Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:18

 

വിശ്വസിച്ചാലും ഇല്ലെങ്കിലും ചില അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനാണ് ഈ പോസ്ററ് . എന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ പെങ്ങളെ കാണാതായി. ഒരു റബർ എസ്റ്റേറ്റിലെ ലേബർ ക്വാർട്ടേഴ്സിൽ നിന്ന് ഒരാഴ്ചക്ക് ശേഷം കണ്ടെത്തി. പോലീസ് അല്ല ഞങ്ങള്‍ . പോലീസിനെ കൂട്ടിപോയി രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തി ആങ്ങളമാരെയും കൂടെയുള്ള ഞങ്ങളെയും പെൺകൊച്ച് കൊല്ലാനുള്ള കലിയോടെയാണ് നോക്കുന്നത് മറ്റവനോടും കൂട്ടുകാരോടും ചിരികളിയും.കോടതിയിൽ ഹാജരാക്കുമ്പോൾ അവന്റെ കൂടെ വിടുമെന്ന് ഉറപ്പായതുകൊണ്ട് ഞങ്ങള്‍ ആകെ നിരാശപ്പെട്ടു നിൽക്കുമ്പോളാണ് അമ്മയുടെ വിളിവരുന്നത്, ആങ്ങളയോട് നിങ്ങളുടെ കൂടെയുള്ള പ്രാർത്ഥിക്കുന്ന കൊച്ചിന് കൊടുക്കൂ എന്നും പറഞ്ഞ് . അമ്മയോട് സംസാരിച്ചപ്പോൾ പ്രതീക്ഷയായി, വീട്ടിൽ അമ്മയും കുറേപേരും മോളെ കാണാതായത് മുതൽ ഉപവാസപ്രാർതഥനയാണ്. ഉടനെ അമ്മയും മോളെയും തമ്മില്‍ സംസാരിപ്പിച്ചു. അമ്മയുമായി പിണക്കമൊന്നും ഇല്ലാതെ സംസാരിച്ചു. നാട്ടിൽ നിന്ന് പോലീസ് എത്തി പോകുന്നവഴിയിൽ മൂന്ന് മണിക്കൂറോളം സംസാരിക്കാൻ വനിതാപോലീസ് ശ്രമിച്ചിട്ടും ഒരു അക്ഷരം പോലും മിണ്ടിയില്ല. സ്റ്റേഷനിൽ വച്ച് ഒരു മണിക്കൂറോളം CI സംസാരിക്കാൻ ശ്രമിച്ചിട്ടും ഒരു മറുപടിയും പറഞ്ഞില്ല , CI മെൻറലി അൺഫിറ്റ് എന്ന് എഴുതി ഞായറാഴ്ച ആയതുകൊണ്ട് മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി.കൂടെ പയ്യനെകുറിച്ച് കൂടുതല്‍ അന്വോഷണങ്ങൾ നടക്കുകയാണെന്നും എഴുതി. അതുകൊണ്ട് മജിസ്ട്രേറ്റ് പെൺകുട്ടിയെ വീട്ടുകാരുടെ കൂടെ വിട്ടു. വെളിവില്ലാത്തതുപോലെ പെരുമാറിയത് കൊണ്ട് പെൺകുട്ടിയെ ഞങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി. പപ്പു മോഡലിൽ ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞ് സൈക്യാട്രിസ്റ്റ് സംസാരിക്കാൻ തുടങ്ങി . സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും ഒരു ദിവസം മുഴുവന്‍ ശ്രമിച്ചിട്ടും പെങ്കൊച്ച് കമാ എന്നൊരക്ഷരവും മിണ്ടിയില്ല.അവിടേക്ക് റഫർ ചെയ്ത സുഹൃത്തായ കരിസ്മാറ്റിക് സീനിയർ ഡോക്ടർ പറഞ്ഞു , കാര്യം ഒന്നും ഉണ്ടാകില്ല എന്ന് എനിക്ക് അറിയാമായിന്നു . ഭാവിയിൽ കേസിന്റെ ബലത്തിന് വേണ്ടിയാണ് സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോകാൻ പറഞ്ഞത്. ഈ കുട്ടിയെ കൊണ്ട് പോകേണ്ടത് സേവ്യർഖാൻ വട്ടായിൽ അച്ചന്റെ അടുത്താണ്. അങ്ങനെ ഡിസ്ചാർജും വാങ്ങി പോരുന്ന വഴി തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ കയറി . ഒരു കാൽ പള്ളിക്കുളളിൽ വച്ച നിമിഷം കൊച്ച് തലകറങ്ങി താഴെ വീണു. വെഞ്ചരിച്ച വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ ഓക്കാനിച്ചു.പിറ്റെ ദിവസം വട്ടായിൽ അച്ചന്റെ അസിസ്റ്റന്റ് റെനി അച്ചന് അച്ചന്റെ ക്ളാസ്മേറ്റ് അച്ചന്റെ കത്തുമായി അട്ടപ്പാടിയിലേക്ക് തിരിച്ചു.പോകുന്ന വഴി ഭക്ഷണം കഴിക്കാൻ നിറുത്തിയപ്പോൾ അരമണിക്കൂറോളം പാത്രത്തിൽ തോണ്ടിക്കൊണ്ടിരുന്നതല്ലാതെ ആ കൊച്ച് ഒന്നും കഴിച്ചില്ല.മൂന്ന് ദിവസങ്ങൾ ആയിരുന്നു ആ കുട്ടി എന്തെങ്കിലും കഴിച്ചിട്ട് .അട്ടപ്പാടിയിൽ എത്തി അച്ചന്റെ കത്ത് കൊടുത്തു ,ധ്യാനം നടക്കുന്ന സമയമാണെങ്കിലും ,അമ്മയും മകളും ഇവിടെ നിന്നിട്ട് ബാക്കിയുള്ളവർ ചാപ്പലിൽ പോയി ഇരുന്നു പ്രാർത്ഥിച്ചോളൂ എന്നും പറഞ്ഞ് അച്ചൻ പ്രാർഥന തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ഒരാള്‍ വന്ന് അച്ചൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. അവരുടെ കുടുംബകാര്യം പറയുന്നിടത്ത് എനിക്ക് എന്ത് കാര്യം എന്ന് കരുതി പോയില്ല.ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ അയാളെ കൂടെ വിളിക്കൂ എന്ന് അച്ചൻ പറഞ്ഞത് അനുസരിച്ച് ചെന്നപ്പോൾ .ഈ കുട്ടിയെ ഇവിടെ കൊണ്ട് വരാന്‍ കാരണം എന്താണ് എന്ന് ചോദിച്ചു.പിശാച് പിടുത്തം ഉള്ളൂ ഒരു കരിസ്മാറ്റിക് ടീമില്‍ കുറേകാലം പ്രവർത്തിച്ച കാര്യം പറഞ്ഞു. അച്ചൻ പറഞ്ഞത് പഴയ രമണൻ ചന്ദ്രിക മോഡല്‍ ദിവ്യപ്രണയം ഒന്നും ഇന്നില്ല ,ഒരു പെണ്ണിനോട് താൽപര്യം തോന്നിയാൽ ഉടന്‍ തന്നെ ഒരു മന്ത്രവാദിയെ കണ്ട് ഒരു പ്രയോഗം നടത്തും ഉടൻ തന്നെ ആ പെണ്ണ് അവനുമായി പ്രേമത്തിലാകും . ഒരു തരത്തിലും യോജിക്കാത്തവർ തമ്മില്‍ പ്രേമിക്കുന്നതും എത്ര ഉപദേശിച്ചാലും തലയിൽ കയറാത്തതും ഇതുകൊണ്ടാണ്. ഇത്രയും പ്രാർത്ഥനാ അനുഭവം ഉള്ള താങ്കളെ പോലും ഒരു 60 വയസ്സായ തള്ള ഈ പ്രയോഗം നടത്തിയിട്ട് വന്ന് വിളിച്ചാൽ കൂടെ ഇറങ്ങിപ്പോകും.ഈ കുട്ടി ഇതില്‍ നിരപരാധിയാണ് ഇത് പ്രാർത്ഥിച്ച് ഒഴിവാക്കിയിട്ടുണ്ട്. ഇതുപോലെ ധാരാളം പെൺകുട്ടികൾ വരാറുണ്ട് . തിരിച്ച് പോരുന്ന വഴി മൂന്ന് ദിവസമായി ഭക്ഷണം വേണ്ടാതിരുന്ന പെങ്കൊച്ച് വിശക്കുന്നു എന്നും പറഞ്ഞ് ബഹളം തുടങ്ങി .അട്ടപ്പാടി മണ്ണാർക്കാട് റൂട്ടിലുള്ള ഒരു ചെറിയ ഹോട്ടല്‍ കണ്ട് കയറി 3 മണി സമയമായതുകൊണ്ട് ഊണ് കഴിഞ്ഞു സ്നാക്ക്സ് ഒന്നും ആയിട്ടും ഇല്ല . ആകെ ഉണ്ടായിരുന്നത് മുട്ടപുഴുങ്ങിയത് മാത്രം മുട്ടയെങ്കിൽ മുട്ട എന്നും പറഞ്ഞ് പെങ്കൊച്ച് നാലഞ്ച് മുട്ട വാങ്ങി കഴിച്ചു. അവനുമായി പ്രേമത്തിൽ ആയിരുന്ന കാര്യം പോലും ആ കുട്ടി മറന്നുപോയി എന്നുള്ളതാണ് അതിശയം. തിരിച്ച് ഒാഫീൽ എത്തിയപ്പോൾ സംഭവം അറിയാവുന്ന കുറച്ച് പേ ആകാംഷാഭരിതരായി വിവരം അറിയാൻ കാത്തിരിക്കുന്നുണ്ടായിരുന്ന. സംഭവം മുഴുവൻ കേട്ടപ്പോൾ അതിലൊരാൾ ഒരു സംഭവം പറഞ്ഞു. അവന്‍റെ ഒരു സുഹൃത്തിന് അയൽവാസി പെണകുട്ടിയോട് താൽപര്യം .ഒരു തങ്ങളുടെ അടുത്ത് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ സ്വന്തം ദേഹത്തുനിന്നും ചെളി ഉരുട്ടി എടുത്ത് അവന് കൊടുത്തിട്ട് പറഞ്ഞു ഇത് അവളുടെ ഉള്ളിൽ പോയാൽ അവൾ നിന്‍റെ കൂടെ വരും .ഒരു വിശേഷ ദിവസം അവളുടെ വീട്ടിൽ അവൻ കുറേ മിഠായിയുമായി ചെന്നു . ഒരു മിഠായിയിൽ മന്ത്രവാദികൊടുത്ത ചെളിതേച്ച് വിരലിനിടയിൽ പിടിച്ചു. പെൺകുട്ടിക്ക് കൃത്യമായി വിരലിനിയിൽ ഇരുന്ന മിഠായികൊടുത്തു. അന്ന് മുതൽ അവൾ അവന്റെ പുറകെ ആയി.കുറേകാലം കഴിഞ്ഞ് മടുത്തപ്പോള്‍ അതേ മന്ത്രവാദിയോടുതന്നെ പറഞ്ഞ് ഒഴിവാക്കി. കുറേകാലം കഴിഞ്ഞ് യുഎസിൽ നിന്ന് അവധിക്ക് നാട്ടിൽ വന്ന സുഹൃത്തിനോട് ഈ സംഭവങ്ങൾ രണ്ടും പറഞ്ഞു. അദ്ദേഹമാണ് എന്നെ കരിസ്മാറ്റിക് നവീകരണത്തിൽ കൊണ്ട് വന്നത്. പണ്ട് ഇതുപോലെ രണ്ട് സംഭവങ്ങളിൽ ഞങ്ങള്‍ ഇടപെട്ട് പരാജയപ്പെട്ടതാണ്. അന്ന്ഈ ഒരു മേഘല അറിഞ്ഞിരുന്നെങ്ങിൽ ആ പെൺകുട്ടികളെയും രക്ഷിക്കാമായിരുന്നു എന്നൊക്കെ പറഞ്ഞ് ഫോൺവച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പറമ്പിലേക്കൊന്ന് ഇറങ്ങട്ടെ എന്നും പറഞ്ഞ് അദ്ദേഹം പുറത്ത് ഇറങ്ങി. വീടിന് കുറച്ച് ദൂരെയുള്ള പറമ്പിലൂടെ നടക്കുന്നതിനിടയിൽ അടുത്ത വീട്ടിൽ ഒന്നു കയറാൻ ശക്തമായ ഒരു ഉൾപ്രേരണ ഉണ്ടായി.അദ്ദേഹത്തെ കണ്ടമാത്രയിൽ ദൈവമാണ് ഇപ്പോള്‍ മോനെ ഇവിടെ കൊണ്ട് വന്നത് എന്നും പറഞ്ഞ് ആ വീട്ടിലെ ചേട്ടൻ അവരുടെ പ്രശ്നം പറഞ്ഞു. അവരുടെ മകൾ ഒരു കൂതറയുമായി പ്രേമത്തിലാണ് എത്ര പറഞ്ഞിട്ടും തലയിൽ കയറുന്നില്ല. സംഭവം അറിഞ്ഞത്, ഇവൻ കുറച്ച് ദൂരെയുള്ള ഷാപ്പിൽ കുടിക്കാൻ ചെന്നു കള്ളുമൂത്തപ്പോൾ ഞാന്‍ നല്ല പണക്കാരി പെണ്ണിനെയാണ് കെട്ടാൻ പോകുന്നത് എന്നും ഇപ്പോള്‍ രജിസ്റ്റർ ചെയ്യും അവൾ ആറുമാസം ഗർഭിണി ആകുമ്പോൾ സ്വത്ത് മേടിച്ചുകൊണ്ടുവരാൻ പറഞ്ഞ് വീട്ടിലേക്കയക്കും എന്നും വീരവാദം മുഴക്കി.ഇവന്റെ സ്വഭാവം അറിയാവുന്ന ഷാപ്പുകാർ സൂത്രത്തിൽ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി പെങ്കൊച്ചിന്റെ വീട്ടിൽ അറിയിച്ചു. നമ്മുടെ സുഹൃത്ത് പെണ്കുട്ടിയെ വിളിച്ച് മന്ത്രവാദത്തിന്റെ ശകതിയെ യേശു നാമത്തിൽ ലൂക്കാ 10;19,മർക്കോസ് 16;16 എന്നീ വചനങ്ങൾ പറഞ്ഞ് ബന്ധിച്ച് പ്രാർഥിച്ചു. പെൺകുട്ടു അന്നുതന്നെ പ്രേമം ഉപേക്ഷിച്ചെന്നുമാത്രമല്ല ആ പയ്യൻ ആ കുട്ടിയുടെ വീട്ടിൽ ചെന്ന് ക്ഷമ പറയുകയും ചെയ്തു . By Jaison john



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading