Home | Articles | 

Kerala.myparish.net
Posted On: 04/09/18 16:05

 

സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. കത്തോലിക്കാ തിരുസഭയ്ക്കുള്ളിലെ തിന്മയുടെ അടിത്തറ ഇളകിത്തുടങ്ങിയെന്ന് തിന്മ പ്രചരിപ്പിക്കുന്നവർക്ക് ‘ബോധ്യം’ വന്നു തുടങ്ങിയതിന്റെ അടയാളങ്ങൾ അവിടെയും ഇവിടെയും പൊന്തിത്തുടങ്ങി! എന്നാലും, നന്മകളെ പിന്താങ്ങുവാൻ അവരുടെ ഹൃദയം ഇന്നും അടഞ്ഞിരിക്കുന്നു. അവർക്കായി പ്രാർത്ഥിക്കണം, അതിതീക്ഷ്ണമായി! "സോഷ്യല്‍ മീഡിയയെ ഭയപ്പെടുന്നവരാര്‌ ഡോമിനിക്ക്‌ സാവിയോ വാച്ചാച്ചിറയില്‍ 9446140026 എല്ലാത്തരം അധികാരികള്‍ക്കും ഇന്ന്‌ സോഷ്യല്‍ മീഡിയായെ ഭയമായിവരുന്നു. ആകെയുണ്ടായിരുന്ന അച്ചടി മാധ്യമങ്ങള്‍ അടുത്തകാലംവരെ അധികാര കേന്ദ്രങ്ങളുടെ കുത്തകയായിരുന്നു. പ്രത്യേകിച്ച്‌ കത്തോലിക്കാ സഭാമാധ്യമങ്ങള്‍. വായനക്കാര്‍ക്കു പ്രതികരിക്കാനുള്ള ഇടപോലും പല പ്രസിദ്ധീകരണങ്ങളും കൊടുത്തിരുന്നില്ല. ഇന്ന്‌ കഥമാറി പുതിയ മാധ്യമങ്ങള്‍ കടന്നു വന്നു അതെല്ലാം സാധാരണജനത്തിന്റേതായി. ഏതുവിഷയത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും ആരെക്കുറിച്ചും അഭിപ്രായം പറയുവാനും അത്‌ മറ്റുള്ളവരെ അറിയിക്കാനുമുള്ള വഴിതെളിഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കു നേരെ അധികാരികള്‍ ഒന്നടങ്കം രംഗത്തുവന്നിരിക്കുന്നു. കത്തോലിക്കാ വിശ്വാസിക്ക്‌ സ്വതന്ത്ര അഭിപ്രായം പറയാനുള്ള വേദി കിട്ടിയപ്പോള്‍ പ്രതികരിക്കുവാന്‍ ധാരാളം പേര്‍ രംഗത്തുവരികയായിരുന്നു. ഔദ്യോഗിക വേദികളിലെല്ലാം ഏറാന്‍ മൂളികളെവെച്ച്‌ അനുകൂല അഭിപ്രായം കേട്ട്‌ എല്ലാം ഭദ്രം എന്ന്‌ സമാധാനിച്ചിരിക്കുമ്പോഴാണ്‌ സോഷ്യല്‍ മീഡിയാവഴി യാഥാര്‍ത്ഥ്യം പുറത്തുവരുന്നത്‌ എങ്ങനെ സഹിക്കും? പള്ളി പ്രസംഗത്തിലും കണ്‍വെന്‍ഷനുകളിലും പാസ്റ്ററല്‍, പാരീഷ്‌ കൗണ്‍സില്‍ തുടങ്ങി മറ്റു സ്വകാര്യ സമ്മേളനങ്ങളിലുമെല്ലാം വൈദികനേതൃത്വം, സോഷ്യല്‍ മീഡിയായിലൂടെ എഴുതുന്നവരെ താക്കീതു ചെയ്‌തു തുടങ്ങി അവര്‍ക്കെതിരെ ശാപവാക്കുകള്‍ ചൊരിയുകയാണ്‌. ഒന്നോര്‍ക്കണം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സത്യ വിശ്വാസത്തിനെതിരല്ല അവര്‍ സഭക്കെതിരല്ല യേശുവിനെ തള്ളിപ്പറയുന്നും ഇല്ല. അവര്‍ ഉത്തമകത്തോലിക്കരും സഭാ സ്‌നേഹികളുമാണ്‌ അവര്‍ വിമര്‍ശിക്കുന്നത്‌ സഭാ നേതാക്കളില്‍ ചിലരുടെ ചെയ്‌തികളെയാണ്‌. ഫ്രാന്‍സീസ്‌ മാര്‍പാപ്പവന്നതുമുതല്‍ ഇന്നുവരെ വിമര്‍ശിക്കുന്നതും താക്കീതുകൊടുക്കുന്നതും സഭാ നേതാക്കള്‍ക്കാണ്‌ സോഷ്യല്‍ മീഡിയ അതുപ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ കാലത്തിന്റെ അനിവാര്യതയാണ്‌ ഓരോ വ്യക്തിയിേയ്‌ക്കുമുള്ള യേശുവിന്റെ രണ്ടാംവരവാണ്‌. മേഘത്തേരിലല്ല, തന്റെ ആത്മാവിനെ ആവാഹിച്ചവരിലൂടെയാണ്‌ അവന്‍ ഇനിവരുന്നത്‌. ഒരു പരാതി അയച്ചാല്‍, വിവരങ്ങള്‍ അന്വേഷിച്ച്‌ കത്തയച്ചാല്‍ എത്ര മെത്രാന്മാര്‍ മറുപടി അയയ്‌ക്കുന്നുണ്ട്‌? മദര്‍തെരേസയും ഗാന്ധിജിയുമൊക്കെ സ്വന്തം കൈപ്പടയില്‍ മറുപടി അയച്ചിരുന്നവരായരുന്നു. മനുഷ്യരാശിയെ എല്ലാവിധ അടിമത്വത്തില്‍ നിന്നും സ്വതന്ത്രരാക്കാന്‍ വന്ന യേശുവിന്റെ പ്രതിപുരുഷന്മാര്‍ വിശ്വാസികളെ അടിമകളാക്കി യജമാനത്വം പുലര്‍ത്തുന്നതിനെയാണ്‌ പരിശുദ്ധാത്മപ്രേരിതരായി പ്രവാചക ധീരതയോടെ എതിര്‍ക്കുന്നത്‌. സഭാ നേതാക്കളെ വിമര്‍ശിച്ചാല്‍ ശത്രുക്കള്‍ അതെടുത്ത്‌ നമ്മെത്തന്നെ അടിക്കുമെന്നും മറ്റും പറയുന്നതില്‍ കഴമ്പില്ല. ദൈവത്തിന്റെ സഭയെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ദൈവനാമത്തില്‍ വരുന്ന കള്ളപ്രവാചകര്‍ ഞെളിപിരികൊള്ളുകതന്നെചെയ്യും. സോഷ്യല്‍ മീഡിയായെ പേടിക്കുകയും അതില്‍ അസ്വസ്‌തരാകുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ദൈവജനം നിങ്ങളോടു ചിലത്‌ ആവശ്യപ്പെടുകയാണ്‌. . കരുണ കാണിക്കു നീതിപ്രവര്‍ത്തിക്കു പണാര്‍ത്തി കുറയ്‌ക്കൂ, ബോധപൂര്‍വ്വം ഏറ്റെടുത്ത ശുശ്രൂഷയോടു വിശ്വസ്‌തതപുലര്‍ത്തു എന്ന്‌. സഭയ്‌ക്ക്‌ പുറത്തുള്ളവര്‍ക്കോ ബ്ലോഗ്‌ എഴുതുന്നവര്‍ക്കോ ഒന്നും സഭയെ തകര്‍ക്കന്‍ കഴിയില്ല. അനുസരണമില്ലാത്തവര്‍ക്ക്‌ സോഷ്യല്‍ മീഡിയാ വഴി ചിലതിരുത്തലുകള്‍ കൊടുക്കാന്‍ കഴിയും അത്രമാത്രം. ദുര്‍മാതൃക കൊടുക്കുന്നവരിലാണ്‌ മാറ്റം ഉണ്ടാകേണ്ടത്‌. സഭയ്‌ക്കുള്ളിലെ കാര്യസ്ഥന്മാര്‍ക്കും താക്കോല്‍ സ്ഥാനങ്ങളില്‍ വ്യാപരിക്കുന്നവര്‍ക്കും സഭയെ ക്ഷീണിപ്പിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. കരണീയമായിട്ടുള്ളത്‌ അതുമാത്രമാണ്‌."Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading