* ഏതെങ്കിലുമൊരു കർദിനാളിനെയോ, ബിഷപ്പിനെയോ ,വൈദീക നേയോ, കന്യാസ്ത്രീയേയോ, കപ്യാരേയോ, ക്രിസ്ത്യാനിയേയോ, മിഷണറിയേയോ, വചന പ്രഘോഷകനേയോ, കണ്ടല്ല നാം കത്തോലിക്കാതിരുസഭാംഗമായി തുടരേണ്ടത്.മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലായിരിയ്ക്കണം നാം സഭയുടെ ഭാഗമായിരിക്കേണ്ടത്.
ഒരു പ്രശ്നമുണ്ടാകുമ്പോൾ ഇട്ടിട്ടു പോവുകയല്ല കൂടെ നിൽക്കുകയാണ് ചെയ്യേണ്ടത്.
അവരുടെ ആരുടെയെങ്കിലും കാലിടറിയാലൊലിച്ച് പോകേണ്ടതല്ല യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം.അവരൊക്കെചൂണ്ടുപലകകളും, വഴിവിളക്കുകളുമാണ്.
എത്രയോ ചൂണ്ടുപലകകൾ ദ്രവിച്ചു പോയിരിക്കയക്കുന്നു - അതിന്റെ പേരിലാരും വഴി നടക്കാറില്ലേ ?.
എത്രയോ വഴിവിളക്കുകൾ കത്താതെ കേടായിപ്പോകുന്നു .അതിന്റെ പേരിൽ അതു വഴി ആരെങ്കിലും ഇരുട്ടത്ത് തപ്പിത്തടഞ്ഞ് നിൽക്കുകയാണോ?
ദിവ്യകാരുണ്യ ആരാധനയേക്കാൾ കെട്ടിട നിർമ്മാണങ്ങൾക്കും, ധനസമ്പാദത്തിനും പ്രാധാന്യം നൽകരുത്.കണക്കില്ലാ സമ്പത്തും എതിരില്ലാ ശബ്ദവുമാണ് ഈ ആന്തരീക ജീർണ്ണതയ്ക്ക് കാരണം .ആത്മീയതയിൽ നിന്ന് ലൗകീകതയിലേയ്ക്ക് കൂടുതൽ ശ്രദ്ധിക്കുമ്പോഴാണ് നിറമെഴുന്ന സ്വപ്ന തീരവും, മലരിടുന്ന മോഹജാലവും ഭ്രമിപ്പിയ്ക്കുന്നത്. ആത്മീയതയുടെ ബഹുമാനാദരവുകൾ സ്വീകരിച്ചു കൊണ്ട് മ്ലേഛതയുടെ മുന്തിരിച്ചാറിനുള്ളിലുള്ള നീന്തിത്തുടിയ്ക്കലുകൾ പാടില്ല.
നമുക്ക് മുൻപേ കടന്നു പോയ വിശുദ്ധിയുള്ളവർ ആകാശ താരകങ്ങളായി നിൽപ്പുണ്ടല്ലൊ. ആ നക്ഷത്ര വെളിച്ചം പോരേ നമുക്ക്.മാരൻ എയ്താൽ മുറിയാത്ത മനാശോഭയും, ചോരൻ അപഹരിയ്ക്കാത്ത ശാശ്വത ശാന്തി ധനവും നേടി ഇവിടെ മാഞ്ഞ്; സുമേരുവിൻ കല്പ ദ്രുമക്കൊമ്പിൽ വിരിഞ്ഞ സത്പുഷ്പങ്ങളാണവർ.
വൈദീകരും ,കന്യാസ്ത്രികളുമൊക്കെ നമ്മുടെ കൂട്ടത്തിൽ നിന്നു തന്നെയല്ലേപോകുന്നത്? സത്ഗുണ - ദുർഗുണങ്ങൾ കിട്ടാതിരിയ്ക്കുമോ? മാതാപിതാക്കളുടെ സ്വഭാവവും,7- തലമുറ മുൻപ് വരെയുള്ളവരുടെ സ്വഭാവവുമൊക്കെ അവർക്ക് കിട്ടും. നല്ല വൃക്ഷം നല്ല ഫലവും, ചീത്ത വൃക്ഷം ചീത്ത ഫലവും പുറപ്പെടു വിയ്ക്കുന്നു. ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാം.
കാഞ്ഞിരമരത്തിൽ നിന്ന് കാഞ്ഞിരമല്ലാതെ മുന്തിരി ഉണ്ടാകില്ലല്ലൊ?ആപ്പിൾമരത്തിൽ നിന്ന് ആപ്പിളല്ലാതെ കാഞ്ഞിരമുണ്ടാകില്ലല്ലൊ?
നന്മയുള്ള എത്രയോ വൈദികരും, കന്യാസ്ത്രികളും നമുക്കുണ്ട്.
ഏതെങ്കിലും ചീഞ്ഞ് പുഴുത്ത ചില ഫലങ്ങളെ കണ്ടിട്ട് നന്മയുള്ളവരുടെ നന്മ കണ്ടില്ലെന്ന് നടിക്കരുത്. കാണാൻ സുന്തരവും, നോക്കാൻ കൗതുകകരവും, കേൾക്കാൻ ഇമ്പകരവും, ആസ്വദിയ്ക്കാൻ സുഖകരവും, രുചിയ്ക്കാൻ കൊതിയൂറുന്നതുമായ കാര്യങ്ങളിലേയ്ക്ക് ദൈവസമർപ്പിതരായവർ പോകരുത്. [മറ്റുള്ളവരും പോകാതിരുന്നാൽ അവരവർക്ക് നല്ലത് ].
ആരെങ്കിലും ചെയ്ത തെറ്റുകൾക്ക് പാവം യേശു നാഥനെക്കുറിച്ച് ട്രോളുകളുണ്ടാക്കി ആക്ഷേപിയ്ക്കുന്ന ചില Postകൾ കണ്ടു. ദയവു ചെയ്താരും അങ്ങനെ ചെയ്യരുതെന്ന് അപേക്ഷിയ്ക്കുന്നു. യേശുനാഥൻ പീഡാനുഭവ വേളയിൽ സഹിച്ച വേദന ഒരു മനുഷ്യന് സഹിയ്ക്കാവുന്നതിലും അപ്പുറമാണ് .ഇപ്പോൾ ഈ ചെയ്യുന്ന പരിഹാസം കഷ്ടമാണ്. ക്രിസ്തു ശിഷ്യ വേഷം കെട്ടിയ ഏതെങ്കിലും അഭിനവ യൂദാസുകൾ തെറ്റ് ചെയ്തതിന് യേശുവിനെ ആക്ഷേപിയ്ക്കരുത്.
പുര കത്തുമ്പോൾ വാഴവെട്ടുന്ന പണി കാണിയ്ക്കരുതേ.
ആപ്പിൾ കുട്ടയിലെ ഒരു ചീഞ്ഞ ആപ്പിൾ മറ്റാപ്പിളുകളെ കൂടി ചീത്തയാക്കുമെന്നതിനാൽ ചീഞ്ഞതിനെ എടുത്ത് പുറത്ത് കളയണം. ഉപ്പിന്റെ ഉറകെട്ടുപോയാൽ പിന്നെ എന്തു ഗുണമാണതിന്?അത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് കളയണം.ഇവിടൊരു അഴിച്ചുപണി അനിവാര്യമാണ്.
ബിഷപ്പ് തെറ്റുകാരനെങ്കിൽ തീർച്ചയായും ശിക്ഷയ്ക്കർഹനാണ്. ബിഷപ്പ് കന്യാസ്ത്രിയെ പീഡിപ്പിച്ചുവെങ്കിൽ അപ്പോൾ പ്രതികരിയ്ക്കാതെ ഇപ്പോൾ പീഡിപ്പിച്ചുവെന്ന് പ്രഘോഷിയ്ക്കുന്നതെന്തിന്? അത് പീഡനമായിരുന്നെന്ന് ഇപ്പോഴാണൊ മനസിലായത്? അതോ ഇതിപ്പോൾ ബിഷപ്പിനെ മോശക്കാരനാക്കാൻ തൊടുത്തുവിട്ട; ഒരു ബ്രഹ്മാസ്ത്ര മോ ഇത്?
നിരവധി കഥകൾ പുറത്തു വരുസോൾ അത് തെളിയിക്കേണ്ട ബാദ്ധ്യത സഭയ്ക്കുണ്ട്. സിസ്റ്റർ അഭയയുടെ കേസിൽ സത്യം ഇതുവരെ തെളിയിയ്ക്കപ്പെട്ടിട്ടില്ല. ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത്. തീർച്ചയായും കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെടണം. അതിന് മുഖം നോക്കാതെ സത്യസന്ധമായ കേസന്വേഷണമാണാവശ്യം.
കർത്താവായ ദൈവം മലാക്കി പ്രവാചകന്റെ പുസ്തകം ഒന്നും, രണ്ടും അദ്ധ്യായങ്ങളിൽ: ' കർത്താവിന്റെ ബലിപീഠത്തെ നിസാരമായി കാണരുതെന്ന് പറയുന്നു.'
ദാവീദ് രാജാവിനോട് 'ആ മനുഷ്യൻ നീ തന്നെ '- എന്ന് പറഞ്ഞ നാഥാൻ പ്രവാചക ശബ്ദം ഇവിടെ മുഴങ്ങേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
പിന്നീട് തന്റെ തെറ്റിൽ പശ്ചാത്തപിച്ച് ദാവീദ് രചിച്ചതാണ് സങ്കീർത്തനങ്ങൾ. ലില്ലിപ്പൂക്കൾ ഒരിയ്ക്കലും വെള്ളയടിച്ച കുഴിമാടങ്ങളാകാതിരിയ്ക്കട്ടെ.
എന്റെ കർത്താവും ദൈവവുമായ യേശുനാഥൻ പത്രോസാകുന്ന പാറയിൽ സ്ഥാപിച്ച കത്തോലിയ്ക്ക തിരുസഭയ്ക്കൊപ്പമാണ് ഞാനെന്നും. ആരെങ്കിലും എന്തെങ്കിലും ചെയ്തതിന്റെ പേരിൽ തള്ളപ്പെടേണ്ടതല്ല എന്റെ കത്തോലിയ്ക്ക തിരുസഭ. ഞാനെന്നും എന്റെ തിരുസഭയ് യെക്കാപ്പം.
Honey jibin nellary