Kerala.myparish.net
Posted On: 10/03/19 16:51
യുഗാന്ത്യത്തിലേക്കു സഭ എത്തിയെന്നതിന്റെ വ്യക്തമായ ചില തെളിവുകൾ
വിശുദ്ധ ഡോണബോസ്കോക്ക് ഒരിക്കൽ ഒരു ദർശനം ഉണ്ടായി. യുഗന്ത്യത്തിൽ തിരുസ്സഭക്ക് നേരിടുന്ന വിപത്താണ് അദ്ദേഹം ദർശനത്തിൽ കണ്ടത്. വലിയ പ്രതിസന്ധി സഭ അഭിമുഖീകരിക്കവേ, സഭക്ക് രക്ഷയായി രണ്ടു സഹായങ്ങൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം കണ്ടു. ദിവ്യ കാരുണ്യവും അമലോത്ഭവ മാതാവും. തിരുസ്സഭ ആകമാനം ഒരു ദിവ്യകാരുണ്യ ചൈതന്യത്തിലാണിപ്പോൾ എന്നു നമുക്കറിയാം. സാത്താൻ ഈ കാലഘട്ടത്തിൽ അഴിച്ചുവിട്ടിരിക്കുന്ന ആക്രമണത്തെ മറികടക്കാൻ ദൈവം നൽകുന്ന പ്രതിവിധിയാണ് ഇത് എന്നു തിരിച്ചറിഞ്ഞു പൂർണമായ ഫലം ഇതിൽനിന്നും സ്വായത്തമാക്കണം. വളരെ ഒരുക്കത്തോടെ ദിനവും പരിശുദ്ധ കുർബാനയിൽ പങ്കുചേരുവാനും ദിവ്യകാരുണ്യ സന്നിധിയിൽ സാധിക്കുന്നിടത്തോളം സമയം ചിലവഴിച്ച് ആത്മാവിനു ലാഭം ഉണ്ടാക്കുവാനും ശ്രദ്ധിക്കണം. സഭ ആകമാനം ദിവ്യകാരുണ്യ ചൈതന്യത്തിലേക്കു ഉണർന്നു കൊണ്ടിരിക്കുന്നതും എന്റെ അമലോത്ഭവ ഹൃദയം അവസാനം വിജയം വരിക്കും എന്നു പറഞ്ഞ് അമ്മ വിമല ഹൃദയത്തിലേക്ക് ലോകത്തെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നതും യുഗാന്ത്യത്തിലേക്കു സഭ എത്തിയതിന്റെ വ്യക്തമായ തെളിവായിത്തീരുന്നു.

"ഇതാ എന്റെ അമ്മ " എന്ന പുസ്തകത്തിലെ 175 ആം ഖണ്ഡിക ആണ് ഇവിടെ കൊടുത്തിരിക്കുന്നത്

പുസ്തകം മുഴുവനായി വായിക്കാൻ
http://ithaenteamma.myparish.net/




Article URL:
 

 




Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy