Home | Articles | 

Kerala.myparish.net
Posted On: 01/10/18 08:24

 

കുരുക്കുകൾ അഴിക്കുന്നതിനുള്ള പ്രാർത്ഥന. ദൈവകൃപ നിറഞ്ഞ പരിശുദ്ധ കന്യകാ മറിയമെ, ജീവിതകാലം മുഴുവന് അമ്മ ഏറെ വിനയത്തോടെ ദൈവത്തിന്റെ ഹിതം മാത്രം നിറവേറ്റുകയും, അവിടുത്തെ പുത്രനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോയുടെ അമ്മയായി ജീവിക്കുകയും ചെയ്തുവല്ലോ. ദുഷ്ടൻ ഒരിക്കലും അമ്മയെ ആശയക്കുഴപ്പത്തിൽ കുടുക്കുകയോ,കീഴപ്പെടുത്തുകയോ ചെയ്തില്ല. കാനായിലെ വിവാഹവിരുന്നിലെ പോലെ, ഞങ്ങളുടെ ബുദ്ധി മുട്ടുകളിലും ക്ലേശങ്ങളിലും അമ്മ മാധ്യസ്ഥയായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന കുരിശുകൾ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചു മാറ്റാനുള്ള മാതൃക അമ്മ കാണിച്ചു തന്നിട്ടുണ്ട്. നിത്യവും ഞങ്ങളുടെ അമ്മ ആയിരുന്നു കൊണ്ട് ദൈവവുമായി ഒന്നു ചേരാനുള്ള പാത ഞങ്ങൾക്കു അമ്മ വ്യക്തമാക്കി തരുന്നു. ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃസ്നേഹത്താല് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റണമെ. ഞങ്ങളുടെ ഈ പ്രാർത്ഥന (നിയോഗങ്ങള്) സ്വീകരിച്ച് ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളുടെ ബന്ധനത്തില് നിന്നും വിടുതൽ വാങ്ങിത്തരണമെ. അനുഗ്രഹിതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാധ്യസ്ഥതയാലും തിന്മയില് നിന്നും വിടുതൽ നേടിത്തരണമെ. ദൈവവുമായി ഒന്നുചേരുന്നതില് നിന്നും ഞങ്ങളെ അകറ്റുന്ന കുരുക്കുകള് അഴിച്ചു കളയണമെ. അങ്ങനെ തെറ്റുകളില് നിന്നും ആശയക്കുഴപ്പങ്ങളില് നിന്നും ഞങ്ങള് സ്വതന്ത്രരാകട്ടെ. എല്ലാക്കാര്യത്തിലും ദൈവത്തെ ദര്ശിക്കുവാനും ഹൃദയത്തില് അവിടുന്നു മായി നല്ല ബന്ധത്തിൽ ആകുവാനും,ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാക്കണമെ. ദൈവമാതാവേ, ഞങ്ങളുടെ സഹോദരരിലുടെ അങ്ങയെ ശുശ്രൂഷിക്കുവാന് ഞങ്ങളെ സഹായിക്കണമെ. ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ. . ആമേൻ ആവേ… ആവേ… ആവേ മരിയാ…



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading