അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973
സന്ദേശം 8
നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്.
ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ
മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ ..... വിശിക്ഷ്യ, ഇവർ മൂലമാണ് കമ്യൂണിസം വരുത്തുന്ന ശിക്ഷക്ക് വേഗത കൂടുകയും, എല്ലാവരിൽനിന്നും അവർക്കുള്ളതെല്ലാം അപഹരിക്കപ്പെടുകയും ചെയ്യുന്നത്. മഹാ ദുരിതങ്ങളുടെ സമയം അഭിർഭവിക്കും, എന്റെ ഈ നിർഭാഗ്യ പുത്രന്മാർ സഭയെ വിട്ടുപോകുവാൻ തുടങ്ങുന്നത് അപ്പോഴായിരിക്കും. എന്നോട് വിശ്വസ്തരായിരിക്കുന്ന വൈദീകരെ, നിങ്ങളെല്ലാവരും ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.
http://mmp.myparish.net/