Home | Articles | 

Kerala.myparish.net
Posted On: 14/10/19 11:07
പാപ്പാ തിരഞ്ഞെടുപ്പിൽ ലോകം ഇടപെട്ടാൽ ആ തിരഞ്ഞെടുപ്പുകൾ അസാധുവാകും എന്ന് കാനോനിക നിയമങ്ങളും സഭ നിർമിച്ചിട്ടുണ്ട്‌

 

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക ,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും .ഈ വചനം നമ്മൾ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ കാതോലികവും സ്ലൈഹീകവും ആയ സഭയിൽ വിശ്വസിച്ചു ജീവിച്ചുകൊണ്ട് സഭയിലെ കൂദാശകളിൽ സജീവമായി പങ്കെടുത്തു ദൈവത്തെ ഭക്ഷിച്ചുകൊണ്ടു കൂടിയുമാണ് .ഈ കൂദാശകൾ പാരികർമം ചെയ്യാൻ കത്തോലിക്കാ സഭയിൽ പുരോഹിതർകു മാത്രമാണ് അധികാരം -പൗരോഹിത്യ സുസ്രൂകളിൽ അത്യുന്നത പുരോഹിതിതനായി മാർപാപ്പ സ്ഥാനി ആണുള്ളത് -ദൈവത്തിന്റെ തെരെഞ്ഞെടുപ്പിനാൽ അഭിഷേകം ചെയ്യപ്പെടുന്ന മാർപാപ്പയെ എതിർക്കുന്നവർ എല്ലാം സഭക്ക് പുറത്താണുള്ളത് ,.എന്നാൽ 2000 വർഷത്തെ മാർപാപ്പ തെരഞ്ഞെടുപ്പുകളിൽ ലോകത്തിനാൽ തിരഞ്ഞെടുക്കപ്പെട്ട ആന്റി പോപ്പുമാർ ആ കസേരയിൽ ഇരുന്നിട്ടുണ്ട് -അവരെ അക്കാലത്തെ വിശുദ്ധർ തിരുത്തിയ ചരിത്രവും സഭക്കുണ്ട് ,.https://en.wikipedia.org/wiki/Antipope ഇതിൽ നോക്കിയാൽ ഉത്തരം ലഭിക്കും ,.പാപ്പാ തിരഞ്ഞെടുപ്പിൽ ലോകം ഇടപെട്ടാൽ ആ തിരഞ്ഞെടുപ്പുകൾ അസാധുവാകും എന്ന് കാനോനിക നിയമങ്ങളും സഭ നിർമിച്ചിട്ടുണ്ട്‌ .അതൊന്നു നോക്കിയിട്ടു ബാക്കികാര്യം പറയാം . എപ്പോഴെങ്കിലും ഏതെങ്കിലും ഒരു മെത്രാനോ ,ആർച്ബിഷപ്പോ ,പാത്രിയര്കീസോ ,പ്രധാനാചാര്യനോ ,അല്ലങ്കിൽ കത്തോലിക്കാ സഭയിലെ ഒരു കര്ദിനാളോ ,ഒരു സ്ഥാനപതിയോ അല്ലങ്കിൽ ഒരു മാർപാപ്പ തന്നെയോ ,കർദിനാൾ സ്ഥാനക്കയറ്റം നോക്കിയിരിക്കുന്ന ഒരാളോ ,മാർപാപ്പ ആകാൻ കാത്തിരിക്കുന്ന ഒരാളോ നേരത്തെതന്നെ കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് മാറിയാലോ ഒരു പാഷാണ്ഡതയിൽ ഉൾപെട്ടിരുന്നലോ അത്തരത്തിലുള്ള പ്രമോഷനോ തിരഞ്ഞെടുപ്പോ എല്ലാ കർദിനാൾമാരുടെ ഐകകണ്ടനായുള്ള കരാറിൻ പ്രകാരം നടന്നതാണെങ്കിലും ഞങ്ങൾ പ്രഖ്യാപിക്കുകയാണ് ,നിയമം നിർമിക്കുകയാണ് ,ഞങ്ങൾ നിശ്ചയിക്കുകയാണ് ,കല്പന പുറപ്പെടുവിക്കുകയാണ് അത്തരത്തിലുള്ള പ്രമോഷനോ തിരഞ്ഞെടുപ്പോ അതിനാൽ തന്നെ അസാധുവാക്കപ്പെടുന്നതാണ് ,റദ്ധാക്കപ്പെടുന്നതാണ് .Pope Paul IV (1555-1559), Bull "Cum ex Apostolatus Officio," February 16, 1559, sec. 9 ഒരു പോപ്പ് വേദവിപരീതി ആണന്നു തെളിയിക്കപ്പെട്ടാൽ സ്വയമേ തന്നെ തലവനെന്നും പോപ്പനുള്ള സ്ഥാനവും ഇല്ലായ്മയാകും .സ്വയമേ തന്നെ സഭയിൽ നിന്നും ക്രിസ്ത്യാനി എന്ന് പറയുന്നതിൽ നിന്നും വിച്ഛേദിക്കപ്പെടും ,അതുകൊണ്ടാണ് അദ്ദേഹത്തെ വിധികാനും ശിക്ഷിക്കാനും സഭക്ക് അധികാരമുള്ളത് .ഇത് സഭയുടെ പിതാക്കന്മാരുടെ പഠനമാണ് . വളരെ നല്ല രീതിയിൽ അലങ്കരിച്ചിട്ടുള്ള ബസിലിക്കകളിൽ പ്രവേശിക്കുമ്പോൾ കുരിശൂകളും രൂപങ്ങളും കാണുമ്പോൾ ,കത്തി നിൽക്കുന്ന മെഴുകുതിരി കാണുമ്പോൾ നമ്മൾ പ്രാർത്ഥനാ ചൈതന്യത്തിൽ ആകുന്നു .എന്നാൽ വേദവിപരീതികളുടെ ഹാളിൽ പ്രവേശിക്കുമ്പോൾ ഒരു മേശ കണ്ടാൽ എങ്ങനെ ദൈവത്തിന്റെ ആലയമാണെന്നു തോന്നും St. Robert Bellarmine (1542-1621) St. Cyprian (200-258) "To adhere to a false Bishop of Rome is to be out of communion with the Church." ഒരു വ്യാജ പോപ്പിന്റെ പക്ഷം പിടിക്കുന്നവൻ സഭക്ക് പുറത്താണ് ഒരു മാർപാപ്പ വേദ വിപരീതി ആകുന്ന കാര്യം എടുത്താൽ ആ ഒരേ ഒരു സത്യതാൽ ,വേറൊരു വാചകം പോലും പറയാതെ തന്നെ അയാൾ സ്വയം സഭയിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നതാണ് .ഒരു ശരീരത്തിൽ നിന്ന് തല മുറിച്ചുമാറ്റപ്പെടാത്ത കാലത്തോളം ആ ശരീരത്തിന്റെ തല തന്നെ ആയിരിക്കും .ഒരു പോപ്പ് വേദവിപരീതം മൂലം സഭയിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നത് ആ കാരണത്താൽ തന്നെ സഭയുടെ തലവൻ എന്ന സ്ഥാനത്തു നിന്ന് മാറ്റപ്പെടും .അയാൾക്കു ഒരിക്കലും വേദ വിപരീതി ആയ ഒരു മാർപാപ്പ ആയി തുടരാനാകില്ല .അതിനാൽ തന്നെ സഭക്ക് പുറത്താണ് ,.പത്രോസിന്റെ താക്കോൽ പിടിക്കാനുള്ള അധികാരം നഷ്ടപ്പെടുത്തും Summa Theologica, cited in Actes de Vatican I. V. Frond pub. St. Antoninus ...St. Antoninus of Florence (1389-1459) St. Francis de Sales (1567-1622) Bishop and Doctor of the Church "Now when the Pope is explicitly a heretic, he falls ipso facto from his dignity and out of the Church . . ." മാർപാപ്പ എപ്പോഴെങ്കിലും സ്പഷ്ടമായി വേദ വിപരീതത്തിൽ പെട്ടാൽ അയാളുടെ ബഹുമാന്യതയിൽ നിന്നും സഭയിൽ നിന്നും പുറത്താക്കപ്പെടുന്നതാണ് St. Alphonsus Liguori, (1696-1787) Doctor of the Church "If ever a Pope, as a private person, should fall into heresy, he would at once fall from the Pontificate." If, however, God were to permit a pope to become a notoriously and contumacious heretic, he would by such fact cease to be pope, and the apostolic chair would be vacant." എപ്പോഴെങ്കിലും ഒരു മാർപാപ്പ ,ഏതൊരു വ്യക്തിയെയും പോലെ വേദവിരുദ്ധമായി പ്രവർത്തിച്ചാൽ അപ്പോൾ തന്നെ ആ സ്ഥാനത്തു നിന്ന് വെളിയിൽ പോകും .എന്നുവരികിലും ദൈവം ഒരു മാർപാപ്പയെ കുപ്ര സിദ്ധിയുള്ളവനും മുട്ടാളത്താനും പാഷണ്ഡിയും ആകാൻ അനുവദിച്ചാലും അതിനാൽ തന്നെ ആ സ്ഥാനം നഷ്ടപ്പെടുത്തും ,ആ അധികാര കസേര ഒഴിഞ്ഞു കിടക്കുന്നതായിരിക്കും .. ഇത്രയും കാര്യങ്ങൾ സഭയിലൂടെ നടത്തിയ പരിശുധാൽമാവ് വീണ്ടും പറഞ്ഞുവെച്ചു cardinal henry edward manning--1808-1892 റോമിന്റെ വിശ്വാസത്യാഗം മാർപാപ്പയിൽ നിന്ന് തുടങ്ങുകയും അതിന്റെ നാശം എതിർ ക്രിസ്തു വഴിയും ആയിരിക്കും എന്ന ചിന്ത അനേകം കത്തോലിക്കർക്ക് പുതുമ ഉള്ളതായിരിക്കും .പ്രസിദ്ധരായ അനേകം തീയോളജിയൻസിന്റെ പുസ്തകങ്ങൾ നിരന്തരം വായിച്ചാൽ ,പ്രത്യേകിച്ച് മാൽവെന്ത ഇക്കാര്യത്തെക്കുറിച്ചു റിബേര ,ഗാസ്പാർ മേല്‌സ് ,ബെയ്‌ഗ്‌സ് ,സ്വരെസ് ,ബെല്ലർമിനെ ,ബോസിയൂസ് തുടങ്ങിയവർ പറഞ്ഞത് പ്രകാരം റോം അതിന്റെ വിശ്വാസത്തിൽ നിന്ന് മാറിപ്പോകും -കർത്താവിന്റെ വികാരി അവിടം വിട്ടു പോകുകയും ആദ്യകാല പേഗനിസത്തിലേക്ക് തിരിച്ചു പോകുകയും ചെയ്യും .------അതിനുശേഷം സഭ ചിതറിക്കപ്പെടുകയും മരുഭൂമിയിലെ വിജനപ്രദേശത്തേക്കു നയിക്കപ്പെടുകയും ചെയ്യും .അതിനുശേഷം കുറെ നാളത്തേക്ക് അതിന്റെ ആദ്യ കാലത്തേതുപോലെ സഭ അപ്രത്യക്ഷ ആകുകയും ,ഭൂഗർഭ കല്ലറകളിലും ,ഗൂഢ സങ്കേതങ്ങളിലും ,പർവ്വതങ്ങളിലും ,പതിയിരുപ് സ്ഥലങ്ങളിലും മറഞ്ഞിരിക്കും .ഭൂമുഖത്തു നിന്ന് സഭ പൊതുവെ അപ്രത്യക്ഷ ആയതുപോലെ അനുഭവപ്പെടും .ഇങ്ങനെ ആയിരുന്നു ആദ്യകാല സഭയുടെയും സഭാപിതാക്കന്മാരുടെയും സാക്ഷ്യങ്ങൾ .-----ചില പ്രവചനങ്ങൾ പ്രകാരം യഥാർത്ഥ കത്തോലിക്കാ സഭ മുഴുവനായും അപ്രത്യക്ഷമാകുകയും പകരം ഒരു ഓർഗനൈസേഷൻ ആയി കുറെ കാലം ക്രമ രാഹിത്യത്തിൽ കഴിയുകയും ചെയ്യും .യഥാർത്ഥ സഭ വിശ്വസ്തരായ പുരോഹിതരിലൂടെയും അല്മയരിലൂടെയും ഒളിസങ്കേതത്തിൽ ജീവിക്കും .



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading