Kerala.myparish.net
Posted On: 24/01/19 16:18
സിദ്ധന്മാരെ ചവിട്ടിക്കൊ ... പക്ഷെ സഭയെ ചവിട്ടി വീഴ്ത്തരുത് !!
--------------------
"ചില കരിസ്മാറ്റിക്ക്കാർ" എന്ന പ്രേയോഗം വച്ച് കരിസ്മാറ്റിക്കാരിലെ "കള" പറിക്കാൻ ഇറങ്ങരുത് . അങ്ങനെ വരുമ്പോൾ നമ്മൾ ചെയ്യുന്നത് കാരക്കമലയിലെ സ്ത്രീ ചെയ്യുന്ന പോലെ "ഒരു പാട് അച്ചന്മാർ പീഡിപ്പിക്കുന്നുണ്ട് " എന്ന് ഏതെക്കെയോ വിവരത്തിന്റെ പുറത്തു തട്ടി വിടുന്ന അപൂർണ പ്രസ്‌താവന പോലെ ആണ് . പ്രസ്താവന
ചെറുതെങ്കിലും അടച്ചാകേഷേപിക്കുന്നതു ഏറെ നന്മകൾ നൽകിയ - നൽകിക്കൊണ്ടിരിക്കുന്ന- നിലനിർത്തുന്ന സഭയുടെ നെടുംതൂണിനു തന്നെ ആണ്. അത് സഭയുടെ ഏതു മേഖലയിലും ഒരു പോലെ ബാധിക്കുന്നു . സഭയിലെ കരിസ്മാറ്റിക്‌കാർ എന്ന് പറയുന്നവർ അതാതു പ്രേദേശത്തിലെ മെത്രാൻ/ബിഷപ് മുതലായവരുടെ അംഗീകാരത്തിലും അധികാരത്തിലും പ്രേവര്തിക്കുന്നവർ ആണ് (അതായതു പൂർണമായും സഭയുടെ അധികാര പരിധിയിൽ , ആക്രമിക്കുന്നത് സഭയെ തൊഴിക്കുന്നതിനു തുല്യം ). ഒറ്റപ്പെട്ട പ്രെസംഗമോ , ആശയത്തോട് ഉള്ള യോജിപ്പില്ലായ്മയോ, മനസിലാക്കാനുള്ള കഴിവുകേടോ വച്ച് ഏതേലും വിഷയത്തിൽ വിയോജിപ്പ് തോന്നുന്ന പക്ഷം അത് പറഞ്ഞു ചെളി വാരി എറിയാനുള്ള മാധ്യമം ഫേസ്ബുക് അല്ല. അതാതു അധികാരികളുടെ സ്രെദ്ധയിൽ പെടുത്തുക . ഫേസ്ബുക്കിൽ പിന്തുടരുന്നവർ വിശ്വാസികൾ ആകണം എന്നില്ല , അതേറ്റു പിടിക്കുന്ന ഭൂരിഭാഗവും ദേവാലയത്തിന്റെ പൂമുഖം പോലും നേരെ കാണാത്തവർ ആണ് . കരിസ്മാറ്റിക് പ്രേവര്തനകൾ വരുമ്പോൾ , അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു അവരെ അടച്ചാക്ഷേപിക്കുന്നവർക്കു വളം വെച്ച് കൊടുക്കുന്ന പ്രവർത്തനങ്ങൾ facebookൽ വേണ്ട . അത് പോലെ കരിസ്മാറ്റിക് കാരെ കാണുമ്പോൾ നമുക്ക് തോന്നുന്ന അവജ്ഞയും വെറിയും ദുർബല മനഃസാക്ഷിയുള്ള സഹോദരനിലേക്കു പകരാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിക്കുക . സാധാരണക്കാരുടെ അടുത്ത് കത്തോലിക്കാ സഭയുടെ കട്ടി യുള്ള ചില പ്ര ബോധനങ്ങൾ അവതരിപ്പിക്കാതെ സരളമായി പറയുന്ന ശൈലികളിൽ വരുന്ന വാക്കുകളുടെ അപൂര്ണതയിൽ അതിനെ വാക്കുകൾ കീറി മുറിച്ചു ഉള്ള പോസ്റ്മോർട്ടങ്ങൾ നടത്തി വിശ്വാസികളിൽ ഒരുതരം അനാവശ്യ യുക്തി ചിന്തകൾ വളർത്താതെ ഇരിക്കാൻ പ്രീതേകം ശ്രെദ്ധിക്കുക . അത്തരം പോസ്റ്റുകൾ ഇടുന്നവർ തന്റെ കമന്റ് ബോക്സിൽ വരുന്ന മറുപടികൾ ശ്രെദ്ധിക്കാനുള്ള ക്ഷമ എങ്കിലും കാണിക്കുക .

പലപ്പോഴും നമ്മുടെ തന്നെ ഇടവകയിൽ , പഠിപ്പിക്കാനും പറഞ്ഞു കൊടുക്കാനും , ദൈവത്തിലേക്ക് ആളുകളെ അടുപ്പിക്കാനും അച്ചന്മാരും , മതബോധന അധ്യാപകരും പരാജയപെടുന്നുണ്ട് .ഇടവക പ്രേശ്നവും ബസ്സിനസ്സും ഒക്കെ നടത്തുന്ന തിരക്കിൽ സൗകര്യപൂർവം അത് ഒക്കെ വിസ്മരിക പെടുന്നു എന്നാണ് സത്യം ( അതിൽ എതിര്പ്പില്ലല്ലോ അല്ലെ ??) അത്തരം കുറവ് പൂർണമായും നിരത്തുന്നത് ഈ ധ്യാനകേന്ദ്രങ്ങൾ തന്നെ അല്ലെ ?? അവരല്ലേ തിരികെ ഇവരെ ഇടവക ദേവാലയത്തിന്റെ സംരക്ഷണത്തിലേക്കു വലിച്ചടിപ്പിച്ചു നിർത്തുന്നത് ??നമുക്ക് കഴിയാത്തതു ധ്യാന കേന്ദ്രങ്ങൾക്ക് കഴിയുന്നു എന്നുള്ളതല്ല അല്ലെ ചിലരെ അസ്വസ്ഥത പെടുത്തുന്നത് ? അത്തരം അസൂയകൾ തോല്പിക്കേണ്ടത് ആളുകളെ കർത്താവിലേക്കു അടുപ്പിക്കാൻ സ്വയം എന്ത് ചെയ്തു എന്ന് കണ്ടു പിടിച്ചു കൊണ്ടാകട്ടെ . അല്ലാതെ കരിസ്മാറ്റിക്‌കാർ നേടിയതിനെ എന്തിനു അസൂയയോടെ വീക്ഷിക്കണം ??ഈ തമ്പുരാനെ കാട്ടിക്കൊടുക്കുവാൻ, വൈദികരും മതബോദന അധ്യാപകരും ഉൾപെടുന്ന ഇടവക സമൂഹത്തിന് കഴിയാതെ വരുമ്പോൾ ആണ് ( മിക്കപ്പോഴും തന്നെ ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ അറിവിന്റെ തലത്തിൽ മാത്രമാണ് അനുഭവതലത്തിൽ ആവില്ല) പലപ്പോഴും ധ്യാന ഗുരുക്കന്മാരിലൂടെ വ്യക്തികൾ അത് തിരിച്ചറിയുന്നത്, ഞാന് ഗുരുക്കന്മാരിൽ നിന്ന് മിശിഹാ അനുഭവം സ്വന്തമാക്കുന്നത് തെറ്റല്ല എന്നാൽ അത് ധ്യാനഗുരുവിനെ കഴിവാണ് എന്ന് വിചാരിക്കുന്നതാണ് തെറ്റ്.

കത്തോലിക്കാ സഭയും ആയി ഒരു ബന്ധവുമില്ലാത്ത തികച്ചും സ്വന്തം രീതിയിൽ പ്രവർത്തിക്കുന്ന മറ്റു സെക്ടുകളിലെ സിദ്ധന്മാരെ അനാവശ്യം ആയി താരതമ്യം ചെയ്തു കത്തോലിക്കാ സഭയിൽ ഉള്ള പുരോഹിതരെ/ശുശ്രൂഷകരെ ചവിട്ടരുത് എന്ന് പ്രെത്യേകം ഓർമിപ്പിക്കുന്നു

✍️ കിരൺ മലമേൽ

NB:ഈ ആർട്ടിക്കിൾ വായിച്ചിട്ടു തെളിഞ്ഞില്ലെങ്കിൽ വിട്ടു കളയുക .ഇതിന്റെ പുറത്തു അനാവശ്യ ചർച്ചകൾ പ്രെതീക്ഷിക്കുന്നില്ല
Article URL:
 

 
Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy