കത്തോലിക്ക തിരുസഭയെ കുറ്റം പറയുന്നു എന്നു പല വൈദീകരും വിഷമത്തോടെ എഴുതുന്നത് കാണുമ്പോൾ?
ഏതെങ്കിലും സഭാധികാരികളുടെ പ്രവർത്തനം മൂലം സഭയിലെ അംഗങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ച സംഭവിക്കുന്നു എങ്കിൽ , അതിനെ ഏതെങ്കിലും മാധ്യ മങ്ങളിൽ എതിർത്തെങ്കിൽ, വിമർശി ച്ചെങ്കിൽ, സംവാദങ്ങൾ നടത്തുന്നുവെങ്കിൽ അതിനെ മൊത്തമായി തിരുസഭയെ വിമർശിക്കുന്നു എന്നു പറയുന്നതിൽ അർഥമില്ല.
ഉദാഹരണത്തിന് ഒരു കത്തോലിക്ക ദേവാലയത്തിൽ നിന്നു ഒരു വ്യക്തിയെ വൈദീകൻ വ്യക്തിവൈരാഗ്യം മൂലം ഇറക്കിവിടുകയാണെന്നു കരുതുക. അങ്ങനെയെങ്കിൽ കത്തോലിക്ക തിരുസഭ ഒരു പള്ളിയിൽ നിന്നു ഒരു വ്യക്തിയെ ഇറക്കിവിട്ടു എന്നു പറയാമോ? ആ വൈദീകൻ ചെയ്തത് എന്താണെങ്കിലും ശരിയായില്ല എന്നു ആരെങ്കിലും പറഞ്ഞാൽ അയ്യോ ഇയാൾ സഭക്കെതിരെ കുറ്റം പറയുകയാണല്ലോ എന്നു വിചാരിക്കണോ? ഈ കാലങ്ങളിൽ പലരും എഴുതുന്ന ലേഖനങ്ങളിൽ കാണാൻ സാധിക്കുന്നത് ഏതെങ്കിലും വൈദീകരെയോ അവരുടെ ചെയ്തികളെകുറിച്ചോ പരാമർശിച്ചാൽ ആ നിമിഷം അതു സഭയെ പരാമര്ശിച്ചതായി വരുത്തിത്തീർക്കും.
കത്തോലിക്ക തിരുസഭയുടെ ചരിത്രം പരിശോധിച്ചാൽ തന്നെ പലപ്പോഴും സഭാധികരികളുടെ തെറ്റായ പ്രബോധങ്ങലെ പലരും ചോദ്യം ചെയ്യുകയും പിൽക്കാലത്തു അതെല്ലാം തെറ്റായിരുന്നു എന്നു ബോധ്യപ്പെടുകയും തിരുതരുകയും ചെയ്തിട്ടുണ്ട്.
അതുപോലെ മാധ്യമ ങ്ങളുടെ വളച്ചൊടിച്ചുള്ള ചോദ്യങ്ങളുടെ മുൻപിൽ പലപ്പോഴും ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ, അതു തിരുവചനത്തിനു എതിരാണെങ്കിൽ, അയ്യോ സഭ തിരുവചനത്തിനു എതിരായി പഠിപ്പിക്കാൻ തുടങ്ങി എന്നു പറയേണ്ട കാര്യമില്ല.
ഈ കാലഘട്ടത്തിന്റെ പ്രത്യേകതയിൽ അറിവുള്ളവർ യുഗാന്ത്യമായി എന്നു പറയുമ്പോൾ, അവസാന കാലത്ത് സഭയിൽ ഒരു വലിയ വിശ്വാസപരമായ വഞ്ചന ഉണ്ടാകുമെന്ന് കത്തോലിക്ക മതബോധന ഗ്രന്ധം പറയുമ്പോൾ, പല വൈദീകരും വിശുദ്ധി കാത്തു സൂക്ഷിക്കാതെ ഭൗതീകമായ എല്ലാകാര്യങ്ങളിലും ഇടപെട്ടു നടക്കുമ്പോൾ, വിശ്വാസികളിൽ ചിലർ ഇതു ആ വഞ്ചനയുടെ ഭാഗമാണോ എന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ? അവർ ആ വിഷമം പങ്കുവെക്കാൻ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്തെങ്കിൽ അതെങ്ങനെ തിരുസഭയെ കുറ്റപ്പെടുത്തുന്നതാണെന്നു പറയാനാകും.
ഈ എഴുതുന്നവനോട് ഈ നാളുകളിൽ ഒരു വൈദീകൻ പറഞ്ഞത് എനിക്ക് കൂദാശ വചനങ്ങൾ ഉരുവിടാതെ നടത്തുന്ന പഴയകാലത്തെ ബലിയാണ് ഇഷ്ടം എന്നു. എന്തോ ഇടർച്ച വരുന്നു എന്ന് പലയിടത്തും വായിച്ചിട്ടുള്ള, ദൈവ ശാസ്ത്രം പഠിക്കാത്ത, ccc 675 വായിച്ചിട്ടുള്ള ഒരാൾ ആ വൈദീകനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ അതെങ്ങനെ തിരുസഭയെ കുറ്റപ്പെടുത്തൽ ആകും?
ഒട്ടനവധി വിശുദ്ധരുടെ പ്രവചനങ്ങളും, പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകളും, വചനത്തിൽ പറയുന്ന കാലത്തിന്റെ അടയാളങ്ങളും, സഭയിലെ ചിലരുടെ പ്രവർത്തനങ്ങളും പുതിയ പഠനങ്ങളും പ്രബോധനങ്ങളും ഒത്തു നോക്കിയാൽ നമ്മൾ യുഗന്ത്യത്തിലാണെന്നു നിസ്സംശയം പറയാം.
ഒരു വിശ്വാസ ത്യാഗത്തിലേക്കു അംഗങ്ങളെ നയിക്കാൻ കാരണമാകുന്ന വ്യക്തികളുടെ പ്രബോധങ്ങളെയോ ചെയ്തികളെയോ വിമർശിക്കുമ്പോൾ അയ്യോ സഭയെ വിമർശിക്കുന്നു എന്നു വിഷമിക്കുന്നത് ശരിയല്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
സിനു ഈഴറേട്ട്