Home | Articles | 

Kerala.myparish.net
Posted On: 04/09/18 16:58

 




നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) 1879 ലാണ് അയര്‍ലന്റിലെ നോക്കില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷയായത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1871 ല്‍ പോണ്ട്‌മെയിന്‍ എന്ന സ്ഥലത്തും മാതാവ് പ്രത്യക്ഷയായി. ഈ രണ്ട് പ്രത്യക്ഷപ്പെടലുകളും തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ രണ്ട് ദര്‍ശനങ്ങളും വൈകുന്നേരമായിരുന്നു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു രണ്ട് പ്രത്യക്ഷപ്പെടലുകള്‍ക്കും. രണ്ട് ദര്‍ശനങ്ങളിലും പരിശുദ്ധ അമ്മ ഒന്നും സംസാരിച്ചുമില്ല. മേരി മക്ഫലിന്‍ എന്നും മേരി ബയേണ്‍ എന്നും പേരായ രണ്ട് സ്ത്രീകള്‍ നോക്കിലെ ചെറിയ ഗ്രാമത്തിലെ ദേവാലയത്തിന് സമീപം നടന്നുപോകുകയായിരുന്നു. ദേവാലയത്തിന്റെ മുഖപ്പിന് സമീപം നടന്നുപോകുന്ന മൂന്ന് മനുഷ്യരൂപങ്ങള്‍ അവര്‍ കണ്ടു. അവര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി രണ്ട് മേരിമാരും നടപ്പിന് വേഗത വര്‍ദ്ധിപ്പിച്ചു. അവരില്‍ ഒരാളുടെ രൂപം പരിശുദ്ധ കന്യകാമറിയത്തെപ്പോലെ തോന്നിച്ചു. കൂടെയുള്ള മറ്റ് രണ്ട് പേര്‍ വിശുദ്ധ യോഹന്നാനും യൗസേപ്പിതാവും ആണെന്ന് ആ സ്ത്രീകള്‍ അനുമാനിച്ചു പരി.കന്യക നിവർന്നാണ് നിന്നത്. അവളുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്കാണ് നോക്കിയിരുന്നത്. കൈകൾ ഉയർത്തിപ്പിടിച്ചിരുന്നു. വെള്ള അങ്കിയാണ് അണിഞ്ഞിരുന്നത്. ശിരസ്സിൽ കിരീടം ഉണ്ടായിരുന്നു..വി.യൗസേപ്പ് ശിരസ്സ് അൽപം കുനിച്ചാണ് നിന്നത്. അദ്ദേഹം പരി.കന്യകയിലേക്കു തിരിഞ്ഞാണ് നിന്നതും. അദ്ദേഹം വൃദ്ധനായി കാണപ്പെട്ടു. നരച്ച താടിയും മുടിയുമായിരുന്നു. അമ്മയെ ബഹുമാനിക്കുന്ന രീതിയിലാണ് നിന്നത് മൂന്നാമത്തെ ആൾ വി.യോഹന്നാനാണെന്നു അവർ കരുതുന്നു. കാരണം മായോകൗണ്ടിയിലെ ലീക്കൻവെ പള്ളിയിലുള്ള വി.യോഹന്നാന്റെ പ്രതിമപോലെ തന്നെ ഇരുന്നു. അൾത്താരയിലെ കുഞ്ഞാട് യോഹന്നാനെ നോക്കിയാണ് കിടന്നിരുന്നത്. ക്രൂശിതരൂപമോ കുരിശുപോലുമോ ഉണ്ടായിരുന്നില്ല. സ്ത്രീകളിലൊരാളായ മേരി ബെയേണ്‍ തന്റെ കുടുബത്തെ ഈ വാര്‍ത്ത അറിയിക്കുന്നതിനായി പോയി. പെട്ടെന്ന് എവിടെന്നില്ലാതെ ഒരു മഴ വന്നു. മഴ നനയാതിരിക്കാന്‍ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ എല്ലാവരും ദേവാലയത്തിന് സമീപം കൂട്ടം കൂടി നിന്നു. ദേവാലയത്തിന് അകത്ത് അള്‍ത്താരയില്‍ കുരിശിന് മുന്നില്‍ ഒരു ചെറിയ ആട്ടിന്‍കുട്ടി നില്‍ക്കുന്നത് എല്ലാവര്‍ക്കും ദൃശ്യമായി. ആ സമയത്ത് ജനക്കൂട്ടത്തിലൊരു ആണ്‍കുട്ടി രണ്ട് മാലാഖമാര്‍ ആട്ടിന്‍കുട്ടിയുടെ ഇരുവശത്തും നില്‍ക്കുന്നതായി കാണുകയും ചെയ്തു. എന്നാള്‍ അശരീരിയോ മറ്റ് യാതൊരു വിധത്തിലുള്ള ശബ്ദങ്ങളോ ആരും കേട്ടില്ല. ഈ ദേവാലയത്തിന് ഒന്നര മൈല്‍ അകലെ ഒരു കര്‍ഷകന്‍ തിളങ്ങുന്ന ഒരു ഭൂഗോളം കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഈ സംഭവങ്ങള്‍ മാജിക്കോ കണ്‍കെട്ടോ അല്ലെന്ന് തെളിയിക്കപ്പെട്ടു. ക്രിസ്തുവിന്റെ കുരിശുമരണത്തിനെയും സഹനത്തെയും പ്രതീകാത്മകമായി വെളിപ്പെടുത്തിയതായിരുന്നു ഈ ദര്‍ശനമെന്ന് പാപ്പായുടെ സന്ദര്‍ശനത്തില്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കുഞ്ഞാടിന്റെ അമ്മേ, കുഞ്ഞാടിന്റെ രക്തത്താൽ മോചിപ്പിക്കപ്പെട്ട ഞങ്ങൾക്ക് എന്നും തിരുരക്തത്തിന്റെ സംരക്ഷണം ഉണ്ടാകുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമെ



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading