ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു.
അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ആൽബിജേനിയൻ പാഷാണ്ഡതയ്ക്കെതിരെ പോരാടുന്നതിനായി പരിശുദ്ധ ജപമാല നൽകിയത്.
അതുപോലെതന്നെ ലെപാന്റെൻ യുദ്ധം യൂറോപ്പിന്റെ ചരിത്രത്തിൽ നിർണ്ണായകമായ ഒന്നായിരുന്നു. യൂറോപ്പിലെ ഇസ്ലാം മുന്നേറ്റത്തിന്റെ വേരറുത്ത ഒരു വഴിത്തിരിവായിരുന്നു അത്.
732 ഒക്ടോബറിൽ പോയിത്തിയേഴ്സിലും 1683 സെപ്റ്റംബറിൽ വിയന്നായിയും പരിശുദ്ധ ജപമാലയുടെ ശക്തിയാൽ യുദ്ധം ജയിക്കുകയും യൂറോപ്പിനെ ഇസ്ലാം ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു.
1971 ഒക്ടോബർ 7 നാണ് ലെപാന്റയിൻ യുദ്ധത്തിലെ നാവീകസേന പരസ്പരം ഏറ്റുമുട്ടിയത്. പിയോ അഞ്ചാമൻ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രമുള്ള ഒരു കൊടി സൈന്യത്തിന് ആശിർവദിച്ചു നൽകി. ആ പതാകയിൽ ഇങ്ങനെ എഴുതിയിരുന്നു. " Sancta Maria succurre miseris" അതായത് "പരിശുദ്ധ മറിയമെ പാവങ്ങളുടെ സഹായമെ! " പരിശുദ്ധ കന്യകാ മാതാവിന്റെ മധ്യസ്ഥത്താൽ യുദ്ധം ജയിച്ചതിന്റെ ഓർമ്മയ്ക്കായും നന്ദിസൂചകമായും വിശുദ്ധ അഞ്ചാം പീയൂസ് മാർപാപ്പ 1572 ൽ ഒക്‌ടോബർ 7 വിജയ മാതാവിന്റെ തിരുന്നാളായി പ്രഖ്യാപിച്ചു .പിന്നീട് ഗ്രിഗറി എട്ടാമൻ മാർപാപ്പ അതിനെ ജപമാല രാജ്ഞിയുടെ തിരുന്നാളായി പ്രഖ്യാപിച്ചു.
ചരിത്രപ്രധാനമായ ഒരു തിരുന്നാൾ!
ലാപാന്റയിൻ യുദ്ധം ജയിച്ചപ്പോൾ എല്ലാ സൈന്നീകരും സൈന്നിക മേധാവികളും ഒന്നുപോലെ പ്രഖ്യാപിച്ച ഒന്നാണ് ഈ യുദ്ധം ജയിച്ചത് സൈന്യബലത്താലൊ യുദ്ധതന്ത്രങ്ങളുടെയും ആയുധങ്ങളുടെയും പിൻബലത്താലോ അല്ല മറിച്ച് പരിശുദ്ധ കന്യകാ മാതാവിന്റെ സഹായത്താലാണ് എന്ന്.
2019 ലെ ജപമാല രാജ്ഞിയുടെ അതി ശ്രേഷ്ഠമായ ഈ തിരുന്നാൾ എങ്ങനെ പക്കനാമ എന്ന വിജാതീയ ദേവതയ്ക്ക് കൈമാറപ്പെട്ടു. അതും കത്തോലിക്കാ തിരുസഭയുടെ ആസ്ഥാനമായ റോമിലെ ആദ്യത്തെ മാർപ്പാപ്പയായ സെന്റ് പീറ്ററിന്റെ ദേവാലയത്തിൽ ?? ഒക്ടോബർ 4ന് വത്തിക്കാൻ തോട്ടത്തിൽ നടന്നത് സാത്താൻ ആരാധനയെന്ന് സത്യകത്തോലിക്കാ സഭയിലെ നെടുംതൂണുകളായി ഇന്നും വിശ്വസ്തതയോടെ നിൽക്കുന്ന കർദ്ദിനാൾമാരും ബിഷപ്പുമാരും വൈദീകരും ദൈവശാസ്ത്രജ്ഞ പണ്ഡിതരും ഒന്നുപോലെ തെളിയിച്ചു. അതിനുശേഷം ഒക്ടോബർ ഏഴിന് നടന്ന പ്രദിക്ഷിണമാണ് ലെപാന്റയിൻ നവീക യുദ്ധത്തിൽ വിജയം നേടി തന്ന പരിശുദ്ധ ജപമാല രാജ്ഞിക്കു പകരം ഒരു വഞ്ചിയിൽ പക്കനാമ എന്ന ഗർഭിണിയായ നഗ്ന സ്ത്രീയെ മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ തന്നെ എഴുന്നള്ളിച്ചത് . അതു ചെയ്തത് ബിഷപ്പുമാർ തന്നെയായിരുന്നു എന്നത് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ഹൃദയം ഭേദിക്കുന്നതാണ്. വത്തിക്കാൻ തോട്ടത്തിൽ ഗർഭിണികളായ രണ്ട് നഗ്ന സ്ത്രീകളുടെ പ്രതിമകൾ പ്രദർശിപ്പിക്കുകയും അതിനു മുന്നിൽ ഉന്നത സ്ഥാനീയർ വരെ എല്ലാവരും കുമ്പിട്ടാരാധിക്കുകയും ചെയ്ത ആവിഷ്കരണത്തിലൂടെ അവഹേളിക്കപ്പെട്ടത് പരിശുദ്ധ കന്യകാ മാതാവ് തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കുന്ന രംഗമായിരുന്നു. തിരുസഭയിലെ ഉന്നത സ്ഥാനീയർ വഴി നടക്കാൻ പോകുന്ന വിശ്വാസത്യാഗത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളുടെ മർത്തീകരണമല്ലെ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വ്യക്തമായി മനസ്സിലാക്കാവുന്ന ഒരു വചനമാണ്
"ഈയുഗത്തിന്‍െറ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍െറ മക്കളെക്കാള്‍ ബുദ്‌ധിശാലികളാണ്.
ലൂക്കാ 16 : 8 "
ഇത് കൗശലപൂർവ്വം സത്യ ദൈവത്തെ നിഷേധിക്കുന്ന കാലം! അന്ധകാരത്തിന്റെ മക്കൾ പ്രകാശത്തിന്റെ മക്കളായി വേഷം കെട്ടുന്ന കാലം! നീതിരഹിതർ ഉന്നത സ്ഥാനീയരാൽ പ്രശംസിക്കപ്പെട്ടുന്ന കാലം! ദൈവനിഷേധി ആദരിക്കപ്പെടുന്ന കാലം! ദേവാലയത്തിൽ അശുദ്ധത സ്ഥാനം പിടിക്കുന്ന കാലം!
കളയും വിളയും ഒന്നിച്ചു വളരട്ടെ എന്ന യജമാനന്റെ വിവേകം എത്ര ആദരണീയം! ഈ കാലഘട്ടത്തിൽ തിരുസഭാധികാരികളിലേക്കും സഭാ മക്കളിലേയ്ക്കും നോക്കു.... കളകൾ വിളകൾ പോലെയും വിളകൾ കളകൾ പോലെയും തോന്നിക്കുന്നില്ലെ???
തിരുസഭക്ക് എത്ര മുഖമുണ്ട് ?? ഒരേയൊരു മുഖമല്ലെ?? യേശുവിന്റെ മുഖം! ആമസോണിയൻ ഗോത്രങ്ങൾ ആരാധിക്കുന്ന പ്രകൃതിശക്തികൾ തിരുസഭയുടെ ഇനിയും വെളിപ്പെടുത്തപ്പെടാത്ത മുഖമാണ് എന്ന്അ പരസ്യമായി മാർപാപ്പ പ്രഖ്യാപിക്കത്തക്കവിധം , സഭയുടെ മുഖത്തിന് എവിടെയാണ് കുറവു പറ്റിയത്?? വിജാതീയ ആരാധനാ രീതികൾ വിശുദ്ധ കുർബാന മധ്യേ വലിച്ചിഴയ്ക്കാൻ മാത്രം യേശുവിന്റെ ബലി അപൂർണ്ണമൊ????? തിരുസഭ അതിന്റെ ദൗത്യം മറക്കുന്നുവൊ?? ജീവിക്കുന്ന ദൈവത്തെ ലോക ജനതക്ക് കാണിച്ചു കൊടുക്കാൻ വിളിക്കപ്പെട്ടവർ വെറും സൃഷ്ടികളായ മണ്ണിന്റെയും മരത്തിന്റെയും മുന്നിൽ നിർജീവ വിഗ്രഹങ്ങളുടെ മുന്നിൽ കുമ്പിടാരാധിക്കുന്നുവൊ??? അബൂദാബിയുടെ ദൈവം എന്ന് മാർപാപ്പ വിളിച്ച ദൈവമേത്???
ആമസോണിയൻ ഗോത്രവർഗ്ഗക്കാർ മനുഷ്യക്കുരുതി നടത്തിയിരുന്ന പച്ചമാമാ എന്ന ജീവന്റെ ദേവതയുടെ വിഗ്രഹവും മെക്സിക്കോയിലെ കുക്കുൾക്കാനാ സർപ്പവും ഇന്ന് വത്തിക്കാനിലെ ആരാധനാമൂർത്തികളൊ??
വഴിയും, സത്യവും ,ജീവനും ജീവനുമായ യേശുക്രിസ്തുവിന്റെ നാമം ഉച്ചരിക്കാൻ പോലും മടിക്കുന്ന ഒരു പാന്തെയിസ്റ്ററിക് മോഡേൺ സഭ ആരുടെ സൃഷ്ടിയായിരിക്കും?? ഇതെല്ലാം ഒരു Overtone window മാത്രം.
സാത്താൻ ഒരു വ്യക്തിയുടെ രൂപത്തിൽ വത്തിക്കാനിൽ നിൽക്കുന്നത് ഞങ്ങൾ കണ്ടു അതിന്റെ മുഖം മാർപാപ്പയുടെതു പോലെയിരിക്കുന്നു എന്ന ഫാത്തിമായിലെ ഇടയകുഞ്ഞുങ്ങൾ നൽകിയ വെളിപ്പെടുത്തലും, അവസാന കാലത്ത് രണ്ട് മാർപാപ്പമാർ ഉണ്ടായിരിക്കും അതിൽ കാനോൻ നിയമപ്രകാരമല്ലാതെ തിരഞ്ഞെടുക്കപ്പെട്ട തായിരിക്കും എന്ന ഫ്രാൻസീസ് അസീസിയുടെ പ്രവചനങ്ങളും ഇവിടെ പൂർണ്ണമാകുന്നു. എന്തിനധികം വിശുദ്ധ ലെയൊ പതിമൂന്നാമൻ പാപ്പ കണ്ട ദർശനം തന്നെ ഈ കാലഘട്ടത്തെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നില്ലെ??
കഴിഞ്ഞ കാലങ്ങളിലെ വിശുദ്ധരായ മാർപാപ്പമാർ ശപിച്ചു തള്ളിയ എല്ലാ പാഷാണ്ഡതകളും ഇന്ന് തിരുസഭയിൽ ഓടിക്കയറി വിജയാരവത്തോടെ മാർപ്പാപ്പ കർദ്ദിനാൾമാർ ബിഷപ്പുമാർ വൈദീകർ സന്യസ്തർ അൽമായർ എന്തിനധികം സാത്താൻ ആരാധകരടക്കമുള്ള വൻ സമൂഹത്തിന്റെ അകമ്പടിയോടെ പ്രദിക്ഷണം വയ്ക്കുന്നത് നാം കണ്ടില്ലെന്നു വയ്ക്കരുതേ .....
ഇത് കത്തോലിക്കാ തിരുസഭയിലെ പരിശുദ്ധ കന്യകാ മാതാവിന്റെ സൈന്യനിരയിലുള്ള വീരയോദ്ധാക്കൾ ഉണർന്നെഴുന്നേറ്റ് അണിനിരക്കേണ്ട കാലമാണ്. ഫാത്തിമയിലെ പരിശുദ്ധ മാതാവിന്റെ സന്ദേശം നമ്മുടെ ഹൃദയങ്ങളെ കത്തിജ്വലിപ്പിക്കട്ടെ! ജപമാലയാകുന്ന ആയുധം നമുക്ക് കൈകളിലെടുക്കാം. പരിത്യാഗത്തിലൂടെ പാപികളുടെ മാനസാന്തരത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അവഹേളനങ്ങളാലും നിന്നനങ്ങളാലും ഇന്നും മുറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഈശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും ഹൃദയങ്ങളെ നമുക്ക് ആശ്വസിപ്പിക്കാം.
Ave Maria !