Home | Articles | 

Kerala.myparish.net
Posted On: 13/04/19 08:10

 

.(പരിശുദ്ധാൽമാവിന്റെ പ്രവർത്തനത്തിന് തടസം നിൽക്കുന്ന നിഷിദ്ധ വസ്തുക്കൾ നിങ്ങളുടെ ഭവനത്തിൽ ഉണ്ടോ? ) .ദയവായി മുഴുവൻ വായിക്കുക. . suggestions please. എനിക്കു ഒരു 16 വയസ്സുള്ളപ്പോൾ നിലവിളക്ക് ക്രിസ്ത്യൻ വീട്ടിൽ ഉപയോഗിക്കാൻ പാടില്ല എന്നു എറണാകുളത്തുള്ള വിക്ടർ ബ്രദർ പറഞ്ഞതായ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അന്ന് ആ പറഞ്ഞത് എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് ഇത് ടോം സക്കറിയ പറഞ്ഞതായ് ഞാൻ കേട്ടു. എന്തായാലും എന്റെ അന്വേഷണത്തിനു ഉത്തരം കിട്ടിയിട്ട് ഏതാണ്ട് 5വർഷം ആയി. എനിക്ക് 5 വർഷം മുൻപ് ഹരി സ്വാമി എന്നൊരു സുഹൃത് ഉണ്ടായിരുന്നു. സംസ്‌കൃത പണ്ഡിതനായിരുന്ന അദ്ദേഹത്തോട് ഞാൻ നിലവിളക്കിനേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നിലവിളക്കിനു സപ്ത ഭാഗങ്ങൾ ആണ്. നിലവിളക്ക് ഒരു താന്ത്രിക് നിലനിൽപ്പ് ആണ്. മൂന്ന് ദേവൻമാരെ പ്രതിനിധികരിക്കുന്നുണ്ട്.(ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) ഹൈന്ദവ വിധി പ്രകാരം നിലവിളക്കിനു ഒത്തിരി ഗുണങ്ങൾ ഉണ്ട് . പൂജ ചെയ്യാൻ ആൽമരം ഇല്ലെങ്കിൽ പകരം ഒരു നിലവിളക്കു മതി. കാരണം ആൽമരത്തിനു മുകളിൽ രുദ്രനായ ശിവൻ ആണ്. താഴെ ബ്രഹ്മാവും വിഷ്ണുവും. അതുപോലെ ലിംഗ രൂപനായ ശിവൻ ആണ് നിലവിളക്കിനു മുകളിൽ. അതുകൊണ്ട് ഒരു ആൽമരം ഇല്ലെങ്കിൽ പോലും നിലവിളക്കു മതി. അതു പോലെ നിലവിളക്കിൽ ലോകത്തിനു ജീവൻ കൊടുക്കാൻ ശിവനും പാർവതിയും പൂർണമായി അലിഞ്ഞു ചേർന്നു നിൽക്കുന്നതും നിലവിളക്കു കൊളുത്തുമ്പോൾ ജീവൻ വെക്കുന്നതുമാണ്. മരിച്ചു കിടക്കുമ്പോൾ ഹൈന്ദവ വിശ്വാസികൾ നിലവിളക്ക് മാത്രം കത്തിച്ചു വയ്ക്കുന്നത്, കാണാൻ വരുന്നവർ ഹൈന്ദവ പുരാണത്തിലെ ഏതു ദേവനെയാണോ ദേവിയെ ആണോ വിളിച്ചു പ്രാർത്ഥിക്കുന്നത് ആ ദേവനോ ദേവിയോ അവിടെ എത്തും എന്നാണ് അവരുടെ വിശ്വാസം. എന്നിട്ട് ആ സ്വാമി എന്നോട് വളരെ സങ്കടത്തോടെ പറഞ്ഞു . എന്റെ ചേട്ടാ ഈ ശക്തി മനസ്സിലാക്കി ക്രിസ്ത്യൻ സമുദായം ഈ വിളക്ക് ഞങ്ങളുടെ കൈയിൽ നിന്നു കൊണ്ട്‌ പോയി. അവർ ഇവിടെ ഉപയോഗിച്ച് അതിന്റെ ശക്തി മനസ്സിലാക്കി ഇത് വിദേശത്തും കൊണ്ട്‌ പോയി പള്ളിയിൽ വയ്ക്കുകയാണ്. പിന്നെ മെഴുകുതിരി കൊണ്ട് കത്തിച്ചാൽ അനുഗ്രഹം കുറയും. അത് അവർക്ക് ശരിക്ക് മനസ്സിലായിട്ടില്ല. ചേട്ടൻ ഗൂഗിളിൽ കയറി nilavilakke എന്നോ kuthuvilakke എന്നും ഗൂഗിൾ image ൽ കയറി hindu pooja എന്നു ഗൂഗിൾ ചെയ്തു നോക്കുവാൻ എന്നോട് ഹരി സ്വാമി പറഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞു. . ഞങ്ങൾ ഹിന്ദുക്കൾ പണ്ട് മുതലേ പൂജയ്ക്കു ഉപയോഗിക്കുന്നത് നില വിളക്കാണ്. ഏതു പൂജക്കും ഞങ്ങൾക്കു നിലവിളക്ക് വേണം. നാണമില്ലാത്ത ക്രിസ്താനികളെ കൊണ്ട് ഞങ്ങൾ തോറ്റു. ഞങ്ങൾ എന്തു ചെയ്യും. അവരുടെ ചോദ്യം ന്യായം അല്ലേ? വിശുദ്ധ തോമ ശ്ളീഹായോ ബഹു. ക്നായി തൊമ്മനൊ വിശുദ്ധരുടെ കൃതി കളിലോ നിലവിളക്കു റോമിൽ നിന്ന് കൊണ്ട്‌ വന്നതായി കാണാത്തതു കൊണ്ട് എനിക്ക് തർക്കിക്കാൻ നിൽക്കാൻ ധൈര്യം വന്നില്ല. നമ്മുടെ ഹൈന്ദവ സഹോദരൻ മാർക്ക്‌ മത സൗഹാർദം ഓർത്തെങ്കിലും ഈ നിലവിളക്ക് പൂർണമായി അവർക്ക് വിട്ടു കൊടുത്തു കുടെ? By j.j നിലവിളക്ക് പാർട്ട്‌ 2. ഒത്തിരി ആഴങ്ങളിലേക്ക് ഒന്നും പോകുന്നില്ല. എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾക്ക് ഉത്തരം തേടി നടന്നപ്പോഴാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്. പരിശുധാൽമാവിനാൽ അത്ഭുതം നടക്കുന്ന ഒരു സ്ഥലങ്ങളിലും എനിക്കു കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക് കണ്ടെത്താൻ പറ്റിയില്ല. കോട്ടയം നാഗമ്പടം സെന്റ് ആന്റണിയുടെ പള്ളിയിൽ ഓരോ ചൊവാഴ്ചയും ഏകദേശം ഒന്നര ലക്ഷത്തോളും പേര് വരുന്നുണ്ട്. ഒരു മാസം ആറു ലക്ഷത്തോളും ജനങ്ങൾ സമാധാനം തേടി വരുന്നു. അനേകം രോഗ ശാന്തികൾ ആണ് അവിടെ നടക്കുന്നത്. ഒരു അത്ഭുത ലോകത്തു നില്ക്കുന്നത് പോലെയേ നമുക്ക് അവിടെ നിൽക്കാൻ സാധിക്കുകയുള്ളു. എന്നെ ഏറ്റവും അത്ഭുത പെടുത്തിയ കാര്യം എനിക്ക് അവിടെ ഒരു നിലവിളക്കും കാണാൻ കഴിഞ്ഞില്ല. കുരിശ് മുകളിൽ വച്ച നിലവിളക്കും കണ്ടില്ല. ദൈവ കൃപയാൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലും വളരെ തവണ പോകുവാൻ സാധിച്ചു പക്ഷെ നിലവിളക്ക് കണ്ടെത്താൻ പറ്റിയില്ല. മധ്യസ്‌ഥ പ്രാർത്ഥന നടത്തുന്നവരുടെ അടുത്തും നിലവിളക്ക് കണ്ടെത്താൻ പറ്റിയില്ല. അതുപോലെ അണക്കര ഡൊമിനിക് അച്ചന്റെ അടുത്തും ഡാനിയേൽ അച്ചന്റെ അടുത്തും ഒന്നും എനിക്ക് കത്തിച്ചു വെച്ച നിലവിളക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മഞ്ഞാക്കൽ അച്ഛൻ ഡയറക്ടർ ആയ കാരിസ് ഭവനിൽ അതിരമ്പുഴയിൽ കാരി അച്ഛനോ, അനീഷ്‌ അച്ഛനോ ബിജിൽ അച്ഛനോ നിലവിളക്ക് ഉപയോഗിക്കുന്നത് കണ്ടില്ല. ഡിവൈൻ ധ്യാന കേന്ദ്രത്തിലും കാണാൻ സാധിച്ചില്ല. ഈ സ്ഥലങ്ങളിൽ എല്ലാം അത്ഭുതകരമായി ഫോർത് സ്റ്റേജ് ക്യാൻസർകളും ട്യൂമർകളും സുഖപെടുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പാലാ രൂപതയുടെ ധ്യാന കേന്ദ്രമായ മൗണ്ട് നെബോ വാഗമൺ പൈശാശിക ശക്തികളെ കുറിച്ചുള്ള പഠനത്തിൽ Ph. D ഉള്ള ബഹു. തോമസ് വാഴചാരിക്കൽ അച്ചനും നിലവിളക്ക് ഉപയോഗിക്കുന്നത് കാണാൻ സാധിച്ചില്ല. വിട്ടു മാറാത്ത പൈശാശിക ശക്തികളുടെ ഉപദ്രവം ഉള്ളവർ വാഗമൺ മൗണ്ട് നെബോയിൽ സുഖ പെടുന്നതും എനിക്കു കാണുവാൻ സാധിച്ചിട്ടുണ്ട്. ഒത്തിരി രോഗികൾ സുഖപെടുന്ന സാബു ബ്രദറിന്റെ ധ്യാനത്തിലും എനിക്കു നിലവിളക്ക് കാണാൻ സാധിച്ചില്ല . ദൈവത്തിന്റെ പരിശുദ്ധാൽമാവ് ശക്തിയായി ഇടപെടണമെങ്കിൽ ഒരു ചെറിയ അശുദ്ധിയെങ്കിലും ഉള്ളിടത്ത് ഇടപെടില്ല.പൂഞ്ഞാറിലുള്ള ടോമി ബ്രദറിന്റെ ബൈബിൾ വചനങ്ങൾ കേട്ടപ്പോഴാണ് പരിശുദ്ധ അമ്മയുടെ വിശുദ്ധിയുടെ ആഴങ്ങൾ അല്പമെങ്കിലും മനസ്സിലാവുന്നത്. വർഷങ്ങൾക്ക് ശേഷമാണ് വിക്ടർ ബ്രദറിന്റെ ഫോർട്ട്‌ കൊച്ചി,വെളിയിൽ ഞായറാഴ്ചയുള്ള ബൈബിൾ ക്ലാസിനു പോകുവാൻ സാധിച്ചത്. പരിശുദ്ധ അമ്മയുടെ സാന്നിധ്യം പരമമായ വിശുദ്ധി ഉള്ളിടത്തേ ഉണ്ടാവു എന്ന് എനിക്ക് അവിടെ നിന്ന് വളരെ വ്യക്തമായി മനസ്സിലായി. എന്റെ പ്രിയ സഹോദരങ്ങളെ നിലവിളക്കിലെ എണ്ണ നെറ്റിയിൽ പുരട്ടിയാൽ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് വിശുദ്ധി പാലിക്കുവാൻ വളരെ ബുദ്ധി മുട്ടുണ്ടാവും. വചനം പറയുന്നു. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്‌ധം? നിനക്ക്‌ ഉത്തരമരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്‌. നിത്യഹരിതമായ സരളമരംപോലെയാണ്‌ ഞാന്‍. നിനക്കു ഫലം തരുന്നത്‌ ഞാനാണ്‌. ഹോസിയാ 14.8 ഭൂരിപക്‌ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്‌. പുറപ്പാട്‌ 23 : 2 by j. j part. 3.. നിലവിളക്ക് പള്ളിയിൽ കാണുമ്പോൾ വളരെ സങ്കടം ഉണ്ട്.? കാരണം വചനം പറയുന്നു. നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌? 2 കോറിന്തോസ്‌ 6 : 14 ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്‌? 2 കോറിന്തോസ്‌ 6 : 15 അശുദ്‌ധിയില്‍നിന്നു ശുദ്‌ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും? പ്രഭാഷകന്‍ 34 : 4 നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്‌ചത്തേക്ക്‌ അവന്‍ പലരുമായി ശക്‌തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്‌ചത്തേക്ക്‌ ബലിയും കാഴ്‌ചകളും അവന്‍ നിരോധിക്കും. ദേവാലയത്തിന്‍െറ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്‌ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്‍െറ മേല്‍ പതിക്കുന്നതുവരെ അത്‌ അവിടെ നില്‍ക്കും. ദാനിയേല്‍ 9 : 27. ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - മത്തായി 24 : 15 അവരുടെ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ അഗ്‌നിയില്‍ ദഹിപ്പിക്കണം; നിങ്ങള്‍ക്ക്‌ ഒരു കെണിയാകാതിരിക്കാന്‍ അവയിലുള്ള വെള്ളിയോ സ്വര്‍ണമോ മോഹിക്കുകയോ എടുക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‌ ഇതു നിന്‌ദ്യമാണ്‌. നിയമാവര്‍ത്തനം 7 : 25 വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്‌തരാകാതിരിക്കാന്‍ നിന്‌ദ്യമായ ഒരു വസ്‌തുവും വീട്ടിലേക്കുകൊണ്ടുവരരുത്‌. അതിനെ നിശ്‌ശേഷം വെറുക്കുകയും ഉപേക്‌ഷിക്കുകയും ചെയ്യണം; എന്തെന്നാല്‍, അതു ശാപഗ്രസ്‌തമാണ്‌. നിയമാവര്‍ത്തനം 7 : 26 നീ എഴുന്നേറ്റു ജനത്തെ ശുദ്‌ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്‌ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്‌ധവസ്‌തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്‌. അത്‌ എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ജോഷ്വ 7 : 13 .നീ അവരുടെ ദേവന്‍മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യ രുത്‌. അവരുടെ ആചാരങ്ങള്‍ അനുകരിക്ക രുത്‌. പുറപ്പാട്‌ 23 : 24 ഞാന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേച്‌ഛവസ്‌തുക്കള്‍ നിങ്ങള്‍ ഓരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്‌തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരും അശുദ്‌ധരാകരുത്‌. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌. എസെക്കിയേല്‍ 20 : 7 എന്നാല്‍, അവര്‍ എന്നെ ധിക്ക രിച്ചു. അവര്‍ എന്‍െറ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്‌തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്‌തിലെ വിഗ്രഹങ്ങളെ അവര്‍ ഉപേക്‌ഷിച്ചില്ല. ഈജിപ്‌തില്‍ വച്ചുതന്നെ എന്‍െറ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും എന്‍െറ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു. എസെക്കിയേല്‍ 20 : 8 നിഷ്‌കളങ്കരും നിയമത്തോടു കൂറുള്ളവരുമായ പുരോഹിതന്‍മാരെ അവന്‍ തിരഞ്ഞെടുത്തു. 1 മക്കബായര്‍ 4 : 42 അവന്‍ വിശുദ്‌ധസ്‌ഥലം വിശുദ്‌ധീകരിക്കുകയും അശുദ്‌ധമാക്കപ്പെട്ട കല്ലുകള്‍ ശുദ്‌ധ മല്ലാത്ത ഒരു സ്‌ഥലത്തു മാറ്റിവയ്‌ക്കുകയും ചെയ്‌തു. 1 മക്കബായര്‍ 4 : 43 അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍,യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്‌ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക്‌ ഇതു ധരിക്കുക നിഷിദ്‌ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന്‌ ഏവര്‍ക്കും വ്യക്‌തമായി. 2 മക്കബായര്‍ 12 : 40 കർത്താവ് അശുദ്ധ വസ്തുക്കൾ എന്തു മാത്രം വെറുക്കുന്നു എന്ന് ഈ വചനങ്ങളിൽ നിന്ന് വ്യക്തമായി മനസിലാക്കാം. ദയവായി യുറോപ്പിലും അമേരിക്കയിലും ഉള്ളവർ പുതിയ പള്ളികളിലെക്ക് ഇത്‌ വാങ്ങി കൊണ്ട്‌ പോകരുത്. വാങ്ങി കൊടുക്കുന്നവർക്ക് തങ്ങളുടെ കുടുംബത്തിന് ഇതു കൊണ്ട് ഒരു ദൈവനുഗ്രഹവും ഉണ്ടാവുകയില്ല. മനുഷ്യരുടെ മുൻപിൽ ഉണ്ടാവാം. വാങ്ങിയത് എന്തു ചെയ്യും എന്ന് ആലോചിക്കുന്നവർക്കു പൗലോസ് ശ്ലീഹയുടെ ഈ വചനം ഓർക്കാം. കൂടാതെ, വിശ്വാസം സ്വീകരിച്ചപലരും വന്ന്‌, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്‌, കുറ്റം സമ്മതിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 18 ക്‌ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്‌ഥച്ചുരുളുകള്‍ കൊണ്ടുവന്ന്‌ എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 19 ദൈവത്തിന്റെ പരിശുദ്ധൽമാവ് നിറഞ്ഞവരെ, എന്റെ പ്രിയ സഹോദരരെ, മോശയുടെ പിൻഗാമിയായ ജോഷുവ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കാം. ആകയാല്‍, കര്‍ത്താവിനെ ഭയപ്പെടുകയും ആത്‌മാര്‍ഥതയോടും വിശ്വസ്‌തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്‌തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ചിരുന്നദേവന്‍മാരെ ഉപേക്‌ഷിച്ചു കര്‍ത്താവിനെസേവിക്കുവിന്‍. ജോഷ്വ 24 : 14 കര്‍ത്താവിനെ വിസ്‌മരിച്ച്‌ അന്യദേവന്‍മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നന്‍മ ചെയ്‌തിരുന്ന കര്‍ത്താവ്‌ നിങ്ങള്‍ക്കു തിന്‍മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും. ജോഷ്വ 24 : 20 by j. j നിലവിളക്ക്. പാർട്ട്‌ 4. ചില ആരാധനലയങ്ങളിലെ ശില്പങ്ങൾ കണ്ടിട്ട് ഉള്ളവർക്കും അതിനെപ്പറ്റി പഠിച്ചിട്ട് ഉള്ളവർക്കും അറിയാം, സ്ത്രീ പുരുഷശരീരങ്ങളും ലൈംഗിക അവയവങ്ങളും നഗ്നവും മനോഹരവും ആയി പല ആരാധനലയങ്ങളിലും കല്ലിൽ കൊത്തിയിട്ടുണ്ട്, വരച്ചിട്ടുണ്ട്. ചില വിളക്കുകളിൽ സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങൾ മനോഹരമായി കലാപരമായി ചേർത്തു വച്ചിരിക്കുന്നു. കണ്ണടച്ച് എതിർക്കാതെ ഒന്ന് പരിശോധിക്കുക. നിലവിളക്കിന്റെ ആദ്യരൂപം പ്രാചിന ആരാധനലയങ്ങളിൽ നിന്നാണ് ഉൽഭവിച്ചത്. വിശുദ്ധ കുർബാനയിൽ അടയാളങ്ങളും പ്രതികങ്ങളും നമ്മൾ ഉപയോഗിക്കുന്നു.ബലിയിലും സമിപത്തും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും നമ്മോളോട് വാചാലമായി സംസാരിക്കാൻ പര്യാപ്തമാണ്. വിശുദ്ധ കുർബാനയിൽ Holy Trinity തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനും അനുഭവഭേദ്യമാക്കാനും അതുവഴി സ്വർഗിയ തലങ്ങളിലെക്കു മനുഷ്യമക്കളെ ഉയർത്തുവാനും ചില വസ്തുക്കളെയും സ്ഥലങ്ങളെയും ഉപയോഗിക്കുകയാണ് ചെയ്യുക. ദൈവാലയം,ദൈവാലയത്തിനുള്ളിലെ സംവിധാനങ്ങൾ, സ്വർഗത്തെ പ്രതികവത്കരിക്കുന്ന മദ്ബഹ, ഭൂമിയെ പ്രതികവത്കരിക്കുന്ന ഹൈക്കല, ഭൂമിയിൽ ജെറുസലെമിനെ പ്രതികവത്കരിക്കുന്ന ബേമ്മാ, പാപാവസ്ഥയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിച്ചു വരുന്നവരെ പ്രതിനിധികരിക്കുന്ന മോണ്ടളം, ദൈവിക സിഹാസനത്തിന്റ പ്രതീകമായ അൾത്താര, തിരുവസ്ത്രങ്ങൾ, കാസ,ധുപകുറ്റി, തിരികൾ, കെടാ വിളക്ക്, അപ്പവും വീഞ്ഞും, വചന മേശ തുടങ്ങിയവ എല്ലാം ദൈവ സ്നേഹം നമ്മിലേക്ക് ഒഴുക്കി തരുന്ന മാധ്യമങ്ങളാണ്. നിലവിളക്ക് കർത്താവിൽ നിന്ന് നമുക്ക് എന്താണ് വാങ്ങി തരുന്നത്? ബലിപീഠത്തെ പറ്റി പുറപ്പാട് 20.26 ൽ പറയുന്നു. എന്‍െറ ബലിപീഠത്തിന്‍മേല്‍ നിന്‍െറ നഗ്‌നത കാണപ്പെടാതിരിക്കാന്‍വേണ്ടി നീ അതിന്‍മേല്‍ ചവിട്ടു പടികളിലൂടെ കയറരുത്‌. പുറപ്പാട്‌ 20 : 26 അപ്പോൾ നഗ്നമായ അവയവങ്ങളുടെ സിംബോളിക് റെപ്രെസെന്റഷൻ കർത്താവിന് സ്വീകാര്യമോ? ഒഴുകി വരുന്ന ദൈവാനുഗ്രത്തെ തിരിച്ചു വിടുന്ന കുത്ത് കല്ല് ആയി നാം തന്നെ ഇത്തരം വിളക്കുകളെ ഉപയോഗിക്കണമോ? വചനം പറയുന്നു. ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - മത്തായി 24 : 15 പുതിയ നിയമത്തിലെ പുതിയ ഇസ്രായേൽ ആയി മാറേണ്ട കേരളസഭയെ ഇതൊക്കെ അല്ലെ തടയുന്നയത്. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌. എഫേസോസ്‌ 6 : 12 സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന ദുരാത്മാ ക്കൾക്കു നാം തന്നെ നമ്മുടെ അടുത്ത് ഇരിപ്പിടം ഒരുക്കണമോ? അപ്പസ്‌തോല പ്രവർത്തനങ്ങളിൽ 10.28 ൽ പറയുന്നു. അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന്‌ എത്രത്തോളം നിയമവിരുദ്‌ധമാണെന്നു നിങ്ങള്‍ക്ക്‌ അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്‌ധനെന്നോ വിളിക്കരുതെന്ന്‌ ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 35 എല്ലാ മതസ്ഥരും ദൈവതിരു മുൻപിൽ സ്വികാര്യരാണ്. പക്ഷെ ആരാധന ക്രമങ്ങൾ ഒന്നാക്കാൻ പറഞ്ഞിട്ടില്ല. ക്രിസ്തുവിനെ ബുദ്ധനാക്കാനും തേരിലിരുത്താനും ഒക്കെ നമുക്ക് ഉത്സാഹമാണ്.വാഴകുലയും നാളികേരം കൊണ്ട് തുലാഭാരത്തിനും ഒക്കെ നമ്മൾ മടിയില്ലാതെ ചെയ്യുന്നു. എന്തിനു വേണ്ടി? എളിമയുടെ നിറകുടമായ പരിശുദ്ധ അമ്മയെ പല പേരുകൾ വിളിച്ചു നമ്മൾ ആന പുറത്തു വരെ കയറ്റി പ്രദിക്ഷണം നടത്തുന്നു. ഇതൊക്കെ സ്വർഗം സന്തോഷിക്കുന്നുണ്ടോ എന്ന് നിങ്ങൾ ഓരോരുത്തരും ആലോചിക്കണം. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്‌ഞാനം എനിക്കു ലഭിക്കുകയില്ലെന്ന്‌ ഞാന്‍ അറിഞ്ഞു. ആരുടെ ദാനമാണ്‌ അവള്‍ എന്ന്‌ അറിയുന്നത്‌ ഉള്‍ക്കാഴ്‌ചയുടെ ലക്‌ഷണമാണ്‌. അതുകൊണ്ട്‌ ഞാന്‍ കര്‍ത്താവിനോട്‌ ഉള്ളഴിഞ്ഞ്‌ അപേക്‌ഷിച്ചു. ജ്‌ഞാനം 8 : 21 നീറോ ചക്രവർത്തിയുടെ കാലത്ത് പീഢനമേറ്റ് മരിച്ച രക്തസാക്ഷികളെയും വിശുദ്ധ തോമ ശ്ളീഹായെയുംഎല്ലാ അപ്പസ്റ്റോലൻമാരെയും അനേകം സാക്ഷികളെയും ഒക്കെ നമുക്ക് മറക്കാതിരിക്കാം. വചനം പറയുന്നു. എങ്കിലും സമ്പത്തിനും വിവാഹത്തിനും മക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ നിര്‍ജീവമായ അതിനെ വിളിച്ചപേക്‌ഷിക്കാന്‍ അവനു ലജ്‌ജയില്ല. ജ്‌ഞാനം 13 : 17 ദുശ്‌ശാഠ്യമുള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ശാഠ്യം പിടിക്കുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ കുഞ്ഞാടിനെ എന്നപോലെ കര്‍ത്താവിന്‌ അവരെ മേയ്‌ക്കാനാവുമോ? ഹോസിയാ 4 : 16 . ദൈവ വചനം പറയുന്നു. എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്‍െറ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്‌. റോമാ 11 : 4 കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്‌. റോമാ 11 : 5 നമുക്കു നമ്മുടെ വഴികള്‍സൂക്‌ഷ്‌മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം. വിലാപങ്ങള്‍ 3 : 40. വിശുദ്ധരായ വൈദികർ ഉദ്ഘാടനത്തിനു വരുമ്പോൾ ദയവായി നിങ്ങൾ മെഴുകുതിരികൾ കരുതണം. കത്തോലിക്കാ സഭയിൽ കൃപയും ക്രമവും ഉണ്ട്. നിലവിളക്ക് ഉപയോഗിക്കുമ്പോൾ ക്രമം നിലനിൽക്കും, പക്ഷെ കൃപ നിലനിൽക്കില്ല. നിങ്ങൾക്ക് ഏവർക്കും സാത്താന്റെ തലയെ തകർക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും സകല വിശുദ്ധരുടെയും മാധ്യസ്ഥവും സ്വർഗ്ഗത്തിന്റെ അനുഗ്രഹവും ഉണ്ടാവട്ടെ.പരിശുദ്ധ അമ്മ പൂർണ വിശുദ്ധിയിലേക്ക് വളരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ പരിശുദ്ധാൽമാവ് വചനം ഗ്രഹിക്കാൻ നിങ്ങളുടെ ഹൃദയം തുറക്കട്ടെ.



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading