Home | Articles | 

Kerala.myparish.net
Posted On: 04/09/18 17:00

 

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ദത്തെ ആധാരമാക്കി പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും ഫാദർ വഗ്ഗീസ് മുരുതിലിന്റെ ഈടുറ്റ ഒരു അവലോകനം . CCC പേജ് നം. 345, ക്രൈസ്തവ പ്രാരംഭ കൂദാശകൾ. 5) കൂദാശാബലി: കൃതജ്ഞതാ പ്രകാശനം, അനുസ്മരണം, സാന്നിദ്ധ്യം. . 1356- കാലഘട്ടങ്ങളുടെയും ആരാധനാക്രമങ്ങളുടെയും വലിയ വൈവിദ്യമുണ്ടായിരുന്നിട്ടും സത്താ രമായി മാറ്റമില്ലാത്ത ഒരു രൂപത്തിൽ കൃസ്ത്യാനികൾ ആരംഭകാലം മുതൽ കർബാന ആഘോഷിക്കുന്ന. അതിനു കാരണം "ഇത് എന്റെ ഓർമ്മക്കായി ചെയ്യുക.(181) എന്ന് കർത്താവ് തന്റെ പീഡാസഹനത്തിന്റെ തലേരാത്രി നമുക്കു നൽകിയ കൽപന അനുസരിക്കാൻ കടമയുണ്ടെന്ന് നമുക്കറിയാം എന്നതാണ്." . CCC യിലൂടെ പരിശുദ്ധ കത്തോലിക്കാ സഭ കൽപന അനുസരിക്കാനുള്ള നമ്മുടെ കടമയെ ഊന്നിപ്പറയുമ്പോൾ ബലിയിലുള്ള നമ്മുടെ അനുസ്മരണത്തിൽ ഓർമ്മയുടെ ഒരംശത്തിൽ പോലും മറ്റൊന്നും കടന്നു വരാതെ നാം ശ്രദ്ധിക്കണം. . 1357) കത്താവിന്റെ ബലിയുടെ സ്മരണ ആഘോഷിച്ചു കൊണ്ട് അവിടുത്തെ ഈ കൽപന നാം നിവൃത്തിയാക്കുന്നു . അങ്ങനെ പിതാവ് നമുക്ക് തന്നിട്ടുള്ളവ നാം അടുത്തേക്കു തന്നെ സമർപ്പിക്കുന്ന. പരിശുദ്ധാത്മാവിന്റെ ശക്തിയാലും ക്രിസ്തുവിന്റെ വാക്കുകളാലും ക്രി സ്തുവിന്റെ ശരീരവും രക്തവുമായിതീർന്ന അവിടുത്തെ സൃഷ്ടിയുടെ ദാനങ്ങളായ അപ്പവും വീഞ്ഞും. അങ്ങനെ ക്രിസ്തു യഥാർഥമായും നിഗൂഢമായും സന്നിഹിതനാക്കപ്പെടുന്നു. . 1658 അതുകൊണ്ട് കുർബാനയെ കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കണം. . - പിതാവിനോടുള്ള കൃതജ്ഞതാ പ്രഘടനവും സ്തുതിയും . - ക്രിസ്തുവിന്റെയും അവിടുത്തെ ശരീരത്തിന്റെയും യാഗപരമായ അനുസ്മരണം. . - കൃസ്തുവിന്റെ വചനത്തിന്റെയും അവിടുത്തെ പരിശുദ്ധാത്മാവിന്റെയും ശക്തി മൂലമുണ്ടാകുന്ന അവിടുത്തെ സാന്നിധ്യം. . ഇതിനപ്പുറത്തേക്ക് ഓണം പോലെയുള്ള ഹൈന്ദവാചാരങ്ങൾക്കല്ല നാം ബലിയിൽ പ്രസക്തി ഒരിക്കലും നൽകുവാൻ പാടില്ല. . പേജ് 346, 1083 ഘണ്ഡികയിൽ 1360 കുർബാന പിതാവിനോടുള്ള കൃതജ്ഞതാ പ്രകടനത്തിന്റെ ഒരു ബലിയാണ്. ദൈവം നൽകിയ സകല നന്മകൾക്കും വേണ്ടി - സൃഷ്ടികർമ്മം, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയിലൂടെ ദൈവം പൂർത്തിയാക്കിയ എല്ലാത്തിനും വേണ്ടി - സഭ അവിടുത്തോടു് കൃതജ്ഞത പ്രകാശിപ്പിക്കുന്ന ഒരു വാഴ്ത്തൽ ആണത്. യൂക്കരിസ്തിയ എന്നതിന്റെ പ്രാഥമിക അർത്ഥം കൃതജ്ഞതാ പ്രകടനം എന്നാണ്. . പിതാവിനോടുള്ള ഈകൃതജ്ഞതാ പ്രകടനത്തിൽ ഓണം പോലെയുള്ള ഹൈന്ദവ ആചാരങ്ങളെ നാം എന്തിനാണ് വലിച്ചിഴച്ചു കൊണ്ടുവന്ന് വിശ്വാസികൾക്ക് ഉതപ്പ് സൃഷ്ടിക്കുന്നത്. ഇത് വളരെ ഗൗരവകരമായ ഒരു പാപമാണ് . 1103ൽ 1362 കുർബാന ക്രിസ്തുവിന്റെ പെസഹായുടെ അനുസ്മരണമാണ്. അവിടുത്തെ അനന്യമായമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗഭാശിക സമർപ്പണവുമാണ്. എല്ലാ സ്തോത്ര യാഗപ്രാത്ഥനകളും, സ്ഥാപന വാക്യങ്ങൾക്കു ശേഷം അനമ്നേസിസ് എന്നുവിളിക്കുന്ന ഒരു പ്രാർത്ഥന ഉണ്ട്. . പെസഹായെ അനുസ്മരിക്കുവാൻ കടപ്പെട്ടിരിക്കുന്ന നമ്മുടെ മനസിലേക്ക് ദൈവാലയത്തിൽ ഓണപൂക്കളമിട്ട് അണിഞ്ഞൊരുങ്ങി പരിശുദ്ധ കുർബാനയുടെ തന്നെ തനിമയേയും അന്തസത്തയെയും തകിടം മറിക്കുന്ന പ്രവൃത്തി പിശാചിന്റെ ചതിക്കുഴിയാണെന്ന വസ്തുത നാം മനസിലാക്കേണ്ടിയിരിക്കുന്നു. . പേജ് 347 1367 ക്രിസ്തുവിന്റെ ബലിയും കുർബാനയാകുന്ന ബലിയും ഒരേ ഒരു ബലിയാണ്. " ബലിവസ്തു ഒന്നുതന്നെയാണ് അന്ന് കുരിശിൽ തന്നെ തന്നെ അർപ്പിച്ചവൻ തന്നെയാണ് ഇന്നു പുരോഹിതന്മാരുടെ ശുശ്രൂഷയിലൂടെ അർപ്പിക്കുന്നു. സമർപ്പണത്തിന്റെ രീതിക്കു മാത്രമെ വ്യത്യാസമുള്ളു. " "കുർബാനയിൽ ആഘോഷിക്കപ്പെടുന്ന ഈ ദൈവീക ബലിയിൽ, ഒരിക്കൽ രക്തം ചിന്തികുരിശാകുന്ന അൾത്താരയിൽ തന്നെ തന്നെ അർപ്പിച്ച കൃസ്തു സന്നിഹിതനാവുകയും രക്ത വിഗിതമായ വിധത്തിൽ അർപ്പിക്കപെടുകയും ചെയ്യുന്നു."188 . കുരിശാകുന്ന അൾത്താരയിൽ കൃസ്തുവിന്റെ ശരീരക്തങ്ങൾ പരികർമ്മം ചെയ്യപ്പെടേണ്ട ബലിവേദിയിൽ മറ്റു പല തിനേയും അനുസ്മരിപ്പിക്കുന്ന ഒന്നിനെയും കൊണ്ടുവരുവാൻ പാടുള്ളതല്ല. . പേജ് 352 VI പെസഹാ വിരുന്ന്. . 950 ൽ 1383 അൾത്താര . കുർബാനയുടെ ആഘോഷത്തിൽ സഭ അൾത്താരക്കു ചുറ്റും സമ്മേളിക്കുന്നു. അൾത്താര ഒരേ രഹസ്യത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധീകരിക്കുന്നു. ബലിയുടെ അൾത്താരയും, കർത്താവിന്റെ വിരുന്നു മേശയും . ക്രൈസ്തവ ബലിപീഠം ക്രിസ്തുവിന്റെ തന്നെ പ്രതീകമായതിനാൽ ഇത് എത്രയും വാസ്തവമാണ്. . അൾത്താര കൃസ്തുവിന്റെ ബലിയുടെ അൾത്താരയും, കർത്താവിന്റെ വിരുന്നു മേശയും ആണെന്നാണ് സഭ പഠിപ്പിക്കുന്നതെങ്കിൽ ബലിവേദിയിലേക്കും വിരുന്നു മേശയിലേക്കും നാം കൊണ്ടുവരേണ്ടത് മഹാബലിയുടെ ഓർമ്മകളല്ല. നമ്മുടെയൊക്കെ ജീവനും ജീവിതവും തന്നെയാണ്. . പേജ് 353 1182ൽ 214 റോമൻ സഭ അതിന്റെ അനാഫറയിൽ ഇങ്ങനെ പ്രാർത്ഥിക്കുന്നു. . സർവശക്തനായ ദൈവമേ, സ്വർഗ്ഗത്തിലുള്ള അങ്ങയുടെ അൾത്താരയിലേക്ക്, അങ്ങയുടെ ദൈവീകമഹത്വത്തിന്റെ സന്നിധിയിലേക്ക്, ഈ ബലിവസ്തു അങ്ങയുടെ വിശുദ്ധ മാലാഖാ മാരുടെ കൈകളാൽ സംവഹിക്കെപ്പെടുവാൻ കൽപിച്ചരുളണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങൾ ഈ അൾത്താരയിൽ ഉള്ള സംസർഗത്തിൽ അങ്ങയുടെ പുത്രന്റെ ഏറ്റവും വിശുദ്ധമായ ശരീര രക്തങ്ങൾ സ്വീകരിക്കുമ്പോൾ, സ്വഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങൾക്കൊണ്ടും കൃപാവരങ്ങൾക്കൊണ്ടും നിറഞ്ഞ വരായിത്തീരട്ടെ 214- . “വി. കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്. നമ്മുടെ ചിന്താഗതി കുര്‍ബാനക്കനുസൃതമാകുന്നു. പകരം കുര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു” (CCC 1327). . അതിനാല്‍ ഓണംപോലുള്ള ഐതിഹ്യങ്ങളെ വിശുദ്ധ കുര്‍ബാനയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്താഗതികളെ ഉറപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. “സ്തോത്രബലി”, “അധ്യാത്മിക ബലി”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളിലും അറിയപ്പെടുന്ന ദിവ്യപൂജയെന്ന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വാക്കുകളും, വസ്തുക്കളും സഭയുടെ നിര്‍ദ്ദേശമനുസരിച്ചുള്ളവയായിരിക്കണം. വൈദികരുടെ ഇഷ്ടാനുസരണം അതിനു മാറ്റം വരുത്തുവാന്‍ പാടില്ല. . ഓണക്കാലത്തെ വചന സന്ദേശം ഓണക്കാലത്ത് ചില വൈദികര്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുള്ള വചന സന്ദേശത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണത്തിന്റെ പിന്നിലെ ഐതീഹ്യം വിശദീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍ “നന്മയുടെ സന്ദേശം” വിശ്വാസികള്‍ക്ക്‌ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവ്യബലി മധ്യേയുള്ള സുവിശേഷ പ്രസംഗം ആരാധനാക്രമാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വൈദികര്‍ക്കുണ്ടായിരിക്കണം. “വിശ്വാസികളുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കത്തക്കവിധം ദൈവവചനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ വളര്‍ത്തുകയാണ് വചനസന്ദേശത്തിന്റെ ഉദ്ദേശം” (No. 46: AAS 99 (2007), 141). . വൈദികർ പരിശുദ്ധ കുർബാന അർപ്പണത്തിന് യോഗ്യമല്ലാത്ത വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുന്ന ആചാരങ്ങൾ ഇന്ന് സഭയൽ അങ്ങുമിങ്ങും കണ്ടു വരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവർ തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തുന്നുവെന്നു മാത്രമല്ല വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. . ഫാ. വഗ്ഗീസ് മുരുതിൽ ================================================ "അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്‌സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അസാധ്യം. അത്രയ്‌ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 27)



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading