കത്തോലിക്കാരായ യുവാക്കളെ ! ജീവന്റ വാക്കുകൾ ചെവി തുറന്നു കേൾക്കുവിൻ .
🔥"അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് ". (1 തെസലോനിക്കാ 4:7, വി. ബൈബിൾ)
"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാൻ ഉപദേശിക്കുന്നു". ( 1 തീമോത്തിയോസ് 2:9,വി. ബൈബിൾ)
കത്തോലിക്കാ തിരുസഭ പഠിപ്പിക്കുന്നു:
"അടക്കം മാന്യതയാണ്. വസ്‌ത്രധാരണ സംബന്ധമായ തിരഞ്ഞെടുപ്പിനെ അത് പ്രചോദിപ്പിക്കുന്നു. അനാരോഗ്യമായ ജിജ്ഞാസയുടെ അപകട സാധ്യത വ്യക്തമായി കാണുന്നിടത്തു അത് മൗനവും കരുതലോ പാലിക്കുന്നു. അത് വകതിരിവ് ആയിത്തീരുന്നു ....വികാരങ്ങളുടെയും അതുപോലെതന്നെ ശരീരത്തിന്റെയും അടക്കമുണ്ട്. ഉദാഹരണമായി ഭ്രാന്തമായ ജിജ്ഞാസയുണർത്തുന്ന തരത്തിൽ മനുഷ്യശരീരത്തെ പ്രദർശിപ്പിക്കുന്നതിനെ അടക്കം എതിർക്കുന്നു. അല്ലെങ്കിൽ നിഗൂഢാവയവങ്ങളുടെ പ്രദർശനം വരെ നടത്തുന്നതിനുള്ള ചില മാധ്യമങ്ങളുടെ താത്പര്യങ്ങളെ അത് എതിർക്കുന്നു. പരിഷ്‌ക്കാരത്തിന്റെ ആകർഷണങ്ങളെയും പ്രചാരത്തിലുള്ള പ്രത്യയശാസ്‌ത്രങ്ങളുടെ സമ്മർദ്ദങ്ങളെയും ചെറുക്കുവാൻ കഴിവ് നൽകുന്ന ഒരു ജീവിതശൈലിക്ക് അടക്കം പ്രചോദനമേകുന്നു...വിവിധ സംസ്കാരങ്ങളിൽ അടക്കം വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു... കുട്ടികളെയും കൗമാരപ്രായക്കാരെയും അടക്കം പഠിപ്പിക്കുക എന്നതിന്റെ അർത്ഥം അവരിൽ മനുഷ്യവ്യക്തിയോടുള്ള ബഹുമാനം ഉണർത്തുക എന്നതാണ്" (കാറ്റിസം 2522-2527).
വിഡിയോ കാണുന്നതോടൊപ്പം മുകളിൽ കൊടുത്തിരിക്കുന്ന സഭയുടെ പഠനങ്ങളും വായിക്കുന്നത് ആത്മീയമായി ഗുണം ചെയ്യും.
ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.
ആമേൻ.