Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:27

 

മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്തിനല്ലയോ നാം സ്വയം അർപ്പിക്കപ്പെടേണ്ടിയിരിക്കുന്നത് ?. എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ അമ്മക്കുമാത്രമേ ക്രിസ്ത്യാനിയെ വളർത്താൻ അറിയുകയോള്ളൂ. ആകയാൽ നമ്മുടെ എല്ലാ സംരംഭങ്ങളും കന്യാംബികയുടെ നേതൃത്വത്തിന് ആർപ്പിക്കേണ്ടതാണ്. ഏലീഷ്വായുടെയും സ്നാപകയോഹന്നാന്റെയും കാനായിലെ വധൂവരന്മാരുടെയും അടുക്കലേക്കു യേശുവിനെ ആനയിച്ച പരിശുദ്ധ മറിയം നമ്മിലേക്കും അവിടുത്തെ ആനയിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്യേണ്ടിയിരിക്കുന്നത്. മറിയം വഴി മാത്രമേ ലോകം യേശുവിനെ കണ്ടെത്തുകയോള്ളൂ. ഇതിനുള്ള ഒരു ഉപാധിയാണ് കൊന്തനമസ്കാരം. ഈ സുകൃതാഭ്യാസം വഴി നമുക്കൊത്തതിരി അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അനുദിനം കൊന്ത ജപിക്കുകയും ദൈവനുഗ്രഹത്തോട് സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ ഒരിക്കലും നാശത്തിൽ പതിക്കുകയില്ല എന്നതാണ് ഇതുമൂലം ഉണ്ടാകുന്ന ഏറ്റവും വലിയ അനുഗ്രഹം. അംഗങ്ങൾ കൂട്ടമായി ജപമാല ചൊല്ലുന്ന കുടുംബങ്ങൾ സമാധാന കാലങ്ങളിലും സമര വേളകളിലും ഒന്നുപോലെ ദൈവനുഗ്രഹ സമൃദ്ധമായി പരിലസിക്കും. ഇനിയും ദൈവവിശ്വാസത്തിലും സ്നേഹത്തിലും ഒരുവനെ ശക്‌തിപ്പെടുത്തുവാൻ ഏറ്റവും പറ്റിയ മാർഗമാണ് കൊന്തനാമസ്കാരം. ഒന്നുകിൽ അയാൾ അത് മുടക്കും അല്ലെങ്കിൽ വിശ്വാസ ദാർഢ്യം കരാഗതമാകും. തന്റെ തിരുസുതന്റെ പക്കൽ മറിയം നമ്മെ എത്തിക്കുന്നതിനാണ് ഈ ഭക്തകൃത്യം ലക്ഷ്യമിടുന്നത്.ആ അന്ത്യം ആരാണ് അഭിലഷിക്കാത്തത്.



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading