തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല
തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല പാരമ്പര്യമായിട്ടുള്ള ആരാധനക്രമവും വിശുദ്ധമായ പ്രോബോധനങ്ങളും ഒന്നും വേണ്ട എന്നും ഈ ലോകത്തിലെ ജനങ്ങൾ സ്വീകരിക്കുന്ന തലത്തിലേക്ക് തിരുസഭ ഇറങ്ങിവരണമെന്നും വാദിക്കുന്ന ഏവരും ചിന്തിക്കണം ധ്യാനിക്കണം "എന്താണ് സത്യമെന്ന് " ജോൺ മരിയ വിയാനി വിശുദ്ധൻ പണ്ഡിതനല്ല പക്ഷെ തിരുസഭയെ സ്‌നേഹിച്ച വിശുദ്ധനാണ് ,പാദ്രെ പിയോ പണ്ഡിതനല്ല പക്ഷെ കത്തോലിക്കാ സഭ മാത്രമാണ് നിത്യജീവനിലേക്കുള്ള വഴിയെന്ന് പറഞ്ഞ വിശുദ്ധനാണ് , ആവിലായിലെ തെരേസാ പരിശുദ്ധമാവിനാൽ നിറഞ്ഞു സത്യം പറഞ്ഞ വിശുദ്ധയാണ് ..എന്നിങ്ങനെ അനേകം സത്യജീവിതങ്ങളുടെ സാക്ഷ്യങ്ങൾ ലഭിച്ച തിരുസഭയെ മാറ്റിമറിക്കുന്ന തരത്തിലുള്ള പ്രോബോധങ്ങൾ കൊണ്ടുവരുന്നവരെ ജാഗ്രതയോടെ ശ്രദ്ധിക്കുക...
(വ്യാജപ്രബോധനങ്ങൾ നൽകുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്താതിരിക്കാൻ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ് അത് .ഇക്കാര്യങ്ങൾ ,വിശ്വാസത്തിൽ ദൈവത്തിന്റെ കാര്യവിചാരിപ്പു നിർവഹിക്കുന്നതിനുപകരം സംശയങ്ങൾ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളൂ. അവരെ കുറ്റപ്പെടുത്തിന്നതിന്റെ ലക്‌ഷ്യം പരിശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്കപടമായ വിശ്വാസത്തിലും നിന്നു രൂപംകൊള്ളുന്ന സ്‌നേഹമാണ്.
-1 തീമോത്തിയോസ് 1:3-5)
ചിലരൊക്കെ സത്യത്തിനു നേരെ ചെവിയടക്കും -(2 തീമോത്തിയോസ് 4:4)
വിശ്വാസം കാത്തു സംരക്ഷിക്കുക .!!