Home    |   Community Wall    |   Contact Us    |   Read Books    |   Articles    |   
കുറച്ചു നാളുകൾ ആയി ക്രൈസ്തവവൈദീകരെക്കുറിച്ച...
കുറച്ചു നാളുകൾ ആയി ക്രൈസ്തവവൈദീകരെക്കുറിച്ച മീഡിയയും സോഷ്യൽ മീഡിയയും ഒക്കെ പ്രചരിപ്പിച്ചുവരുന്ന നെഗറ്റീവ് പബ്ലിസിറ്റി ജനങ്ങളുടെ മനസ്സിൽ കടന്നുകൂടിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ ആണ് കടന്നുപോകുന്നത്. ഒരേ നുണകൾ പലതവണ ആവർത്തിച്ചു സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രങ്ങൾ മെനഞ്ഞവർക്കു സന്തോഷിക്കാം. കേരളത്തിന്റെ മനഃസാക്ഷിയിൽ മനുഷ്യത്വം സെലെക്ടിവ് ആക്കുന്നതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം മലയാറ്റൂർ കുരിശുമുടിയിൽ നടന്ന കൊലപാതകവും അതിനെച്ചുറ്റിപ്പറ്റി മീഡിയയിലും സോഷ്യൽ മീഡിയയിലും മലയാളി നടത്തിയ പ്രതികരണങ്ങളും. ഏതാനും ദിവസങ്ങൾക്കു മുൻപ് അട്ടപ്പാടിയിൽ മധു എന്ന ചെറുപ്പക്കാരൻ മരിച്ചപ്പോൾ ആൾക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രതികരിച്ച മലയാളി ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ അതേ ആളുകൾ തന്നെ ഒരു വൈദീകന്റെ കൊലപാതകത്തെ ലാഘവത്തോടെ കാണുന്നതും 'വൈദീകൻ അത് അർഹിക്കുന്നു' എന്ന രീതിയിൽ പ്രസ്താവനകൾ നടത്തുന്നതും എന്തൊരു വിരോധാഭാസമാണ്! (ഇതിൽ എന്റെ ചില സുഹൃത്തുക്കളും ഉൾപെടും). കുറച്ചു ദിവസങ്ങൾക്കു മുൻപ് തെറ്റ് ചെയ്‌താൽ ശിക്ഷിക്കേണ്ടത് കോടതി ആണെന്ന് പറഞ്ഞ ആളുകൾ തന്നെ, തെറ്റ് ചെയ്തിട്ട് ഉണ്ട് എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഒരു വ്യക്തി മരണശിക്ഷ അർഹിക്കുന്നു എന്ന് പറയുന്നതും 'കൊലപാതകിയോടൊപ്പം' എന്ന് ഹാഷ് ടാഗ് ഇടുന്നതും എങ്ങനെ ആണ് മനസിലാക്കേണ്ടത്?

എന്താണ് യഥാർത്ഥ പ്രശ്നം എന്ന് അറിയുന്നതിന് മുൻപ് തന്നെ 'ചത്തത് വൈദീകൻ ആണെങ്കിൽ കൊന്നത് കയ്യിലിരുപ്പ് കൊണ്ട് തന്നെ' എന്ന രീതിയിൽ പ്രസ്താവന ഇറക്കുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളു. എന്നാൽ ഈ മനോഭാവം ഉണ്ടാക്കുന്നതിൽ സമൂഹത്തിലെ വൈദീകവിരോധികൾ വിജയിച്ചു എന്ന തിരിച്ചറിവ് സങ്കടകരമാണ്. ഏതാനും വൈദീകരുടെ മോശകരമായ പെരുമാറ്റംകൊണ്ടു മറ്റാർക്കും ചെയ്യാൻ സാധിച്ചിട്ടില്ലാത്ത രീതിയിൽ നന്മ ചെയ്തിട്ടുള്ള ഒരു വലിയ സമൂഹമാണ് മോശമാക്കപ്പെടുന്നത്. ഓരോ വൈദീകന്റെയും വീഴ്ച ആഘോഷിക്കുന്ന സമൂഹത്തിൽ ഒരു വൈദീകന്റെ മരണം പോലും തങ്ങളുടെ അവസരവാദ നയങ്ങൾക്ക് ഉപയോഗിച്ചവരെ തിരിച്ചറിയാൻ നന്മയുള്ളവർക്കെങ്കിലും സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.

ഓരോ വൈദീകനെയും സംബന്ധിച്ചു മറ്റൊരു വൈദീകൻ സഹോദരതുല്യൻ ആണ്. അല്ലെകിൽ ആയിരിക്കണം. അതുകൊണ്ടു തന്നെ വീഴുന്ന വൈദീകരെ നോക്കി മറ്റൊരു വൈദീകന് ഒരിക്കലും ചിരിക്കാൻ സാധിക്കില്ല. അത് അവന്റെയുള്ളിൽ ഒരു വേദനയായി അവശേഷിക്കും. വീഴുന്ന ഒരാളെ ചൊല്ലി ഇങ്ങനെ ആണ് തോന്നുന്നതെങ്കിൽ കൊല്ലപ്പെട്ട സഹോദരനെ പ്രതി മറ്റൊരു വൈദീകൻ എന്തുമാത്രം വേദനിക്കണം. അറിയാവുന്ന പല വൈദീകരും വേദനയോടെ സംസാരിച്ച ഒരു സമയത്ത് സഹോദരതുല്യനായ മറ്റൊരു വൈദീകൻ 'അവസരവാദിയായത്' തീർത്തും സങ്കടകരമാണ്. മലയാറ്റൂരിൽ നടന്ന സംഭവങ്ങളുടെ കൃത്യമായ വിവരം കിട്ടുന്നതിനുമുന്പ് തന്നെ അങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടിയുണ്ടായിരുന്നോ എന്ന് Jijo Kurian ചിന്തിക്കുന്നത് നല്ലതാണ്. പോസ്റ്റ് പിൻവലിച്ചത് കൊണ്ടോ ക്ഷമാപണം നടത്തിയതുകൊണ്ടോ അത് ഉണ്ടാക്കിയെടുത്ത നെഗറ്റീവ് വേവ്സ് ഇല്ലാതാക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ മരിച്ചുപോയ പ്രിയവൈദീകനോട് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്ന ഇല്ലായ്മയ്ക്കു അങ്ങയുടെ പോസ്റ്റ് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദേവാലയശുശ്രൂഷികളുടെ ബെറ്റെർമെൻറ് ആയിരുന്നു അങ്ങയുടെ ലക്‌ഷ്യം എങ്കിൽ ഇത് അതിനു പറ്റിയ ഒരു സന്ദര്ഭമോ സാഹചര്യമോ അല്ലായിരുന്നു എന്ന് മാത്രം പറയാം. അങ്ങയുടെ പോസ്റ്റിനടിയിൽ വന്നു അങ്ങയെ പ്രോത്സാഹിപ്പിക്കുന്നവർ എല്ലാവരും സഭാസ്നേഹം കൊണ്ട് സഭയെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്ന് അങ്ങ് പോലും കരുതുന്നുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ അഭ്യാസം?

ഈ അവസരത്തിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു നിർത്താം. കഴിഞ്ഞ കുറച്ചു നാളുകൾ ആയി മെയിൻ സ്ട്രീം മീഡിയയിൽ സഭാവാർത്തകൾ നിറഞ്ഞാടുകയാണ്. പ്രധാനമായും ചില പ്രത്യേക ടി.വി. ചാനലുകളിൽ. സ്പഷ്ടമായ ക്രിസ്ത്യൻ വിരുദ്ധത ഉള്ള ആളുകളുമായും പ്രസ്ഥാനങ്ങളുമായും ഈ ചാനലുകൾക്ക് ഉള്ള ബന്ധം എല്ലാവര്ക്കും അറിവുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ചാനലുകൾ നടത്തുന്ന അന്തിചർച്ചകളും ന്യൂസ് കവറേജുകളുമൊക്കെ ക്രിസ്തീയസ്നേഹം കൊണ്ടാണ് എന്ന് കരുതുന്നവർ മൂഢസ്വർഗത്തിൽ ആണ്. ദൈവനിഷേദവും സഭാവിരോധവും ഇന്ന് പ്രശസ്തിക്കുള്ള കുറുക്കുവഴികൾ ആണ്. ദൈവവും സഭയും പ്രത്യക്ഷമായ കാര്യങ്ങൾ അല്ലാത്തതിനാൽ ആവാം ഇവരൊക്കെ വൈദീകവിരോധികൾ ആവുന്നത്. ഇടയനെ അടിച്ചാൽ ആടുകൾ ചിതറിപ്പോകും എന്നത് ലോകത്തിന്റെ വിജ്ഞാനമാണ്.

ഈ പ്രതിസന്ധിഘട്ടത്തിലും നന്മചെയ്യുന്ന ഒരുപാട് വൈദീകർ നമുക്ക് ചുറ്റും ഉണ്ട്. അവരെയോർത്തു സന്തോഷിക്കുന്നു. വീണുപോയവരെ ഓർത്തു പ്രാർത്ഥിക്കുന്നു. മരിച്ചിട്ടും വ്യക്തിഹത്യ ചെയ്യപ്പെട്ട വൈദീകനോട് ക്ഷമ ചോദിക്കുന്നു. വീണുപോയാൽ കൂടെ നിൽക്കാൻ കർത്താവല്ലാതെ ആരും കാണില്ല എന്ന തിരിച്ചറിവ് തമ്പുരാനോട് മുറുകെപ്പിടിക്കാൻ പ്രേരിപ്പിക്കുന്നു.

ബിബിൻ മഠത്തിൽ
 

 

 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

free counter
 
Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy