Kerala.myparish.net
Posted On: 18/04/19 07:29
പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതവും സഭയുടെ ശക്തികേന്ദ്രവും പരി കുർബ്ബാനയും അതോടൊപ്പം പരി അമ്മയോടുള്ള ഭക്തിയും. യേശു അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച പരികുർബ്ബാന എന്ന കൂദാശ പിന്നീട് യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം ശിഷ്യന്മാർ പരി അമ്മയുടെ നേതൃത്വത്തിൽ ഒന്നിച്ചു കൂടി പത്രോസിന്റെ നേതൃത്വത്തിൽ തുടർച്ചയായി സഭയിൽ അർപ്പിച്ചു തുടങ്ങി. കുര്‍ബാന എന്ന ദിവ്യാത്ഭുതം 20 നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദൃശ്യനായ ത്രിയേകദൈവത്തിന്റെയും
പരി .അമ്മയുടേയും സ്വർഗ്ഗവാസികളുടേയും ഭൂവാസികളുടേയും സാന്നിദ്ധ്യത്തിൽ ദൈവപുത്രന്റ ഈ കാൽവരിയാഗം ഓരോ പരി കുർബ്ബാനയിലും ലോകം മുഴുവനുമുള്ള ദേവാലയത്തിൽ ഇന്നും തുടർന്ന് പുനരവതരിക്കപ്പെടുന്നു. വാഗ്ദത്ത ദേശമായ സ്വർഗ്ഗത്തിലേയ്ക്ക് യാത്ര ചെയ്യുന്ന പുതിയ ഇസ്രയേലായ സഭ ദൈവപുത്രൻ സ്വയം ദാനമായിത്തന്ന തന്റെ ശരീരക്തങ്ങളാകുന്ന സ്വർഗ്ഗീയമന്ന ഭക്ഷിക്കൽ വിശ്വാസികൾ കാലത്തിന്റെ അവസാനം വരെ തുടരും.ഇതിനെ സഭയിൽ നിരോധിക്കുമ്പോൾ ദൈവപുത്രന്റെ രണ്ടാം വരവ് സംഭവിക്കും.

ജനം തങ്ങളുടെ പാപം നിമിത്തം അവന്‍െറ പിടിയില്‍ അമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി.
ദാനിയേല്‍ 8 : 12
അവന്‍െറ സൈന്യം വന്ന്‌ ദേവാലയവും കോട്ടയും അശുദ്‌ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്‍െറ മ്‌ളേച്‌ഛ വിഗ്രഹം അവിടെ സ്‌ഥാപിക്കും.
ദാനിയേല്‍ 11 : 31
"നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി: 9; 27).

കാലത്തിന്റെ അവസാനം സർവ്വ മനുഷ്യരും അത് തിരിച്ചറിഞ്ഞ് രക്ഷയ്ക്കായ് ഓടി അണയുന്നത് യഥാർത്ഥ ഏകരക്ഷയായ പരി കുർബ്ബാനയിലേയ്ക്കും പരി അമ്മയിലേയ്ക്കും ആയിരിക്കും.സാത്താൻ തകർക്കപ്പെടുന്നത് പരി കുർബ്ബാനയിലൂടെയും അവൻ എന്നെന്നേയ്ക്കുമായി ബന്ധിക്കപ്പെടുന്നത് ജപമാല എന്ന ഈ ചെറിയ ചങ്ങലയിലൂടെയും ആണ് .
ഈ രണ്ടു കാര്യങ്ങളും ഉള്ള അപ്പസ്തോലസഭകൾ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത ജനത.ഈയുള്ളവന്റെയും ഏറ്റവും വലിയ ഭാഗ്യം ഈ രണ്ടു കാര്യങ്ങളും എന്ന് 100% വും ഉറച്ചു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു.ഇവ രണ്ടിനേയും തള്ളിക്കളഞ്ഞ ക്രിസ്ത്യാനികൾ തന്നെ ഭൂമിയിലെ ഏറ്റവും ഭാഗ്യം കെട്ട ജനത എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
കേരളത്തിൽ നടന്ന ഒന്നു രണ്ടു വി കുർബ്ബാന അത്ഭുതങ്ങൾ Post ലെ photo യിൽ. ഒന്ന് കഞ്ചിക്കോട് റാണിയിലൂടെ (1998)നടന്ന അത്ഭുതം. ഒന്ന് കഴിഞ്ഞ ദിവസം ആലുവായിൽ ദാനിയേലച്ചന്റെ ശുശ്രൂഷയിൽ നടന്ന അത്ഭുതം.മറ്റൊന്ന് വിളക്കന്നൂർ ദേവാലയത്തിൽ നടന്നത് . (ഇതുപോലെ അനേക അത്ഭുതങ്ങൾ കാണാൻ Google & YouTube നോക്കിയാൽ കിട്ടും).
ഈ രണ്ടു Videos താഴെ.

https://photos.app.goo.gl/tVizNP841tRQKjQo8

https://youtu.be/FiieOiq-NvU

വിളക്കന്നൂർ ദേവാലയത്തിൽ നടന്ന അത്ഭുതത്തിന്റെ link.

http://www.pravachakasabdam.com/index.php/site/news/8548.

സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവന്ന അപ്പം ഞാനാണ്‌ എന്ന്‌ അവന്‍ പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
യോഹന്നാന്‍ 6 : 41
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു.
യോഹന്നാന്‍ 6 : 52
എന്തെന്നാല്‍, എന്‍െറ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്‍െറ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌.
യോഹന്നാന്‍ 6 : 55
ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
യോഹന്നാന്‍ 6 : 57
ഇതുകേട്ട്‌ അവന്‍െറ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്‌. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?
യോഹന്നാന്‍ 6 : 60

ഇതിനുശേഷം അവന്‍െറ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍െറ കൂടെ നടന്നില്ല.
യോഹന്നാന്‍ 6 : 66

നമുക്ക് യേശുവിലുള്ള അവിശ്വാസത്താൽ അവനെ വിട്ടു പോയ ഈ ശിഷ്യരെപ്പോലെ ആകാതിരിക്കാം . നമ്മുടെ സ്നേഹനാഥൻ ഓരോ പരിശുദ്ധ കുർബ്ബാനയിലും നമുക്കു വേണ്ടി സ്വന്ത ശരീരരക്തങ്ങൾ നമുക്ക് ദാനമായി നൽകുന്നു .ആ ഉറച്ച വിശ്വാസത്തോടെ നമുക്ക് അവനെ എന്നും നാവിലും ഹൃദയത്തിലും സ്വീകരിച്ച് ആത്മാവിൽ ജീവനോടെ ഇരിക്കാം .

NB
സത്യം തുറന്നു പറയുന്ന എന്നെയും കത്തോലിക്ക അപ്പസ്തോല സഭകളേയും വെറുതെ വിമർശിച്ചും കുറ്റം പറഞ്ഞും ഈ post ന് comments എഴുതി ആരും വെറുതെ സമയം പാഴാക്കാതെ പരിശുദ്ധാത്മാവിൽ ചിന്തിക്കുക. യേശുവിന്റെ രണ്ടാം വരവ് സമീപിച്ചിരിക്കുന്ന ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഈ രണ്ടു കാര്യങ്ങളേയും നിക്ഷേധിക്കുന്നവരെല്ലാം ഈ കാര്യങ്ങളിലേയ്ക്ക് താമസിയാതെ ഓടി അടുക്കും എന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസവുമുണ്ട്.
റോണി ഒറ്റത്തിൽ 

Article URL:
 

 
Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy