Home | Community Wall | 

Kerala.myparish.net
Posted On: 26/02/19 06:14

 

🌸🌸 "നിരവധി വ്യാജപ്രവാചകർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും." (മത്തായി 24 :11) വഴിതെറ്റിക്കുന്നവർ നമ്മുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു!!! ജാഗ്രത!!! ഈ ലേഖനം ഒരു വിഭാഗം ആളുകളെ കുറ്റപ്പെടുത്തുന്നു എന്ന് ഒരുപക്ഷേ ചിലർക്ക് തോന്നിയേക്കാം. എങ്കിലും അനേകം ആത്മാക്കളുടെ രക്ഷയെപ്രതി ഒരു മുന്നറിയിപ്പിന് സമയമായിരിക്കുന്നു. ദൈവകല്പനകൾ സൂക്ഷ്‌മമായി പാലിക്കാൻ താൽപ്പര്യപ്പെടുന്നവരും ആത്മാവിന്റെ രക്ഷ ആഗ്രഹിക്കുന്നവരുംമാത്രം സമയം കണ്ടെത്തി മുഴുവൻ വായിക്കുക. ചോദ്യം: ആരാണ് നമ്മുടെ ബഹുമാനപ്പെട്ട വൈദികർ? ഉത്തരം: അവർ അപ്പസ്തോലന്മാരുടെ പിൻഗാമികളായി യേശു നിശ്ചയിച്ചവരാണ്. ചോദ്യം: യേശു അപ്പസ്തോലന്മാർക്കു കൊടുത്ത ചുമതല എന്തായിരുന്നു? ഉത്തരം: "അവന്‍ (യേശു) അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍."(മർക്കോസ് 16:15) ചോദ്യം: യേശുവിന്റെ സുവിശേഷം ലോകം മുഴുവൻ പ്രഘോഷിക്കേണ്ട ആവശ്യമെന്താണ്? ഉത്തരം: "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല."(അപ്പ: 4:12) മതമുള്ളവർക്കും ഇല്ലാത്തവർക്കുമായി, ലോകത്തിലെ സകലജനതയ്ക്കുംവേണ്ടി ഒരേയൊരു രക്ഷകൻ; യേശു എന്ന രക്ഷകൻ എന്നു ദൈവവചനം പറയുമ്പോൾ അത് ഏറ്റുപറയാത്തവർ അപ്പസ്തോലന്മാരുടെ പിൻഗാമികളാകുമോ? യേശു ഏകരക്ഷകൻ ആണെന്നും , മറ്റുപലയിടങ്ങളിലും രക്ഷയുണ്ടെന്നു വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന വൈദികർ ളോഹ ഇടുന്നതു വ്യർത്ഥമാണെന്ന്, ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ പറയുന്ന ഒരു വീഡിയോ ഒരുപക്ഷേ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. ഞാനടക്കമുള്ള ആളുകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്‌ത ആ വീഡിയോ അനേകായിരങ്ങൾ ഒറ്റദിവസംകൊണ്ട് ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ഡാനിയേൽ അച്ചന്റെയും ടീമംഗങ്ങളുടെയും വ്യാപകമായ അഭ്യർത്ഥനപ്രകാരം എല്ലാവർക്കും ആ വീഡിയോ പിൻവലിക്കേണ്ടിവന്നു. വീഡിയോ, ഫേസ്ബുക്കിൽനിന്നും ഡിലീറ്റ് ചെയ്യാൻ താമസിച്ച എന്റെ സുഹൃത്തിനെ നേരിട്ടുവിളിച്ച് അഭ്യർത്ഥിക്കേണ്ട ഗതികേടിലേയ്ക്ക് 'യേശു ഏകരക്ഷകൻ' എന്ന് ഉയർത്തിക്കാണിക്കുവാൻ ശ്രമിച്ച ഒരു വൈദികനെ തള്ളിവിട്ടതാര്? ആ വീഡിയോയുടെ താഴെ ഒരു വിശ്വാസിപോലും പ്രതിഷേധം രേഖപ്പെടുത്തിയത് കാണുവാൻ സാധിച്ചില്ല. അപ്പോൾ ആരുടെ നിർബന്ധപ്രകാരമായിരിക്കും ആ വീഡിയോ പിൻവലിക്കുവാൻ ഡാനിയേൽ അച്ചന് പറയേണ്ടിവന്നത്? ഇതിനുത്തരം പറയുന്നതിനുമുൻപ്, അന്തിക്രിസ്തു ആരാണെന്നും അവന്റെ വ്യാജസഭ എന്താണെന്നും അറിയുക: "യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു." (1 യോഹന്നാൻ 2 :22) അവൻ സാത്താനിൽനിന്നു വരുന്നു. അന്തിക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരെ എങ്ങനെ തിരിച്ചറിയാം? "യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല; വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്."(1 യോഹന്നാൻ 4:3) അപ്പോൾ യേശുവിനെ ഏറ്റുപറഞ്ഞ... പറയാത്തവരെ തള്ളിപ്പറഞ്ഞ ഡാനിയേൽ അച്ചന്റെ വീഡിയോ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയവരെ നയിക്കുന്ന ആത്മാവ് ഏതായിരിക്കുമെന്ന് കൂടുതൽ പറയേണ്ട ആവശ്യമില്ല. ളോഹ ഇട്ടുകൊണ്ട്, യേശു ഏകരക്ഷകൻ എന്ന് പ്രഘോഷിക്കുന്ന ഒരു വൈദികനുപോലും ആ വീഡിയോയുടെ പേരിൽ അസ്വസ്ഥത തോന്നില്ല. അപ്പോൾ അസ്വസ്ഥത കൂടിയ ചിലർ കാരണം ആ വീഡിയോ പിൻവലിക്കപ്പെട്ടെങ്കിൽ, അന്തിക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവർ നമ്മുടെ സമീപത്തുതന്നെയുണ്ട്!!!അന്തിക്രിസ്തുവിന്റെ വ്യാജസഭ രൂപപ്പെട്ടുകഴിഞ്ഞു!!! ജാഗ്രത!!! മനുഷ്യപുത്രൻ രണ്ടാമതു വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ (ലൂക്ക 18:8) എന്ന് യേശു പരിതപിക്കുമാറ് വിശ്വാസരാഹിത്യം നമ്മുടെ ഇടയിൽ സംഭവിക്കുവാൻപോകുന്നതിന്റെ കാരണമെന്തായിരിക്കും? മതപീഢനം ചിലരുടെ വിശ്വാസം ഉപേക്ഷിക്കുവാൻ കാരണമാകാം.. അപകടകരമായ മറ്റൊരു പ്രധാന കാരണം അന്തിക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരും, എന്നാൽ യേശുവിന്റെ സഭയുടെ ഭാഗമാണെന്നു സാധാരണ വിശ്വാസികൾ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ആത്മീയമനുഷ്യർ നൽകുന്ന തെറ്റായ പ്രബോധനങ്ങളാണ്. സഭയുടെ തകർച്ച, സഭയുടെ ഉള്ളിൽനിന്നുതന്നെ തുടങ്ങും എന്നു വിശുദ്ധർ പ്രവചിക്കുന്നതിന്റെ ഒരു പ്രധാനകാരണമിതാണ്. നമ്മളെ വഴിതെറ്റിക്കുന്ന തെറ്റായ ഒരു പ്രബോധനം വരുമ്പോൾ, അത് എതിർക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരിൽനിന്നാണെന്ന് വിവേചിച്ചറിയുവാൻ നമുക്ക് സാധിക്കണം. ഇത്തരത്തിൽ രണ്ടു വിഭാഗം സഭയിൽ രൂപപ്പെട്ടിട്ടില്ല എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ, വളരെകുറച്ചുദാഹരണങ്ങൾ: ഒരേ രീതിയിൽ ബൈബിൾ അടിസ്ഥാനത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരുടെ ഭിന്നിപ്പുകാണുക. 1.) "ഇത് അവസാനകാലം'"എന്ന് പരിശുദ്ധാത്മാവിന്റെ വെളിപ്പടുത്തലുകളെ ആധാരമാക്കി പ്രഘോഷിച്ച്, വിശുദ്ധിയിലും പ്രാർത്ഥനയിലും ജീവിക്കുവാൻ നിർദേശിക്കുന്ന ഡൊമിനിക് വാളന്മനാൽ അച്ചൻ. മറുവശം: ഇതിനെതിരെ, "ലോകാവസാനമായേ ഓടിക്കോ…" എന്ന് കളിയാക്കി പറഞ്ഞുകൊണ്ട്, ഡൊമിനിക് അച്ചനെ സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശിച്ച് മറ്റൊരു വൈദികൻ എഴുതിയ ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടാകും. 2.) അവശിഷ്ടസഭ (Remnant Church) രൂപപ്പെട്ടുവരുന്നതായി ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ... മറുവശം: ചില വിശ്വാസികൾ, "അവശിഷ്ടസഭ രൂപംകൊണ്ടു" എന്നുപറഞ്ഞു നടക്കുന്നു എന്ന് ഒരു വൈദികൻ പരിഹസിക്കുന്ന വീഡിയോ കാണുകയുണ്ടായി. വിജാതീയ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതൊന്നും ഒന്നാംപ്രമാണ ലംഘനത്തിൽ വരില്ല എന്നാണദ്ദേഹത്തിന്റെ പഠനം... 3.) "ക്രിസ്തു ഏകരക്ഷകൻ" എന്നു പ്രഘോഷിക്കുന്ന ഒരുകൂട്ടം വൈദികരും വിശ്വാസികളും... മറുവശം: ക്രിസ്തുവിനെ അങ്ങനെ വിളിച്ചുപറഞ്ഞു പ്രഘോഷിക്കുന്നത് മതസൗഹാർദ്ദത്തെ എതിർക്കുന്ന ക്രിസ്ത്യാനികൾ ആണെന്നും യേശു ഏകരക്ഷകനല്ലാതെ വരുമോ എന്ന ഭയം ഇക്കൂട്ടരെ ഭരിക്കുന്നുവെന്നും, അങ്ങനെ പ്രഘോഷിക്കുന്നതിനുപകരം ജീവിതത്തിൽ കാണിച്ചുകൊടുത്താൽമാത്രം മതിയെന്നും പറയുന്ന ഒരു ക്രിസ്ത്യൻ നാമധാരിയുടെ പോസ്റ്റിനുതാഴെ, അതിനെ അനുകൂലിച്ചുകൊണ്ട് ഒരു വൈദികനെയും, ക്രിസ്തുവിനെ ഏകരക്ഷകനായി പ്രഘോഷിക്കുന്നതും ശശികല ടീച്ചർ നടത്തുന്ന പ്രസംഗങ്ങളും ഒരുപോലെതന്നെ എന്നുപറഞ്ഞ ഒരു സെമിനാരി വിദ്യാർത്ഥിയെയും കാണുവാൻ സാധിച്ചു. ഈ വിദ്യാർത്ഥി വൈദികനായാൽ...??? ഡാനിയേൽ അച്ചന്റെ വീഡിയോ ഡിലീറ്റ് ചെയ്യിച്ചവരെയും ഇവിടെ ഓർക്കാം. 4.) ബൈബിൾ വചനപ്രകാരവും satanology പ്രകാരവും വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കരുതെന്നും വിജാതീയ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും അവരുടെ പൂജാവസ്തുക്കളായ നിലവിളക്ക്, ഏലസ്സ്, ജപിച്ച ചരടുകൾ തുടങ്ങിയവ പൈശാചികാരൂപിയെ ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളാണെന്നും Satanology യിൽ ഡോക്ടറേറ്റുള്ള തോമസ് വാഴച്ചാരിക്കൽ അച്ചനും മറ്റ് ആത്മീയ പ്രവാചകരായ വൈദികരും Br. മാർട്ടിനെ പോലുള്ള അൽമായ ശുശ്രൂഷകരും... കൂടാതെ തൊടുപുഴ പ്രത്യക്ഷീകരണത്തിൽ മാതാവും ഇക്കാര്യങ്ങളെല്ലാം വിലക്കിയിരിക്കുന്നു... മറുവശം: വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കാം, നിലവിളക്കുപയോഗിക്കാം, വിജാതീയ ആഘോഷങ്ങളിലും അവരുടെ ആരാധനകളിലും പങ്കെടുക്കാം, വത്തിക്കാൻ വിലക്കിയ യോഗ ചെയ്യാം തുടങ്ങിയ ഒരുകൂട്ടം പ്രബോധങ്ങളുമായി വലിയ സംഘം വൈദികരും അല്മായരും…(ഇതുമൂലമോ മറ്റുകാരണം മൂലമോ ഒരാളിൽ കയറിക്കൂടുന്ന പൈശാചികാരൂപികളെ പുറത്താക്കാൻ ഈ പ്രഘോഷണങ്ങൾ നടത്തുന്ന ഒരാൾക്കുപോലും ദൈവം കൃപ കൊടുത്തിട്ടില്ല എന്നുള്ളതാണ് ഈ മറുവശത്തിന്റെ മറുവശം!!!) വാൽകഷ്ണം: നിലവിളക്കുപയോഗിക്കുന്നതിനെക്കുറിച്ച് എന്റെ സുഹൃത്ത് ഒരു വൈദികനോട് വാട്സ്ആപ്പിൽ തർക്കിച്ചപ്പോൾ, ആ വൈദികന്റെ മറുപടി ഇപ്രകാരമായിരുന്നു: 'ദൈവം എല്ലാം സൃഷ്‌ടിച്ചു; എല്ലാം നല്ലതെന്ന് അവിടുന്ന് കണ്ടു"!!! ഹിന്ദുക്കൾ, ഭൂമിയെ ദേവിയായി കാണുന്നുള്ളതുകൊണ്ടും, വായുവിനെ വായുദേവനായി കാണുന്നുള്ളതുകൊണ്ടും ഭൂമിയിൽ ചവിട്ടാനോ വായു ശ്വസിക്കാനോ ക്രിസ്ത്യാനികൾക്കു പറ്റുമോ എന്നു പരിഹസിക്കുന്ന മറ്റുചിലരെയും കണ്ടുമുട്ടി. ഉത്തരം: എല്ലാം ദൈവം സൃഷ്ടിച്ചതാണോ? നിലവിളക്ക് ദൈവം സൃഷ്ടിച്ചതാണോ? മനുഷ്യർ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കുണ്ടാക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്വം ദൈവത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. അങ്ങനെയെങ്കിൽ ആറ്റംബോംബ്, ബ്ലൂഫിലിം തുടങ്ങിയവ ദൈവം സൃഷ്ടിച്ചു; അതും നല്ലതുതന്നെ എന്നു പറയാമായിരിക്കും അല്ലേ?!!! രണ്ടാമതായി, സർവ്വശക്തൻ സൃഷ്ടിച്ച ഭൂമി, ജലം, വായു തുടങ്ങിയവ ഏതെങ്കിലും മതത്തിന്റെ സ്വന്തമാകുന്നതെങ്ങനെ? ഏതുനൂറ്റാണ്ടിലാണ് ദൈവം അതവർക്കുകൊടുത്ത്? വിജാതീയർ തങ്ങളുടെ ആരാധനയ്ക്കായി ഉണ്ടാക്കിയ കാര്യങ്ങൾ ഒഴിവാക്കുവാൻ പറയുമ്പോൾ, അതിനെ ദൈവസൃഷ്ടിയുമായി താരതമ്യം ചെയ്‌തു ന്യായീകരിക്കുന്നത് ഏതാത്മാവിന്റെ സ്വാധീനംമൂലമായിരിക്കും? 6.) സ്വകാര്യവെളിപാടുകൾ ആ വ്യക്തിയുടെ വിശുദ്ധീകരണത്തിനുമാത്രമുള്ളതാണെന്നും മറ്റുള്ളവർ അത് പിന്തുടരേണ്ട ആവശ്യമില്ല എന്നും, സോഷ്യൽ മീഡിയയിൽ സജീവമായ വൈദികന്റെ പ്രബോധനം. സ്വകാര്യവെളിപാടുകൾ വഴി വിശ്വാസികൾ ചൊല്ലുന്ന പ്രാർത്ഥനകളായ "നന്മനിറഞ്ഞ മറിയമേ", കരുണകൊന്ത, ഫാത്തിമാ ജപം, ഉത്തരീയം തുടങ്ങിയവയെ തള്ളിപ്പറയുന്ന തെറ്റായ പ്രബോധനമാണതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം. സംഗ്രഹം: വൈദികർതന്നെ വൈദികരെ കുറ്റം പറഞ്ഞു വിശ്വാസികളെ ചിന്താകുഴപ്പത്തിലാക്കുന്ന ഈ കാലഘട്ടത്തിൽ, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെയും അന്തിക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരെയും എങ്ങനെ തിരിച്ചറിയാം? സഹോദരരെ ദുഷിക്കുകയും രാപ്പകൽ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്യുന്നവനാണ് പിശാച്.(വെളിപാട് 12 :10) അതുകൊണ്ട്, മറ്റു വൈദികരെ പഴി പറയുവാൻ സോഷ്യൽ മീഡിയയും വാർത്താ ചാനലുകളും ഉപയോഗിക്കുന്നവരെ സൂക്ഷിക്കുക. ധ്യാനകേന്ദ്രങ്ങളിലെ ആത്മീയ ശുശ്രൂഷകളെ പ്രത്യക്ഷമായും പരോക്ഷമായും കുറ്റപ്പെടുത്തുന്നവരെയും സൂക്ഷിക്കുക. കുറ്റം പറയുന്ന സ്വഭാവം പരിശുദ്ധാത്മാവിൽനിന്നും ഒരിക്കലും വരില്ല എന്നതുതന്നെ ഇതിന്റെ കാരണം. ആത്മാവിന്റെ രക്ഷയ്ക്കുപകരിക്കുമാറ് ബൈബിൾ വചനത്തെ വ്യാഖ്യാനിച്ചുതരുന്നവരെയും അതു പാലിക്കുവാൻ നിർബന്ധിക്കുന്നവരെയും ധൈര്യമായി നിങ്ങൾക്കു വിശ്വസിക്കാം. കാരണം 0.001 ശതമാനം പാപമാകാൻ സാധ്യതയുള്ള കാര്യങ്ങൾപോലും, ആതാമാവിന്റെ രക്ഷയെപ്രതി ഉപേക്ഷിക്കുവാനേ ഇക്കൂട്ടർ പറയൂ. അതേസമയം ഇതൊന്നും ചെയ്യുന്നത് പാപമല്ല എന്ന് വരുത്തിത്തീർത്ത്, എങ്ങനെയെങ്കിലും വിശ്വാസികളെകൊണ്ട് ആ പാപം ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയിൽ എതിർപ്രഘോഷണം നടത്തുന്നവർ, ദൈവകല്പനകൾ സൂക്ഷ്മതയോടെ ആരും പാലിക്കാൻ പാടില്ല എന്ന എതിർക്രിസ്തുവിന്റെ ലക്ഷ്യത്തിന് ചുക്കാൻപിടിക്കുന്നവരാണ് എന്ന സത്യം ദൈവകൃപ ലഭിച്ചവർക്കേ മനസ്സിലാക്കുവാൻ സാധിക്കൂ..എതിർക്രിസ്തുവിന്റെ മതത്തിലേയ്ക്ക് ആളെ കൂട്ടുന്നവർ!!! യേശുവിന്റെ കരുണയെ ഉയർത്തിപ്പിടിച്ച്, പാപത്തെ നിസ്സാരവൽകരിച്ചു പറയുന്നവരെയും സൂക്ഷിക്കുക.. പാപബോധം, പശ്ചാത്താപം, വിശുദ്ധി എന്നിവയോടൊപ്പം കരുണയെപ്പറ്റി പറയുന്ന ആത്മീയനേതൃത്വത്തിനു മാത്രമേ നിങ്ങളെ യേശുവിൽ എത്തിക്കുവാൻ കഴിയൂ... തിരുവെഴുത്തുകൾ പൂർത്തീകരിക്കപ്പെടേണ്ടതായതുകൊണ്ട്, എതിർക്രിസ്തുവിന്റെയും വ്യാജപ്രവാചകരുടെയും വരവ് പ്രാർത്ഥനകൊണ്ട് തടയാനാവില്ല. പക്ഷേ നമ്മുടെ പ്രാർത്ഥനകൊണ്ട് അവരുടെ പല പദ്ധതികളും പരാജയപ്പെടുത്തുവാനാകുമെന്ന് മാതാവ് ലോകത്തിന് വെളിപ്പെടുത്തിയിട്ടുണ്ട്. "ഞാനാണ് അന്തിക്രിസ്തു; ഞാനാണ് വ്യാജപ്രവാചകൻ" എന്നു സ്വയം പരിചയപ്പെടുത്തി ആരെങ്കിലും നമ്മുടെ മുൻപിൽ വരുമെന്ന് വിചാരിക്കരുത്. ഫലത്തിൽനിന്നു വൃക്ഷത്തെ തിരിച്ചറിയുവാനാണ് കർത്താവ് നമ്മോടു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് തടയിടുവാനും കൂടുതൽ ആളുകൾ വഴിതെറ്റി എതിർക്രിസ്തുവിന്റെ മതത്തിൽ പെട്ടുപോകാതിരിക്കുവാനുമായി പരസ്പ്പരം പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.. ഓണകുർബാനയും വിഷുകുർബാനയും നടത്തി വി.കുർബാനയെ വികലമാക്കി യേശുവിനെ തോന്നുംപോലെ ‘ആരാധിക്കുന്ന’ ഒരുകൂട്ടം വൈദികരും അതിനുകൂട്ടുനിൽക്കുന്ന മെത്രാന്മാരും, യേശുവിന്റെ സഭയുടെ (Remnant Church) ഭാഗമാണോ അന്തിക്രിസ്തുവിന്റെ ഭാഗമാണോ എന്ന് സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ മനസ്സിലാകും.നിങ്ങൾ യേശുവിന്റെ സഭയിലോ, അന്തിക്രിസ്തുവിന്റെ സഭയിലോ? പ്രാർത്ഥിക്കുക... കണ്ടെത്തുക... NB : ഇത് വായിക്കുമ്പോൾ ആർക്കെങ്കിലും സ്വയം മുറിവേൽക്കുന്നുണ്ടെങ്കിൽ, ആ മുറിവ് അന്തിക്രിസ്തുവിനാൽ മുറിഞ്ഞതാണ്. അത് നിങ്ങൾക്ക് തിരിച്ചറിയുവാൻ സാധിക്കുന്നുണ്ടെങ്കിൽ, യേശുവിന്റെ തിരുരക്തത്താൽ ആ മുറിവ് സുഖപ്പെടുവാൻ തീഷ്ണതയോടെ പ്രാർത്ഥിക്കുക. കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ നമുക്ക് രമ്യതപ്പെടാം..(ഏശയ്യാ 1:18) # യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # യേശുനാമം മഹത്വപ്പെടട്ടെ… ആമേൻ (റെനിറ്റ്) 🌸🌸Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |