Home | Community Wall | 

Kerala.myparish.net
Posted On: 21/02/19 08:00
വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്ന നാം , വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുക്കാൻ ശ്രദ്ധിക്കാം...!

 

1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും” – വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും” – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 3) “പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.” – വിശുദ്ധ അഗസ്റ്റിന്‍. 4) “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല” – വിശുദ്ധ പാദ്രെ പിയോ. 5) “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.” – ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ. 6) “ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”. – വിശുദ്ധ ജോണ്‍ മരിയ വിയാനി. 7) “ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.” – അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌. 8) “വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.” - വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍. 9) “പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം” – വിശുദ്ധ ജോണ്‍ മരിയ വിയാനി. 10) “വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”. – മഹാനായ വിശുദ്ധ ഗ്രിഗറി. 11) “വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍” – വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 12) “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.” – വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌. 13) “വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” – പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌ ........................................................ വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്ന നാം , വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുക്കാൻ ശ്രദ്ധിക്കാം...!Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |