Home | Community Wall | 

Kerala.myparish.net
Posted On: 04/09/18 17:36

 

യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ എന്തെങ്കിലും ഭൗതീക നന്മകൾ ലഭിക്കാൻ ധ്യാനത്തിനും കൺവെൻഷനിലും പങ്കെടുക്കുന്ന വിശ്വാസികളിലേറെപ്പേർക്കും സ്വീകാര്യമാവുകയുമില്ല. യുഗാന്ത്യത്തെക്കുറിച്ചു പല വൈദീകരും പറയുന്നത് നാം ഒരുക്കമുള്ളവരായിരുന്നാൽ മതി എന്നാണ്. പലപ്പോഴും അവർ ഉദ്ദേശിക്കുന്നത് അതൊന്നും ഇപ്പോഴല്ല, നല്ലവനായി നീ ജീവിക്കുക അത്ര തന്നെ എന്നുള്ളതാണ്. സഭയിലുണ്ടായിട്ടുള്ള പണ്ഡിതന്മാർ, പീഡനങ്ങളും സഭയിലെ ഇരുണ്ട കാലങ്ങളും ഉണ്ടായപ്പോൾ അതു യുഗാന്ത്യമാണെന്ന് പ്രസ്താവിക്കുകയും ആ പ്രവചനങ്ങൾ തെറ്റിപ്പോകുകയോ കാലതാമസം വരികയോ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള പല പൂർത്തീരിക്കപ്പെടാത്ത പ്രവചനങ്ങൾ മൂലം, ഇതൊന്നും നടക്കില്ല വെറുതെ മനുക്ഷ്യരെ നന്നാക്കാൻ പറയുന്നതാണ് എന്ന ഒരു ചിന്ത വിശ്വാസികളിൽ ഉടലെടുക്കാൻ കാരണമായി. പഴയനിയമ കാലത്ത് യുഗാന്ത്യത്തെക്കുറിച്ചു വ്യക്തമായി പ്രവചിച്ചിട്ടുള്ള ഒരു പ്രവാചകനാണ് ദാനിയേൽ. അതുപോലെതന്നെ ജോയൽ പ്രവാചകൻ അന്ത്യകാലഘട്ടത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു. പുതിയ നിയമത്തിൽ യുഗന്ത്യത്തെക്കുറിച്ചു വ്യക്തമായ അടയാളങ്ങൾ യേശു ക്രിസ്തു നൽകിയതായി നമുക്ക് കാണാൻ സാധിക്കും. ലേഖനങ്ങളിൽ പൗലോസ് ശ്ലീഹയും പത്രോസ് ശ്ലീഹയും യുഗാന്ത്യത്തെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. യോഹന്നാൻ എഴുതിയ വെളിപാട് ഗ്രന്ഥം, യുഗന്ത്യത്തിൽ മാത്രം മനസ്സിലാക്കാനെന്നവണ്ണം എഴുതപ്പെട്ടിരിക്കുന്നു.. വി. ഫ്രാൻസിസ് അസ്സീസ്സി, ആൻ കാതറിൻ, മലാക്കി, ഫുൾട്ടൻ ജെ ഷീൻ തുടങ്ങിയവർ യുഗന്ത്യത്തക്കുറിച്ചു വ്യക്തമായി പറഞ്ഞു വച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി പരിശുദ്ധ അമ്മ പല സ്ഥലത്തും പ്രത്യക്ഷപ്പെടുകയും ഒട്ടനവധി പേർക്ക് യുഗന്ത്യകാലത്തെക്കുറിച്ചു സന്ദേശങ്ങൾ കൊടുക്കുകയും ചെയ്തിട്ടുണ്ട്. സഭ യുഗാന്ത്യത്തിൽ കടന്നുപോകേണ്ട സഹനത്തെക്കുറിച്ചു വ്യക്തമായി കത്തോലിക്ക മതബോധന ഗ്രന്ഥം പ്രതിപാദിക്കുന്നു (C c c 675) . പരിശുദ്ധ കത്തോലിക്ക സഭയും, തിരുവചനവും, പരിശുദ്ധ അമ്മയും യുഗാന്ത്യത്തെക്കുറിച്ചു ഇത്രയേറെ മുൻകരുതൽ എടുക്കാനുള്ള കാരണം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാലത്തിന്റെ അടയാളങ്ങളിൽ പറയുന്ന ഏറ്റവും വ്യക്തമായ അടയാളങ്ങളിൽ ഒന്നാണ് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമായ മിണ്ടാവേദം അല്ലെങ്കിൽ ഫ്രീമേസൻ സംഘടനയും അതിന്റെ പ്രവർത്തനങ്ങളും. ഇതു മൂലം ഇന്നുവരെയുണ്ടായിട്ടുള്ളത്തിൽ വച്ചു ഏറ്റവും വലിയ വിശ്വാസ ത്യാഗം കത്തോലിക്ക സഭയിൽ ഉണ്ടാകും. ഭക്തിയുടെ ബാഹ്യരൂപം മാത്രം നിലനിൽക്കുന്ന സമൂഹമായി സഭയിലെ ഏറിയ പങ്കും മാറ്റപെടും. പരിശുദ്ധ കത്തോലിക്ക സഭയിൽ വ്യജപ്രബോധനങ്ങളും ദൈവ ദൂഷണവും മൂലമുണ്ടാകുന്ന വിശ്വാസത്യാഗമാണ് അവസാന കാലമെന്നു പൗലോസ് അപ്പസ്തോലൻ തേസലോണിക്കാർക്കു എഴുതിയ ലേഖനത്തിൽ പറയുന്നു. കർത്താവിന്റെ രണ്ടാമത്തെ അഗമനത്തിനു മുൻപായി സഭയിൽ തന്നെയുണ്ടാകുന്ന പ്രബോധനങ്ങളും പുതിയ പഠനങ്ങളും മൂലമാണ് വിശ്വാസ ത്യാഗം ഉണ്ടാകുകയും, വിശ്വാസികളിൽ ഭക്തിയുടെ ബാഹ്യ രൂപം മാത്രമായി അവശേഷിക്കുകയും ചെയ്യുക. ഇത്രയേറെ കെട്ടുറപ്പുള്ള സഭയിൽ വ്യജപ്രബോധനവും പഠനങ്ങളും നടക്കണമെങ്കിൽ അതു സഭയുടെ ഉന്നത തലത്തിൽ നിന്നു തന്നെയുമായിരിക്കും. അതുകൊണ്ടു തന്നെ ജീവച്ചിരിക്കുന്ന ഓരോ വിശ്വാസിയും കാലത്തിന്റെ അടയാളങ്ങൾ നോക്കി യുഗന്ത്യം ആയോ എന്നു മനസ്സിലാക്കുകയും അതിനനുസരിച്ചു വ്യാജമായതിനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലെകിൽ വ്യാജമായതിനെ സ്വീകരിച്ചു ഇടറിക്കപ്പെടുകയും ആത്മാവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും. വലിയവിശ്വാസ ത്യാഗത്തിനു കാരണം കടലിൽ നിന്ന് കയറി വരുന്ന രണ്ടു മൃഗങ്ങൾ ആണെന്ന് വെളിപാട് പുസ്തകം നമ്മോടു പറയുന്നു. അതിനെക്കുറിച്ചു പരിശുദ്ധ അമ്മ നൽകിയ പല ദര്ശനങ്ങളും ഈ വസ്തുതകൾ സ്ഥിരീകരിക്കുന്നതുമാണ്. കടലിൽ നിന്ന് കയറിവരുന്ന ഒന്നാമത്തെ മൃഗം - പത്ത് കൊമ്പുകളും ഏഴ് തലകളും വ്യാജവും ദൈവ ദൂഷണവും പറയുന്ന മൃഗം. സഭയിൽ നുഴഞ്ഞു കയറിയ മിണ്ടാവേദം അല്ലെങ്കിൽ ഫ്രീമേസൻ സംഘടനയും അതിന്റെ പ്രവർത്തനങ്ങളും ആണെന്ന് ഫാ.സ്റ്റെഫാനോ ഗോപി എന്ന ഇറ്റാലിയൻ വൈദീകനോട് പരിശുദ്ധ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. കടലിൽ നിന്ന് കയറി വരുന്ന രണ്ടാമത്തെ മൃഗം - കുഞ്ഞാടിന്റെതു പോലുള്ള കൊമ്പുകൾ ഉള്ള മൃഗം. ഫ്രീമസോണറി ആശയങ്ങൾ സഭയിൽ കൊണ്ടുവരാൻ സഹായിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. അതിനെ കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തത നല്കുന്നതുമാണ്. എളിമയോടെ ഇവയെല്ലാം വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്തില്ലെങ്കിൽ വിശ്വാസികൾ ഇടറിക്കപ്പെടുമെന്നതുകൊണ്ടു, യുഗാന്ത്യമായോ എന്നത് കാലത്തിന്റെ അടയാളങ്ങൾ നോക്കി മനസ്സിലാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. By ലിജോ പീറ്റർ


 


വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.
സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്
ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.
ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?
ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading
Article URL:

free counter


Quick Links

Kerala.myparish.net - Catalogue
Contact Us | സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. | തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല | നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ! | ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!! | കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി? | സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ...... | സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... | ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. | നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) | പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും | സഭയുടെ അന്തിമ പരീക്ഷ -CCC 675 | അനുഗ്രഹീതയായ ആന്‍ കാതറീന്‍ എമറിക്ക് (റ. 1824) ഒരു ദാര്‍ശനികയും പഞ്ചക്ഷതധാരിയുമായിരുന്നു. | ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗ | കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ |
Kerala.myparish.net   |