"ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ"...
മെത്രാനായാലും, കത്തനാരായാലും, കന്യാസ്ത്രീ ആയാലും, സന്യസ്തരായാലും, ആത്മായരായാലും ആദ്യ കുർബാന സ്വീകരണം മുതൽ അന്ത്യകൂദാശ അല്ലെങ്കിൽ മരണം വരെ കാത്തു സൂക്ഷിക്കേണ്ട ക്രൈസ്തവ മൂല്യങ്ങളുണ്ട്...സ്ഥാനമാനങ്ങളോ നിസ്സഹായാവസ്ഥയോ, അതിനു വിലങ്ങാവരുത്...പ്രായ വ്യത്യാസവും, ജീവിതാന്തസ്സും തെറ്റിന്റെ അളവിൽ വ്യത്യാസം വരുത്തുമായിരിക്കും..എന്നിരുന്നാലും തെറ്റ് തെറ്റു തന്നെയാണ്
പലരുടെയും ചോദ്യങ്ങൾക്കു ചുരുങ്ങിയ വാക്കിൽ മറുപടി...
ഒരു ക്രിസ്ത്യാനി ആയതിൽ ഒരിത്തിരി പോലും വേദനയോ,നാണക്കേടോ ഇല്ലാ..സഭ ഒരു കുടുംബം ആണ് അതുകൊണ്ടു എല്ലാക്കാലത്തും പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്..അതു സഭയുടെ കുറ്റമല്ല,ചില അംഗങ്ങളുടെ വീഴ്ചയും സ്വാർത്ഥതയുമാണ്..
എന്റെ വിശ്വാസത്തിന്റെ അച്ചുതണ്ട് ഈശോയും വിശുദ്ധകുർബാനയും , ഇതര കൂദാശകളും മാത്രമാണ്..അതിൽ മാത്രമാണ് എന്റെ വിശ്വാസജീവിതത്തിന്റെ ഭ്രമണം.. മറ്റൊന്നിനും,ആർക്കും എന്റെ വിശ്വാസത്തെ ഭ്രമിപ്പിക്കാൻ സാധിക്കില്ല...ഒരു വ്യക്തികളെയും കണ്ടല്ല ഞാൻ എന്റെ ഈശോയെയും സഭയെയും സ്വീകരിച്ചത്...ആരൊക്കെ എങ്ങനെ പെരുമറിയാലും എന്റെ വിശ്വാസത്തിനോ, തിരുസഭ സ്നേഹത്തിനോ ഒരിളക്കവും സംഭവിക്കില്ല...
പിന്നെ ചില വ്യക്തികൾ കാരണം സഭ നേരിടുന്ന ഈ അവസ്ഥയെ ഓർത്തു വേദനയുണ്ട്..
എത്ര ട്രോളിയാലും പൊങ്കാല (അനവസരത്തിലെ ഈ പദപ്രയോഗത്തോട് യോജിപ്പില്ല)ഇട്ടാലും മനസ്സിലുള്ളത് പറയാൻ ഒരു മടിയും ഇല്ലാ...ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒത്തിരി മെത്രാന്മാരും, വൈദികരും, സന്യസ്തരും ഉണ്ട്..എല്ലാ ആദരവോടും കൂടി തന്നെ പറയുന്നു...
ബിഷപ്പായാലും വൈദികനായാലും എത്ര പ്രാവശ്യം പീഡിപ്പിച്ചു എന്നല്ല, അരുതാത്തത് ഒരു പ്രാവശ്യമെങ്കിലും ചെയ്‌താൽ തെറ്റു തന്നെയാണ്...ഒരു വിധത്തിലും ന്യായീകരണം അർഹിക്കുന്നില്ല..അതിനുള്ള ശിക്ഷ അവർ അർഹിക്കുന്നു..അതു റോബിൻ ആയാലും ഫ്രാങ്കോ ആയാലും...
പിന്നെ കന്യാസ്ത്രീ ആയാലും അത്മായ ആയാലും ഒരു പ്രാവശ്യമെങ്കിലും ആ തെറ്റു അനുവദിച്ചിട്ടുണ്ടെങ്കിൽ അതും തെറ്റു തന്നെയാണ്..ആദ്യം കാണിക്കാത്ത തുറന്നു പറച്ചിലിന്റെ ധൈര്യം വർഷങ്ങൾക്കു ശേഷവും, പല പ്രാവശ്യത്തിനു ശേഷവും കാണിച്ചിട്ടുണ്ടെങ്കിൽ ആ ഉദ്ദേശശുദ്ധിയെ ഞാൻ അംഗീകരിക്കുന്നില്ല...
ഞാനും ഒരു പെണ്ണാണ്...പല സാഹചര്യങ്ങളും ജീവിതത്തിൽ നേരിട്ടുള്ള പെണ്ണ്..അച്ഛൻ പോയതിനു ശേഷം ഒരാണുങ്ങളുടെ തുണയുമില്ലാതെ എന്റെ കുടുംബത്തെ നോക്കുന്ന പെണ്ണ്...എന്റെ വീട്ടിലെ കറന്റ് ബിൽ അടയ്ക്കുന്നത് മുതൽ വാടക വീട് ഷിഫ്റ്റ് ചെയ്യുമ്പോൾ സാധനങ്ങൾ ചുമക്കുന്ന ജോലി വരെ ചെയ്തിട്ടുള്ള പെണ്ണ്..ഇത്രയും വർഷത്തെ ജീവിതാനുഭവം കൊണ്ടു പറയുകയാണ്...
ഒരു സ്ത്രീക്ക് എറ്റവും എളുപ്പവും, കൂടുതൽ ശക്തി കിട്ടുന്ന സമയവും ഒരു പുരുഷൻ അവളുടെ മാനത്തിനു വിലയിടുന്ന നിമിഷമാണ്...അപ്പോളാണ് സ്ത്രീ എല്ലാ നിസ്സഹായാവസ്ഥയും മറക്കുന്നത്, അവളൊരു പെൺസിംഹം ആകുന്നത്..മൗനം അനുവാദമാണ്, പ്രോത്സാഹനമാണ്..അതേതു ജീവിതാന്തസ്സിലുള്ള സ്ത്രീ ചെയ്താലും...
അരുതാത്ത സ്പർശനങ്ങൾ തിരിച്ചറിയുന്ന പ്രായം മുതൽ ഒരു പെണ്ണിന് അവളുടെ ശരീരത്തോട് ഒരു കടമയുണ്ട്...അതു ജീവനെക്കാളും വിലയേറിയതാണ്.. ഞാൻ ഒരു പുരുഷ വിരോധി അല്ല...സത്രീ വിരോധിയും അല്ല...എന്നിലെ സ്ത്രീത്വത്തെ ഓർത്തു അഭിമാനിക്കുന്ന ഒരു സത്രീ മാത്രമാണ്..
തെറ്റു സംഭവിച്ചു കുറെ നാൾ കഴിഞ്ഞു സഹതാപത്തിന്റെ മുഖമൂടി ഇട്ടുവരുന്ന ഏതു പെണ്ണിനേയും അനുകൂലിക്കാനും അവരെ സപ്പോർട്ട് ചെയ്യുന്നവരെ വാഴ്ത്താനും എന്നെ കിട്ടില്ല...ട്രോളിയാലോട്ടു ഏൽക്കുകയുമില്ലാ..എന്റെ രീതികൾ നിങ്ങളെ അലോസരപ്പെടുത്തുന്നെങ്കിൽ അതെന്റെ കുറ്റവുമല്ലാ..
വൈദികനിൽ ഈശോ പ്രകടമാവുന്ന കൂദാശ മുഹൂർത്തങ്ങളുണ്ട്..അത് അപ്പോൾ മാത്രം..വൈദികർ ഈശോ അല്ലാ...എന്നാൽ ഈശോയുടെ അഭിഷിക്തരാണ്...ആ ബഹുമാനാദരങ്ങൾ അവർ അർഹിക്കുന്നു..ഈശോയ്ക്കു ചേരാത്ത പെരുമാറ്റം അവരിൽ നിന്നു ഉണ്ടായാൽ അതു ഏതുവിധത്തിലും ചൂണ്ടിക്കാണിക്കാനും പ്രതികരിക്കാനും, തുടക്കത്തിലേ അതു ഒടുക്കത്തെ ആക്കാനുമുള്ള ആർജവം ഓരോ സഭാമക്കൾക്കും വേണ്ടതാണ്..
വി മരിയ ഗൊരോത്തിയെപ്പറ്റി അറിയുന്നവരും, പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും ആണു നമ്മൾ...വിശുദ്ധരെ ആദരിച്ചാൽ പോരാ,ആ ജിവിതം മാതൃകയാക്കണം...എന്റെ അറിവിൽ എറ്റവും നിസ്സഹായ ആയിരുന്നു ആ കുഞ്ഞുവിശുദ്ധ..എന്നിട്ടു ഈശോയ്ക്കു വേണ്ടി എന്താണ് ആ പൊന്നുമോൾ ചെയ്തതു...
പിന്നെ പീഢകരോട് ഒരു വാക്കു, ഒരു വിശ്വാസി തെറ്റു ചെയ്താൽ ആരും അച്ഛനും അമ്മയ്ക്കും അല്ല പറയുക, വിശ്വസിക്കുന്ന ദൈവത്തെയാണ്...ഇത്രമാത്രം ഈശോയെ അപമാനിക്കുന്ന വേദനിപ്പിക്കുന്ന ഒരു വ്യക്തിക്കും ഒരിടത്തും മാപ്പുണ്ടാകില്ലാ...
സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി സഭയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്നവരോട് ഒന്നിച്ചുകൊണ്ടു സഭാമാതാവിനെ സമൂഹത്തിൽ പിച്ചിചീന്താനും അപമാനിക്കാനും ഇട്ടുകൊടുക്കുന്നവർ ഒന്നാലോചിച്ചാൽ കൊള്ളാം...നിങ്ങൾ ചെയ്യുന്നതു സ്വന്തം ശത്രുവിനെ മുറിവേൽപ്പിക്കാൻ വിഷസർപ്പത്തെ പുണർന്നു വീട്ടിൽ വളർത്തുകയാണ്...അനന്തര ഫലം ഊഹിക്കാവുന്നതേയുള്ളൂ..
സഭ എന്താണെന്നു അറിയാത്തവരും, സഭയോട് പുച്ഛമുള്ളവരും, ക്രിസ്ത്യാനിയെ ട്രോളാൻ വേണ്ടി മാത്രം നോക്കുന്നവരും ഇതു വായിക്കണമെന്നില്ലാ..
I am proud & happy to be a Christian //Catholic Christian... It's my virtue...
With all my Prayers, Love
Ur Achu (Rose Maria)