പുതിയ പ്രബോധനങ്ങളെ ശ്രദ്ധിക്കുക
പുതിയ പ്രബോധനങ്ങളെ ശ്രദ്ധിക്കുക
ഇന്ന് യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും മറ്റു തരത്തിലുള്ള ദൈവീക കാഴ്ചപ്പാടുകള്‍ക്കും ചെവിയോര്‍ത്തു യേശുവിന്റെ പ്രബോധന്ങ്ങളെയും ദൈവ കല്പനകളെയും വളചോടിച്ച് എങ്ങനെ ജീവിച്ചാലും നിത്യജീവിതം എന്ന തരത്തിലുള്ള പ്രബോധനങ്ങള്‍ കത്തോലിക്കാ സഭയിലെ പലരില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അവരില്‍ അത്മായരും വൈദീകരും ഉള്‍പ്പെടുന്നു എന്നുള്ളതു പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ദൈവം കരുണാമയനും സ്നേഹവാനും ആണ്, യേശുവിന്റെ വരവോടെ എല്ലാ പാപികളോടും ദൈവം ക്ഷമിച്ചു, അതിനാല്‍ എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നുള്ള തരത്തിലുള്ള പ്രബോധനങ്ങള്‍, സഭാമക്കളെ വിശ്വാസ ത്യാഗത്തിലേക്ക് നയിക്കാന്‍ അറിഞ്ഞോ അറിയാതെയോ കാരണമാകുന്നു.
സോഷ്യല്‍ മീഡിയകളിലെ പല കത്തോലിക്ക ഗ്രൂപുകളിലും, ഇത്തരം ചര്‍ച്ചകളില്‍ ഭൂരിഭാഗവും ഈ ചിന്താഗതികളെ പിന്താങ്ങുകയും ചെയ്യുന്നു. പല ഗ്രൂപുകളിലും വൈദീകര്‍ ഉണ്ടെങ്കിലും സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നുള്ളത് വേദനാജനകമായ കാര്യമാണ്.
സുവിശേഷം, യേശു എന്നൊക്കെ പറയുന്നത് കാര്യമില്ല. പിതാവായ ദൈവം മതി എന്നുള്ളതാണ് പലരും പറഞ്ഞു വരുന്നത്. യേശുക്രിസ്തു ഈ ഭൂമിയിൽ ഒരു നാടകം കളിച്ചു തിരിച്ചുപോയത് പോലെ പറഞ്ഞുവെക്കുന്നു. ഇപ്പൊ ഈ ദൈവം, കരുണ, എന്നൊക്കെ ഊന്നി പറയുകയും യേശുവിനെയും സുവിശേഷത്തെയും തള്ളിപ്പറയാനും അധികം നാളുകൾ വേണ്ട. കാരണം എല്ല മതങ്ങളെയും കൂടി ഒരു പുതിയ മതം ലോകത്തു വരും, ചിലപ്പോൾ ക്രിസ്തുമതവും ഇസ്ലാം മതവും കൂടിയായിരിക്കും. എങ്ങനെയാണെങ്കിലും ഇതെല്ലാം സംഭവിക്കും. ഇന്നത്തെ ക്രിസ്തുവിന്റെ അനുയായികൾക്ക്ക് ഒരു വലിയ പോരായ്മയായി തോന്നുന്നത് അവനു സുഖിക്കാൻ പല നിയന്ത്രണങ്ങളും ബൈബിളില്‍ പറഞ്ഞിരിക്കുന്നു. അതിൽ നിന്ന് ജനത്തെ ചാടിക്കണമെങ്കിൽ സുവിശേഷത്തിൽ നിന്നു ജനത്തെ മാറ്റണം. ഇതു വലിയ തോതിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.
ബൈബിളിൽ പറയുന്ന ദൈവത്തെ ആണ് വിശ്വസിക്കുന്നതെങ്കിൽ, അവൻ അബ്റഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായിരിക്കും. 10 കല്പനകളും, നിയമങ്ങളും, യേശുവിന്റെ പ്രബോധങ്ങളും അനുസരിച്ചുള്ള ജീവിതമായിരിക്കണം. അതിനു സുവിശേഷം പഠിക്കണം, അതനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കണം, വേണ്ട കൃപകൾക്കായി യേശുവിനോട് ചേർന്നു നിൽക്കണം.
അല്ലാതെ ദൈവം കരുണയാണ്, നരകം എന്നൊന്നില്ല, യേശു നരകത്തെക്കുറിച്ചു പറഞ്ഞതു പച്ചക്കള്ളം ആണ് എന്നൊക്കെ പറഞ്ഞാൽ, യേശു ക്രിസ്തു വ്യാജം അവതരിപ്പിച്ചവൻ ആയിപ്പോകും, പിന്നെ പറഞ്ഞു ജയിക്കാൻ ഇതെല്ലാം ഒരു കെട്ടുകഥ എന്നു പറയേണ്ടി വരും. ഈ അവസ്‌ഥ യുഗാന്ത്യത്തിൽ സംഭവിക്കുമെന്ന് പരിശുദ്ധ കത്തോലിക്ക സഭ നമ്മെ പഠിപ്പിക്കുന്നു.(c c c 675). ആയതിനാല്‍ സഭയിലെ അധികാരികളില്‍ നിന്ന് ഇത്തരത്തിലുള്ള എന്തെങ്കിലും കേട്ടാല്‍ തിരുസഭയെയും കൂദാശകളെയും, പരിശുദ്ധ അമ്മയെയും തള്ളിപ്പറഞ്ഞു മറ്റു വിഭാഗങ്ങളിലേക്ക് ചേക്കേറാന്‍ തുനിയാതിരിക്കുക. പരിശുദ്ധ കത്തോലിക്കാ സഭയിലാണ് വിശ്വാസത്യാഗം സംഭവിക്കാന്‍ പോകുന്നത് എന്നതുകൊണ്ട് ഇതാണ് യഥാര്‍ത്ഥ സത്യ സഭ എന്നത് നമുക്ക് മനസിലാക്കാം. അവസാനം വരെ പിടിച്ചു നില്‍ക്കുന്നവന്‍ രക്ഷപെടും എന്നുള്ള യേശുവിന്റെ വചനം നമുക്കോരോരുത്തര്‍ക്കും മനസ്സില്‍ പതിപ്പിക്കാം.
സുവിശേഷത്തില്‍ പറയുന്നത് അതുപോലെ നോക്കേണ്ട, പ്രത്യകിച്ചും പാപത്തെക്കുറിച്ചു. യേശു ഏക രക്ഷകനാണെന്ന് ഏറ്റുപറയേണ്ട, വിശുദ്ധിക്ക് വേണ്ടി നാമൊന്നും ചെയ്യേണ്ട അതൊക്കെ ദൈവം നോക്കിക്കൊള്ളും, അനുതപിക്കേണ്ട കാര്യമില്ല, എന്ന് തുടങ്ങി തിരുവചനത്തെയും യേശു കൃസ്തുവിനെയും തള്ളിപ്പറയാന്‍ നമ്മെ ഒരുക്കുന്ന ഒട്ടനവധി പ്രബോധനങ്ങള്‍ സഭയിലെ പലരിലൂടെയും പുറത്തു വന്നു കൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ സുവിശേഷ പ്രഘോഷണങ്ങളെ പരിഹസിക്കുമ്പോഴും പാപത്തെക്കുറിച്ച്ചുള്ള ക്ലസ്സുകളെ തല്ളിക്കളയാന്‍ ആഹ്വാനം ചെയ്യുമ്പോഴും, അവരിലൂടെ എതിര്‍ ക്രിസ്തു ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് നാം തിരിച്ചറിയേണം.
സുവിശേഷത്തില്‍ പറയുന്ന യേശുവിനെ അറിയുകയും, വചന സ്ഥിരീകരണം അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും കണ്ടറിഞ്ഞ, പരിശുധത്മവിന്റെ വരങ്ങളും ഫലങ്ങളും ദാനങ്ങളും അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയെ വഴി തെറ്റിക്കുവാന്‍ അത്ര എളുപ്പം സാധിക്കില്ല. എങ്കില്‍ കൂടി നിരന്തരമായ വാദങ്ങള്‍ കേള്‍ക്കുകയും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇടറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.
എന്നിരുന്നാലും തിരുവചനം വായിക്കുകയും ധ്യാനിക്കുകയും പരിശുധാത്മവിന്റെ സഹായം തേടുകയും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടുകയും ചെയ്താല്‍ അവസാനം വരെയും പിടിച്ചു നില്‍ക്കുവാന്‍ ഓരോ വിശ്വസിക്കും സാധിക്കും. വചന വിരുദ്ധമായ പ്രബോധനങ്ങള്‍ തള്ളിക്കളയാനും പറ്റുമെങ്കില്‍ വിമര്‍ശിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
By
സിനു ഈഴറേട്ട്