വ്യഭിചാരം എന്നാല്‍ സാത്താന് മനുഷ്യന്‍ അര്‍പ്പിക്കുന്ന ഏറ്റവും വലിയ ബലിയര്‍പ്പണം. ഇന്നു സാത്തന്‍ സേവ വര്‍ദ്ധിച്ചു വരുന്നു എന്നു പറയപ്പെടുന്നു അവര്‍ എന്താണ് ചെയ്യുന്നത്? പ്രായാപുര്ത്തിയകാത്ത പെണ്കുട്ടികളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അതുപോലുള്ള തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതു തന്നെയല്ലേ ചില മനുഷ്യരും ചെയ്യുന്നത്. അതുകൊണ്ടാണ് വചനം ഇപ്രകാരം പറയുന്നത് '’അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ പിശചുകള്‍ക്ക് ഇനി ബലിയര്‍പ്പിക്കരുത്'’ ലേവ്യര്‍,17;7. ബൈബിള്‍ വായിക്കുമ്പോള്‍ ഏറ്റവും വലിയ പാപം വ്യഭിചാരമാണ് എന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഇതുപോലെ തന്നെ മരണകരമായ മറ്റൊരു പാപമാണ് കൊലപാതകം. വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല അവന്‍ തന്നെത്തന്നെ നശിപ്പിക്കുന്നു. സുഭാ,6;32. വ്യഭിചാരം ചെയ്യുന്ന മുനുഷ്യരില്‍ സാത്താന്‍ വാസം ഉറപ്പിക്കുന്നു. കാരണം ആ മനുഷ്യന്‍റെ ആത്മാവ് നിത്യ നരകത്തിനുള്ളതാണ്. തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല, കാരണം വ്യഭിചാര ദുര്‍ഭുദ്ദം അവരില്‍ കുടികൊള്ളുന്നു. ഹോസിയ,5;4. ഇന്നു വ്യഭിചാരത്തെ കുറിച്ചു പ്രസംഗങ്ങള്‍ പറയുമ്പോള്‍ തമാശ രുപത്തിലാണ് പലരും പറയുന്നതു. എന്നാല്‍ ഇതു വളരെ ഗൌ രവത്തോടെ പറയേണ്ട കാര്യമാണ്. വിവാഹം എന്ന ഉടമ്പടിയിലൂടെ സ്ത്രീയും പുരുഷനും ഒരു ശരീരമായി മാറുന്നു ഈ ഉടമ്പടി ദൈവസന്നിധിയില്‍ കാര്‍മികന്‍റെ മുന്നിലും ജനത്തിന്‍റെ മുന്‍പിലും ദൈവത്തെ സാക്ഷ്യംനിര്‍ത്തി ഒപ്പു വയ്ക്കുന്നു. ഇവരില്‍ ആരെങ്കിലും ഒരാള്‍ വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍ ഇവര്‍ രണ്ടു പേരും ഒരു ശരീരമായിമാറി എന്നുള്ളത് ഇവര്‍ മുന്നു പേരും ഒരു ശരീരമായി മാറി എന്നു സാത്താന്‍ തിരുത്തും. ദൈവത്തിന്‍റെ മുന്‍പില്‍ വച്ചു ചെയ്ത ഉടമ്പടിഎല്ലാം ലംഘിച്ചു. ഇതുകൊണ്ടാണ് ഇതു ഗൌരവമുള്ള പാപമാണ് എന്നു പറയുന്നത്. ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ മര്‍ക്കോസ്,10;9 എന്നാല്‍ ഒരു വ്യഭിചാരിണി (വേശ്യാവൃത്തി) ചെയ്യുന്നവള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അനുതപിച്ചാല്‍ അവളുടെ പാപം എത്ര കടും ചുവപ്പാണെങ്കിലും മഞ്ഞുപോലെ വെളുപ്പിക്കും കാരണം അവള്‍ ദൈവസന്നിധിയില്‍ ഒരു ഉടമ്പടിയിലും ഒപ്പു വച്ചിട്ടില്ല. മനപ്പൂര്‍വം അറിഞ്ഞുകൊണ്ടു മരണകരമായ പാപം ചെയ്താല്‍ അനുതപിക്കാന്‍ അവസരം ലഭിച്ചു എന്നുവരുകയില്ല. മരണത്തിനര്‍ഹമാല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ അവനു ദൈവം ജിവന്‍ നല്കും മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണര്‍ഹമായ പാപമുണ്ട്. അതേപ്പറ്റി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ പറയുന്നില്ല എല്ലാ അധര്‍മ്മവും പാപമാണ് എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.1 യോഹ 5;16,17 എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു പരസംഗം മൂലമല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. മത്തായി,19;9. വ്യഭിചാരം എന്നത് അത്രവലിയ പാപമാണ് എന്നു നാം മനസിലാക്കണം. വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല. അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. .ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക, സുഭാ 6;32 . മാംസദാഹത്താല്‍ കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടു ഭയത്തോടെ അവരോട് കരുണ കാണിക്കുവിന്‍. യൂദാ;23. അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്തതുപോലെ നമ്മള്‍ ഒരിക്കലും വ്യഭിചാരം ചെയ്യരുത്. അവരില്‍ ഇരുപത്തിമുവയിരം പേര്‍ ഒറ്റ ദിവസം കൊണ്ടു നാശമടഞ്ഞു. 1കോറി 10;8..
Doyle xavier