Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:28

 

ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദനം 4 ആം നൂറ്റാണ്ടിൻറെ തൊട്ടു ആരംഭം വരെ നീണ്ടു) ,ക്രിസ്തുവിനറെ സ്നേഹത്തിന് മുമ്പിൽ കീഴടങ്ങിയ റോമൻ ചക്രവർത്തിയായിരുന്നു "കോൺസ്റ്റന്റൈൻ". എ ഡി 312 ൽ ആണ് റോമൻ ചക്രവർത്തി സത്യദൈവത്തെയും സത്യസഭയെയും കുറിച്ചുള്ള തിരിച്ചറിവിലേക്ക് കടന്നുവരികയും മനസാന്തരപെട്ടുകയും ; പിന്നീട് കത്തോലിക്ക സഭയിൽ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു . എ ഡി 313 ൽ മിലാൻ വിളംബരത്തിലൂടെ ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിനറെ ഔദ്യോധിക മതമായി ചക്രവർത്തി പ്രഖ്യാപിച്ചു. നിത്യജീവനിൽ വിശ്വാസമുണ്ടായിരുന്ന ചക്രവർത്തി തൻറെ ആഗ്രഹമായിരുന്ന "പാപമോചനത്തിനുള്ള ഏക മാമ്മോദീസ " സ്വീകരണം ഈശോ സ്നാപകയോഹന്നാനിൽ നിന്ന് ജലസ്നാനം സ്വീകരിച്ച ജോർദാനിൽ വച്ച് വേണമെന്നായിരുന്നു(മത്തായി 3:13, യോഹന്നാൻ 1:33-34). പക്ഷേ സാധിക്കാതെ വന്നപ്പോൾ തൻറെ മരണകിടക്കയിൽ വച്ചാണ് മാമ്മോദീസ സ്വീകരിച്ചതെന്ന് ചരിത്രം. ഇന്ന് മാമ്മോദീസായുടെ ആവശ്യകതയെ എതിർക്കുന്നവർ നിസാരവത്കരിക്കുന്നവർ തിരിച്ചറിയേണ്ട സത്യം. എ ഡി 325 ൽ നിഖ്യായിൽ ആദ്യ എക്യൂമെനിക്കൽ കൗൺസിൽ നടത്താൻ ദൈവാത്മാവ് സഭയെ ഉണർത്തിയപ്പോൾ ലോകം മുഴുവനുമുള്ള (റോമാ സാമ്രാജ്യത്തിനു പുറമെയുള്ളവരെയും) കത്തോലിക്ക മെത്രാന്മാരെ ഒന്നിച്ചു കൂട്ടാൻ സഭയെ സഹായിക്കുന്നതിനായി പിതാവായ ദൈവം നിയോഗിച്ചത് ഈ മാനസാന്തരപ്പെട്ട കോൺസ്റ്റന്റൈൻ ചക്രവർത്തിയെയാണ്. ക്രിസ്തുവിനറെ സ്നേഹം ഇതാണ് - "തന്നെ വെറുക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവരെ അവിടുന്ന് കൂടുതൽ സ്നേഹിക്കുകയും പിന്നീട് അവരെ തൻറെ പ്രവർത്തികൾക്കായി നിയോഗിക്കുകയും ചെയ്യും" . ഉദാഹരണമായി വി ഗ്രന്ഥത്തിലെ സഭയെ പീഡിപ്പിച്ചിരുന്ന പൗലോസ് അതുപോലെ ചരിത്രത്തിലെ റോമൻ സാമ്രാജ്യം;ഇന്നും ഇത് തുടർന്നുകൊണ്ടിരിക്കുന്നു. ഈശോ തന്റെ സ്നേഹത്തിൽ നിന്നാണ് സഭ സ്ഥാപിച്ചത്. ഈശോ ശിമയോൻ പത്രോസിനോട് പറഞ്ഞു :നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. (മത്തായി 16:18). ഈശോ ഏക സഭയാണ് സ്ഥാപിച്ചത്; അല്ലാതെ സഭകൾ അല്ല. ഈശോ സ്നേഹത്തിൽ നിന്ന് സഭ സ്ഥാപിച്ചത് കൊണ്ട് അത് ഒരു സ്നേഹകൂട്ടായ്‌മയാണ്. ഈ കൂട്ടായ്മയിലായിരിക്കുമ്പോൾ ;അതായത് സഭയാകുന്ന ഈശോയുടെ ശരീരത്തിലായിരിക്കുമ്പോൾ ഈശോയുടെ പ്രവർത്തികളാകണം നമ്മിൽ നിന്ന് പുറപ്പെടേണ്ടത്. ( കൊളോസോസ് 1:18, എഫേസൂസ് 1:23). എപ്പോഴും തിന്മയിലേക്ക് ചായ്ഞ്ഞു കിടക്കുന്ന ബലഹീനമായ മനുഷ്യപ്രകൃതിക്ക് തൻറെ തന്നെ കഴിവിനാൽ പൂർണത സാധ്യമാകാത്തതുകൊണ്ട് ക്രിസ്തുവിനറെ കുരിശിലെ ബലിയിൽ നിന്നും ഒഴുക്കുന്ന കൃപയുടെ പൂർണ്ണമായ ദൃശ്യ അടയാളങ്ങളായി അവിടുന്ന് സഭയിൽ ഏഴു കൂദാശകൾ സ്ഥാപിച്ചു. ഇവിടെ "ഏഴ്" എന്ന സംഖ്യ ബൈബിൾ വ്യാഖ്യാനപ്രകാരം "പൂർണതയെ" സൂചിപ്പിക്കുന്നു. മനുഷ്യന് തന്നെത്താൻ പൂർണനാകുക സാധ്യമല്ല;കാരണം മനുഷ്യൻ സർവശക്തനോ സർവവ്യാപിയോ സർവജ്ഞനോ അല്ല .താൻ പൂർണനെന്നു കരുതുന്നവൻ "അഹങ്കരി" അഥവാ "അവൻ തന്നെ ദൈവം" എന്ന് കരുതുന്നവനാണ്. മനുഷ്യന് പൂർണനായ ദൈവത്തിന്റെ കൃപ കൂടാതെ പൂർണതയിലേക്ക് പ്രവേശിക്കാൻ സാധ്യമല്ല. ഈശോയുടെ കുരിശിലെ ബലി ആദ്യ മനുഷ്യനായ ആദം മുതൽ അവസാന മനുഷ്യനുവേണ്ടിയുള്ളതായിരുന്നു ; കാരണം ഈശോ ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെ (വെളിപാട് 13:8-9, ഹെബ്രായർ 13:8). ഈശോയുടെ മൗതീക ശരീരമായ കത്തോലിക്കസഭയും സഭയുടെ കൂദാശകളും സ്ഥാപിച്ചത് സകല മനുഷ്യരെയും നിത്യരക്ഷയിലേക്കു കൂട്ടികൊണ്ടു വരാനാണ് ; കാരണം കത്തോലിക്ക സഭ "രക്ഷയുടെ സാർവത്രിക കൂദാശ" യാണ് (സി സി സി 776). കത്തോലിക്ക സഭ ദിനപ്രതിയുള്ള ദിവ്യബലികളിൽ ലോകസ്ഥാപനം മുതലുള്ള "ദൈവത്തെ പ്രീതിപ്പെടുത്തിയവരെ" അനുസ്മരിക്കുകയും സകല മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഇത്കൊണ്ടാണ് (മലാക്കി 1:11). ഇന്ന് ലോകത്ത്, ഈശോ സ്ഥാപിച്ച കത്തോലിക്ക സഭയ്ക്ക് പുറമെ ഈശോയുടെ സഭകളെന്നു സ്വയം പ്രഖ്യാപിക്കുന്ന 40,000 പരം വിഭാഗങ്ങളുണ്ട്. അവയിൽ അപ്പസ്തോലിക പാരമ്പര്യം അവകാശപെടുന്നവയും അവകാശപെടാത്തവയും ഉണ്ട്. ഇവയിൽ നിന്നും കത്തോലിക്ക സഭയെ വ്യത്യസ്ഥമായി തിരിച്ചറിയാൻ സാധിക്കുന്നത് അപ്പസ്തോലിക പിതാക്കന്മാരുടെ (ഈശോയുടെ അപ്പസ്തോലന്മാരിൽ നിന്നും നേരിട്ട് പഠിച്ചവർ) ലേഖനങ്ങൾ, സഭ പിതാക്കന്മാരുടെ (രണ്ടാം നൂറ്റാണ്ടു മുതൽ എട്ടാം നൂറ്റാണ്ടു വരെയുള്ള പ്രബോധകർ) ലേഖനങ്ങൾ, എ ഡി 325 മുതലുള്ള എക്യൂമെനിക്കൽ കൗൺസിൽ രേഖകൾ,വേദപരംഗതരുടെയും രക്തസാക്ഷികളുടെയും പത്രോസിന്റെ പിൻഗാമികളായ റോമയിലെ മെത്രാനായ മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ജീവിക്കുന്ന സുവിശേഷങ്ങളായി ജീവിച്ചു കടന്നു പോയവരുടെ സാക്ഷ്യങ്ങൾ, വി. ഗ്രന്ഥത്തിൽ പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ ദൈവനിവേശിതമാണെന്ന് പ്രഖ്യാപിച്ച റോമയിലെ മെത്രാനായിരുന്ന മാർപാപ്പയുടെ പ്രമാണരേഖകൾ,വി. പാരമ്പര്യങ്ങളുടെ പൂർണതയോടെയുള്ള സംരക്ഷണം മുതലായവ.കാരണം കത്തോലിക്കാ തിരുസഭ പരിശുദ്ധാത്മാവിനറെ ആലയമാണ് (1 തിമോത്തിയോസ് 3:15, സി സി 797-798). അപ്പസ്തോലിക പിതാവും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്ത്യോക്യയിലെ വി. ഇഗ്‌നേഷ്യസ് ഇപ്രകാരം പഠിപ്പിക്കുന്നു: "എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്കാസഭയുള്ളതു പോലെ". കത്തോലിക്കാ സഭ പൗരസ്ത്യ - പാശ്ചാത്യ അപ്പസ്തോലിക പാരമ്പര്യം അതിന്റെ പൂർണതയിൽ പിന്തുടരുന്ന ഏക സഭയാണ്. കാരണം ,കത്തോലിക്കാ സഭയെന്നാൽ റോമയിലെ മാർപാപ്പയുടെ കീഴിലുള്ള 24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ് - ഒരേ ഒരു പാശ്ചാത്യ വ്യക്തിസഭയായ ലത്തീൻ സഭയും (115 കോടി അംഗങ്ങൾ ഉള്ള വ്യക്തി സഭ) 23 പൗരസ്ത്യ സഭകളും (9-10 കോടി അംഗങ്ങൾ ഉള്ള കൂട്ടായ്മ). പൗരസ്ത്യ - പാശ്ചാത്യ സഭപിതാക്കന്മാർ ഒരേപോലെ കത്തോലിക്കാസഭയെപ്പറ്റിയും കൂദാശകളെപറ്റിയും ശക്തമായി പഠിപ്പിക്കുന്നത് കാണാൻ സാധിക്കും.പൗരസ്ത്യ സഭപിതാക്കന്മാരായ വി.അത്തനേഷ്യസും ,വി ജോൺ ക്രിസോസ്തവും ഗ്രീക്ക് പണ്ഡിതനും പാശ്ചാത്യസഭാപിതാവും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഇറേണേവൂസും പാശ്ചാത്യ സഭപിതാക്കന്മാരായ വി. സിപ്രിയാൻ, വി. അഗസ്റ്റിൻ , വി ജെറോം മുതലായവർ റോമൻ സഭയുടെയും റോമയിലെ മെത്രാന്റെയും പ്രാഥമികതയെ പറ്റി ശക്തമായി പഠിപ്പിക്കുന്നുണ്ട്. ഈ ലേഖനത്തിൽ ഏറ്റവും ആദ്യം പ്രതിപാദിച്ചിരുന്ന "എ ഡി 325 ൽ നിഖ്യായിലെ ആദ്യ എക്യൂമെനിക്കൽ കൗൺസിലിൽ " പങ്കെടുത്ത ജറുസലേമിലെ മെത്രാനായി വാണിരുന്ന പൗരസ്ത്യ സഭപിതാവായ ജറുസലേമിലെ വി സിറിൽ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം വ്യാഖ്യാനിച്ചു പഠിപ്പിക്കുന്ന പ്രബോധനത്തിൽ നിന്നും "ക്രിസ്തുവിൻറെ ഏക സഭയെ" തിരിച്ചറിയാം . ഈ പ്രബോധനത്തിന് ഒരുപാട് പ്രസക്തിയുണ്ട്,കാരണം ഈശോയുടെ സത്യസഭയെ തിരിച്ചറിയാൻ നിഖ്യാ കൗൺസിൽ പിതാക്കന്മാർ പഠിപ്പിച്ച നാല് അടയാളങ്ങളെ കുറിച്ച് നല്ല തിരിച്ചറിവും ബോധ്യവുമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ഈ നാല് അടയാളങ്ങൾ - സഭ ഏകമാണ്, വിശുദ്ധമാണ്, കാതോലികമാണ് അപ്പസ്തോലികമാണ്. ജറുസലേമിലെ വി സിറിൽ പഠിപ്പിക്കുന്നു : "ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിലും" എന്ന സത്യത്തെ പറ്റി അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം... സഭ കത്തോലിക്കാസഭ എന്ന് വിളിക്കപ്പെടുന്നു.കാരണം ഭൂമിയുടെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ, ലോകം മുഴുവൻ അത് വ്യാപിച്ചിരിക്കുന്നു;ദൃശ്യവും അദൃശ്യവും,സ്വർഗീയവും ഭൗമീകവുമായ കാര്യങ്ങളെ കുറിച്ച് മനുഷ്യർ അറിയേണ്ട തത്ത്വങ്ങളെല്ലാം പൂർണമായും സമഗ്രമായും അത് പഠിപ്പിക്കുന്നു... .. ഈ വിശുദ്ധ കത്തോലിക്കാസഭയെ പറ്റിയാണ് പൗലോസ് അപ്പസ്തോലൻ തിമോത്തിയോസിന് എഴുതിയത്: " ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിനറെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ നീ പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാനാണിത്" (1 തിമോത്തി 3:15).. നിങ്ങളുടെ സുരക്ഷിതത്വത്തിനായി വിശ്വാസം ഈ വിശുദ്ധ സത്യം നിങ്ങൾക്ക് കൈമാറിത്തന്നിരിക്കുന്നു : "ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിൽ" ,പാഷണ്ഡികളുടെ മ്ലേച്ഛയോഗങ്ങളെ ബഹിഷ്കരിക്കാനും നിങ്ങൾ ജനിച്ച കത്തോലിക്കാസഭയിൽ എപ്പോഴും ഉറച്ചുനിൽക്കാനും പഠിപ്പിക്കാനാണിത്..നിങ്ങൾ ഏതെങ്കിലും നഗരത്തിലൂടെ സഞ്ചരിക്കാൻ ഇടയായാൽ ,വെറുതെ കർത്താവിന്റെ ഭവനം എവിടെ എന്ന് ചോദിക്കരുത്. കാരണം, അഭക്തവിഭാഗങ്ങളും തങ്ങളുടെ പ്രേതാലയങ്ങളെ കർത്താവിന്റെ ഭവനങ്ങൾ എന്ന് വിളിക്കാൻ ധൈര്യപ്പെടുന്നു.അഥവാ സഭ എവിടെ എന്ന് വെറുതെ ചോദിക്കരുത്. പിന്നെയോ, കത്തോലിക്കാ സഭ എവിടെയാണ് എന്നാണ് ചോദിക്കേണ്ടത്.എന്തുകൊണ്ടെന്നാൽ ഇതാണ് ഈ വിശുദ്ധ സഭയുടെ സവിശേഷമായ പേര്.....ഈ വിശുദ്ധ കത്തോലിക്കാസഭയിൽ പ്രബോധനം സ്വീകരിച്ചു,ശരിയായി ജീവിച്ചാൽ നമുക്ക് സ്വർഗ്ഗരാജ്യം ലഭിക്കും;നാം നിത്യജീവൻ അവകാശമാക്കുകയും ചെയ്യും.ഇത് കർത്താവിൽ നിന്നും ലഭിക്കാനാണ് നാം എല്ലാ കാര്യങ്ങളും സഹിക്കുന്നത്. കാരണം, നൈമിഷിക സംഗതിയല്ല,നിത്യജീവനാണ് നാം കാംക്ഷിക്കുന്നത്". (നാലാം നൂറ്റാണ്ടിലെ അദ്ദേഹത്തിനറെ മതബോധന പ്രസംഗങ്ങളിൽ നിന്ന് എടുത്തത്) ഈ വിശുദ്ധ രഹസ്യം തിരിച്ചറിഞ്ഞവരാണ് കത്തോലിക്കാ സഭയിലെ രക്തസാക്ഷികളും വിശുദ്ധാത്മാക്കളും. ഇത് തിരിച്ചറിഞ്ഞവരിൽ വി. അൽഫോൻസാമ്മയും,വി. എവുപ്രാസ്യമ്മയും , വി ചവറ പിതാവും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ഭാരത്തിന്റെ മുഴുവൻ അഭിമാനമായ മദർ തെരേസയും. സ്നേഹം തന്നെയായ ഈശോയെ തിരിച്ചറിയുക;അവിടുത്തെ വെറുക്കുന്നവർ തിരിച്ചറിയുക - "ഈശോ ലോകത്തെ കീഴടക്കിയത് സ്നേഹം കൊണ്ടാണ് ; അവിടുത്തെ സ്നേഹത്തെ തിരിച്ചറിഞ്ഞു അനുഭവിച്ചവർ ഈശോയെ പ്രഘോഷിച്ചപ്പോൾ ഈശോയുടെ രാജ്യം ലോകം മുഴുവൻ വ്യാപിച്ചു. ഈശോയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവന് മരണത്തെ ഭയമില്ല. കാരണം സ്നേഹം മരണത്തെക്കാൾ ശക്തമാണ്. സ്നേഹം വേണ്ട എന്ന് പറയുന്നവർ ഇല്ലതാനും. ഈശോ സകല മനുഷ്യരേയും ക്ഷണിക്കുന്നു - തന്റെ സ്നേഹ കൂട്ടായ്മയിലേക്ക്;പരിശുദ്ധ കത്തോലിക്കാ സഭയിലേക്ക് അത് വഴി നിത്യജീവനിലേക്ക്. വരൂ നമുക്ക് സ്നേഹത്തെ സ്നേഹിക്കാം". ഈശോയുടെ മനുഷ്യമക്കളോടുള്ള സ്നേഹമാണ് ഇത്രയും എഴുതാൻ എന്നെ നിർബന്ധിച്ചത്. ദൈവം ആരുടെയും സ്വന്തത്ര മനസിനെ നിർബന്ധിക്കുന്നില്ല; സ്നേഹത്തോടെ ക്ഷണിക്കുക മാത്രം ചെയ്യുന്നു. ഞാനും അത് തന്നെ ലക്‌ഷ്യം വെയ്ക്കുന്നു. ഈശോ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. ഇത് പോലെ സ്നേഹിക്കുന്ന സ്നേഹത്തെ വേറെ ഒരിടത്തും കാണാൻ സാധിക്കില്ല. സിയന്നയിലെ വേദപാരംഗതയായ വി കാതറിൻ പറയുന്നു :"സത്യം പ്രഘോഷിക്കുക,ഭയത്താൽ നിശ്ശബ്ദനാകരുത്" പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ? യേശു ഽപതിവചിച്ചു: നീ തന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്. ഇതിനുവേത്ഭിയാണു ഞാൻ ജനിച്ചത്. ഇതിനുവേത്ഭിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുളളവൻ എ൯റെ സ്വരം കേൾക്കുന്നു." - യോഹന്നാൻ 18:37 "സത്യത്തിനുവേത്ഭിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങൾക്കു സാധ്യമല്ല." - 2 കോറിന്തോസ് 13 : 8 കത്തോലിക്കാ സഭയിൽ നിന്ന് കൊണ്ട് തെറ്റായ വിശ്വാസം അതായതു "കത്തോലിക്കാ വിശ്വാസത്തിന് അന്യമായവ" പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ വ്യഭിചാരത്തെക്കാളും കൊലപാതകത്തെക്കാളും വലിയ തിന്മയാണ് ചെയ്യുന്നത്. ഈശോ മിശിഹാ നമ്മോട് ചോദിക്കുന്നു : ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു."ആരെങ്കിലും എ൯റെ സ്വരം കേട്ടു വാതിൽ തുറന്നുതന്നാൽ ഞാൻ അവ൯റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.ഞാൻ വിജയം വരിച്ച് എ൯റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എ൯റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും." - വെളിപാട് 3 : 20-21 സമാധാനം നമ്മോടുകൂടെ ആമ്മേൻ Courtesy :Jinto



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading