മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തിനെക്കുറിച്ചു സൂചിപ്പിക്കുന്ന ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ വാഴ്ചയുടെ എല്ലാ വർഷവും അദ്ദേഹത്തെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ സന്ദർശന അവസരത്തിൽ തന്നെ മലാക്കി തന്നെപ്പറ്റി എന്താണ് പ്രവചിച്ചിരുന്നതെന്നു അറിയാമോ എന്നു എന്നോട് ചോദിച്ചു. മലാക്കി മധ്യ യുഗത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസിയാണ്. വിശുദ്ധ ബർണാ ടിന്റെ സ്നേഹിതനായിരുന്ന അദ്ദേഹം ലോകാവസാനം വരെയുള്ള മാർപ്പാപ്പമാരെപ്പറ്റി ഗൂഢാർത്ഥ ത്തിൽ പ്രവചിച്ചിട്ടുണ്ട്. അവസാനത്തെയാൾ പത്രോസ് രണ്ടാമനാണ്. മറുപടിയായി ഞാൻ പറഞ്ഞു ഇടയനും നാവികനും. അദ്ദേഹം അപ്പോൾ പറഞ്ഞു വെനീസിൽ ഞാൻ അപ്രകാരമായിരുന്നു. മെത്രാനായതിനാൽ ഇടയനും അതിലെ ജലപാതകൾ മൂലം നാവികനും ആയിരുന്നു. അങ്ങേക്കറിയാവുന്നതുകൊണ്ടു ഞാൻ പ്രത്യേകമായ ഒരു ചെറിയ സമ്മാനം നൽകുകയാണ്. ഈ മുകളിൽ പറഞ്ഞിരിക്കുന്ന വാചകങ്ങൾ ഫുൾട്ടൻ ജെ ഷീൻ എന്ന ലോകപ്രശസ്ത വ്യക്തിയുടെ ആത്മകഥയിൽ നിന്നെടുത്ത വാചകങ്ങളാണ്.
യുഗാന്ത്യം വരെയുള്ളെ പരിശുദ്ധ കത്തോലിക്ക സഭയിലെ മാർപ്പാപ്പമാരെക്കുറിച്ചുള്ള പ്രവചനം നോക്കിയാൽ നാമിപ്പോൾ അവസാനത്തെ മാർപ്പാപ്പയുടെ കാലത്താണ്. ഫുൾട്ടൻ ജെ ഷീനിനെപ്പോലെയുള്ള ഒരു സഭാ പണ്ഡിതൻ മാലാക്കി പ്രവചനത്തെ കുറിച്ചു പറയുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്നു ഉറപ്പിക്കേണ്ടിയിരിക്കുന്നു.
അങ്ങനെയെങ്കിൽ യുഗാന്ത്യ ത്തിന് മുൻപ് സഭയിൽ സംഭവിക്കാൻ പോകുന്ന ഭീകരമായ വിശ്വാസ ത്യാഗത്തെ അഭിമുഖീകരിക്കാൻ നാം തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
ലിജോ പീറ്റർ, തോമാപുരം