Home | Articles | 

Kerala.myparish.net
Posted On: 21/10/18 09:23

 

''...പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു." (1യോഹന്നാന്‍ 4:1) . വിശുദ്ധമായവ വിശുദ്ധിയോടെ അനുഷ്ഠിക്കണമെന്ന് മുൻപ് ആഹ്വാനം ചെയ്തവർതന്നെ, ഇന്ന് വൃത്തിഹീനമായവയെ വലിച്ചുമോന്തുന്നത് എന്തിന്റെ തുടക്കമാവാം...? ..........or.......... "പുണ്യപ്പെട്ട(?) വ്യഭിചാരികളുടെ ഡിമാഡ് -ഗ്രാഫ് ഉയരത്തിലേയ്ക്ക് എത്തിക്കാൻ വ്യാജപ്രവാചകരായ തിന്മാധിഷ്ഠിതർക്ക് എന്താ തിടുക്കം ! QUOTE: ''ദൈവകരുണ എന്നാൽ എന്ത്? ഈ കാലയളവിൽ വളരെയധികം തെറ്റി ധരിക്കപ്പെട്ടിരിക്കുന്ന ഒരു പദമാണ് ദൈവകരുണ എന്ന പദം. എല്ലാ മനുഷ്യരും അവൻ എത് ജാതിയിലും ഏത് മതത്തിലും പ്പെട്ടവനാണെങ്കിലും ദൈവത്തിന്റെ കരുണയ്ക്കർഹനാണ്. അവൻ എത്ര വലിയ പാപത്തിന്റെ പടുകുഴിയിൽ കിടക്കുന്നവനായാലും ദൈവത്തിന്റെ കരുണ പ്രാപിക്കാൻ അർഹനാണ്. എന്നാൽ ദൈവത്തിന്റെ കരുണ എന്നത് യേശുക്രിസ്തുവാണ് എന്നും, തന്റെ ഏകജാതനെ മനുഷ്യരുടെ പാപപരിഹാര ബലിയായി ദൈവം ഭൂമിയിലേക്ക് അയച്ചു എന്നതാണ് ദൈവം മനുഷ്യനോട് കാണിച്ച കരുണ എന്ന് വിശ്വാസികൾ പോലും വേണ്ട രീതിയിൽ ഗ്രഹിച്ചിട്ടില്ല . മറ്റാരും യേശുക്രിസ്തുവിന് മുൻപ് പരിശുദ്ധമായ ഇങ്ങനെയുള്ള പാപപരിഹാര ബലി അർപ്പിച്ചിട്ടില്ല! യേശുക്രിസ്തുവിന് ശേഷം ഇതിനേക്കാൾ വലിയൊരു പാപപരിഹാരബലി ഒരുവനും അർപ്പിക്കാൻ സാധിക്കുകയുമില്ല! യേശുവിന്റെ പാപപരിഹാര ബലി പരിപൂർണ്ണം (perfect) ആണ്. അവിടുത്തെ അനന്യമായ പാപപരിഹാര ബലിയാണ് ഈ ദൈവകരുണ എന്നത് അനേകർ ഇന്നും മനസ്സിലാക്കിയിട്ടില്ല. അവിടുന്ന് പാപപരിഹാർത്ഥം ഈ ഭൂമിയിൽ അവതരിച്ചു എന്നത് അംഗീകരിക്കുമ്പോൾ തന്നെ പാപം എന്ന യാഥാർഥ്യത്തെ മനുഷ്യൻ അംഗീകരിക്കുകയാണ്. യേശുക്രിസ്തുവിലൂടെയല്ലാതെ മനുഷ്യകുലത്തിലെ ആർക്കും ദൈവത്തിന്റെ കരുണലഭിക്കില്ല. അർഹതയുണ്ടെങ്കിലും ഈ ദൈവ കരുണ അവൻ പ്രാപിക്കണന്നെങ്കിൽ ഏക പാപപരിഹാരമായ യേശുക്രിസ്തുവിനെ അംഗീകരിക്കണം. വിശ്വസിക്കണം. വചനം പറയുന്നു. "യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു. എന്നാൽ പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല . ദൈവകോപം അവന്റെ മേലുണ്ട് " ( യോഹ 3:36). " പുത്രനെ സ്വന്തമാക്കിയവൻ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവൻ ഇല്ല" (1 യോഹ.5:12). അങ്ങനെ യേശുവിന്റെ ഏക പാപപരിഹാരബലി യിലൂടെ മാത്രമേ എല്ലാവരും രക്ഷപ്രാപിക്കുകയുള്ളൂ എന്നു വന്നാൽ വിജാതിയർ എങ്ങനെ രക്ഷപ്രാപിക്കും? അവർക്ക് യേശുവിനെ അറിയില്ലല്ലോ. അതു കൊണ്ടാണ് സകല സൃഷ്ടികളോടും യേശുവിലൂടെയുള്ള ദൈവത്തിന്റെ കരുണയെ കുറിച്ച് പറയാൻ ഓരോ ക്രിസ്ത്യാനിയേയും ചുമതലപ്പെടുത്തിയിട്ടുള്ളത്. "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാൻ യേശു അരുളി ചെയ്തത് ഇത് കൊണ്ടാണ് (മർക്കോ 16: 15). നാം അത് ചെയ്താൽ ആ സുവിശേഷം സ്വീകരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് അവരാണ്. അങ്ങനെ വിജാതീയരായിരുന്ന നമ്മുടെ പൂർവ്വികർ സുവിശേഷം തള്ളികളയാതെ സ്വീകരിച്ചതുകൊണ്ടാണ് നാം ഇന്ന് ക്രിസ്ത്യാനികൾ ആയി തീർന്നിരിക്കുന്നത്. ദൈവത്തിന്റെ കരുണയുടെ വഴിയായ യേശുക്രിസ്തുവിലൂടെയാണ് ഒരുവന് തന്റെ പാപങ്ങളെ കുറിച്ച് അനുതപിക്കാനും പശ്ചാത്താപിക്കാനും കഴിയുന്നത്. യേശുക്രിസ്തുവിനെ പാപപരിഹാര ബലിയായി ദൈവം അയച്ചില്ലായിരുന്നെങ്കിൽ ഒരാൾക്കും അനുതപിക്കാനും പശ്ചാത്തപിക്കാനും കഴിയുകയില്ല! "..... .... ദൈവം അവനെ നമ്മുക്ക് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും (Redemption) ആക്കിയിരിക്കുന്നു" (1 കോറി 1:30). യേശുക്രിസ്തുവിനെ ഒഴിവാക്കി കൊണ്ടുള്ള " ഒരു ദൈവകരുണ'' കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലും പരിശുദ്ധ ബൈബിളിലും സഭയുടെ രേഖകളിലും മാർപാപ്പമാരുടെ തിരുവെഴുത്തുകളിലും വിശുദ്ധരുടെ ജീവിതത്തിലും നമുക്ക് കണ്ടെത്താനാകുകയില്ല. എന്നാൽ ഇന്ന് സഭയുടെ അനേകം " പ്രഘോഷണ വേദികളിൽ " യേശുക്രിസ്തുവിനേയും അവിടുത്തെ പാപപരിഹാര ബലിയേയും അവഗണിച്ച്, ഒഴിവാക്കി കൊണ്ട് "ദൈവകരുണയെ " കുറിച്ച് പ്രഘോഷിക്കപ്പെടുന്നുണ്ട്. ഇത് പാപം എന്ന ആശയത്തെ തലകീഴായി മറിക്കുന്നു. ഈ കഴിഞ്ഞ ദിവസം ഞായാറാഴ്ച കുർബ്ബാനയിൽ ഒരു പ്രസംഗം കേൾക്കാനിടയായി. സ്വർഗ്ഗരാജ്യത്തെ കുറിച്ച് പഠിപ്പിച്ചു കൊണ്ട് മുന്തിരി തോട്ടത്തിലേക്ക് വേലക്കാരെ വിളിച്ച യജമാനന്റെ ഉപമയാണ് പ്രസംഗ വിഷയം. വിശ്വാസ സമൂഹത്തോട് പുരോഹിതൻ സംസാരിച്ചതിന്റെ രത്നചുരക്കം ഇതായിരുന്നു. നിങ്ങൾ പള്ളിയിൽ വന്നാലും ജപമാല ചൊല്ലിയാലും ആരാധനയ്ക്കിരിന്നാലും സ്വർഗ്ഗരാജ്യത്തിൽ പോകുകയില്ല. കൊലപാതകികളും വിഭ്യാചാരികളും സ്വവർഗ്ഗ ഭോഗികളും വിജാതിയരും സ്വർഗ്ഗരാജ്യത്തിലുണ്ടാകും. പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലാണ് മനസില്ലാ മനസ്സോടെ കാര്യമായി ഊന്നൽ കൊടുക്കാതെ നിങ്ങൾ അനുതപിക്കണം എന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ കൊലപാതകികളും സ്വവർഗ്ഗ ഭോഗികളും അവിശ്വാസികളും ക്രിസ്തുവിനെ സ്വീകരിക്കുകയും അനുതപിക്കുകയും വേണം എന്ന് പ്രസംഗത്തിലൊരിടത്തും പറഞ്ഞു കേട്ടില്ല. ഇത്തരം പ്രസംഗങ്ങൾ കേട്ട് കുർബ്ബാന കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ , നാമമാത്ര ക്രിസ്തു വിശ്വാസികൾ സ്വർഗ്ഗരാജ്യത്തിൽ പോകണമെങ്കിൽ വിഭ്യചാരിയോ വിജാതിയനോ കൊലപാതകിയോ സ്വവർഗ്ഗ ഭോഗിയോ ആകണം എന്നു ചിന്തിച്ചാൽ തെറ്റുപറയാനാകുമോ? ഇത് എന്തായാലും യേശുക്രിസ്തു നല്കിയ സുവിശേഷം അല്ല !. ഇങ്ങനെ തെറ്റായ രീതിയിൽ വൈകരുണയെ സ്വീകരിച്ച ഒരു വിശ്വാസിയെ കണ്ടുമുട്ടിയ സംഭവം റവ ഫാദർ ജയിംസ് മാഞ്ഞാക്കൽ ഒരിക്കൽ പങ്കുവെയ്ക്കുകയുണ്ടായി. "കരുണയുടെ വർഷത്തിൽ " പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന കരുണയുടെ വാതിലിലൂടെ കടന്ന് 57 പളളികൾ സന്ദർശിച്ച ഒരു സ്ത്രീയോടു അദ്ദേഹം ചോദിച്ചു, ഈ കാലയളവിൽ നിങ്ങൾ എത്ര തവണ പാപസങ്കീർത്തനം നടത്തി എന്നതിന് അതിന്റെ ആവശ്യമില്ലെന്നും കരുണയുടെ വാതിലിലൂടെ കടന്നാൽ മതിയെന്നുമായിരുന്നു ഭർത്താവുമായി നിസ്സാര കാരണത്തിന്റെ പേരിൽ വർഷങ്ങളായി വേർപിരിഞ്ഞു ജീവിക്കുന്ന ആ സ്ത്രീയുടെ മറുപടി!. യേശുക്രിസ്തുവിനെയും അവിടുത്തെ പാപപരിഹാര ബലിയേയും ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തം നോക്കണേ..... യേശുവിനെയും അവിടുത്തെ കുരിശിലെ പാപപരിഹാര ബലിയും ആണ് ഏറ്റവും പരമ പ്രാധാനം. പ്രസംഗങ്ങളിലും പ്രഘോഷണങ്ങളിലും സഭയുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളിലും യേശു ശരീരം സ്വീകരിച്ചു എന്നതിന് ആദ്യഭാഗത്ത് തന്നെ വേണ്ടപ്രധാന്യം നല്കിയാൽ പാപത്തെ വെറുത്ത് പാപിയെ സ്നേ ഹിക്കുന്ന ദൈവത്തിന്റെ രക്ഷാകര സ്നേഹം എല്ലാവർക്കും അനുഭവമാകും. വചനം പറയുന്നത് ഭീരുക്കൾ, അവിശ്വാസികൾ ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ , വിഗ്രഹാരാധകർ , കാപട്യക്കാർ, എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും " എന്നാണ് ( വെളി 21:8). മേല്പറഞ്ഞവർ അനുതപിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകില്ല എന്നു തന്നെയാണ് വചനം പറയുന്നത്. നിങ്ങൾക്ക് മുമ്പേ ചുങ്കക്കാരും വേശ്യകളും സ്വർഗ്ഗരാജ്യത്തിൽ പോകും എന്നു യേശു പറഞ്ഞിട്ടുണ്ട്. കാരണം അവർ വിശ്വസിച്ച് അനുതപിച്ചു എന്നതിനാലാണ് സ്വർഗ്ഗരാജ്യത്തിൽ അവർക്ക് പ്രവേശനം ലഭിക്കുന്നത്. (മത്താ 21:31-32 ). യേശുവിലും അവിടുത്തെ പാപപരിഹാര ബലിയിലും വിശ്വസിച്ച് അനുതപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അനുതപിച്ച് സ്വർഗ്ഗത്തിൽ എത്തിയാൽ ഏത് പാപിയും അവൻ ഭൂമിയിൽ ചെയ്ത പാപാസ്ഥയുടെ ( വിഭ്യചാരി , കൊലപാതകി തുടങ്ങിയവ) പേരിലല്ല അറിയപ്പെടുക മറിച്ച് വിശുദ്ധർ എന്നാണ് അറിയപ്പെടുക. യേശുവിന്റെ പാപപരിഹാരബലിയെ കുറിച്ച് പറയാതെ അത് അവഗണിച്ച് "ദൈവകാരുണ്യം " പ്രഘോഷിച്ചാൽ താഴെ പറയുന്ന ദുരന്തങ്ങൾ സംഭവിക്കും: 1) ഘോരപാപികൾ പോലും അനുതപിച്ചില്ലെങ്കിലും ആ പാപാവസ്ഥയിൽ തന്നെ നിന്നാലും സ്വർഗ്ഗത്തിൽ എത്തിചേരും എന്ന തെറ്റായ ധാരണ പാപികൾ സ്വികരിക്കും. 2) പാപത്തെ ഒരു മാനസിക ദൗർബല്യം വളർച്ചയിലെ കുറവ് (വൈകല്യം ) , അപര്യാപ്തമായ സാമൂഹ്യഘടനയുടെ ഒഴിച്ചുകൂടാനാവാത്ത അനന്തരഫലം എന്നതായി പാപത്തെ ലഘൂകരിക്കും. അത് മാരകതിന്മകളെ "മഹത്വീകരിക്കുന്നതിന് " കാരണമാകും. 3) ജന്മനാ ഉള്ളതും അയാളുടെ ജീവിതത്തിൽ ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു ശാരീരിക വൈകല്യം പോലെയുള്ള അവസ്ഥയായി പാപം ചിത്രീകരിക്കപ്പെടും . 4) മാരക പാപവസ്ഥ പോലും നിഷ്പക്ഷ പദ പ്രയോഗങ്ങളായ ആഭിമുഖ്യം, പ്രവണത, നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ( addiction) മോചനം (Recovery or re habilitation) എന്നിവയിൽ ഒതുക്കി പാപത്തെ ചെറുതാക്കി കാണിക്കും . ഭരണഘടനയുടെ 377 ാം വകുപ്പിൽ സ്വവർഗ്ഗ രതി എന്ന മാരക തിന്മയുടെ കാര്യത്തിൽ സുപ്രീം കോടതി ഈയടുത്ത് കാലത്ത് പുറപ്പെടുവിച്ച വിധിയെ തുടർന്ന് സഭയുടെ വിവിധ മണ്ഡലങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങൾ പരിശോധിച്ചാൽ ഇയൊരു പോരായ്മ വളരെ വ്യക്തതയോടെ മനസ്സിലാക്കാവുന്നതാണ്. ഒരു പഠനത്തിന് വേണ്ടി സ്വവർഗ്ഗ രതിയെ കുറിച്ച് സുപ്രീം കോർട്ട് വിധി വന്നതിന് ശേഷം സഭയുടെ വിവിധ തലങ്ങളിൽ ഇറങ്ങിയിട്ടുള്ള പ്രസ്താവനകളും ലേഖനങ്ങളും പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും. സുപ്രിം കോടതി വിധിയെ തുടർന്ന് കേരള കാത്തലിക്ക് ബിഷപ്പ്സ് കോൺഫ്രൻസിന് (കെ.സി.ബി.സി) വേണ്ടി റവ ഫാ വർഗ്ഗീസ് വള്ളിക്കാട്ട് പ്രസ്താവന ഇറക്കിയിരുന്നു( ദീപിക , 9-9-18) . ആ പ്രസ്താവനയുടെ ഒരിടത്തും യേശുക്രിസ്തുവിനേയോ അവിടുത്തെ പരിഹാര ബലിയേയോ അതിലൂടെ സ്വവർഗ്ഗ രതി എന്ന തിന്മ ഉൾപ്പെടെ തിന്മകളിൽ പ്പെട്ടു പോയവരുടെ വിണ്ടേടുപ്പിനെ കുറിച്ചോ പരാമർശിക്കാതെ ജന്മനാ സ്വവർഗ്ഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ടെന്നും സ്വവർഗ്ഗ പ്രവണത / ആഭിമുഖ്യം എന്ന നിലയിൽ ഈ വ്യക്തികളിൽ കാണപ്പെടുന്നത് കുറ്റകരമോ പാപമോ അല്ല എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. സ്വവർഗ്ഗ രതി ഉണ്ടാക്കുന്ന മാനുഷിക പ്രശ്നങ്ങളെ കുറിച്ച് വളരെയധികം ആ പ്രസ്താവനയിൽ എഴുതിയിട്ടുണ്ടെങ്കിലും യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിയെ കുറിച്ച് പറയാതെ ചുരുക്കം ചില വ്യക്തികളിൽ ഇത് പാപമല്ല എന്ന പ്രസ്താവന ആ പാപത്തെ " പാപമല്ലാതാക്കുകയാണ് " ചെയ്തിരിക്കുന്നത്! കാരണം കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ സ്വവർഗ്ഗ രതി മാത്രമല്ല എല്ലാ തിന്മകളും ചെയ്യാനുള്ള പ്രവണത (Inclination to sin), ജീവിതത്തിൽ സ്വതസിദ്ധമായ ദൗർബല്യങ്ങൾ ( weakness of character) മനുഷ്യനിൽ നിലനിൽക്കുന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദൈവം ഇത് അനുവദിച്ചിരിക്കുന്നത് ആ പാപങ്ങളോട് സമരം ചെയ്യാൻ വേണ്ടിയാണ് എന്നു കൂടെ മതബോധന ഗ്രന്ഥം പ്രഖ്യാപിച്ചിരിക്കുന്നു (CCC 1264). അതിനാൽ കെ.സി.ബി.സി യുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് അതായത് സ്വവർഗ്ഗ രതി ഒരു പ്രവണത അഥവാ ആഭിമുഖ്യം പാപമല്ല എന്നത് കത്തോലിക്ക സഭയുടെ പഠനം അല്ലേ അല്ല! ഇതേ വിഷയത്തെ കുറിച്ച് കെ.സി.ബി.സിയുടെ പ്രസ്താവനയ്ക്ക് ശേഷം ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഒരു ലേഖനം എഴുതിയിരുന്നു ( ദീപിക , 16-9 -2018). എന്തായാലും കെ.സി.ബി.സി യുടെ നിലപാടിനോട് ആർച്ച് ബിഷപ്പ് യോജിക്കുന്നില്ല! സ്വവർഗ്ഗ രതിയോടുള്ള ആഭിമുഖ്യം ജന്മനാ തന്നെ ലഭിക്കുന്ന ജിവിത സ്വഭാവം ആണ് എന്നത് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം തന്റെ ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ തുടർന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ ലേഖനത്തിൽ പറഞ്ഞു വെയ്ക്കുന്നത് സ്വവർഗ്ഗ ലൈഗീക പ്രവണത പലരിലും കാണപ്പെടുന്നുണ്ട് എന്നും അങ്ങനെ ഒരു പ്രവണത ഒരാളിൽ ഉണ്ടായിരിക്കുക എന്നത് തെറ്റോ, കുറ്റകരമോ, ശിക്ഷാർഹമോ അല്ല എന്നാണ്. ഇത്തരം പ്രവണതകളെ താലോലിക്കുകയും വളർത്തുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ അതിന്റെ ഗൗരവ്വമനുസരിച്ച് പാപകരവും കുറ്റകരവും ആകുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. CCC ഖണ്ഡിക 1264 അദ്ദേഹം ഗൗനിച്ചിട്ടില്ല എന്നു മാത്രമല്ല ക്രിസ്തീയതയിൽ ഒരു കാര്യം പാപം ആകുന്നത് ആ പാപത്തിന്റെ പ്രവർത്തി "സംഭവിക്കുമ്പോൾ " മാത്രംമല്ല എന്ന സത്യവും അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല. വി. മത്തായി 5:28 ൽ യേശു തന്നെ പറയുന്നു ആസ്കതിയോടെ സ്ത്രിയെ നോക്കിയാൽ ഹൃദയത്തിൽ അവളുമായി വിദ്യാചാരം ചെയ്തു കഴിഞ്ഞു എന്ന്. ഒരു സ്പർശനം പോലും നടത്തിയിട്ടില്ല എങ്കിലും പാപം ആകുന്നു. സ്വവർഗ്ഗ രതിയോടുള്ള ആഭിമുഖ്യം ഒരു മാനസിക ദൗർബ്ബല്യം ആയിട്ടാണ് (മോഷണ സ്വഭാവം, മദ്യാസക്തി, ആത്മഹത്യ പ്രവണത, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് ) തന്റെ ലേഖനത്തിൽ തുടർന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിക്കുന്നത്. കെ.സി.ബി.സിയുടെ പ്രസ്താവനയും ഇതേ വിഷയത്തിലുള്ള ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയും പാപത്തെ പാപം എന്നു വിളിക്കാതിരിക്കുകയോ പാപത്തെ ലഘൂകരിക്കുകയോ ആണ് ചെയ്യുന്നത് എന്ന് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം വായിച്ചാൽ (CCC 2359) വളരെ ലളിതമായി ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇതേ വിഷയത്തെ കുറിച്ച് ഒരു പുരോഹിതന്റെ ലേഖനം കൂടി വായിക്കാനിടയായി ( റവ.ഡോ ഡെന്നി താണിക്കൽ എഴുതിയ ലേഖനം , തൃശ്ശൂർ അതിരൂപത "കത്തോലിക്ക സഭ " -ഒക്ടോബർ 2018-പത്രത്തിൽ പ്രസിദീകരിച്ചിട്ടുണ്ട്). ആ ലേഖനത്തിൽ സ്വവർഗ്ഗ രതിയെ "ഒരു രോഗാതുരമായ അവസ്ഥ " എന്നാണ് അദ്ദേഹം ചിത്രികരിച്ചിട്ടുള്ളത്. അവിടെയും യേശുവിനും അവിടുത്തെ പാപപരിഹാര ബലിയ്ക്കും സ്വവർഗ്ഗ ഭോഗിയുടെ വീണ്ടേടുപ്പിനും ആ ലേഖനത്തിലും ഇടം ഇല്ല. ഒരു വിഷയം അഭിപ്രായങ്ങൾ മൂന്ന് !!! കത്തോലിക്ക സഭ ഈ വിഷയത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഇതൊന്നുമല്ല! മേല്പറഞ്ഞ മൂന്ന് പ്രസ്താവനകളിലും സ്വവർഗ്ഗ രതിയുടെ ദൂഷ്യങ്ങളെ കുറിച്ചും അത് സമുദായികപരമായി വരുത്തിക്കൂട്ടുന്ന പ്രത്യാഘാതങ്ങളെ കുറിച്ചൊക്കെ വളരെ വിശദമായി പ്രസ്താവിക്കുന്നുണ്ടെങ്കിലും യേശുവിനെയും യേശുവിന്റെ പാപ പരിഹാര ബലിയേയും പപിയുടെ വിണ്ടേടുപ്പിനെ കുറിച്ചും ഒന്നും "മിണ്ടാത്തതിനാൽ " ഈ മാരക തിന്മയെ ലഘൂകരിക്കുന്ന, വളരെ അയഞ്ഞമട്ടില്ലുള്ള അഥവാ പാപമല്ല, ഒഴിച്ചുകൂടാനാകാത്ത മാനസിക ദൗർബ്ബല്യം എന്ന ചിത്രം ആണ് മൂന്ന് പ്രസ്താവനകളും വായിക്കുമ്പോൾ ഒരു വിശ്വാസിയ്ക്ക് ലഭിക്കുന്നത്. പണ്ട് നടന്ന ഒരു സംഭവ കഥയുണ്ട്. ഒരു കുറ്റവാളി ചെയ്ത തെറ്റിന് അയാൾക്ക് വധശിക്ഷ കൊടുക്കണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയ്ക്കു വേണ്ടി അയാളുടെ വക്കീൽ പ്രതിയ്ക്ക് വധശിക്ഷ കൊടുക്കരുത് എന്നും വാദിച്ചു. അവസാനം ജഡ്ജി വിധിയെഴുതി. അത് ഇപ്രകാരം ആയിരുന്നു. KILL HIM NOT, LEAVE HIM . അവനെ കൊല്ലരുത്, വെറുതെ വിടുക എന്നതാണ് ജഡ്ജിയുടെ വിധി. എന്നാൽ വിധി ടൈപ്പ് ചെയ്ത സ്റ്റെനോ ഗ്രാഫർ ടൈപ്പ് ചെയ്തപ്പോൾ വിധി ഇങ്ങനെയായിപ്പോയി! KILL HIM , NOT LEAVE HIM. - 'അവനെ കൊല്ലുക , വെറുതെ വിടരുത്' എന്നതായി മാറി വിധി വാചകം! ഒരു കോമ ഇടുന്നതിൽ വന്ന വീഴ്ച ഒരാളുടെ ജീവനെടുത്തു! യേശുവും അവിടുത്തെ പരിഹാര ബലിയും സുവിശേഷ പ്രസംഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. അത് യഹൂദർക്ക് ഇടർച്ചയും വിജാതീയർക്ക് ഭോഷത്തവുമായിരുന്നിട്ടു കൂടി ( 1 കോറി 1:23) വി. പൗലോസ് ശ്ലീഹ ക്രിസ്തുവിനെ പ്രസംഗിക്കാതിരുന്നില്ല. ഒരു വാചകത്തിൽ ഒരു കോമ യഥാസ്ഥാനത്ത് ഇടുന്നപ്പോലെ യേശുവും അവിടുത്തെ പരിഹാര ബലിയും സുവിശേഷ പ്രസംഗങ്ങളിൽ വേണ്ട സ്ഥലത്ത് ഉദ്ധരിക്കപ്പെട്ടില്ലെങ്കിൽ പാപം എന്നത് പാപമല്ലാതാകും ഒരു വേള പുണ്യമായി പോലും ചിത്രീകരിക്കപ്പെടാം! കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവർഗ്ഗ രതിയെ പാപം എന്നു തന്നെയാണ് വിളിക്കുന്നത്. CC C ഖണ്ഡിക 2359 പ്രസ്താവിച്ചിരിക്കുന്നു " സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേക്കു(CHASTITY) വിളിക്കപ്പെട്ടിരിക്കുന്നു." . ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് . സ്വവർഗ്ഗ രതിയെ പാപം എന്നു വിളിക്കുന്നു, പാപത്തെ വെറുത്ത് പാപിയെ സ്നേഹിക്കുന്നു, വിശുദ്ധികരണവും, പാപപരിഹാരബലിയും , യേശുവും എല്ലാം ഈ കൊച്ചു വാചകത്തിൽ ഉൾചേർന്നിരിക്കുന്നു. ആ ഖണ്ഡികയിലെ തുടർന്നുള്ള വാചകങ്ങൾ ശ്രദ്ധിച്ചാലും " ആന്തരിക സ്വാതന്ത്ര്യം അഭ്യസിക്കുന്ന ആത്മ നിയന്ത്രണത്താലും ചിലപ്പോൾ സ്വാർത്ഥരഹിതമായ സുഹൃദ് ബദ്ധത്തിന്റെ സഹായത്താലും പ്രാർത്ഥനയുടെയും കൗദാശിക കൃപാവരത്തിന്റെയും ശക്തിയാലും അവർക്കു (സ്വവർഗ്ഗ ഭോഗികൾ) ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണത പ്രാപിക്കാൻ സാധിക്കുന്നതാണ് , സാധിക്കേണ്ടതാണ് " . യൂക്കാറ്റ് ഖണ്ഡിക 65 ഇതേ ആശയം തന്നെ പ്രഖ്യാപിക്കുന്നു. പപാവസ്ഥ അംഗീകരിക്കുക, പ്രാർത്ഥിക്കുക, മറ്റു തിന്മകളെപ്പോലെ തന്നെ തന്നോട് തന്നെ ക്രിസ്തുവിൽ പടവെട്ടുക അനുതപിക്കുക, കുദാശകൾ സ്വികരിക്കുക (ഇതിൽ ആദ്യം വരുന്നത് കുമ്പസാരം ആണ് , കാരണം എതൊരും മാരക പാപവസ്ഥയിൽ ഇരിക്കുന്നവനും കുമ്പസാരം സ്വീകരിച്ചേ പരിശുദ്ധ കുർബാന സ്വീകരിക്കാനാവൂ CCC 1385) എന്നെതെല്ലാം ഈ സ്വവർഗ്ഗ രതി എന്ന തിന്മയ്ക്കും ബാധകമാണ്. അവിടെ പാപത്തെ വെറുക്കാതെയുള്ള "ഒരാനുകൂല്യവും" കത്തോലിക്ക സഭ സ്വവർഗ്ഗ ഭോഗികൾക്ക് അനുവദിക്കുന്നില്ല. അതേ സമയം അനുതപിക്കുന്നവർക്ക് യേശുവിലേക്ക് തിരിച്ചു വരാനുള്ള അവസരം കത്തോലിക്ക സഭ ഒരുക്കുന്നുണ്ട്. ഒരുവനിലെ പാപത്തെ വെറുത്ത് അവനെ സ്നേഹിക്കുന്ന കത്തോലിക്ക സഭ ! അനുതപിക്കുന്നവനോട് കത്തോലിക്ക സഭ ഒരു ചിറ്റമ്മനയവും സ്വീകരിക്കുന്നില്ല. എന്തുകൊണ്ടാണ് പാപം ഈ മാതിരി ലഘൂകരിക്കപ്പെടുവാൻ കാരണം? കത്തോലിക്ക സഭയിൽ പടർന്നു പിടിച്ചിരിക്കുന്ന "ന്യൂ ഏജ് " പ്രവണതകളാണ് ഇതിന് കാരണം. വത്തിക്കാനിൽ നിന്ന് ന്യൂ എജ് പ്രവണതകളെ കുറിച്ച് വർഷങ്ങളോളം ആഗോള പരമായി തന്നെ പഠിച്ച മൂന്ന് പൊന്തിഫിക്കൽ കൗൺസിലുകളും ഒരു തിരുസംഘവും കൂടി സംയുക്തമായി ഇറക്കിയിട്ടുള്ള രേഖയായ " യേശു ക്രിസ്തു ജീവജലത്തിന്റെ വാഹകൻ " എന്ന രേഖയിൽ കൃത്യമായി ഇത് എടുത്ത് പറയുന്നുണ്ട്. ന്യൂ ഏജിൽ പാപം എന്ന ആശയം ഇല്ല. അപൂർണ്ണമായ അറിവ് എന്നാണ് പാപത്തെ നോക്കി കാണുന്നത്. അവിടെ പാപമായത് നന്മയായത് എന്ന വേർതിരിവില്ല എല്ലാ പ്രവൃത്തികളും ഒന്നുകിൽ പ്രകാശിക്കപ്പെട്ട മനസ്സിന്റെ അല്ലെങ്കിൽ അറിവില്ലായ്മയുടെ യോ ഫലങ്ങളാണ്. അതു കൊണ്ട് ന്യൂ ഏജ് ചിന്താഗതിയനുസരിച്ച് ആരേയും പാപി എന്നു വിളിക്കാൻ കഴിയില്ല. അതിനാൽ പാപക്ഷമയുടെ (പരിഹാര ബലിയുടെ) ആവശ്യവുമില്ല (ഖ ണ്ഡ്ഡിക 2. 2. 2) . ന്യൂ ഏജിൽ പാപം (Sin ) , രക്ഷ (Salvation) എന്നിവയെ നിരാകരിക്കുന്നു. പകരം നിഷ്പക്ഷ (neutral) പദങ്ങളായ addiction, recovery എന്നീ പദങ്ങൾ ഉപയോഗിക്കുന്നു (ഖണ്ഡിക 2.4). ന്യൂ ഏജിൽ ആത്മീയതയ്ക്ക് ബദലായി മന:ശാസ്ത്രത്തെ സ്വികരിക്കുന്നുണ്ട് (ഖണ്ഡിക 2.3.2 ). സഭയുടെ എല്ലാ മണ്ഡലങ്ങളിലും ന്യൂ ഏജ് കയറി കൂടിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. സഭയിലെ ആളുകൾ തന്നെയാണ് ഇതിന്റെ പ്രചാരകർ ! ഇതുമൂലം പല പാപങ്ങളും ( സ്വയം ഭോഗം, വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നത് തുടങ്ങിയവ) പാപമല്ല എന്ന് തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് ന്യൂ ഏജിൽ വത്തിക്കാൻ രേഖ ഉൾപ്പെടുത്തിയിരിക്കുന്നത്? അവ താഴെ പറയുന്നു. 1) Acupuncture 2 ) Bio Feedback 3) Chiropractic 4) Kinesiology 5) Homeopathy 6 ) Iridology 7 ) various Kinds of " body work " such as Orgonomy , Felden Krais, reflexology, Polarity massage, the rapeutic touch etc) 8 ) meditation and visualisation 9 ) Nutritional therapies 10) Psychic Healing 11 ) various Kinds of Herbal medicines 12 ) Healing by Cry Stals, Metals, music or colours 13) Reincarnation therapies 14) twelve - Step programmes and Self - help groups ( ഖണ്ഡിക 2. 2. 3). ഈ ലിസ്റ്റ് ഒരിക്കലും അവസാനിക്കില്ല. നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന വേറെ പലതിനേയും (ഉദാ Reiki) ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. ഇവയ്ക്കെല്ലാം അടിസ്ഥാനമിടുന്ന ചില പാരമ്പര്യങ്ങളേയും രേഖ ചൂണ്ടി കാട്ടുന്നുണ്ട്. അവ താഴെ പറയുന്നു. a ) Ancient Egyptian Occult Practices b) Cabbalism c) Early Christian gnosticism d) Sufism e) The lore of Druids f) Celtic Christianity g) Mediaeval alchemy h) Renaissance hermeticism i) Zen Buddhism j) Yoga and So on ( ഖണ്ഡിക 2.1) വി. യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു വെച്ചിട്ടുണ്ട് "പ്രിയപ്പെട്ടവരെ, എല്ലാ ആത്മാക്കളേയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച് , അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ. പല വ്യാജ പ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ ഇങ്ങനെ തിരിച്ചറിയാം : യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റു പറയാത്ത ആത്മാവ് ദൈവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർ ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോൾ തന്നെ അതു ലോകത്തിലുണ്ട് " (1 യോഹ 4: 1 -3) യേശു ശരീരം ധരിച്ചു വന്നു എന്നു ഏറ്റു പറഞ്ഞാൽ അതിനാൽ തന്നെ പാപത്തേയും അവിടുത്തെ ഏക പാപപരിഹാരബലിയേയും മനുഷ്യന്റെ വിണ്ടേടുപ്പിനെയും അംഗീകരിക്കുകയും ആണ് ചെയ്യുന്നത്. അങ്ങനെ ഏറ്റു പറയുന്ന ആത്മാവ് ദൈവത്തിൽ നിന്നാണ് ! അവിടുത്തെ കാരുണ്യം സ്വീകരിക്കുവാൻ നാം നമ്മുടെ അപരാധങ്ങൾ ഏറ്റുപറയണം (CCC 1847). പാപത്തെ പാപം എന്നു തന്നെ വിളിച് അനുതപിക്കുന്നില്ലെങ്കിൽ ദൈവത്തിൽ നിന്ന് കരുണ നമ്മുക്ക് അനുഭവിക്കാൻ സാധിക്കുകയില്ല. "നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ?" (റോമ 2:4) പാപ ബോധം നഷ്ടപ്പെട്ടു എന്നതാണ് ഈ യുഗത്തിന്റെ ഏറ്റവും വലിയ പാപം എന്ന സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുന്നറിയിപ്പ് നമ്മുക്ക് ഓർക്കാം. പാപത്തെ പാപം എന്നു തന്നെ നമ്മുക്ക് വിളിക്കാം. പാപപരിഹാര ബലിയായ യേശുവിന്റെ ബലിയിൽ നമ്മുക്ക് ആഴമായി വിശ്വസിക്കാം. സെന്റ് പോൾ ആറാമൻ മാർപാപ്പ ഈ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ പ്രസക്തിയേറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു " കത്തോലിക്ക സഭയെ കുറിച്ച് ചിന്തിക്കുബോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് സഭയ്ക്കുള്ളിൽ ഒരു അകത്തോലിക്കാ ചിന്താധാര പ്രബലപ്പെട്ടു നില്ക്കുന്നു എന്നാണ്. ഈ അകത്തോലിക്ക മനോഭാവം നാളെ ഒരു പക്ഷേ കൂടുതൽ ശക്തിയാർജ്ജിച്ചേക്കാം. പക്ഷേ അത്തരം ചിന്താഗതി തിരുസ്സഭയുടെ ചിന്താധാരയുടെ പ്രതിഫലനമായിരിക്കുകയില്ല എന്നു മാത്രം. ഒരു "ചെറിയ അജഗണം" അതെത്ര തന്നെ ചെറുതാണെങ്കിലും - അവസാനം വരെ പിടിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ് ". ആവേ മരിയ ! 16-9-18 Feast of purity of our Blessed Virgin Mary ജോൺ ജോസ്.സി''



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading