Kerala.myparish.net വെബ് പേജിലേക്ക് സ്വാഗതം.
ദൈവത്തെ സ്നേഹിക്കാനും, മരണാനന്തര ജീവിതത്തിനെ ലക്ഷ്യമാക്കി ജീവിക്കാനും നമ്മെ പഠി പ്പിച്ച , എല്ലാ മനുഷ്യരുടെയും രക്ഷക്കായി ഭൂമിയിൽ അവതരിച്ച, യേശുവിനെ അറിയാനും, അറിഞ്ഞവരിൽ നിന്ന് കൂടുതൽ അറിയാനും ഈ വെബ് പോർട്ടൽ നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
myaparish.net എന്ന സൗജന്യ സോഷ്യൽ മീഡിയയിൽ അംഗമായിട്ടുള്ള ആർക്കും ഇവിടെ ലോഗിൻ ചെയ്യാവുന്നതാണ്.
ദൈവത്തെ പൂർണ ഹൃദയത്തോടെ ആരാധിക്കുകയും മറ്റുള്ളവരെ സ്നേഹിയ്ക്കുകയും ചെയ്യാൻ സാധിച്ചാൽ മനുഷ്യ ജീവിതം പൂർണമായി എന്ന് പറയാൻ സാധിക്കും. സ്വതന്ത്രമായി ചിന്തിക്കുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളും ദൈവത്തെ അന്വേഷിച്ചിറങ്ങി എന്ന് ചരിത്രം പറഞ്ഞു വെക്കുന്നു.
മനുഷ്യരിലെ പരസ്പര സ്നേഹം നഷ്ടമാകുന്ന ചിന്തകൾ എവിടെ നിന്നായാലും അത് ദൈവീകമാണോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരാളെ ശത്രുവായി കരുതി അവനെതിരെ തിന്മ പ്രവർത്തിക്കുന്നത് ഒരിക്കലും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് കരുതാൻ വയ്യ.
പരസ്പര സ്നേഹിക്കാനും, ശത്രുക്കൾക്ക് വേണ്ടി പ്രാര്ഥിക്കാനുമാണ് യേശു നമ്മെ പഠിപ്പിച്ചത്. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരു സമൂഹത്തിനു സാധിച്ചെങ്കിൽ അതൊരു സ്വർഗ്ഗ തുല്യമായ അനുഭവമായിരിക്കും എന്ന് നമുക്കറിയാം. പക്ഷെ അങ്ങനെ തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ നാം വിചാരിച്ചാൽ പോലും മനുഷ്യനെകൊണ്ടു അത് സാധിക്കില്ല മറിച്ചു യേശുവിനോടു ചേർന്ന് നിന്ന് കൃപാവരങ്ങൾ സ്വീകരിച്ചാൽ സാധ്യമാകും എന്ന് നാം ഓർത്തിരിക്കണം .
ആത്മീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അനുഭവങ്ങളും, ചിന്തകളും ലോകത്തെല്ലാ മലയാളികളിലും എത്തിക്കാൻ സാധിക്കുന്ന ഒരു കമ്മ്യൂണിറ്റി ആണ് https://kerala.myparish.net . കത്തോലിക്ക സോഷ്യൽ മീഡിയയിൽ അംഗമായിരിയ്ക്കുന്ന ഏതൊരു വ്യക്തിക്കും ഇവിടെ ലോഗിൻ ചെയ്തു ആത്മീയ ബോധ്യങ്ങൾ നൽകുന്ന ലേഖനങ്ങൾ വായിക്കാനും വിഡിയോകൾ കാണാനും അവസരം ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഇടവകകളിലെ മൈപരിഷ് കമ്മ്യൂണിറ്റിയിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയും മറ്റു സോഷ്യൽ മീഡിയകളിൽ നിന്നുള്ളതും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
Login to read articles in Malayalam from kerala myparish network
പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നുവെന്നാണ് ജോബിന്റെ പുസ്തകത്തിൽ പറയുന്നത്. അപ്പോൾ അനുഭവിച്ചറിഞ്ഞ ദൈവ ശക്തിയെ മനുഷ്യൻ പ്രോഘോഷിക്കാതിരിക്കുന്നതെങ്ങനെ ?
ജോബ് 37 : 1 - 24
ഇത് എന്‍െറ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്‌ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.
അവിടുത്തെ ശബ്‌ദത്തിന്‍െറ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്‌ധിച്ചുകേള്‍ക്കുവിന്‍.
അവിടുന്ന് അത് ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്‌ക്കുന്നു.
പിന്നെയും അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട് ഇടിമുഴക്കുന്നു.
തന്‍െറ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന്‌മിന്നലുകളെ തടയുന്നുമില്ല. അവിടുത്തെനാദംകൊണ്ട് അവിടുന്ന്‌അദ്‌ഭുതകരമായി ഇടിമുഴക്കുന്നു.
നമുക്ക് അഗ്രാഹ്യമായവന്‍കാര്യങ്ങള്‍അവിടുന്ന് പ്രവര്‍ത്തിക്കുന്നു. ഹിമത്തോട് ഭൂമിയില്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ശക്‌തമായിവര്‍ഷിക്കുക എന്നും അവിടുന്ന്‌പറയുന്നു.
തന്‍െറ കരത്തിന്‍െറ പ്രവൃത്തി എല്ലാവരും ഗ്രഹിക്കേണ്ടതിന് അവിടുന്ന് മനുഷ്യപ്രയത്‌നത്തിനു മുദ്രവയ്‌ക്കുന്നു.
വന്യമൃഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങളില്‍ പ്രവേശിക്കുന്നു; അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു.
ചുഴലിക്കാറ്റ് തന്‍െറ അറയില്‍നിന്നു വരുന്നു; ചിതറിക്കുന്ന കാറ്റില്‍നിന്നു തണുപ്പും.
ദൈവത്തിന്‍െറ നിശ്വാസത്താല്‍ മഞ്ഞുകട്ട ഉണ്ടാകുന്നു; സമുദ്രം ഉറഞ്ഞു കട്ടയാകുന്നു.
അവിടുന്ന് നീരാവികൊണ്ടു നിറച്ച്‌മേഘങ്ങളെ സാന്‌ദ്രമാക്കുന്നു.
മേഘങ്ങള്‍ അവിടുത്തെ മിന്നലുകളെചിതറിക്കുന്നു.
അവിടുത്തെ കല്‍പന നടത്താന്‍വാസയോഗ്യമായ ഭൂമുഖത്ത് അവ അവിടത്തെനിയന്ത്രണത്തില്‍ചുറ്റിനടക്കുന്നു.
മനുഷ്യന്‍െറ ശിക്‌ഷണത്തിനു വേണ്ടിയോ അവനോടു പ്രീതി കാണിക്കാനോ മണ്ണിനെ നനയ്‌ക്കാനോ അതുസംഭവിക്കാന്‍ അവിടുന്ന് ഇടയാക്കുന്നു.
ജോബേ, നീ കേള്‍ക്കുക; ദൈവത്തിന്‍െറ അദ്‌ഭുതങ്ങളെക്കുറിച്ച് അല്‍പനേരംചിന്തിക്കുക.
ദൈവം തന്‍െറ കല്‍പനകളെമേഘങ്ങളുടെമേല്‍ വച്ച് അതിന്‍െറ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്ന് നിനക്ക് അറിയാമോ? ജ്‌ഞാനസംപൂര്‍ണനായ ദൈവത്തിന്‍െറ അദ്‌ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്‍ക്കുന്നുവെന്ന് നിനക്കറിയാമോ? തെക്കന്‍കാറ്റുകൊണ്ടു ഭൂമിമരവിച്ചിരിക്കുമ്പോള്‍ നിന്‍െറ വസ്‌ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ? ലോഹദര്‍പ്പണംപോലെ ഉറപ്പുള്ളആകാശത്തെവിരിച്ചുനിര്‍ത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ? അവിടുത്തോട് എന്തു പറയണമെന്ന്‌ഞങ്ങള്‍ക്ക് ഉപദേശിച്ചുതരുക.
അന്‌ധകാരം നിമിത്തം എങ്ങനെ ഞങ്ങളുടെ ആവലാതി ബോധിപ്പിക്കണമെന്ന് ഞങ്ങളറിയുന്നില്ല.
എനിക്കു സംസാരിക്കണമെന്ന്‌അവിടുത്തോടു പറയണമോ?നാശത്തിനിരയായിത്തീരണമെന്ന്‌ആരെങ്കിലും ഇച്‌ഛിക്കുമോ? കാറ്റടിച്ചു മേഘങ്ങള്‍ നീങ്ങുമ്പോള്‍ആകാശത്തു മിന്നിപ്രകാശിക്കുന്നവെളിച്ചത്തെ നോക്കാന്‍മനുഷ്യനുസാധിക്കുകയില്ല.
ഉത്തരദിക്കില്‍നിന്നു സുവര്‍ണശോഭ വരുന്നു. ദൈവം ഭീതികരമായ മഹിമ ധരിച്ചിരിക്കുന്നു.
സര്‍വശക്‌തന്‍ നമുക്ക് അദ്യശ്യനാണ്. ശക്‌തിയിലും നീതിയിലും അവിടുന്ന് ഉന്നതനാണ്; അവിടുന്ന് ഉദാരമായ നീതിനിര്‍വഹണത്തിനു ഭംഗം വരുത്തുന്നില്ല.
ആകയാല്‍, മനുഷ്യന്‍ അവിടുത്തെ ഭയപ്പെടുന്നു; ജ്‌ഞാനികളെന്നു ഭാവിക്കുന്നവരെഅവിടുന്ന് ഗണിക്കുന്നില്ല.