Home    |   Community Wall    |   Contact Us    |   Read Books    |   Articles    |   

Kerala.myparish.net വെബ് പേജിലേക്ക് സ്വാഗതം.

 

ദൈവത്തെ സ്നേഹിക്കാനും, മരണാനന്തര ജീവിതത്തിനെ ലക്ഷ്യമാക്കി ജീവിക്കാനും നമ്മെ പഠി പ്പിച്ച , എല്ലാ മനുഷ്യരുടെയും രക്ഷക്കായി ഭൂമിയിൽ അവതരിച്ച, യേശുവിനെ അറിയാനും, അറിഞ്ഞവരിൽ നിന്ന് കൂടുതൽ അറിയാനും ഈ വെബ് പോർട്ടൽ നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

myaparish.net എന്ന സൗജന്യ സോഷ്യൽ മീഡിയയിൽ അംഗമായിട്ടുള്ള ആർക്കും ഇവിടെ ലോഗിൻ ചെയ്യാവുന്നതാണ്.

 

ദൈവത്തെ പൂർണ ഹൃദയത്തോടെ ആരാധിക്കുകയും മറ്റുള്ളവരെ സ്നേഹിയ്ക്കുകയും ചെയ്യാൻ സാധിച്ചാൽ മനുഷ്യ ജീവിതം പൂർണമായി എന്ന് പറയാൻ സാധിക്കും. സ്വതന്ത്രമായി ചിന്തിക്കുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളും ദൈവത്തെ അന്വേഷിച്ചിറങ്ങി എന്ന് ചരിത്രം പറഞ്ഞു വെക്കുന്നു.

 

മനുഷ്യരിലെ പരസ്പര സ്നേഹം നഷ്ടമാകുന്ന ചിന്തകൾ എവിടെ നിന്നായാലും അത് ദൈവീകമാണോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരാളെ ശത്രുവായി കരുതി അവനെതിരെ തിന്മ പ്രവർത്തിക്കുന്നത് ഒരിക്കലും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് കരുതാൻ വയ്യ.

 

പരസ്പര സ്നേഹിക്കാനും, ശത്രുക്കൾക്ക് വേണ്ടി പ്രാര്ഥിക്കാനുമാണ് യേശു നമ്മെ പഠിപ്പിച്ചത്‌. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരു സമൂഹത്തിനു സാധിച്ചെങ്കിൽ അതൊരു സ്വർഗ്ഗ തുല്യമായ അനുഭവമായിരിക്കും എന്ന് നമുക്കറിയാം. പക്ഷെ അങ്ങനെ തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ നാം വിചാരിച്ചാൽ പോലും മനുഷ്യനെകൊണ്ടു അത് സാധിക്കില്ല മറിച്ചു യേശുവിനോടു ചേർന്ന് നിന്ന് കൃപാവരങ്ങൾ സ്വീകരിച്ചാൽ സാധ്യമാകും എന്ന് നാം ഓർത്തിരിക്കണം .


ആത്മീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അനുഭവങ്ങളും, ചിന്തകളും ലോകത്തെല്ലാ മലയാളികളിലും എത്തിക്കാൻ സാധിക്കുന്ന ഒരു കമ്മ്യൂണിറ്റി ആണ് https://kerala.myparish.net . കത്തോലിക്ക സോഷ്യൽ മീഡിയയിൽ അംഗമായിരിയ്ക്കുന്ന ഏതൊരു വ്യക്തിക്കും ഇവിടെ ലോഗിൻ ചെയ്തു ആത്മീയ ബോധ്യങ്ങൾ നൽകുന്ന ലേഖനങ്ങൾ വായിക്കാനും വിഡിയോകൾ കാണാനും അവസരം ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഇടവകകളിലെ മൈപരിഷ് കമ്മ്യൂണിറ്റിയിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയും മറ്റു സോഷ്യൽ മീഡിയകളിൽ നിന്നുള്ളതും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

 

 Login to read articles in Malayalam from kerala myparish network

 

 പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നുവെന്നാണ് ജോബിന്റെ പുസ്തകത്തിൽ പറയുന്നത്. അപ്പോൾ അനുഭവിച്ചറിഞ്ഞ ദൈവ ശക്തിയെ മനുഷ്യൻ പ്രോഘോഷിക്കാതിരിക്കുന്നതെങ്ങനെ ?

 

ജോബ്‌ 37 : 1 - 24

ഇത്‌ എന്‍െറ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്‌ഥാനത്തുനിന്ന്‌ അത്‌ ഇളകിപ്പോകുന്നു.

 

അവിടുത്തെ ശബ്‌ദത്തിന്‍െറ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്‌ധിച്ചുകേള്‍ക്കുവിന്‍.

 

അവിടുന്ന്‌ അത്‌ ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്‌ക്കുന്നു.

 

പിന്നെയും അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട്‌ ഇടിമുഴക്കുന്നു.

 

തന്‍െറ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന്‌മിന്നലുകളെ തടയുന്നുമില്ല. അവിടുത്തെനാദംകൊണ്ട്‌ അവിടുന്ന്‌അദ്‌ഭുതകരമായി ഇടിമുഴക്കുന്നു.

 

നമുക്ക്‌ അഗ്രാഹ്യമായവന്‍കാര്യങ്ങള്‍അവിടുന്ന്‌ പ്രവര്‍ത്തിക്കുന്നു. ഹിമത്തോട്‌ ഭൂമിയില്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ശക്‌തമായിവര്‍ഷിക്കുക എന്നും അവിടുന്ന്‌പറയുന്നു.

 

തന്‍െറ കരത്തിന്‍െറ പ്രവൃത്തി എല്ലാവരും ഗ്രഹിക്കേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യപ്രയത്‌നത്തിനു മുദ്രവയ്‌ക്കുന്നു.


വന്യമൃഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങളില്‍ പ്രവേശിക്കുന്നു; അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു.

 

ചുഴലിക്കാറ്റ്‌ തന്‍െറ അറയില്‍നിന്നു വരുന്നു; ചിതറിക്കുന്ന കാറ്റില്‍നിന്നു തണുപ്പും.

 

ദൈവത്തിന്‍െറ നിശ്വാസത്താല്‍ മഞ്ഞുകട്ട ഉണ്ടാകുന്നു; സമുദ്രം ഉറഞ്ഞു കട്ടയാകുന്നു.

 

അവിടുന്ന്‌ നീരാവികൊണ്ടു നിറച്ച്‌മേഘങ്ങളെ സാന്‌ദ്രമാക്കുന്നു.

 

മേഘങ്ങള്‍ അവിടുത്തെ മിന്നലുകളെചിതറിക്കുന്നു.

 

അവിടുത്തെ കല്‍പന നടത്താന്‍വാസയോഗ്യമായ ഭൂമുഖത്ത്‌ അവ അവിടത്തെനിയന്ത്രണത്തില്‍ചുറ്റിനടക്കുന്നു.

 

മനുഷ്യന്‍െറ ശിക്‌ഷണത്തിനു വേണ്ടിയോ അവനോടു പ്രീതി കാണിക്കാനോ മണ്ണിനെ നനയ്‌ക്കാനോ അതുസംഭവിക്കാന്‍ അവിടുന്ന്‌ ഇടയാക്കുന്നു.

 

ജോബേ, നീ കേള്‍ക്കുക; ദൈവത്തിന്‍െറ അദ്‌ഭുതങ്ങളെക്കുറിച്ച്‌ അല്‍പനേരംചിന്തിക്കുക.

 

ദൈവം തന്‍െറ കല്‍പനകളെമേഘങ്ങളുടെമേല്‍ വച്ച്‌ അതിന്‍െറ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്ന്‌ നിനക്ക്‌ അറിയാമോ? ജ്‌ഞാനസംപൂര്‍ണനായ ദൈവത്തിന്‍െറ അദ്‌ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്‍ക്കുന്നുവെന്ന്‌ നിനക്കറിയാമോ? തെക്കന്‍കാറ്റുകൊണ്ടു ഭൂമിമരവിച്ചിരിക്കുമ്പോള്‍ നിന്‍െറ വസ്‌ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ? ലോഹദര്‍പ്പണംപോലെ ഉറപ്പുള്ളആകാശത്തെവിരിച്ചുനിര്‍ത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ? അവിടുത്തോട്‌ എന്തു പറയണമെന്ന്‌ഞങ്ങള്‍ക്ക്‌ ഉപദേശിച്ചുതരുക.

 

അന്‌ധകാരം നിമിത്തം എങ്ങനെ ഞങ്ങളുടെ ആവലാതി ബോധിപ്പിക്കണമെന്ന്‌ ഞങ്ങളറിയുന്നില്ല.

 

എനിക്കു സംസാരിക്കണമെന്ന്‌അവിടുത്തോടു പറയണമോ?നാശത്തിനിരയായിത്തീരണമെന്ന്‌ആരെങ്കിലും ഇച്‌ഛിക്കുമോ? കാറ്റടിച്ചു മേഘങ്ങള്‍ നീങ്ങുമ്പോള്‍ആകാശത്തു മിന്നിപ്രകാശിക്കുന്നവെളിച്ചത്തെ നോക്കാന്‍മനുഷ്യനുസാധിക്കുകയില്ല.

 

ഉത്തരദിക്കില്‍നിന്നു സുവര്‍ണശോഭ വരുന്നു. ദൈവം ഭീതികരമായ മഹിമ ധരിച്ചിരിക്കുന്നു.

 

സര്‍വശക്‌തന്‍ നമുക്ക്‌ അദ്യശ്യനാണ്‌. ശക്‌തിയിലും നീതിയിലും അവിടുന്ന്‌ ഉന്നതനാണ്‌; അവിടുന്ന്‌ ഉദാരമായ നീതിനിര്‍വഹണത്തിനു ഭംഗം വരുത്തുന്നില്ല.

 

ആകയാല്‍, മനുഷ്യന്‍ അവിടുത്തെ ഭയപ്പെടുന്നു; ജ്‌ഞാനികളെന്നു ഭാവിക്കുന്നവരെഅവിടുന്ന്‌ ഗണിക്കുന്നില്ല.

 




വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തത ..... View

ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ് ..... View

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന് ..... View

വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ ..... View

ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ ..... View

പാപ്പാ തിരഞ്ഞെടുപ്പിൽ ലോകം ഇടപെട്ടാൽ ആ തിരഞ്ഞെടുപ്പുകൾ അസാധുവാകും എന്ന് കാനോനിക നിയമങ്ങളും സഭ നിർമിച്ചിട്ടുണ്ട്‌

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക ,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും .ഈ വചനം നമ്മൾ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ കാതോലികവും സ്ലൈഹീക ..... View

വിശുദ്ധിയോടെ അർപ്പിച്ച വിശുദ്ധരുടെ ബലികൾ ലോകത്തെയും സമൂഹത്തെയും മാറ്റിമറിച്ചു.

വി. വിൻസെന്റ് ഫെറർ 59 മരിച്ചവരെ ഉയിർപ്പിച്ചത് കൂടാതെ പതിനായിരക്കണക്കിന് അത്ഭുതങ്ങളും ചെയ്തെങ്കിൽ ആ വിശുദ്ധന് "അനുദിനം കുമ്പസാരം" ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ..... View

ബനഡിക്ട് 16-ാമന്റെ പ്രവചനം സത്യമാകുന്നു; ആശങ്ക വേണ്ട പ്രവചനത്തിൽ ഉയിർപ്പുമുണ്ട്!

പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, ഫാ. റാറ്റ്‌സിംഗറായിരിക്കേ നടത്തിയ ആശങ്കാജനകമായ പ്രവചനത്തിന്റെ നേർക്കാഴ്ചകളാണ് ഇപ്പോൾ സഭയിൽ സംഭവിക്കുന്നത്. പക്ഷേ, ആശങ്കവേണ്ട- ലോകത്ത് പുതിയ ..... View

ആമസോൺ സിനഡ് - എന്താണ് ആ ആറ് തെറ്റുകൾ ?

ആമസോൺ സിനഡ് - എന്താണ് ആ ആറ് തെറ്റുകൾ ? ഒക്ടോബർ മാസം ആമസോണിൽ നടക്കാൻ പോകുന്ന സിനഡിൽ (ഒരു അപ്പസ്തോലിക എക്സ്ട്ടോർട്ടേഷൻ ഈ സിനഡിന് ശേഷം മാർപാപ്പ പുറത്തിറക്കും). അതിന് മുൻപേ നട ..... View



അരെയോപ്പഗോസിലെ ഓണാഘോഷം അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവേ, ബഹുമാനപ്പെട്ട മൈക്കൾ കാരിമറ്റം അച്ചാ, പ്രിയപ്പെട്ട മാരിയോ ജോസഫ്, ചില സംശയങ്ങൾ ചോദിക്കുകയാണ്. തെറ്റിദ്ധരിക്കരുത ..... View



മാധ്യമബഹിഷ്കരണം ആഹ്വാനം ചെയ്യുന്നത് ക്രിസ്തീയമായി നല്ലതല്ല. ആത്മാർത്ഥതയില്ലാത്ത വിമർശനത്തിലെയും, നല്ല points സഭ ശ്രദ്ധിക്കണം- അങ്ങനെ സഭയ്ക് കൂടുതൽ നന്നാകാൻ കഴിയും. വിശ്വാസികൾ ..... View



🌸🌸 ബ്രദർ മാരിയോ… ഇങ്ങനെയാണോ പരിശുദ്ധാത്മാഭിഷേകം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്? ഇത്ര ധാർഷ്ട്യത്തോടെ ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട അഭിഷിക്തരെ നിന്ദിക്കാൻ താങ്കളെ പ്ര ..... View



🌸🌸 *പാപം, രോഗത്തിനു കാരണമാകുമോ? ഡൊമിനിക് അച്ചന്റെ വിമർശകർ വായിച്ചറിയുക...*🌸 “വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന വൈദികൻ” എന്ന് ഡൊമിനിക് അച്ചനെ അടച്ചാക്ഷേപിക്കുന്നവർ അറിയു ..... View



🌸🌸 *സാത്താൻ വീണ്ടും കലിതുള്ളുന്നു...ഡൊമിനിക് വളന്മനാൽ അച്ചനും കൃപാസനവും പുതുക്കിയ ലക്‌ഷ്യം...സാത്താന്റെ പ്രവൃത്തികളെ നമുക്കെങ്ങനെ വളമാക്കി മാറ്റാം?*🌸 ഈശോയുടെ രണ്ടാം വരവ ..... View



ക്രിസ്തുവിനെ അറിയാത്ത ആത്മീയ വ്യഭിചാര സഭാ നേതാക്കൾക്ക് എന്തു നീതി?എന്ത് അനുസരണ?എന്തു കുർബ്ബാന?എന്തു സർക്കുലർ?? കാശിനും, കാമത്തിനും,കാര്യ ലാഭത്തിനും വേണ്ടി എന്തു മ്ലേച്ചതയും ച ..... View



 
Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy