കത്തോലിക്ക സമൂഹത്തിനു ആത്മീയ കൂട്ടായ്മയ്ക്കുതകുന്ന ഒരു സമൂഹ മാധ്യമമായ മൈ പാരിഷ് . നെറ്റ് നിലവിൽവന്നു. കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവക അംഗങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ ഉദ്ഘാടനം പടന്നക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ.ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. ഒരിക്കലും വിരോധമോ വെറുപ്പോ ഉളവാക്കുന്നതൊന്നും ദൈവീകമല്ലെന്നും അതെല്ലാം തിന്മയില്നിന്നു ഉളവാകുന്നതാണെന്നും, ക്രിസ്തീയ സന്ദേശം പ്രഘോഷിക്കപ്പെടുന്നത് മറ്റുള്ളവരെ താഴ്ത്തിക്കെട്ടിയും വേദനിപ്പിച്ചുമായിരിക്കരുതെന്നും പിതാവ് ഓർമ്മിപ്പിച്ചു. വികാരി ജനറാൾ ജോർജ് എളൂക്കുന്നേൽ, പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ദേവാലയ വികാരി ഫാദർ ജോർജ് ആലപ്പാട്ട്, ഫാദർ സെബാസ്റ്റ്യൻ താഴപ്പള്ളിൽ, മൈ പാരിഷ് . നെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിജോ ഈഴറേട്ട് എന്നിവർ സന്നിഹിതരായിരുന്നു. കരിസ്മാറ്റിക് കുളിനീർ ഇടവക കോ ഓർഡിനേറ്റർ ഐസൻ പനത്തോട്ടം അധ്യക്ഷം വഹിച്ചു.