Home | Community Wall | 

Kerala.myparish.net
Posted On: 07/10/19 18:45
വിശുദ്ധിയോടെ അർപ്പിച്ച വിശുദ്ധരുടെ ബലികൾ ലോകത്തെയും സമൂഹത്തെയും മാറ്റിമറിച്ചു.

 

വി. വിൻസെന്റ് ഫെറർ 59 മരിച്ചവരെ ഉയിർപ്പിച്ചത് കൂടാതെ പതിനായിരക്കണക്കിന് അത്ഭുതങ്ങളും ചെയ്തെങ്കിൽ ആ വിശുദ്ധന് "അനുദിനം കുമ്പസാരം" ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. "Dignity and Duties of a Priest"(St.Alphonsus Ligouri), ജോസഫ് കപാസേയുടെ" To The Priest"മുതലായ പുസ്തകങ്ങളിൽ നിന്നും ഈ ഭൂമിയിലെ യഥാർഥ അത്ഭുതം ക്യൻസർ സുഖപ്പെടുന്നതോ , മൂകൻ സംസാരിക്കുന്നതോ, ബധിരൻ കേൾകുന്നതോ ഒന്നുമല്ലെന്നും , ദൈവത്തെ കൈയിലെടുക്കുന്ന വൈദികരാണ് "യഥാർത്ഥ അത്ഭുതം" എന്നു മനസിലാകും. ജീവിക്കുന്ന ദൈവത്തെ വി. കുർബാന വഴി കൈയിലെടുക്കുവാനുള്ള "അത്ഭുതത്തിന്റെ മനുഷ്യർ" ,സത്യമായും ഈ ഒരത്ഭുതത്തിനു മുന്നിൽ മാലാഖമാർ പോലും ഭയഭക്തിയോടെ ഭയന്നുവിറക്കുന്നു. മനുഷ്യകുലത്തിൽ അതിലും വലിയ അത്ഭുതമില്ല, സത്യമില്ല."ഇത് എന്റെ ശരീരം" എന്ന് കൂദാശ സമയത്തു വൈദികൻ ഉച്ചരിക്കുമ്പോൾ യേശുവിന്റെ ശരീരം ആയി മാറുന്നു. എന്തുകൊണ്ട്? അല്ലെങ്കിൽ എങ്ങനെ? എന്ന്‌ ചോദിച്ചാൽ യേശു പറഞ്ഞതുകൊണ്ട് അങ്ങനെ മാറുന്നു("because He said it" St.Thomas Aquinas ). 1968-ൽ മരിച്ച വിശുദ്ധ പാദ്രെ പിയോ അർപ്പിച്ച ആ ബലിയിലൂടെ നാം മനസിലാക്കുന്നത് ബലിയർപ്പിക്കുന്ന വൈദികന്റെ ശരീരവും മനസും വിശുധമായിരിക്കണം എന്ന് തന്നെയാണ്. വിശൂദ്ധ ജീവിതം നയിച്ചവർ കൂടെകൂടെയുള്ള കുമ്പസാരത്തിലൂടെ തെളിയിച്ചതും അതാണ്‌. എങ്കിലേ അതു കർത്താവിന്റെ ശരീരം ആകുന്നുള്ളു എന്ന സത്യം. കത്തോലിക്കാ സഭക്ക് പുറത്തുള്ള സഭക്കാർ ബലിയർപ്പിച്ചാൽ യഥാർത്ഥ ശരീരമാണെന്നു അവരും വിശ്വസിക്കുന്നില്ല, അവരുടെ അണികളും വിശ്വസിക്കുന്നില്ല.കത്തോലിക്കാ വൈദികരുടെ പ്രാധാന്യം അത്ര വലുതാണ് . Chastity,Charity and Obedience are the minimum Requirements to Celebrate the Holy Communion . സ്വർഗ്ഗരാജ്യത്തെ പ്രതി ഷണ്ട്ഠമ്മാര് ആകുന്നതിന്റെ പ്രാധാന്യം എവിടെ ?വിശുദ്ധ യോഹന്നാൻ സ്വർഗത്തിൽ യേശുവോടൊത്തു കാണുന്ന 144,000 പേരും സ്ത്രീകളോട് ചേരാത്തവരാണ് (വെളിപാട് 14 - 3,4,5). ചേരുന്നത് പാപമാണെന്നല്ല , ചേരാത്തതിലൂടെയുള്ള സ്വർഗ്ഗത്തിലെ മഹത്വം ആണ്‌ വിളിച്ചോതുന്നത്. യേശുവും, അമ്മയും അവരെ അനുഗമിച്ചവരും മാതൃക കാണിച്ചുതന്നത് ഈ ലോകത്തിലെ sex, പണം, പൊന്നു, സുഖങ്ങളെല്ലാം ആസ്വദിച്ചിട്ടല്ല. വൃതങ്ങൾക്കു അർത്ഥമുണ്ടോ എന്നറിയുവാൻ St.Paul പറയുന്നു "എന്നെപോലെ ആയിരിക്കുക" എന്ന് .എന്തുകൊണ്ടാണ് St.ഫ്രാൻസിസ് അസ്സീസ്സി വൈദികനാകാതിരുന്നത്?"ഞാൻ അതിന് യോഗ്യനല്ല" എന്നാണ് ആ വിശുദ്ധൻ പറഞ്ഞിരുന്നത്. സത്താമാറ്റം നടന്നതും നടക്കുന്നതുമായ ചരിത്ര/സഭവങ്ങൾ കണ്ടിട്ട് , വൈദികൻ എത്ര വലിയ പാപിയാന്നെകിലും ബലി എല്ലാം ഒരുപോലെ എന്നുള്ള ന്യായവാദങ്ങൾ , സഭയിലെ പഠനമാന്നെന്നു വാദിക്കാൻ കൊള്ളാം. എന്നാൽ വിശുദ്ധികൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.മരിയ വാൾതോർത്തയോട് ലൈംഗികതയിൽ പാപം ചെയ്യുന്നവരെപ്പറ്റി "എനിക്കറപ്പാണ്" എന്നാണ് യേശു പറഞ്ഞത്. വിശുദ്ധിയോടെ അർപ്പിച്ച വിശുദ്ധരുടെ ബലികൾ ലോകത്തെയും സമൂഹത്തെയും മാറ്റിമറിച്ചു...ഇന്നും മാറ്റുന്നു.(Traditional Latin Mass).


വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.
സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്
ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.
ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?
ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading
Article URL:

free counter


Quick Links

Kerala.myparish.net - Catalogue
Contact Us | സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. | തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല | നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ! | ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!! | കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി? | സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ...... | സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... | ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. | നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) | പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും | സഭയുടെ അന്തിമ പരീക്ഷ -CCC 675 | അനുഗ്രഹീതയായ ആന്‍ കാതറീന്‍ എമറിക്ക് (റ. 1824) ഒരു ദാര്‍ശനികയും പഞ്ചക്ഷതധാരിയുമായിരുന്നു. | ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗ | കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ |
Kerala.myparish.net   |