Home | Community Wall | 

Kerala.myparish.net
Posted On: 19/05/19 16:22

 

വരൂ..ഇനി നമുക്ക് കൃപാസനത്തെയും ഉടമ്പടിപ്രാർഥനയെയും ക്രൂശിക്കാം... കൃപാസനത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ അവിടെ പോയി വഞ്ചിതരാകരുത് എന്ന പുരോഹിതന്റെ രണ്ടു posts നിരീശ്വരവാദികളുടെ കൂടെ പുരോഗമനവാദ ക്രിസ്ത്യാനികൾക്കും പൊങ്കാലയ്ക്ക് കാരണമാകുന്നു. വാസ്തവത്തിൽ അവിടെ നടക്കുന്ന ഉടമ്പടി പ്രാർത്ഥനയാലും നാനാജാതി മതസ്ഥരായവരുടെ എളിമയാലും ദൈവസന്നിധിയിൽ നിഷ്കളങ്കമായ പൊട്ടവിശ്വാസത്തോടെയുള്ള ദൈവാശ്രയത്തലും പിന്നെ ജോസഫച്ചൻ പറയുന്ന കറകളഞ്ഞ ശുദ്ധസുവിശേഷത്തെ അനുസരിക്കുന്നതിനാലും ദിവസവും അരമണിക്കൂർ വചനം വായിച്ച് വിശുദ്ധിയിൽ ജീവിക്കുന്നതിനാലും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ നടക്കുന്ന സൗഖ്യങ്ങളാണ്. കൃപാസനത്തിലെ ശുശ്രൂഷകൾ പണ്ഡിതർക്കും പുരോഗനവാദികൾക്കും മടിയന്മാർക്കും ഉടായിപ്പ് പ്രാർത്ഥനക്കാർക്കും പിടിക്കുന്നതല്ല, അവ യേശുവിനെ പിന്തുടർന്ന പോലുള്ള മുക്കുവർക്കും ദരിദ്രർക്കും വിജാതീയർക്കും എളിയവർക്കും ഈ ലോകത്തിലെ ഭോഷന്മാർക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് "ശുശ്രൂഷകളുടെയും ശുശ്രൂഷകരുടെയും" വൈവിധ്യങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിച്ചാൽ സഭക്കുള്ളിലെ പല ഭിന്നിപ്പിന്റെ പ്രശ്നങ്ങളും കുറയും... കൃപാസനത്തിലെ സാക്ഷ്യപരസ്യത്തിൽ വരുന്ന "പത്രം നൽകുന്ന സൗഖ്യമെന്ന" പ്രസ്ഥാവനയിൽ ഇത്തിരി "വശപിശകുകൾ" ഉണ്ട് എന്നത് സത്യമാണ്. അതുമാത്രമാണ് പ്രശ്നവും... ശ്രദ്ധിച്ചാൽ അത് ഒരു എഡിറ്റിംഗിലൂടെ മാറ്റാവുന്ന കാര്യമാണ്. ആത്മാര്ഥതയുള്ളതാണെങ്കിൽ ഈ എഴുതിയ ആൾക്ക് തന്നെ ഒരു ഫോൺ വിളി മാത്രം മതിയല്ലോ അതിന്. പത്രവിതരണം അവിടുത്തെ ഒരു പ്രധാന ശുശ്രൂക്ഷ തന്നെയാണ്. ഇത്തിരി എളിമയിൽ കർത്തവിനെ പ്രഘോഷിക്കാൻ താഴുന്നവനെ പത്രങ്ങൾ വിതരണം ചെയ്യാനാവൂ... അത് സാധാരണക്കാരിലേക്ക് അന്യമതസ്ഥരിലേക്ക് രക്ഷനൽകാൻ ഇറങ്ങുന്ന നാണം കെട്ട സുവിശേഷ പ്രഘോഷണമാണ്. വൻ വേദികൾ പ്രതീക്ഷിക്കുന്ന വലിയ പ്രഘോഷകരെ നിങ്ങൾക്ക് അത് പറ്റുമോ? ഈഗോയും പ്രമാണിത്വവും ഉള്ളവർക്ക് പറ്റില്ല. ഉഡായിപ്പ് പ്രാർത്ഥനയിൽ നിന്ന് ഉടമ്പടി പ്രാർത്ഥനയിലേക്ക് ജനത്തെ നയിക്കുന്ന ജോസഫച്ചനും ഒരു എളിമയുള്ള വലിയ ജ്ഞാനിയാണ്. ഓരോ വാക്കും ഈശോയ്ക്ക് പറയാനുള്ളത് അച്ചനിലൂടെ സംസാരിക്കുന്നുണ്ട്... ക്രിസ്തുവിന്റെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുത്ത് പ്രഘോഷിക്കുന്ന അസാധാരണതയിലെ (ചവിട്ടുനാടകവിദ്വാൻ) സാധാരണക്കാരനായ പുരോഹിതൻ. സാധാരണകാരനെയും സുവിശേഷപ്രഘോഷണത്തിൽ പങ്കുകാരനാക്കുന്ന അനുഗ്രഹം പ്രാപിക്കാൻ പ്രാപ്‌തനാക്കുന്നതാണ് പത്രവിതരണം. വിധവയുടെ ചില്ലികാശിനെയാണ് മറ്റുള്ളവരുടെ സമൃദ്ധിയുടെ ദാനത്തിൽ നിന്നുള്ള ദാനത്തെക്കാൾ ഈശോ വിലമതിച്ചത്. വചനം ജീവിക്കാതെ വലിയ പണ്ഡിത്വവുമായി വൻ വേദികളിൽ ഓളം മാത്രമുണ്ടാക്കുന്ന ചില പ്ര‌ഘോഷണങ്ങളെക്കാൾ മാനസാന്തരവും വിശ്വാസവും ഈ പത്രവിതരണം ഉണ്ടാക്കുന്നെങ്കിൽ കർത്താവ് ഈ ചില്ലിക്കാശ് ശുശ്രൂഷയെ കൂടുതൽ വിലമതിക്കുന്നു. ഈ പോസ്റ്റിട്ട അച്ചന്റെ എഴുത്തിലും ഇത്തിരി വശപിശകുണ്ട്.. വെഞ്ചിരിച്ച പത്രം കൊണ്ട് ആരും വഞ്ചിതരാകരുതേ എന്നല്ലേ post ൽ? ആളെ പറ്റിക്കല്ലേ എന്നല്ലേ എഴുതിയത്? വചനവും സാക്ഷ്യങ്ങളും എഴുതിയ പത്രമാണ് കൂടാതെ വെഞ്ചരിച്ചതുമാണ് നൽകുന്നത്. അത് സൗഖ്യം നൽകാം. (വചനോത്സവം വായിച്ചപ്പോൾ സൗഖ്യം കിട്ടി, വിവാഹം നടന്നു, മുഴ മാറി, എന്നൊക്കെയുള്ള സാക്ഷ്യങ്ങളും നാം മറക്കുന്നുവോ? ) വെഞ്ചിരിച്ച് ഉപ്പ് തിരി വെള്ളം എണ്ണ നെയ്യ് ഒക്കെ സൗഖ്യം നൽകുമെങ്കിൽ വെഞ്ചിരിച്ച വചനമുള്ള പത്രത്തിലൂടെ മരുന്നായി സൗഖ്യം നൽകാൻ കർത്തവ് തിരുമനസ്സായാൽ നമുക്കെന്താ കുഴപ്പം? അച്ചന്മാർ വെഞ്ചിരിച്ചു കൊടുക്കുന്ന ഉപ്പ്‌, വെള്ളം, എണ്ണ യൊക്കെ ഇതുപോലെ പുരട്ടി സൗഖ്യം കാത്തിരിക്കുന്നവർ ഉള്ളതു കൊണ്ട് അവയും വേണ്ട എന്നാണോ? വെഞ്ചിരിക്കുന്ന വസ്തുക്കൾ വെറും വസ്തുക്കൾ മാത്രമാണോ? ഉഒയോഗിക്കുന്നവർക്ക് അവ ഗുണപ്രദമല്ലെങ്കിൽ പിന്നെ അവയും കൊടുക്കണ്ടല്ലോ. മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌. (ജ്‌ഞാനം 16 : 12) പ്രകാരം പലരും മരുന്ന് കഴിക്കാതെ വചനം കേൾക്കാൻ പോകുന്നെങ്കിൽ വചനപ്രഘോഷണവും നിയന്ത്രണവിധേയമാക്കണമോ? വചനം സുഖമാക്കുമെന്ന് പറഞ്ഞാരെങ്കിലും മരുന്ന് കഴിക്കാതിരുന്നാൽ അത് ഈ വചനത്തിന്റെ പ്രശ്നമാണോ? വിവേകം ഉപയോഗിക്കാത്ത വ്യക്തികൾ വിവേകമില്ലാതെ ചെയ്യുന്നത് എല്ലായിടത്തുമുണ്ട്. അത് മാത്രം എടുത്ത് പരസ്യമാക്കിയാൽ കുറെ ദൈവനിഷേധികളെ സുഖിപ്പിക്കും കുറെ സാധാരണക്കാർക്ക് ഉതപ്പും നൽകും... അതല്ലേ ഗുണം? ദൈവം വൈദ്യനെ നിയമിച്ചിരിക്കുന്നത് ഉചിതമായ മരുന്ന് നൽകാനാണ്. രോഗി അതു സ്വീകരിക്കാതെ കര്തതാവിന്റെ മുന്നിൽ നിരുത്തരവാദിത്വവുമായി വിവേകമില്ലാതെ ഉദ്ദേശശുദ്ധിയില്ലാതെ വെറും കാര്യസാധ്യ മനോഭാവവുമായി ഇരുന്നാൽ സൗഖ്യം കീട്ടില്ല. എന്നാൽ വൈദ്യന് അസാധ്യമായത് ലോകവൈദ്യനായ യേശുക്രിസ്തുവിനു സാധ്യമാണ്. അവിടെയാണ് വിശ്വാസം ഫലപ്രദമാകുന്നത്. (ദൈവം വൈദികനെ നിയമിച്ചിരിക്കുന്നത് ആടുകളെ ചിതറിക്കാതെ സുവിശേഷമായി ജീവിച്ച് ഏറ്റവും ഉത്തമമായരീതിയിൽ നയിക്കുന്ന നല്ലയിടയാനാകാനാണ്!) വെറുതെ ഉഡായിപ്പുമായി കൃപാസനം കീറി എവിടെയെങ്കിലും വച്ചിരുന്നാൽ സൗഖ്യം കിട്ടില്ല എന്ന സാമാന്യ ബോധം ഉള്ളവർ അതു ചെയ്യില്ല. അതിനോട് ചേർന്ന പ്രാർത്ഥന വിശ്വാസപൂർവ്വം ചെയ്യുന്നവർക്ക് കർത്തവ് നാമറിയാത്ത അവരുടെ ഉള്ള് കണ്ട് ഏതു മാർഗ്ഗത്തിലൂടെയായാലും സൗഖ്യം നൽകുന്നുണ്ടെങ്കിൽ നിരീശ്വരവാദികളെപോലെ പുരോഗമനവാദികളാകുന്ന നസ്രാണികൾക്കും കുരുപൊട്ടുന്നത് എന്തിനാ? ശ്രദ്ധിക്കപെടാത്ത പാളിച്ചകൾ എവിടെയും ഉണ്ടാകും. പേപ്പറിലെ സാക്ഷ്യത്തിലെ ചില വശപിശകുകൾ മാറ്റിയാൽ മാറുന്ന പ്രശ്നമാണിത്. പിന്നെ അവിടെ ചെല്ലുന്നവർ മാത്രമല്ലേ ഉടമ്പടി എടുക്കുന്നത്. അവർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കുന്നുമുണ്ട് എന്നാണെന്റെയറിവ്. ദിവസവും അരമണിക്കൂർ വചനം വായിക്കാൻ ഉടമ്പടി വച്ചാൽ മാറാത്ത പ്രശ്നമുണ്ടോ? അതുതന്നെയാണ് അവിടെ നടക്കുന്നതും... പിന്നെ കാലുകുത്താൻ വരെ സ്ഥലമില്ലാത്തവിധത്തിൽ മുറ്റത്തും പരിസരത്തും കസേരകളില്ലാതെ, ACഇല്ലാതെ, ചൂടത്ത്, നിന്നും ചമ്രം പടിഞ്ഞിരുന്നും ചെരിഞ്ഞും കുത്തിയിരുന്നും മതിലിൽ കയറിയിരുന്നുമൊക്കെ വചനം കേൾക്കാൻ ജനം അവിടെ കൂടുന്നുണ്ടെങ്കിൽ ദൈവസാന്നിദ്ധ്യവും വാഗ്ദാനപേടകവും അവിടെയുണ്ടാകും. ജനങ്ങളുടെ കഷ്ടപെട്ട ആ ഇരുപ്പിനെ പ്രതി കരുണയുടെ നാഥന് കരുണ തോന്നാതിരിക്കുമോ? NB: ഞാൻ കൃപാസനത്തിൽ ഉടമ്പടിയെടുത്തതാണ്. എന്റെ യുക്തിയും പ്രവർത്തനവും എളിയവിശ്വാസത്തെക്കാൾ മേലെയായതുകൊണ്ടും പ്രാർത്ഥനകൾ കൃത്യസമയത്തും പൂർണ്ണമായും നിറവേറ്റാത്തതുകൊണ്ടും എനിക്ക് വേണ്ടത്ര നിഷ്കളങ്കമായ വിശ്വാസമില്ലാത്തതിനാലും എന്റെ നിയോഗങ്ങൾ കർത്തവ് നിറവേറ്റിത്തന്നില്ല. (സഭാപ്രബോധനങ്ങളും വിവിധ മതഗ്രന്ഥങ്ങളും ദൈവശാസ്ത്രവും വായിച്ച് പഠിച്ച് തത്വജ്ഞാനവും യുക്തിചിന്തയും തലയിൽ കയറി എനിക്ക് നിഷ്കളങ്കരും എളിമയുമുള്ള സാധാ വിശ്വാസികളുടെ കറയില്ലാത്ത നിഷ്കളങ്കവിശ്വാസത്തിലേക്ക് ഉയരാനാവാത്തത് എന്റെ കുറവാണ്.. അതെന്റെ വേദനയുമാണ്, അല്ലാതെ കൃപാസന ശുശ്രൂഷയിലെ കുറവല്ല) എങ്കിലും അവിടുത്തെ ശുശ്രൂഷകൾ ഈ കാലഘട്ടത്തിലെ ജനങ്ങൾക്ക് അത്യാവശ്യമായതുകൊണ്ടു ഞാൻ കൃപാസനത്തിന് എതിരല്ല.. കൂടാതെ കട്ട സപ്പോർട്ടുമാണ്... "വിജ്‌ഞാനി എവിടെ? നിയമജ്‌ഞന്‍ എവിടെ? ഈയുഗത്തിന്‍െറ താര്‍ക്കികന്‍ എവിടെ? ലൗകികവിജ്‌ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്‍െറ ജ്‌ഞാനത്തില്‍ ലോകം ലൗകികവിജ്‌ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്‍മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്‍െറ ഭോഷത്തം വഴി രക്‌ഷിക്കാന്‍ അവിടുന്നു തിരുമനസ്‌സായി" (1 കോറിന്തോസ്‌ 1 : 20-21) ഇതാണ് ഇക്കാലത്ത് സഭവിച്ചുകൊണ്ടിരിക്കുന്നത്.... ✍babu joseph 9447316203


 വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.
സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്
ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.
ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?
ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading
Article URL:

free counter


Quick Links

Kerala.myparish.net - Catalogue
Contact Us | സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. | തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല | നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ! | ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!! | കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി? | സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ...... | സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... | ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. | നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) | പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും | സഭയുടെ അന്തിമ പരീക്ഷ -CCC 675 | അനുഗ്രഹീതയായ ആന്‍ കാതറീന്‍ എമറിക്ക് (റ. 1824) ഒരു ദാര്‍ശനികയും പഞ്ചക്ഷതധാരിയുമായിരുന്നു. | ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗ | കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ |
Kerala.myparish.net   |