Home | Articles | 

Kerala.myparish.net
Posted On: 23/10/18 06:37

 

കോടതി വിധികളും ക്രിസ്തീയ ജിവിതവും പിന്നെ പ്രബോധകരുടെ "പേടിപ്പെടുത്തുന്ന" നിശ്ശബ്ദതയും! ഈയടുത്ത മാസങ്ങളിൽ കോടതികളിൽ നിന്ന് സുപ്രധാന വിഷയങ്ങളെ സംബദ്ധിച്ചു വിധികൾ പ്രസ്താവിച്ചിരുന്നു. അവ താഴെ പറയുന്നു. 1) ദയാവധം 2)പ്രായപൂർത്തിയാവാത്തവർ തമ്മിലുള്ള ഒന്നിച്ചു താമസിക്കുന്നത് 3) ഒരേ ലിംഗത്തിൽ പ്പെട്ടവർ തമ്മിലുള്ള ശാരീരിക ബന്ധം 4) വിവാഹിതർ തന്റെ ജീവിത പങ്കാളിയല്ലാത്തവരുമായുള്ള ശാരീരിക ബന്ധം ഈ കോടതി വിധികളുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം കോടതി വിധികൾ എല്ലാം മാറ്റത്തിനും ഓരോ കാലഘട്ടത്തിനും വിധേയമാണ്. ഒരു സമയത്തെ വിധിയായിരിക്കില്ല അതേ വിഷയത്തിൽ 10 വർഷം കഴിഞ്ഞ് പ്രസ്താവിക്കുന്ന വിധി. എന്നാൽ ദൈവ പ്രമാണം മാറ്റത്തിനും കാലഘട്ടത്തിനും വിധേയമല്ല. ദൈവം കല്പനയിട്ടത് കല്പനയിട്ടതു തന്നെ. ജനസമിതി നോക്കി ദൈവം തന്റെ കല്പനകൾ മാറ്റില്ല! അവിടുന്ന് ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ആകാശവും ഭൂമിയും കടന്നു പോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തിൽ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു" (മത്ത 5:18). "ആകാശവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വചനങ്ങൾ കടന്നു പോകുകയില്ല" (മത്ത 24:35) എന്നും യേശു തന്റെ ശിഷ്യരോട് അരുളി ചെയ്തിട്ടുണ്ട്. അതിനാൽ ഈ കോടതി വിധികൾ ക്രൈസ്തവനെ സംബദ്ധിച്ചിടത്തോളം അവന്റെ ആത്മീയ ജീവിതത്തെ കുടുതൽ ദൈവസ്നേഹത്താൽ പ്രോജ്വലിപ്പിക്കേണ്ടതാണ്. കാരണം തിന്മ ചെയ്യാനുള്ള സാധ്യത ലോകത്തിൽ അനുവദിനീയുമായിട്ടും അതിനെ ചെറുത്ത് ദൈവസ്നേഹത്തെ പ്രതി പ്രമാണങ്ങൾ അനുസരിക്കുമ്പോൾ അത് വിശ്വാസിയെ ദൈവത്തിന്റെ സ്നേഹഭാജനമാക്കും. അവന്റെ ജീവിതം മരണത്തോടെ അവസാനിക്കുള്ളതല്ല ! കോടതി വിധികൾ ലോകത്തെ മാത്രം നോക്കി മനുഷ്യർ നടത്തുന്ന വിധികളാണ്. ദൈവത്തിന്റെ കോടതി 10 സുപ്രധാന വിധികൾ മോശയിലൂടെ പണ്ടേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അവയാണ് 10 പ്രമാണങ്ങൾ. അവ മനുഷ്യനെ ജീവനിലേക്ക് നയിക്കുന്നതാണ്. ആ 10 വിധികളിലെ 5 ഉം (കൊല്ലരുത്) 6 ഉം (വിഭ്യ ചാരം ചെയ്യരുത്) 9ഉം ( അന്യന്റെ ഭാര്യയെ മോഹിക്കരുത്) പ്രമാണങ്ങളെ സംബന്ധിച്ചാണ് ഭൂമിയിലെ കോടതികൾ ഇപ്പോൾ വ്യക്തിപരമായി അഭിപ്രായം പറഞ്ഞിരിക്കുന്നത് ! ഈ വിധികൾ അന്തിമമല്ല. ദൈവത്തെ കബളിപ്പിക്കാനാവില്ല. കാരണം വചനം പറയുന്നു. "അവന്റെ മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കൺമുമ്പിൽ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ് "(ഹെബ്ര 4:13) ഭൂമിയിലെ കോടതികൾ വെറുതെ വിട്ടാലും ദൈവ പ്രമാണം ലംഘിച്ചിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ക്രിസ്തീയതയിൽ ഒരു കാര്യം പാപമാകണമെങ്കിൽ പ്രവൃത്തി തന്നെ വേണമെന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വി. മത്താ 5:28 കാണുക. കാര്യമായ ഒരു പ്രവൃത്തിയും അവിടെ നടക്കുന്നില്ല. "സ്ത്രീയെ സ്പർശിച്ചിട്ടു പോലുമില്ല. എന്നാൽ ആസ്കതിയോടുള്ള നോട്ടം മതി ദൈവത്തിന്റെ മുന്നിൽ ഒരു കാര്യം പാപമാകുവാൻ". "പ്രവൃത്തി " നടക്കുമ്പോൾ മാത്രമല്ല പാപം "സംഭവിക്കുന്നത് " ഒരാളെ കൊല്ലുവാൻ കുറച്ച് പേർ ചേർന്ന് ദുരാലോചന നടത്തി എന്നു വിചാരിക്കുക. ലോകത്തിന്റെ മുന്നിൽ ഈ ദുരാലോചന, ഒരു കുറ്റം ആകുന്നത് ആ ദുരാലോചന പ്രകാരം ഒരാൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ്. കൊല എന്ന പ്രവ്യത്തി ചെയ്ത ആളുകൾ മാത്രമല്ല ആ ദുരാലോചനയിൽ പങ്കെടുത്ത എല്ലാവരും കുറ്റക്കാരാകുന്നു. എന്നാൽ ദൈവത്തിന്റെ മുന്നിൽ ദുരാലോചന പ്രകാരം ആ കൊലപാതകം നടന്നില്ലെങ്കിലും ആ ദുരാലോചനയിൽ പങ്കെടുക്കുമ്പോൾ ആ ദുരാലോചനയിൽ പങ്കെടുത്തവരെല്ലാം തന്നെ പാപം ചെയ്യ്തതായി കണക്കാക്കപ്പെടും. കാരണം ഹൃദയത്തിൽ ആസ്കതിയുണ്ടായത് പോലെ വിദ്വേഷം വെച്ചു പുലർത്തി സഹോദരന് എതിരെ തിന്മ നിരൂപിച്ചു! കോടതി വിധികൾ തിന്മ എന്നതിന്റെ അവസാനത്തെ "പ്രവർത്തികളെ" സംബദ്ധിച്ചിട്ടുള്ളതാണ്. ദൈവത്തിന്റെ വിധികൾ ആ അവസാനത്തെ പ്രവൃത്തികളിലേക്ക് നയിച്ച തിന്മയുടെ അവസ്ഥകളെക്കൂടി (അഹങ്കാരം, ആസ്കതി, വിദ്വേഷം, സ്വാർത്ഥത, കൊതി, അസൂയ, മടി, കോപം, ധനമോഹം) ഉൾകൊള്ളുന്നു. ലോകത്തിന്റെ മുമ്പിൽ കുറ്റമല്ലാത്ത പലതും ദൈവത്തിന്റെ മുമ്പിൽ പാപമാണ്. ഇന്ത്യയിൽ മദ്യപിക്കുന്നത് തെറ്റല്ലെങ്കിൽ ദൈവത്തിന്റെ മുന്നിൽ പാപം ആണ്. കാരണം മദ്യപാനി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് വചനത്തിൽ എഴുതി വെച്ചിരിക്കുന്നു(1 കൊറി 6:10). ലോകത്തിന്റെ മുൻപിൽ അമ്മയുടെ ഉദരത്തിൽ 20 ആഴ്ച വരെ പ്രായം ഉള്ള കുഞ്ഞിനെ കശാപ്പ് ചെയ്യുന്നത് കുറ്റകൃത്യം അല്ലായിരിക്കാം! എന്നാൽ ദൈവത്തിന്റെ മുൻപിൽ അമ്മയുടെ ഉദരത്തിൽ വെച്ച് ഒരു മിനിറ്റ് പ്രായം ഉള്ള കുഞ്ഞിനെ കൊന്നാലും അത് പാപം ആണ്. വർഷങ്ങൾക്കു മുൻപ് വചനം പങ്കുവെച്ചു കൊണ്ടു ഒരു പുരാഹിതൻ വചനം കേട്ടുകൊണ്ടിരുന്നവരോട് ചോദിച്ച ഒരു ചോദ്യം പാപത്തെ കുറിച്ച് എനിക്ക് ആഴമായ ബോധ്യങ്ങൾ നല്കി. അദ്ദേഹം പറഞ്ഞു, ഒരു യുവാവ് ഒരു പെൺകുട്ടിയെ വിജനമായ ഒറ്റപെട്ട സ്ഥലത്തുള്ള പള്ളിയുടെ കോപൗണ്ടിൽ വെച്ച് കാണുവാനിടയായി. ചുറ്റും പാടും ആരും ഇല്ലാത്ത സാഹചര്യത്തിൽ ആ പെൺകുട്ടിയുമായി തിന്മ ചെയ്യാൻ അയാൾക്ക് പ്രലോഭനം ഉണ്ടായി. പിന്നിട് അയാൾ വിചാരിച്ചു പള്ളി കോപൗണ്ടല്ലേ... വേണ്ട ..... ഇതേയാൾ തന്നെ വേറൊരു പെൺകുട്ടിയെ വളരെ വിജന പ്രദേശത്ത് കണ്ടു മുട്ടി.... അവിടെയും അയാശക്ക് തിന്മ ചെയ്യാനുള്ള പ്രലോഭനം ഉണ്ടായി. ഇപ്രാവശ്യം സ്ഥലം പള്ളി കോപൗണ്ടൊന്നും അല്ല. എന്നാൽ ആ പെൺകുട്ടിയ്ക്ക് തടിമാടൻമാരായ നാല് ആങ്ങളമാർ ഉള്ളതായി അയാൾക്ക് അറിവുണ്ടായിരുന്നു ... വെറുതെ അടി വേടിക്കേണ്ട. ഇവിടെയും അയാൾ തിന്മ ചെയ്തില്ല. വചനം പങ്കുവെച്ച പുരോഹിതൻ വചനം കേട്ടുകൊണ്ടിരുന്നവരോട് ചോദിച്ചു. ഇതേ യുവാവ് തന്നെ പള്ളി കോപൗണ്ടല്ലാത്ത ഒരു വിജന സ്ഥലത്ത് വെച്ച്, ചോദിക്കാനും പറയാനും ആരാരും ഇല്ലാത്ത ഒരു പെൺകട്ടിയ കണ്ടു മുട്ടിയാൽ എന്ത് സംഭവിക്കും? ആ യുവാവ് ആഗ്രഹിച്ച തിന്മ അവിടെ നടന്നിരിക്കും. മുൻപ് രണ്ടു പ്രാവശ്യവും അയാൾ തിന്മ ചെയ്യാതിരുന്നതല്ല മറിച്ച് ചെയ്യാനുദ്ദേശിച്ച തിന്മയെ കുടുതൽ സുരക്ഷിതത്വം കിട്ടാനായി മറ്റൊരു സമയത്തേയ്‌ക്ക് മാറ്റി വെയ്ക്കുക മാത്രമാണ് അയാൾ ചെയ്യത് ! ആ തിന്മ യഥാർത്ഥത്തിൽ ചെയ്യുന്നതിന് മുമ്പേ അയാൾ ദൈവത്തിന്റെ മുമ്പിൽ പാപിയാണ്. അതു കൊണ്ട് തിന്മയുടെ "പ്രവൃത്തി" എന്നിൽ നിന്ന് വന്നില്ല എന്നു കരുതി എന്നിൽ പാപം ഇല്ല എന്നു കരുതാനാവില്ല. ദൈവം നമ്മുടെ ഹൃദയം കാണുന്നവനാണ്. അതിനാൽ പാപത്തെ പാപം എന്നു വിളിക്കണം. പാപത്തോടുള്ള "പ്രേമം" കൊണ്ടല്ല, ഇല്ലാത്ത പാപം "ഉണ്ടാക്കി" പറയുന്നതും അല്ല, പാപം ഒരു യാഥാർത്ഥ്യം ആണ്. യേശു ക്രിസ്തു ശരിരം ധരിച്ചു ഈ ലോകത്തിലേക്ക് വരാൻ തന്നെ കാരണം മനുഷ്യനെ പാപത്തിൽ നിന്ന് രക്ഷിക്കാനായിരുന്നില്ലേ??? കോടതി വിധികൾ വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ അനുവദിച്ചാലും ക്രിസ്ത്യാനിയെ നയിക്കേണ്ടത് അതല്ല. കാരണം ക്രിസ്ത്യാനി വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണ് തന്റെ പാപങ്ങൾക്കു വേണ്ടി യേശു ക്രിസ്തു മരിച്ചു എന്നത് ! ഈ കോടതി വിധികൾ വന്ന കാലയളവികളിൽ സഭയിലെ പ്രബോധകരുടെ "നിശ്ശബ്ദത" വിശ്വാസികളെ പേടിപ്പെടുത്തുന്നതാണ്. കുറച്ച് ലേഖനങ്ങൾ പ്രിന്റ് മീഡിയായിൽ വന്നതൊഴിച്ചാൽ (ആ ലേഖനങ്ങളിൽ തന്നെ പാപം എന്ന ആശയവും പാപവിമോചകനായ യേശു ക്രിസ്തുവും അവിടുത്തെ ബലിയും ആ ലേഖനങ്ങിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു സത്യം!) പള്ളികളിൽ പാപത്തെ കുറിച്ച് പ്രത്യേകിച്ച് കോടതി വിധികൾ വിഷയമാക്കിയിട്ടുള്ള പാപാവസ്ഥകളെ കുറിച്ച് ഒരു പ്രസംഗങ്ങളും കേട്ടില്ല! കോടതി വിധികളെ വിശദീകരിക്കേണ്ട, അതിന് പ്രചാരം കൊടുക്കയും വേണ്ട, എന്നാൽ ദൈവ പ്രമാണങ്ങളായ 5, 6, 9 തുടങ്ങിയവയെ കുറിച്ച് പ്രബോധകർ കാണിച്ച നിസംഗത എടുത്ത് പറയേണ്ടതാണ്. ഈ പ്രമാണങ്ങൾ വഴി ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിലെ പാപം എന്താണെന്നും കോടതി വിധികൾ വന്ന പശ്ചാത്തലത്തിൽ സാധാരണ വിശ്വാസികളെ പ്രബുദ്ധരാക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. പാപം എന്നത് അംഗീകരിക്കപ്പെട്ടാൽ യേശു നിർവ്വഹിച്ച പാപമോചന ബലിയുടെ 'അനിവാര്യത' വിശ്വാസിയ്ക്ക് ബോധ്യപ്പെടും. പാപത്തെ വെറുത്ത് പാപിയെ സ്നേഹിക്കുന്ന ദൈവത്തിന്റെ രക്ഷാകര സ്നേഹം വിശ്വാസികൾക്ക് അനുഭവമാകും. ഈ കാലയളവിൽ സഭയിലെ പ്രബോധകർ ഈ വിഷയങ്ങളെ കറിച്ച് വെച്ചു പുലർത്തുന്ന "മൗനം" ആത്മഹത്യാപരമാണ്.! വി. യോഹന്നാൻ ഇങ്ങനെ എഴുതി. "നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നു വരും. എന്നാൽ, നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകായാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിൽ ഉണ്ടായിരിക്കയുമില്ല" (1 യോഹ 1:8-10 ) 22 -10 - 18 St. ജോൺ പോൾ മാർപാപ്പയുടെ തിരുനാൾ ആവേ മരിയ ജോൺ ജോസ്.സി



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading