Home | Articles | 

Kerala.myparish.net
Posted On: 04/02/19 21:13

 

✝📖ഉൽപ്പത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വെറും ഈസോപ്പു കഥകളോ?🤨 'ദൈവശാസ്ത്ര പണ്ഡിതന്മാരുടെ' പുതിയ കണ്ടുപിടുത്തമാണ് ഉൽപ്പത്തി പസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വെറും കഥകളാണ്, അതിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പ്രത്യേകിച്ച് തെളിവുകളൊന്നുമില്ല എന്ന വാദം. ഇപ്പോൾ സെമിനാരികളിലും മറ്റും വൈദികരെ പഠിപ്പിച്ചു വിട്ടു കൊണ്ടിരിക്കുന്നത് ഇപ്രകാരം ആണ്. പണ്ഡിതന്മാരുടെ "ബുദ്ധിക്ക് "വികാസം പ്രാപിക്കും തോറും (ഡോക്ട്രേറ്റുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ) കത്തോലിക്ക വിശ്വാസ സത്യങ്ങളെ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ് എന്ന് വിശ്വാസ സമൂഹം തിരിച്ചറിയണം. എന്താണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം എന്ന് ചിന്തിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ഉൽപ്പത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ ബൈബിളിൽ നിന്ന് എടുത്തു മാറ്റിയാൽ പിന്നെ മനുഷ്യന്റെ പതനം അഥവാ അവൻ ദൈവകല്പന ലംഘിച്ച് പാപം ചെയ്തതും പാപം അവനിലും പ്രകൃതിയിലും വരുത്തിയ മാറ്റങ്ങൾ ഇവയെല്ലാം മനുഷ്യ ഹൃദയങ്ങളിൽ നിന്ന് എടുത്ത് മാറ്റപ്പെടും. ഇതാണ് ശത്രുവായ പിശാച് ലക്ഷ്യമിടുന്നത്. പിശാചിന്റെ അസ്തിത്വത്തേയും അതുവഴി 'ഇല്ലാതാക്കാം'. തിന്മയ്ക്ക് കാരണമായ പിശാച് എന്ന ഒന്നു തന്നെ ''ഇല്ല " എന്ന തെറ്റായ ധാരണ തന്നെ വിശ്വാസികളിൽ പടരും. ഏതാനും വർഷങ്ങൾക്കു മുമ്പ് ലോകമത നേതാക്കന്മാർ ഒത്തുചേർന്ന് ഇറക്കിയ ഒരു പ്രസ്താവന വായിക്കാനിടയായി. പ്രമുഖ പത്രമാധ്യമങ്ങളിൽ ചിത്ര സഹിതം അത് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ പറഞ്ഞിരിക്കുന്നത് രണ്ടായിരത്തി ഇരുപതാമാണ്ടോടുകൂടി ലോകത്തെ എല്ലാ അടിമത്തത്തിൽ നിന്നും മോചിപ്പിക്കും എന്ന തായിരുന്നു അതിലെ പ്രസ്താവന. പണ്ഡിതരുടെ കണ്ടെത്തലും ഈ നേതാക്കന്മാരുടെ പ്രസ്താവനയും ചേർത്ത് വായിച്ചാൽ സംഗതി മനസ്സിലാകും. ഇവർ അടിമത്തം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ക്രിസ്ത്യൻ നിയമങ്ങളിൽ അടിസ്ഥാനമിട്ടിട്ടുള്ള പാപം എന്ന യഥാർത്ഥ്യം തന്നെയാണ്. ഉൽപത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ നീക്കം ചെയ്താൽ പിന്നെ പാപം എന്നത് ഒരു സങ്കൽപമോ/ മിഥ്യയോ മാത്രമാണെന്ന് വരുത്തി തീർക്കാൻ എളുപ്പമാണ്. ദൈവശാസ്ത്രപരമായി ചിന്തിച്ചാൽ ഏതൊരു സാധാരണ ക്രിസ്ത്യാനിക്കും എളുപ്പം മനസ്സിലാക്കാവുന്ന ഒന്നാണ് "ബൈബിൾ വചനങ്ങൾ ദൈവനിവേശിതമെന്നും പരിശുദ്ധാത്മാവിന്റെ നിറവിൽ പ്രവാചകരും, ക്രിസ്തു ശിഷ്യന്മാരായ ശ്ലീഹന്മാർ/അപ്പസ്തോലന്മാർ വഴിയും നൽകപ്പെട്ട പ്രവചനങ്ങളും വെളിപാടുകളും വെളിപ്പെടുത്തലുകളുമാണ് അതെല്ലാം എന്ന്. പണ്ഡിതന്മാരുടെ കണ്ടെത്തലുകളുടെ പ്രധാന അടിസ്ഥാനമായി അവർ പറയുന്നത് അബ്രാഹത്തിന്റെ കാലം മുതലുള്ള വചനഭാഗങ്ങൾക്കേ ചരിത്രപരമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നത്. എങ്കിൽ ഈ അടുത്ത കാലത്ത് നോഹയുടെ പെട്ടകത്തെപ്പറ്റിയുള്ള തെളിവുകൾ ചരിത്ര ഗവേഷകർ പുറത്തു കൊണ്ടു വന്നിട്ടുള്ളത് പത്രമാധ്യമങ്ങളിലൂടെ അവരും വായിച്ചറിഞ്ഞതല്ലേ?. അപ്പോൾ ഒരു കാര്യം മനസ്സിലേക്ക് വരുന്നതിങ്ങനെയാണ്, ബൈബിൾ പറയുന്നു മനുഷ്യനെ ദൈവം സൃഷ്ടിച്ചു എന്ന്, എന്നാൽ സ്കൂളുകളിൽ പഠിപ്പിക്കുന്നു ഡാർവ്വിൻ സിന്താന്തപ്രകാരം മനുഷ്യൻ കുരങ്ങനിൽ നിന്നാണെന്ന്. (പുതിയ പഠനമൊക്കെ വന്നു കൊണ്ടിരിക്കുകയാണ് -BigBang Theory യൊക്കെ അവിടെ നിൽക്കട്ടെ). ബൈബിൾ ദൈവനിവേശിതവും പരിശുദ്ധാത്മാവിനാൽ പ്രചോതിതമായി എഴുതപ്പെട്ടതുമാണെങ്കിൽ പഴയ നിയമത്തിലെ ഉൽപ്പത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളിലെ നിരവധി ഉദ്ധരണികൾ എന്തുകൊണ്ട് പുതിയ നിയമത്തിൽ അനവതി തവണ പരിശുദ്ധാത്മാവ് എഴുതി ചേർത്തു? അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവ് ഉൽപ്പത്തി പുസ്തകത്തെ ആധികാരികമായി സ്വീകരിക്കുകയല്ലേ ചെയ്തിരിക്കുന്നത്? പരിശുദ്ധാത്മാവിന് തെറ്റ് പറ്റില്ല! മനുഷ്യർക്ക് അവർ പണ്ഡിതരായാലും തെറ്റ് പറ്റാം . ഏതാനും ബൈബിൾ വചനങ്ങൾ നമുക്ക് നോക്കാം. 1 കൊറി. 15:45 "ആദ്യ മനുഷ്യനായ ആദം ജീവനുള്ളവനായിത്തീർന്നു എന്ന് എഴുതപ്പെട്ടിരിക്കന്നു." (ഉൽപ. 2:7) 1 തിമോ.2:13 "എന്തെന്നാൽ ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്. പിന്നീടു ഹവ്വയും". (ഉൽപ.2:7, 21:22) 2 കൊറി. 11:3 "എന്നാൽ സർപ്പം ഹവ്വായെ തന്ത്രപൂർവ്വം ചതിച്ചതു പോലെ..." (ഉൽപ. 3:4) മാർക്കോ 10:6-8 "ദൈവം ആരംഭം മുതലേ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു". ( ഉൽപ 1:27, 2:24, 5:2) ഹെബ്ര4:4 "എഴാം ദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു; തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചു". (ഉൽപ 2:2) മത്താ. 23:35 "അങ്ങനെ നിരപരാധനായ ആബേലിന്റെ രക്തം മുതൽ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെ മേൽ പതിക്കും." (ഉൽപ4:8, 4:10, ഹെബ്ര 12:24) ഹെബ്ര 11:5 "വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു." (ഉൽപ 5:21-24) മത്താ 24:37-39 "നോഹയുടെ ദിവസങ്ങൾ പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിന് മുമ്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസം വരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തു കൊടുത്തും കഴിഞ്ഞു പോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതു വരെ അവർ അറിഞ്ഞില്ല." (ഉൽപ6:5-8, 7:6-24, ലൂക്ക 17:26-27, ഹെബ്ര 11:7) ഇനിയും ഒരുപാട് വചന ഭാഗങ്ങൾ ഉണ്ട്, എല്ലാം എഴുതുന്നില്ല. ഉൽപത്തി പുസ്തകത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളിൽ നിന്ന് വളരെയേറെ വചനഭാഗങ്ങൾ പുതിയ നിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ ഇത് വെറും ഒരു കഥാക്യാനം ആകാൻ തരമില്ല. അപ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് വ്യക്തം. ഇവിടെയാണ് സഹായകന്റെ സഹായം ആവശ്യമായി വരുന്നത്. ഇമ്മാതിരി തെറ്റുകൾ സഭയിൽ സംഭവിക്കാതിരിക്കാനാണ് സഹായകന്റെ സഹായത്തോടെ പ്രാർത്ഥിച്ച് സ്ഥിരീകരണം ചോദിച്ച് വേണം പുതിയ പ്രബോധനങ്ങൾ പഠിപ്പിക്കാൻ. ഇനിയെങ്കിലും പണ്ഡിതന്മാർക്ക് വെളിച്ചം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒരു വിശ്വാസി.



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading