Home | Community Wall | 

Kerala.myparish.net
Posted On: 04/09/18 17:08
1977 ൽ പോൾ ആറാമൻ മാർപ്പാപ്പ നടത്തിയ പരാമർശമാണ് ഇവിടെ കൊടുക്കുന്നത്.

 

"ഇന്നു ലോകത്തിലും തിരുസഭയിലും വിശ്വാസ സംബന്ധമായ വലിയ ഒരു അസ്വസ്ഥത ദൃശ്യമാകുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ, മനുഷ്യപുത്രന്‍ തിരികെ വരുമ്പോള്‍ അല്പമെങ്കിലും വിശ്വാസം കണ്ടെത്തുമോ എന്ന ദുര്‍ഗ്രാഹ്യമായ തിരുവചനം ഇവിടെ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിശ്വാസത്തിന്റെ ചില സുപ്രധാന വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇന്നു പ്രസിദ്ധീകൃതമാകുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങളെ മെത്രാന്മാര്‍ നിസംഗതാപൂര്‍വ്വം വീക്ഷിക്കുന്നത് വളരെ വിചിത്രമായി എനിക്കു തോന്നുന്നു. അന്ത്യകാലത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സുവിശേഷഭാഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍, അവയെ കാലഘട്ടത്തിന്റെ ചില അടയാളങ്ങളുമായി ഞാന്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഒരുകാര്യം ഞാന്‍ വ്യക്തമായിത്തന്നെ പറയുന്നു: അന്ത്യകാലത്തിന്റെ ചില അടയാളങ്ങള്‍ ഇതാ, പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു! നാം അന്ത്യകാലത്തോട് അടുക്കുകയാണോ? ഉത്തരം അത്ര എളുപ്പമല്ല. നാം എപ്പോഴും സജ്ജരായിരിക്കുക. ഒരുപക്ഷേ ഇനിയും ദീര്‍ഘമായ ഒരു കാലഘട്ടം അവശേഷിക്കുന്നുണ്ടാകാം. കത്തോലിക്കാസഭയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് സഭയ്ക്കുള്ളില്‍ ഒരു അകത്തോലിക്കാ ചിന്താധാര പ്രബലപ്പെട്ടു നില്‍ക്കുന്നു എന്നാണ്. ഈ അകത്തോലിക്കാ മനോഭാവം നാളെ ഒരുപക്ഷെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചേക്കാം. പക്ഷെ അത്തരം ചിന്താഗതി തിരുസഭയുടെ ചിന്താധാരയുടെ പ്രതിഫലനം ആയിരിക്കുകയില്ല എന്നുമാത്രം. ഒരു ചെറിയ അജഗണം, അത് എത്രതന്നെ ചെറുതാണെങ്കിലും അവസാനംവരെ പിടിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണ്."Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |