സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ ....

സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ ....

നിരീശ്വരവാദ ചിന്തകൾ താലോലിച്ചു നടക്കുന്ന കാലം കരിസ്മാറ്റിക് പ്രാർഥനകൾ മാത്രമല്ല എല്ലാ ഭക്താഭ്യാസങ്ങളും തട്ടിപ്പാണെന്ന ഒരു തെറ്റായ കാഴ്ചപ്പാടോടെ കുറേക്കാലം തള്ളി നീക്കാനിടയായി. ദൈവത്തെക്കുറിച്ചു ചിന്തയില്ലാത്തവന് പാപത്തെക്കുറിച്ചു ഒരു ചിന്തയോ കുറ്റബോധമോ തോന്നേണ്ട കാര്യവുമില്ല. പൊസിറ്റിവ് ചിന്തകൾ, ജോലിയാണ് ആരാധന എന്നൊക്കെ പറഞ്ഞു സന്തോഷിക്കാൻ ശ്രമിച്ച 15 വർഷങ്ങൾ.

 

തിരിഞ്ഞു നോക്കുമ്പോൾ ഒരു യഥാർഥ സന്തോഷമോ, ഒരു നല്ല അനുഭവമോ ആ വർഷങ്ങളിൽ ജീവിതത്തിൽ ഉണ്ടായില്ല എന്നു മനസ്സിലായി. ടെൻഷൻ മാറാൻ മദ്യപാനം, കൂടെകൂടെയുള്ള യാത്രകൾ, കൂട്ടുകാർ.... പക്ഷെ ജീവിതത്തിൽ ഒരു സന്തോഷമില്ലായ്‌മ. മദ്യപിക്കുമ്പോൾ മാത്രം ലഭിക്കുന്ന മനസമാധാനം. രാത്രിപകലുകൾ വ്യത്യാസമില്ലാതെ ജോലിചെയ്താലും ഒരു അഭിവൃദ്ധിയോ, സന്തോഷമോ ഇല്ലാത്ത അവസ്‌ഥ. പോരാത്തതിന് കുടുംബത്തിൽ ചില്ലറ കലപിലകളും. മരണമാണ് നല്ലതെന്ന വിഡ്ഢികളുടെ ചിന്ത എന്നെയും പിടികൂടുന്നതുപോലെ.

 

പരസ്പരം അറിയാത്ത വ്യക്തികളിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ ചിന്തക്കും യുക്തിക്കും അതീതമായിരുന്നു. പക്ഷെ അവയിൽ പലതും സംഭവിക്കുന്നത് കാണുമ്പോൾ എളിമയിലും വിശ്വാസത്തിലും വളരുവാൻ സഹായിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

 

ഒരു ആന്തരിക സൗഖ്യ ധ്യാനവും, തപസ് ധ്യാനവും, പരിശുദ്ധാത്മാഭിഷേക ധ്യാനവും ഇതെല്ലാം സത്യമാണെന്നു അനുഭവിച്ചറിയാൻ ഇടയാക്കി.

 

പരസ്പരം അറിയാത്ത വ്യക്തികളിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ എല്ലാ യുക്തിക്കും അതീതമായിരുന്നു.

 

ദൈവം ആഗ്രഹിക്കുന്ന കാര്യം മാത്രമേ ജീവിതത്തിൽ ചെയ്യൂ അതാകുമ്പോൾ വലിയ വിഷമങ്ങൾ ഉണ്ടകില്ലല്ലോ എന്നോർത്തു എല്ലാകാര്യങ്ങളും സന്ദേശം സ്വീകരിച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. രണ്ടു വർഷക്കാലം കൊണ്ടു മനസ്സിലായ ഒരു കാര്യം ജീവിതത്തിൽ ഒന്നും നടക്കുന്നില്ല എന്നു തോന്നുവെങ്കിൽ മാത്രം, വിശ്വാസവും പ്രത്യാശയും നാസ്തപ്പെട്ടു എന്ന് തോന്നുമ്പോൾ സന്ദേശങ്ങളുടെ പുറകെ പോയാൽ മതിയാകുന്നതാണ്. പലപ്പോഴും പ്രവചങ്ങൾ കേട്ട് അതിനെ താലോലിച്ചു നടന്ന പലരും കാലതാമസം മൂലം ഇടറിക്കപ്പെടുന്നതും കാണാൻ ഇടയായിട്ടുണ്ട്. അബ്രാഹത്തിന്റെ സന്താനങ്ങളെ വർധിപ്പിക്കും എന്നു സന്ദേശം നൽകിയ ദൈവം, അബ്രാഹത്തിനു ആദ്യത്തെ പുത്രനെ കൊടുത്തത് എന്നാണെന്നു മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അവിടെ മാനുഷിക ബുദ്ധിയിൽ പ്രവചന/സന്ദേശ പൂർത്തീകരണം (അബ്രാഹത്തിന്റെ കുട്ടി ദാസിയിൽ ജനിച്ച സംഭവം ) കൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകൾ പിന്നീട് ഉണ്ടായെന്നു വചനം സാക്ഷ്യപ്പെടുത്തുന്നു.

 

സന്ദേശങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും വിശുദ്ധിയിൽ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചാൽ, പ്രാർത്ഥിച്ചു ദൈവഹിതം മാത്രം നടക്കണമെന്നു അപേക്ഷിച്ചാൽ എല്ലാം ദൈവം ഫല പ്രാപ്തിയിൽ എത്തിക്കുന്നത് കാണാൻ സാധിക്കും. അല്ലാതെ എന്നോ പൂർത്തിയാക്കപ്പെടേണ്ട പ്രവചനങ്ങളെ താലോലിച്ചു സമയം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകുക. അതിനു വേണ്ടി പ്രത്യകിച്ചു മാനുഷിക പ്രയത്നം ആവശ്യമില്ല എന്ന് തന്നെയാണ് പലരുടെയും ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

 

എന്നിരുന്നാലും കർത്താവിനോട് പ്രാർത്ഥിക്കുകയും, അവസരം കിട്ടിയാൽ വര ദാനങ്ങൾ ഉള്ളവരുടെ കൂടെയിരുന്നു ദൈവഹിതം വെളിപ്പെടാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നത് എളിമയിലുള്ള ജീവിതത്തിനും ആത്മീയ വളർച്ചക്കും അനുയോജ്യം തന്നെയാണ്.

 

കുറച്ചു നാളുകൾക്കു മുൻപ് സന്ദേശം സ്വീകരിച്ചു ചെയ്ത ഒരു കാര്യം യാതൊരു വിധ ഫലവും പുറപ്പെടുവിച്ചില്ലായെന്നു തോന്നുകയുണ്ടായി. കുറെയേറെ സമയവും അധ്വാനവും പണവും നഷ്ടവുമായി. കൂടെ ചെയ്യാൻ കൂടിയവർ പ്പോലും സന്ദേശത്തെ സംശയിച്ചു. മാസങ്ങൾ കഴിഞ്ഞപ്പോൾ നമ്മെ ഒരുക്കാനും ഒത്തിരി കാര്യങ്ങൾ പടിപ്പിക്കാനുമായിരുന്നു എന്ന് മനസ്സിലായി.  വിശുദ്ധ പൗലോസ്  ശ്ലീഹക്ക്   പല ക്ലേശങ്ങളും നേരത്തെ മുന്നറിയുപ്പ് കൊടുത്തിട്ടാണ് കൊണ്ടുപോയത്. എന്നാൽ പിന്നെ എന്തിനാണ് പോയത്, കൊണ്ടുപോയത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം ദൈവേഷ്ടം നിറവേറ്റുവാൻ, അല്ലെങ്കിൽ ഒരുക്കാൻ എന്നു മാത്രമേ ഉത്തരമൊള്ളു.

 

അതുകൊണ്ടു പലർക്കും അബദ്ധം പറ്റുന്നതുപോലെ വിശുദ്ധിയില്ലാതെ, പ്രാര്ഥനയില്ലാതെ സന്ദേശങ്ങൾ മാത്രം സ്വീകരിച്ചു മുന്നോട്ടു പോയാൽ, അല്ലെങ്കിൽ സന്ദേശങ്ങൾ ഒരു കുറുക്കുവഴിയായി സ്വീകരിച്ചാൽ പല ഒരുക്കപ്പെടലിന് മുൻപിലും, ക്ലേശങ്ങളിലും പിടിച്ചു നിൽക്കാനാവാതെ സന്ദേശം തന്നവനോട് വഴക്കു കൂടുവാനും, സ്വന്തം വിശ്വാസം നഷ്ടപ്പെടുത്താനും ഇടയാകും. അവസാനം ഇതെല്ലാം ഒരു തട്ടിപ്പാണെന്നുള്ള ഒരു ചിന്തയിലേക്ക് എത്തിച്ചേരാനും കാരണമായേക്കാം.

 

സന്ദേശങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നടക്കുമെന്ന് പറഞ്ഞ സമയം പലപ്പോഴും ശരിയാകാറില്ല എന്നു തന്നെയാണ്. പാപമേഖല തിരുത്താതെ പ്രവചനം എല്ലാ നടക്കുമെന്നോർത്താലും അപകടം തന്നെയാണ്. പ്രവചനങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട ഭൗതീക ആത്മീയ നന്മകളെ താലോലിക്കാതെ അത് മറ്റാരോടും പറയാതെ മറന്നു കളഞ്ഞു മുൻപോട്ടു പോകുമ്പോൾ ദൈവഹിതങ്ങൾ എല്ലാം നടപ്പിൽ വരുന്നത് കാണാൻ സാധിക്കും.

 

വിശുദ്ധി അഭ്യസിച്ചു തുടങ്ങുകയും അനുതാപത്തിലൂന്നിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം, അപ്പോൾ നമ്മെ ഒരുപകരണമാക്കി ഉപയോഗിക്കാൻ ദൈവത്തിനു സാധിക്കും.

 


By
Lijo peter
Myparish.net Member



 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media