ക്രിസ്തീയ കുടുംബങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം എന്ന് നമുക്ക് അല്‍പ്പം ധ്യാനിക്കാം

പ്രിയ സഹോദരങ്ങളെ ഇന്ന് നമ്മുടെ ക്രിസ്തീയ കുടുംബങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം എന്ന് നമുക്ക് അല്‍പ്പം ധ്യാനിക്കാം.


ഓര്‍ക്കുക, കുടുംബമാകാനുള്ള വിളി ദൈവത്തില്‍ നിന്നാണ് ഓരോ വ്യക്തിയും സ്വീകരിക്കുന്നത്. അത് കൊണ്ടുതന്നെ കുടുംബങ്ങള്‍ ദൈവീക പദ്ധതിയുടെ ഭാഗങ്ങളാണ്. സുവിശേഷ ചൈതന്യത്തില്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃക അനുസരിച്ച് ജീവിക്കുവാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ഭവനങ്ങളുടെ വാതില്‍ ക്രിസ്തുവിനായി ഇപ്പോഴും തുറന്നിട്ടിരിക്കണം.


ക്രിസ്തീയ ഭവനങ്ങളില്‍ വിശുദ്ധ ബൈബിള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ഒരു ദൈവാലയത്തിലെ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന സക്രാരിക്ക് തുല്യമാണെന്ന് മറക്കരുത്. ഒരു ക്രിസ്തീയ ഭവനം ഒരിക്കലും ദൈവം തന്റെ പ്രിയപുത്രന്റെ മാതാവും വളര്‍ത്തു പിതാവുമാകുവാന്‌ തിരഞ്ഞെടുത്ത പരിശുദ്ധ അമ്മയെയും വിശുദ്ധ ഔസേപ്പ് പിതാവിനെയും മാറ്റി നിര്‍ത്തുകയില്ല.കാരണം നസ്രത്തിലെ തിരുക്കുടുംബത്തിനു രൂപം നല്‍കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. അപ്പോള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വീകരിക്കുന്നവര്‍ ദൈവത്തെയാണ് സ്വീകരിക്കുന്നത് എന്നര്‍ത്ഥം.


ആദിമ ക്രൈസ്തവ കൂട്ടായ്മകളില്‍ ഉണ്ടായിരുന്ന സ്നേഹ ചൈതന്യം, ഇന്നത്തെ സ്നേഹക്കൂട്ടയ്മകളില്‍ പങ്കുവെക്കുവാന്‍ ദൈവത്താല്‍ വിളിക്കപ്പെടുന്നവരാണ് ക്രിസ്തീയ കുടുംബങ്ങള്‍. ക്രിസ്തീയ കുടുംബങ്ങള്‍ ഒന്നും തന്നെ അവരവര്‍ക്കുവേണ്ടി തന്നെ ജീവിക്കാതെ സഭക്കും സമൂഹത്തിനും വേണ്ടി കൂടി ജീവിക്കുവാനുള്ള അവരുടെ വിളി മറക്കരുത്. ദൈവീക ദാനങ്ങളിലേക്ക് തുറവിയുള്ളതായിരിക്കണം ക്രിസ്തീയ കുടുംബങ്ങള്‍. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു മനസിലാക്കി ദൈവം നല്‍കുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുവാനും അവരെ ക്രിസ്തുവിലും, ക്രിസ്തു സ്ഥാപിച്ച സഭയിലുമുള്ള വിശ്വാസത്തില്‍ വളര്‍ത്തുവാനുള്ള പൂര്‍ണമായ ഉത്തര വാദിത്വം ക്രിസ്തീയ മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. ഒരുമിച്ചുള്ള കുടുംബ പ്രാര്‍ത്ഥനകള്‍ കുടുംബത്തിന്റെ ഐക്യത്തിനും സമാധാനത്തിനും അനിവാര്യമാണ്.


മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുമ്പോള്‍ അവര്‍ ദൈവത്തിന്റെ സൃഷ്ടികര്‍മത്തിലാണ് പങ്കുചേരുന്നത്‌ എന്നാ സത്യം നമ്മള്‍ മറന്നു പോകരുത്. മക്കള്‍ക്ക്‌ മാതൃക നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് വേണ്ടുന്ന കത്തോലിക്ക ക്രിസ്തീയ വിശ്വാസവും പഠനങ്ങളും നല്‍കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാകണം. മൂല്യാധിഷ്ടിതമായ കത്തോലിക്ക വിശ്വാസത്തിന്റെ അഭാവം സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഭാവിക്ക് കോട്ടം വരുത്തും എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. കത്തോലിക്ക ക്രിസ്തീയ കുടുംബങ്ങള്‍ തിരുക്കുടുംബത്തിന്റെ മാതൃകയില്‍ ജീവിച്ചു ത്രിയേക ദൈവകുടുംബത്തിന്റെ ഭാഗമായി തീരുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.


അതിനു നമ്മെ സഹായിക്കുന്ന കൂദാശകള്‍ സ്വീകരിക്കുവാനും ഓരോ കൂദാശകളിലും അടങ്ങിയിരിക്കുന്ന ആത്മീയ ചൈതന്യം തിരിച്ചറിഞ്ഞു ജീവിക്കുവാനും ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. പ്രാര്‍ത്ഥനയും വിശ്വാസവും ഇല്ലാത്ത പുതിയ തലമുറ തീര്‍ക്കുന്ന ലോകം മനുഷ്യവാസയോഗ്യമായിരിക്കുമോ എന്ന് നമുക്ക് ചിന്തിക്കാം. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നമ്മെ കൂടുതല്‍ ഭീതിയിലാക്കുന്നുവെങ്കില്‍ ഓര്‍ക്കുക കുടുംബങ്ങളില്‍ നിന്നും ക്രിസ്തുവും ക്രിസ്തീയതയും ക്രിസ്തുവിന്റെ കുടുംബവും പുറത്താക്കപ്പെട്ടിരിക്കുന്നു.


മക്കള്‍ ഓര്‍ക്കുക, നിങ്ങള്‍ വളര്ന്നതിനോപ്പം നിങ്ങളുടെ മാതാപിതാക്കളും വളര്‍ന്നു. അവരുടെ അറിവിനെ അനുഭവത്തെ മാനിക്കുക, എങ്കില്‍ നിങ്ങളെ മാനിക്കുന്ന ഒരു തലമുറ ഭാവിയില്‍ ഉണ്ടാകും. വിശ്വാസം മാത്രം കൊണ്ട് രക്ഷിക്കപ്പെടുന്നവനല്ല ക്രിസ്ത്യാനി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ വിളിയില്‍ അടങ്ങിയിരിക്കുന്ന പുണ്യപ്രവര്‍ത്തികളിലൂടെ ജീവിതം വിശുദ്ധീകരിക്കുവാന്‍ നിരന്തരം ശ്രമിക്കണം.


ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കും എന്ന വിശുദ്ധ വാക്യങ്ങള്‍ നാം ഒരിക്കലും മറക്കരുത്. ഭാര്യഭാര്‍ത്താക്കന്മാരാകാന്‍ ദൈവമാണ് നിങ്ങളെ തിരഞ്ഞെടുത്തത്, അതുകൊണ്ട് തന്നെ നിരന്തരം ദൈവവുമായി കൂടിയാലോചിച്ചേ എന്തുകാര്യവും ചെയ്യാവു. വളരെ പ്രധാനമായ ഒരു കാര്യം മാതാപിതാക്കളും മക്കളും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ചു ദൈവ വചനം വായിച്ചു ധ്യാനിക്കുകയും ചെയ്യുന്നത് കുടുംബ ജീവിതത്തെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

By

Sabu Joseph




 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media