Home | Articles | 

Kerala.myparish.net
Posted On: 23/02/19 13:02
ഒരു അശ്ളീല സാഹിത്യത്തിനും, സിനിമക്കും,സന്യാസത്തെ ഭാരമായി കാണുന്ന പിഴച്ചുപോയ സന്യസ്ത ജീവിതങ്ങൾക്കും പരിശുദ്ധ കത്തോലിക്കാ സഭയെ ഒന്നും ചെയ്യുവാൻ കഴിയില്ല!

 

പണവും പ്രശസ്തിയും പദവിയും നേടാൻ അമ്മയെ,പെങ്ങളെ,മകളെ ,ഭാര്യയെ പോലും വിൽക്കാൻ മടിക്കാത്ത മനോഭാവം ഒരിക്കലും നിയമം കൊണ്ടോ വിമർശനം കൊണ്ടോ തിരുത്തപ്പെടില്ല! അവരെ ക്രിസ്തു എന്ന നീതി വിധിയാളന്റെ കൈകളിൽ ഏല്പിച്ചു നൽകുക എന്നതാണ് ക്രിസ്തീയമായ കർത്തവ്യം! വിമർശിക്കുന്ന ആളുകളെ കണ്ടിട്ടോ,ക്രിസ്ത്യൻ നാമധാരിയായ ഒരുവൻ നിർമ്മിക്കുന്ന ഒരു 'കൂട്ടിക്കൊടുപ്പ് സിനിമ' മൂലമോ ആയിരിക്കരുത് നമ്മുടെ പുരോഹിതരുടെ/ബിഷപ്പുമാരുടെ/സന്യസ്തരുടെ/അൽമായരുടെ ഹൃദയം നുറുങ്ങുന്നത്‌! മറിച്ചു കൂട്ടത്തിലുള്ള ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഓർത്താണ് ഹൃദയം നുറുങ്ങേണ്ടത്! അവർ നിങ്ങളുടെ സഹ അഭിഷിക്ത സഹോദരൻ ആകാം! സന്യാസിനി ആകാം!അൽമായ മക്കൾ ആകാം!! അറിഞ്ഞോ അറിയാതെയോ റോബിൻ വടക്കുംചേരിയെപോലുള്ള കുലം കുത്തികൾക്ക് support ചെയ്തിട്ടുണ്ട് എങ്കിൽ,വിലപിക്കുക! തെറ്റ്‌ രഹസ്യമായി ചൂണ്ടിക്കാണിച്ച ആത്മായരെയോ,സഹ വൈദികരെയോ പൗരോഹിത്യം ഒരു മേൽക്കോയ്മ ആയി കണ്ട് തിന്മ ചൂണ്ടിക്കാണിച്ചവരെ മാനസികമായും,ഭൗതികമായും എതിർത്തതിനെ ഓർത്തു വിലപിക്കുക! നിങ്ങൾ ഈശോയുടെ കൂടെ ആയിരുന്നപ്പോൾ ചങ്കു പറിച്ചു തന്നു കൂടെ നിന്ന അത്മായ മക്കളെ നിങ്ങൾ സ്വാർത്ഥ താത്പര്യങ്ങൾക്കായി ചവിട്ടി തേച്ചു എങ്കിൽ വിലപിക്കുക!! ക്രിസ്തുവിന്റെ പ്രതി പുരുഷന്മാർ വിജാതീയ ആചാര പ്രചാരകരും,യോഗാ ഉപാസകരും, വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ കോ ഓർഡിനേറ്റർമാരുടെ തലത്തിലേക്കും,കച്ചവട മനോഭാവത്തിലൂടെ സേവനമേഖലകൾ കൊള്ളഗുഹകളാക്കി മാറ്റിയതിനെ ഓർത്തു വിലപിക്കുക!! എല്ലാറ്റിലും ഉപരി "ഏക രക്ഷകൻ ഈശോ " "എന്ന് പ്രഘോഷിക്കാൻ ഭയന്നിരുന്നു എങ്കിൽ,ലജ്ജിച്ചു ഹൃദയം നുറുങ്ങി വിലപിക്കുക! അല്ലാതെ സോഷ്യൽമീഡിയയിൽ ,ചാനലുകളിൽ,സഭയുടെ വിരോധികളുടെ ഓരിയിടൽ നിങ്ങൾ കാര്യമാക്കേണ്ട! പക്ഷെ നിയമപ്രകാരം കടന്നാക്രമണങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഭയുടെ നേതൃത്വം മുന്നിട്ടിറങ്ങണം!അല്ലെങ്കിൽ ഇത് ദൈവം അനുവദിക്കുന്ന സഹനം ആയി കണ്ട് മൗനം പാലിക്കുക! അല്ലാതെ അതിന് സഭയിലെ അല്മായരുടെ പേരിൽ തീർത്ത കടലാസു സംഘടനകളുടെ പ്രതിഷേധങ്ങൾ വെറും വനരോദനം ആയി മാറുകയും കൂടുതൽ അപഹസിക്കപ്പെടുകയും ചെയ്യും! കോടതിയിൽ ഉള്ള കേസിനെ ആസ്പദമാക്കി ഒരു ക്രിസ്ത്യൻ ഹിജഡ ചെയ്യുന്ന സിനിമയെ നിയമപ്രകാരം എതിർക്കുന്നത് നല്ലത് തന്നെയാണ്! പക്ഷെ മദർ തെരേസയുടെ കുടുംബത്തിലെ ഒരു സഹോദരി ഇന്ത്യൻ ജയിലിൽ അകാരണമായി തടവിലായിട്ട് നമ്മുടെ നേതൃത്വം എന്തേ ഉണരാത്തത്? അടിക്കടി ഉയരുന്ന ക്രൈസ്തവ പീഡനം കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം ഇനി എന്നാണ് വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യം വെടിഞ്ഞു കൊണ്ട് വിശ്വാസികളുടെ വഴിവിളക്കുകൾ ആയി മാറുക?? പ്രിയ സഭാ നേതൃത്വമേ, ഒരിക്കലും മറക്കരുത് നിങ്ങളെ സ്നേഹിക്കുന്ന,നിങ്ങളോടൊപ്പം നിലനിൽക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട അൽമായസഹോദരങ്ങളെ!!! തിരുവചനം പാലിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് നാം സഹോദരന്മാർ ആകുന്നത് എന്ന് മറക്കരുത്! പ്രിയ വൈദികരെ/ബിഷപ്പുമാരെ/സന്യസ്ഥരെ നിങ്ങൾ ഈശോക്ക്‌ ഒപ്പം എങ്കിൽ ഞങ്ങൾ ഉണ്ട് കൂടെ! സ്നേഹിതരായ,ഗുരുഭൂതരായ,സഹോദരന്മാർ ആയ നിങ്ങൾക്ക് വേണ്ടി പ്രാണൻ നൽകാൻ പോലും ഞങ്ങൾ തയ്യാറാണ്! അത് കായിക ബെലത്താൽ അല്ല,മറിച്ചു ഉപവാസത്താലും പ്രാര്ഥനയാലും പരിശുദ്ധ അമ്മക്കൊപ്പം നിങ്ങൾക്ക് പരിച ആയി ഞങ്ങൾ നിൽക്കാം! നിങ്ങൾ തയ്യാറുണ്ടോ?തിരുത്താൻ?സ്നേഹത്തിൽ ഒരുമിച്ചു മുന്നേറാൻ?? ആ ഒരു ഉണർവ്വിന്റെ കൃപക്കായി പ്രാർത്ഥനയോടെ ഈശോയിൽ നിങ്ങളുടെ സ്വന്തം സഹോദരങ്ങൾ!(ജപമാല സൈന്യം)



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading