Home | Community Wall | 

Kerala.myparish.net
Posted On: 28/09/18 18:51

 

കത്തോലിക്കാ സഭയിലെ മെത്രാന്മാർക്ക് താഴോട്ടുള്ള അധികാര സ്ഥാനങ്ങളിലെ നിരവധി അച്ചന്മാർ ഫേസ്ബുക്കിൽ സുഹൃത്തുക്കൾ ആയിട്ടുണ്ട്, ചിലരോടൊക്കെ വ്യക്തിപരമായി അടുപ്പവും ഉണ്ട്. അതിനാൽ തന്നെ ചെല്ലേണ്ടിടത്ത് ചെല്ലും എന്ന വിശ്വാസത്തിൽ കത്തോലിക്കാ സഭയോട് പൊതുവായും അച്ചന്മാരോടും, സിസ്റ്റേഴ്സിനോടും വ്യക്തിപരമായും ചില കാര്യങ്ങൾ അഭ്യർത്ഥിക്കാനുണ്ട്. ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് സ്ഥാനമാനങ്ങൾ കിട്ടാത്തതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ മാനസിക സമ്മർദ്ദത്തിൽ ആയിരിക്കുന്ന അച്ചന്മാരെയും, സിസ്റ്റേഴ്സിനെയും കൗൺസിലിംഗ് നടത്തി നേരെയാക്കി എടുക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്ത് അവരുടെ കഴിവുകൾക്ക് അനുസരിച്ചുള്ള മേഖലയിൽ സേവനം ചെയ്യുവാൻ അനുവദിക്കുക (മിടുക്കരായ എല്ലാവരെയും മെത്രാനോ, സുപ്പീരിയർ ജനറാളോ ആക്കുക എന്നത് നടക്കുന്ന കാര്യമല്ല എന്നത് അംഗീകരിക്കുന്നു). കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിന് ശേഷവും ശരിയാകുന്ന ലക്ഷണം ഇല്ലെങ്കിൽ അവരെ വിളിച്ചു വരുത്തി ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല എന്ന് ബോധ്യപ്പെടുത്തി ഭാവി ജീവിതത്തിനുള്ള സഹായം ചെയ്തു സമാധാനത്തിൽ പോകുവാൻ അനുവദിക്കുക. ഇതിന്റെ ആവശ്യത്തിനായി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സഭയുടെ ഒന്നോ രണ്ടോ ഹോസ്പിറ്റലോ, കോളേജോ, സ്‌കൂളോ വിറ്റാലും കുഴപ്പമില്ല. രണ്ട് കണ്ണും (കണ്ണിന് പകരം ഹോസ്പിറ്റൽ, കോളേജ്, സ്‌കൂൾ എന്ന് വായിക്കാം) ഉള്ളവനായി നരകത്തിൽ പോകുന്നതിന് പകരം (നശിക്കുന്നതിന് പകരം) ഒറ്റ കണ്ണോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്‌ (നില നിൽക്കുന്നത്) നല്ലത് (വിശുദ്ധ മത്തായി എഴുതിയ സുവിശേഷം അധ്യായം 5, വാക്യം 29). പൊതു നന്മയെ കരുതി സ്ഥാപനങ്ങൾ വിൽക്കാൻ മടിയാണെങ്കിൽ ഇതാണ് ആവശ്യമെന്ന് പറഞ്ഞു ഒരു ഞായറാഴ്ച പിരിവ് നടത്തിയാൽ ഏത് ദുരന്തത്തിന് വേണ്ടി നടത്തുന്ന പിരിവിനെക്കാൾ കൂടുതൽ പണം ഇതിന് കിട്ടുമെന്ന് ഉറപ്പാണ്. ഇനി വികാരി അച്ചന്മാരോടുള്ള അഭ്യര്ത്ഥന, ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും അറിയാതെ ബ്രോയിലർ കോഴികളെ പോലെ വളർന്നു വരുന്ന കുട്ടികളെ സഭയുടെ സംഘടനകളുടെ നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇങ്ങനെയുള്ളവരെ പൊക്കി കൊണ്ട് നടന്നാൽ ഇന്നല്ലെങ്കിൽ നാളെ വ്യക്തിപരമായി (സ്ഥാനമാനങ്ങളുടെയോ, പദവികളുടെയോ കാര്യത്തിൽ) അവർക്ക് ഗുണം ചെയ്യാത്ത തീരുമാനം സഭയിൽ നിന്നുണ്ടായാൽ അപ്പോൾ തന്നെ സഭാ വിരോധി ആയി മാറിക്കഴിഞ്ഞിരിക്കും. സഭയുടെ സംഘടനകളുടെ തലപ്പത്ത് ഇരുന്നവരിൽ പെട്ടവരെ വളരെ വിരളമായി മാത്രമേ സഭ പ്രതിസന്ധിയിൽ ആയിരിക്കുന്ന സമയത്ത് പുറത്ത് കാണാറുള്ളു. നേതൃ നിരയിൽ ഉണ്ടായിരുന്നവർക്ക് ആഗ്രഹം ഇല്ലാത്തത് മാത്രമല്ല, ഇതിനുള്ള കഴിവും ധൈര്യവും ഇല്ലാത്തവരെ ആണ് ഇത്രയും കാലവും നിങ്ങളൊക്കെ പൊക്കി കൊണ്ട് നടന്നത് എന്നതും ഒരു കാരണമാണ്. ഇനിയെങ്കിലും ഇടവകളിൽ ജീവിത സാഹചര്യത്തോട് പടവെട്ടി വളർന്നു വരുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും, സഭയുടെ സംഘടനാ സംവിധാനങ്ങളിൽ പ്രത്യേക പരിഗണന കൊടുത്ത് ചെറിയ രീതിയിലെങ്കിലും സ്ഥാനമാനങ്ങളും കൊടുത്ത് ആത്മാർത്ഥതയും, ധൈര്യവും ഉള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചാൽ അടുത്ത തലമുറയിൽ എങ്കിലും സഭക്ക് തിരിച്ചു എന്തെങ്കിലും കിട്ടും. ഇടവകക്ക് പുറത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ആഗ്രഹം ഉണ്ടെങ്കിലും പലരും ഇതിൽ നിന്നൊക്കെ മാറി നിൽക്കുന്നത്, അങ്ങനെയുള്ളവർക്ക് അതിനുള്ള സഹായവും ഇടവകയിൽ നിന്ന് തന്നെ ചെയ്യണം. വികാരി അച്ചന്മാർ അത്യാവശ്യമായി ചെയ്യേണ്ട മറ്റൊരു കാര്യം ഇടവകയുടെ പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് തങ്ങളുടെ ഇടവകയിലെ വിശ്വാസികളെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ആക്കിയിട്ട് ദാരിദ്യ്രവും ധാർമ്മികതയും പ്രസംഗിക്കുന്നവരെ സമയം ഉള്ളപ്പോൾ പള്ളിയിലേക്ക് വിളിച്ചു വരുത്തിയോ അച്ചൻ തന്നെ വീട്ടിലേക്ക് ചെന്നോ അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് അന്വേഷിച്ചു വേണ്ട ഉപദേശങ്ങൾ കൊടുക്കാവുന്നതാണ് (അതിന് മുൻപ് തന്നെ ആവശ്യത്തിനുള്ള സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് വെക്കുന്നതും നല്ലതാണ്). ദാരിദ്ര്യത്തെ കുറിച്ച് സംസാരിക്കുന്നവരുടെ വീട്ടിലേക്ക് തന്നെ ചെല്ലുന്നതാണ് നല്ലത്, അവരുടെ വീടും കാറുമൊക്കെ കാണിച്ചു കൊണ്ട് തന്നെ സംസാരിക്കാം. ഇവരുടെയൊക്കെ വിമർശനത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്ന കാര്യങ്ങളിൽ സഭക്ക് തിരുത്തൽ നടപടികളെ കുറിച്ചും ആലോചിക്കാവുന്നതാണ്. ബൈബിൾ വാക്യം ഉയർത്തി കാണിച്ചു വിമർശനം നടത്തുന്ന കരിസ്മാറ്റിക്കുകാർക്ക് ബോധിപ്പിച്ചു കൊടുക്കാൻ ബൈബിളിലെ തന്നെ വചനങ്ങളും പ്രത്യേകം ഉപയോഗിക്കേണ്ടതാണ്. ഞങ്ങളുടെ സംഭാവന കൊണ്ടാണ് സഭയിലെ അധികാരികൾ സുഖിക്കുന്നത് എന്ന അഭിപ്രായം ഉള്ളവരോട് നിങ്ങൾ എന്തൊക്കെയാണ് ഇത് വരെ സഭക്ക് വേണ്ടി ചെയ്തിട്ടുള്ളത് എന്ന് സ്നേഹത്തോടെ ചോദിക്കാവുന്നതുമാണ്. തങ്ങളുടെ കാർന്നോന്മാർ തന്നതിന്റെ കണക്ക് പറയുന്നവരോട് അവർക്ക് മാത്രമല്ല സഭയിലെ അച്ചന്മാർക്കും, സിസ്റ്റേഴ്സിനും കാർന്നോന്മാർ ഉണ്ടായിരുന്നു എന്നും അവർക്കുള്ള സ്വത്തിന്റെ ഒരു ഭാഗത്തോടൊപ്പം മക്കളെ തന്നെ സഭക്ക് വേണ്ടി വിട്ടു കൊടുത്തിട്ടുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതും നല്ലതാണ്. സഭയിലെ അച്ചന്മാരെ കുറിച്ചും സിസ്റ്റേഴ്സിനെ കുറിച്ചും എന്തെങ്കിലും ആരോപണം കേൾക്കുമ്പോൾ തന്നെ നടപടി എടുക്കണം എന്ന് ആവശ്യപെടുന്നവരോട് ഇടവകയിലെ വികാരി അച്ചനും വിശ്വാസികളുടെ കാര്യത്തിൽ എന്തെങ്കിലും ആരോപണം കേട്ടാൽ ഈ രീതിയിൽ നടപടി എടുക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപെടുന്നുണ്ടോ എന്ന് പ്രത്യേകം ചോദിക്കണം. സഭയുടെ സ്ഥാപനങ്ങളിൽ (ഹോസ്പിറ്റൽ, സ്വാശ്രയ സ്‌കൂൾ, കോളേജ്) എന്നിവിടങ്ങളിൽ സമാന സൗകര്യങ്ങൾ ഉള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഫീസ് ഈടാക്കി കൂടുതലായി കിട്ടുന്ന പണം ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്ക് ന്യായമായ വേതനവും, ജാതിമത ഭേദമന്യേ അർഹരായവർക്ക് സൗജന്യമായോ, ചെറിയ ഫീസിലോ സേവനങ്ങളും കൊടുക്കാവുന്നതാണ്. (ഇതിന്റെ വിശദംശങ്ങൾ കാഞ്ഞിരപ്പള്ളിയിലെ അറക്കൽ പിതാവിനോട് ചോദിച്ചാൽ ക്രിത്യമായി പറഞ്ഞു തരും) ഇങ്ങനെയൊക്കെ ചെയ്താൽ സമൂഹത്തിന് ഗുണം ചെയ്യാൻ പോയിട്ട് തെറി കേൾക്കുന്നത് ഒരു പരിധി വരെ എങ്കിലും കുറക്കാൻ സാധിക്കും. നിയമ നടപടികൾ എടുക്കേണ്ടതായ രീതിയിലുള്ള അധിക്ഷേപങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായാൽ അതിന് വേണ്ടിയുള്ള നടപടികളും എടുക്കണം. ക്ഷമയും സഹനവും പുണ്യമാണെങ്കിലും വിമർശനങ്ങൾക്ക് ചെറിയ പരിധി വച്ചില്ലെങ്കിൽ വരും കാലങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും സഭ ബാക്കിയുണ്ടാവില്ല എന്ന ബോധ്യത്തിൽ ഒരു വിശ്വാസിയുടെ എളിയ അഭ്യർത്ഥന ആയി ഇത് കാണണമെന്ന് ആഗ്രഹിക്കുന്നു. കടപ്പാട്


വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.
സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്
ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.
ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?
ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading
Article URL:

free counter


Quick Links

Kerala.myparish.net - Catalogue
Contact Us | സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. | തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല | നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ! | ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!! | കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി? | സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ...... | സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... | ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. | നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) | പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും | സഭയുടെ അന്തിമ പരീക്ഷ -CCC 675 | അനുഗ്രഹീതയായ ആന്‍ കാതറീന്‍ എമറിക്ക് (റ. 1824) ഒരു ദാര്‍ശനികയും പഞ്ചക്ഷതധാരിയുമായിരുന്നു. | ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗ | കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ |
Kerala.myparish.net   |