പല സിനിമകളും പുസ്തകങ്ങളും വഴി പൈശാചിക ശക്തി നമ്മുടെ ഉള്ളിൽ കേറുമെന്നുപറഞ്ഞാൽ, ബുദ്ധികൊണ്ടു ചിന്തിക്കുന്ന, "വിശ്വാസികൾ" എന്ന് സ്വയം അവകാശപ്പെടുന്ന പലരും പുച്ഛിച്ചുതള്ളും.. ആത്മീയശക്തിയിൽ അവർ യേശുവിനേക്കാൾ മുകളിലാണെന്ന് അവയുടെ സംസാരം കേട്ടാൽ തോന്നിപോകുമെങ്കിലും എത്രയോ ബലഹീനരാണ് മനുഷ്യർ എന്നവർ മനസ്സിലാക്കുന്നില്ല...
ഇതാ...ദൈവികജ്ഞാനമുള്ള വൈദികർ ഹാരിപോട്ടർ ബുക്കുകൾ കത്തിക്കുന്നു...
ഹാരിപോട്ടർ പോലെയുള്ള സിനിമകളും പുസ്തകങ്ങളും, സാത്താന്റെ സ്വാധീനത്തിലേയ്ക്ക് എല്ലാവരെയും നയിക്കുമെന്ന് വത്തിക്കാനിലെ പ്രധാന ഭൂതോച്ചാടകനായ Fr . ഗബ്രിയേൽ അമോര്‍ത്ത് മുന്നറിയിപ്പു നൽകിയിരുന്നു ...
ലോകമനുഷ്യരേ ...നിങ്ങൾക്കിതൊക്കെ കേട്ടിട്ട് പുച്ഛം തോന്നുന്നുണ്ടോ? ദൈവകൃപ ഒട്ടുമില്ലാതെ ലോകമനുഷ്യരായി ചില വൈദികരും അല്മായരും വചനത്തിനു വിരുദ്ധമായി പഠിപ്പിക്കുന്നതുപോലെയല്ല ആത്മീയരഹസ്യങ്ങൾ... അത് ബുദ്ധികൊണ്ട് ചിന്തിക്കുന്നവർക്ക് അപ്രാപ്യമാണ്.
ദൈവം ഈ നൂറ്റാണ്ടിനുവേണ്ടി കൽപ്പനകൾ ഒന്നും മാറ്റിയിട്ടില്ല.. വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കാമോ ? വിജാതീയ ആചാരങ്ങൾ അനുകരിക്കാമോ? സാത്താന്റെ സ്വാധീനമുള്ള സിനിമകൾ കാണാമോ? അത്തരം പുസ്തകങ്ങൾ വായിക്കാമോ? ദൈവകൃപയിൽ ജീവിക്കുന്ന വൈദികരോടുമാത്രം ചോദിക്കുക..അവർ പറയും ...Fr . ഗബ്രിയേൽ അമോര്‍ത്ത് നു വിവരമില്ല എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങളിൽ വസിക്കുന്ന സാത്താന്റെ സ്വാധീനമാണ് ആ ചിന്ത തരുന്നത് എന്ന സത്യം മനസിലാക്കുക...
പിന്നെ സാത്താന് വീട്ടിൽവിളിച്ചു വിരുന്നൊരുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇതൊക്കെ ആകാം ...കുറച്ചുകഴിയുമ്പോൾ "പ്രാർത്ഥന കേൾക്കാത്ത ദൈവം " എന്നു പരിതപിക്കരുതെന്നു മാത്രം... (...റെനിറ്റ്...)
http://www.pravachakasabdam.com/index.php/site/news/10058
# യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌸🌸