറപ്പെടുവിച്ച കത്തോലിക്കസഭയുടെ തന്നെ മതബോധന ഗ്രന്ഥവും 2003-ല്‍ കത്തോലിക്ക സഭ തന്നെ മേല്‌വിഷയത്തില്‍ പുറപ്പെടുവിച്ച യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍ എന്ന പേപ്പല്‍ രേഖയും 2011-ല്‍ കത്തോലിക്കസഭ തന്നെ പ്രസിദ്ധീകരിച്ച യുവജനമതബോധന ഗ്രന്ഥവും ഒരേ വിഷയത്തെ കുറിച്ച് പരസ്പരം വിരുദ്ധമായി പ്രഖ്യാപിക്കില്ലലോ? അന്യ സംസ്‌ക്കാരികാനുരൂപണത്തിനും മതാനുകരണത്തിനും ഉള്ള ഒരുദാഹരണത്തിനുവേണ്ടിയാണ് യോഗയെ ഇവിടെ പരാമര്‍ശിച്ചത്. അങ്ങനെ പലതും ………

 

ഒരു വശത്തേക്ക് 'ചരിഞ്ഞ് ' പോയ എഡിറ്റോറിയല്‍ എഴുതിയ ' സത്യദീപത്തോട് ' ചോദിക്കാനുള്ളത് ഇതാണ്. ' മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്' എന്ന കൗണ്‍സില്‍ പ്രഖ്യാപനത്തിന് ( Declaration on the relation of the church to Non-Christian religions-Nostra Aetate-Para 2 of Second Vatican council) എന്തുകൊണ്ട് പ്രസ്തുത എഡിറ്റോറിയലില്‍ ഇടം കിട്ടാതെ പോയി ?.

 

അതുപോലെ ' അതെ സമയംതന്നെ എല്ലാകാലത്തും സ്ഥലത്തുമുള്ള എല്ലാ ജനങ്ങള്‍ക്കുമായി സഭ അയക്കപ്പട്ടിരിക്കയാല്‍, എതെങ്കിലുമൊരു വിഭാഗത്തോടോ, രാഷ്ട്രത്തോടോ ഒരു പ്രത്യേക ജീവിതരീതിയോടോ പുരാതനമോ ആധുനികമോ ആയ ഒരാചാരത്തോടോ, പ്രത്യേകമായോ അഭേദ്യമായോ അവള്‍ ബദ്ധിതയല്ല' (But at the same time , the Church sent to all peoples of every time and place, is not bound exclusively and indissolubly to any race or nation, any particular way of life recent or ancient-Pastoral Constitution on the Church in the Modern world-Gaudium et spes- Part II, Section 2 ) എന്നതിനും എഡിറ്റോറിയലില്‍ എന്തേ ഇടം കണ്ടെത്തനാകാഞ്ഞത് ?

 

കത്തോലിക്കസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് വൃത്യസ്തമായ വിശ്വാസങ്ങളുടെ പശ്ചാത്തലമുള്ള അന്യ സംസ്‌ക്കാരങ്ങളെ കത്തോലിക്കര്‍ 'കെട്ടിപുണരാന്‍' രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി പരിശുദ്ധാത്മാവ് വഴി തുറന്നിട്ടുണ്ടോ ? മറ്റു മതങ്ങളോട് ക്രൈസ്തവര്‍ നടത്തേണ്ട സംഭാഷണത്തിന് വേണ്ടിയുള്ള കൗണ്‍സില്‍ പ്രഖ്യാപനത്തെ 'ക്രിസ്ത്യന്‍ വിശ്വാസത്യം' എന്ന മട്ടില്‍ സ്വീകരിക്കാമോ ?. മറ്റു മതങ്ങളോട് സംഭാഷണം ചെയ്യാന്‍ കൗണ്‍സില്‍ പറഞ്ഞപ്പോള്‍ അത് ക്രൈസ്തവ വിശ്വാസത്തിന് അന്യമായ സാംസ്‌ക്കാരികാനുരൂപണത്തിലേക്കും പടി പടിയായി ആ സംസ്‌ക്കാരങ്ങളുടെ പിള്ളത്തൊട്ടികളായ അന്യമതങ്ങളിലേക്കും ക്രിസ്തുവിശ്വാസികള്‍ നയിക്കപ്പടണമെന്നാണോ കൗണ്‍സില്‍ അര്‍ത്ഥമാക്കിയത്?

 

ഒരു വൃാജ സഭയേയും അതില്‍ ഒരു ക്ഷുദ്ര ക്രിസ്തുവിനേയും സ്ഥാപിക്കാന്‍ കൗണ്‍സിലില്‍ പദ്ധതിയിട്ടിരുന്നുവോ ?. എന്തേയിതൊന്നും എഡിറ്റോറിയലില്‍ കാണാഞ്ഞത് ? 'തുറവി' യ്ക്ക് തുരംഗം വെയ്ക്കുന്നവര്‍ പഠിപ്പിക്കുന്നത് കാര്‍ക്കശ്യമേറിയ പ്രബോധനങ്ങളാണെന്ന് 'സത്യദീപത്തിന്' തോന്നുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ഏത് പ്രബോധനമാണ് എളുപ്പമുള്ളത് എന്ന് 'സത്യദീപം' എഡിറ്റോറിയലില്‍ പറയാത്തതെന്താ ?. നാശത്തിലേക്കുള്ള വഴി വിശാലമേറിയതും സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി ഇടുങ്ങിയതുമാണെന്നുതന്നെയാണ് യേശുക്രിസ്തു തന്റെ ശിഷ്യരോട് പറഞ്ഞിട്ടുള്ളത്.

 

ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപനം കൊണ്ട് മുമ്പ് നടന്ന കൗണ്‍സിലുകളിലും സഭാ പാരമ്പര്യങ്ങളിലൂടെയും ദൈവവചനത്തിലൂടെയും പരിശുദ്ധാത്മാവ് ഉറപ്പിച്ച ക്രിസ്ത്യന്‍ വിശ്വാസസത്യങ്ങളെ ലഘൂകരിക്കാനോ മാറ്റാനോ സാധിക്കുമോ? കാനന്‍ നിയമം അതിന് അനുവദിക്കുന്നുണ്ടോ ? എല്ലാം , ദൈവവചനത്തിനും വിശുദ്ധ സഭാപാരമ്പര്യങ്ങള്‍ക്കും വിധേയമല്ലേ ? ഈ വസ്തുതകളും മറ്റുമതങ്ങള്‍ ക്രിസ്തുമതത്തില്‍ നിന്ന് എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത് എന്നതും അല്ലേ പ്രസ്തുത എഡിറ്റോറിയലില്‍ പ്രതിഫലിക്കേണ്ടിയിരുന്നത് ?.

 

ഈ വിത്യാസം ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടല്ലേ പത്തും പതിനഞ്ചും വര്‍ഷം മതബോധനം ലഭിച്ചിട്ടും പുരാതന കത്തോലിക്ക കുടുംബങ്ങളില്‍ നിന്നുള്ള നമ്മുടെ അഭ്യസ്ഥവിദ്യരായ അനേകം യുവതി യുവാക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാറാകുബോള്‍ ഈക്കാലഘട്ടത്തില്‍ മറ്റു മതസ്ഥരുമായി വിവാഹ ബദ്ധത്തില്‍ ഏര്‍പ്പെട്ട് വിശ്വാസ ജീവിതത്തെ അപകടപ്പെടുത്തുന്നത് ? 'സത്യദീപത്തിന് ' നാളത്തെ കത്തോലിക്കസഭയെ കുറിച്ച് ചിന്തയില്ലേ ?

 

യേശുക്രിസ്തുവാകുന്ന സത്യവും അവിടുന്ന് സ്ഥാപിച്ച സഭയും യേശുക്രിസ്തുവാകുന്ന സത്യത്തിന്റെ ഒരു കിരണത്തെ പ്രതിഫലിപ്പിക്കുന്നു (reflestIc a ray of thtta Truth) എന്ന് പറയപ്പെടുന്ന മറ്റ് മതങ്ങളും തമ്മിലുള്ള വൃത്യാസം വളരെ വളരെ വലുതാണല്ലോ. അവയ്ക്ക് പരസ്പരം ബദ്ധമൊന്നുമില്ലലോ. ദൈവത്തിന്റെ വെറും ഒരു സൃഷ്ടിയായ സ്വയം പ്രകാശിക്കാന്‍ കഴിയുന്ന സൂര്യനും അതിന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്വയം പ്രകാശിക്കാന്‍ കഴിയാത്ത ചന്ദ്രനും തമ്മിലുള്ള വേര്‍പിരിവിനേക്കാള്‍ വലിയ വേര്‍പിരിവാണല്ലോ ഇവിടെ നമ്മുക്ക് കാണാനാകുക. ഇതിനെകുറിച് 'സത്യദീപത്തിന്റെ' എഡിറ്റോറിയല്‍ ഒന്നും മിണ്ടുന്നില്ല. ഈ വേര്‍പ്പിരിവ് മനസ്സിലാക്കാതെ എല്ലാ മതങ്ങളിലും 'രക്ഷ' (Religious Pluralism) എന്ന് അംഗീകരിക്കുക വഴി 'കത്തോലിക്കസഭയ്ക്ക് അതിന്റെ സ്വതസിദ്ധമായ പ്രേക്ഷിത ചൈതന്യം നഷ്ടപ്പെട്ടു' എന്ന പോപ്പ് എമിരറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയടുത്ത കാലത്ത് നടത്തിയ പ്രസ്താവനയ്ക്കും എഡിറ്റോറിയലില്‍ ഇടമില്ല. എല്ലാത്തിലും രക്ഷയുണ്ടെങ്കില്‍ പിന്നെ 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക' എന്ന് യേശു കല്പനയിടേണ്ട അവശ്യമുണ്ടോ? അവിടുന്ന് കുരിശില്‍ മരിക്കേണ്ടതുണ്ടായിരുന്നുവോ ? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പ് തന്നെ ' …. ഭൂമിയില്‍ ദൈവക്യപ ലഭിച്ചവര്‍ക്ക് സമാധാനം' എന്ന് മാലാഖമാരിലൂടെ അരുളി ചെയ്ത് നല്ലവനായ ദൈവം രക്ഷയുടെ സാര്‍വ്വത്രിക സ്വഭാവം വെളിവാക്കിയില്ലേ ? അത് യഹൂദര്‍ക്കും ക്രിസ്ത്യാനിക്കുമാത്രമല്ലലോ ?.

 

അതിനാല്‍ എല്ലാ മതസ്ഥരും കര്‍ത്താവിലൂടെയുള്ള ഈ രക്ഷയ്ക്ക് അര്‍ഹരാണല്ലോ. അതിനാല്‍ ക്രിസ്ത്യാനിക്ക് ഒരു മതത്തോടും ശത്രുതയില്ല. അതിനര്‍ത്ഥം അവര്‍ ഇന്നായിരിക്കുന്ന വിശ്വാസത്തെ ക്രിസ്തു വിശ്വാസി സ്വീകരിക്കണം എന്നല്ല. 'അതിനാല്‍ വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം……….' (എഫോ 4:25) എന്ന് വി. പൗലോസ് പറഞ്ഞതും ഇതുതന്നെയല്ലേ ? സത്യം പറയാതെ സാംസ്‌ക്കാരികാനുരൂപണം അജണ്ടയായി സ്വീകരിച്ചത് വഴി മറ്റ് മനുഷ്യര്‍ക്ക് ന്യായമായും കിട്ടേണ്ട രക്ഷയെ തടയുകയല്ലേ ചെയ്യുന്നത് ? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പ് തന്നെ സുവിശേഷവത്ക്കരണത്തിനുള്ള തുറവി കത്തോലിക്കസഭയലുണ്ട്. കൗണ്‍സില്‍ മുഖേന മറ്റൊരു 'തുറവി' യുടെ ആവശ്യമില്ല…… ദൈവവചനത്തിന് എതിരായ 'തുറവി' യെ തുറവിയെന്ന് വിളിക്കാനാകുമോ ? 'സത്യദീപം' അതാണ് ചെയ്തത്. 'സത്യദീപം' ശരിക്കും 'പോസ്റ്റ് വത്തിക്കാന്‍ ട്ടു' സിഡ്രത്തിലേക്ക് കൂപ്പുകുത്തി !

 

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ക്രിസ്ത്യാനികളായവരെ (മുമ്പ് അന്യ മതസ്ഥരായിരുന്നവര്‍) 'സത്യദീപം' നേരില്‍ വിളിച്ച് ഒന്നു ചോദിച്ച് നോക്കുക. അന്യ മതങ്ങളുടെ സാംസ്‌ക്കാരികാനുരൂപണം ഒരു ക്രിസ്ത്യാനി നടത്തുന്നതു കണ്ട് ആ 'തുറവി' കണ്ട് അതില്‍ ആകൃഷ്ടരായി അവരില്‍ ആരെങ്കിലും കര്‍ത്താവിലേക്ക് വന്നതായി അവര്‍ സാക്ഷ്യപ്പെടുത്തുണ്ടോ എന്ന് സ്വയം അറിയുക. ഇന്ത്യയെന്നല്ല ലോകം മുഴുവന്‍ പരതിയാലും അങ്ങനെ സാക്ഷ്യപ്പെടുത്തുന്ന ഒരാളെ കണ്ടെത്താനാകുകയില്ല. എന്നാല്‍ സുവിശേഷം കേട്ട് അവരായിരുന്ന വിശ്വാസത്തേയും അതില്‍ കുതിര്‍ന്ന് കിടക്കുന്ന സംസ്‌ക്കാരങ്ങളേയും തീര്‍ത്തും ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിച്ചു എന്ന ഒറ്റ കാരണത്താല്‍ സ്വന്തം വീടും നാടും സ്വത്തും ബന്ധുക്കളേയും ഉപേക്ഷിക്കേണ്ടി വന്നിട്ടും ക്രിസ്തുവില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന ലക്ഷകണക്കിന് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുനായികളെ കണ്ടെത്താനാകും. അവര്‍ നമ്മോട് ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സുവിശേഷം പറയുന്ന കാലം വിദൂരമല്ല. ഇവരാണ് കിഴക്ക് നിന്നും പടിഞ്ഞാറുനിന്നും വന്ന് സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിരിക്കുന്നവര്‍ ! ( മത്തായി 8:11). രാജ്യത്തിന്റെ മക്കള്‍……….?.

 

സാംസ്‌കാരികാനുരൂപണത്തിലേക്കും അതുവഴിയുള്ള മറ്റ് മതാനുകരണങ്ങളിലേക്കും നീങ്ങിയിരുന്നെങ്കില്‍ കത്തോലിക്കസഭയില്‍ ഇത്ര വിശുദ്ധര്‍ ഉണ്ടാകുമായിരുന്നില്ല. കത്തോലിക്കസഭയില്‍ ഇന്നും അഴുകാതെ ഇരിക്കുന്ന അനേകം വിശുദ്ധരുടെ തിരുശരീരങ്ങള്‍ വിളിച്ചുപറയുന്നത് എന്താണ് ?. ജൂലായ് മാസം 19ാം തിയ്യതി കത്തോലിക്ക സഭയില്‍ തിരുനാള്‍ അഘോഷിക്കപ്പെടുന്ന മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ട് വിശുദ്ധരാണ് വി. യുസ്തായും വി. റുഫീനായും. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിവിറ്റ് ഉപജീവനം കഴിച്ചിരുന്ന അവര്‍ രക്തസാക്ഷികളായത് വിജാതീയ പൂജകള്‍ക്ക് ഉപയോഗിക്കാനുള്ള പാത്രങ്ങള്‍ മറ്റു മതസ്ഥര്‍ ആവശ്യപ്പെട്ടിട്ടും അത് ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യാത്തതുകൊണ്ടാണ്. വിജാതീയ പൂജകള്‍ ചെയ്യാതെ തന്നെ, അതിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ വിറ്റ് സാംസ്‌കാരിക അനുരൂപണത്തില്‍ അവര്‍ക്ക് ജീവിക്കാമായിരുന്നു. അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ വിശുദ്ധരായി അവരെ ഇന്ന് വണങ്ങില്ല എന്ന്മാത്രം ! സര്‍വ്വ ശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറഞ്ഞ് കൊണ്ട് അവര്‍ രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്യതത്. ' ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൈവാവിഷ്‌ക്കരണത്തെ മറികടക്കുന്നതെന്നോ തിരുത്തുന്നതെന്നോ നടിക്കുന്ന ' വെളിപാടുകളെ' അംഗീകരിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിന് കഴിയുകയില്ല. ചില അക്രൈസ്തവമതങ്ങളും സമീപകാലത്തു രൂപംകൊണ്ട ചില മതവിഭാഗങ്ങളും മേല്‍ പ്രസ്താവിച്ചതരത്തിലുള്ള 'വെളിപാടുകളെ' ആധാരമാക്കിയുള്ളവയാണ് ' (കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം 67ാം ഖണ്ഡിക)

 

അമലോല്‍ഭവയും ദൈവമാതാവും നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയും ആണ് എന്ന് വിശ്വാസസത്യങ്ങളായി കത്തോലിക്കസഭ ആരെകുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നവോ ആ പരിശുദ്ധ കന്യകമറിയം വൈദീകര്‍ക്ക് നല്കിയിട്ടുള്ള സന്ദേശങ്ങളില്‍ (ങങജ) 406 ാം സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. 'സഭ സത്യമാകുന്നു. കാരണം വിശ്വാസമൂല്യ നിക്ഷേപം പൂര്‍ണ്ണമായി സൂക്ഷിക്കുന്നതിനുള്ള ചുമതല അതിനെ മാത്രമാണ് ഭരമേല്പിച്ചിട്ടുള്ളത്. മാര്‍പാപ്പയുമായി ഐക്യത്തിലായിരിക്കുന്ന മെത്രാന്മാരുടെ സംഘാധികാരമുള്ള സഭയെയാണ് ഇതിനെ ഭരമേല്പിച്ചിരിക്കുന്നത്.

 

ഒരോ വ്യത്യസ്ത സഭയിലും സത്യത്തിന്റെ ഒരംശം സ്വായത്തമായിട്ടുണ്ടെന്ന ന്യായം പറഞ്ഞ് എല്ലാ ക്രിസ്തീയ സഭകളേയും തെറ്റായ ഒരു ഐക്യബാന്ധവത്തില്‍ (എക്കുമേനിസം) ഒന്നായി വീക്ഷിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യത്തെ നശിപ്പിക്കാനും ശ്രമം നടക്കുന്നു. ഇങ്ങനെ അവര്‍ എല്ലാ ക്രിസ്തീയ സഭകളേയും, ഒരു സാര്‍വ്വത്രികസഭയാക്കി കോര്‍ത്തിണക്കുക, അതില്‍ കത്തോലിക്ക സഭയേയും ഉള്‍പ്പെടുത്തുകയെന്ന ആ പദ്ധതിയെ വളര്‍ത്തിയെടുക്കാനുള്ള സംരംഭവുമായി മുന്നോട്ട് നീങ്ങുകയാണ്'.

 

 

 

'സത്യദീപമേ', നിന്നിലെ പ്രകാശം ഇരുളായിപോയി എന്നും ക്രൈസ്തവ മാസിക എന്നതില്‍ നിന്നുമുള്ള നിന്റെ വീഴ്ച്ച വളരെ വലുതാണെന്നും നീ തിരിച്ചറിയുന്നില്ലേ! ‍

(ലേഖകനായ ഫാ. ഫ്രാന്‍സീസ് ഏഴാനിക്കാട്ട് എം‌എസ്‌ടി സഭാംഗവും ഫാത്തിമ സന്ദേശങ്ങളുടെ വെളിച്ചത്തില്‍ വിമല ഹൃദയ പ്രതിഷ്ഠാ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികന്‍ കൂടിയാണ്)




 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media