Home | Community Wall | 

Kerala.myparish.net
Posted On: 01/03/19 18:26

 

യുഗാന്ത്യത്തിൽ ( ലോകാവസാനമല്ല) പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടുമോ ?? ചോദ്യം : പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടും എന്ന് വിശുദ്ധ ബൈബിളിൽ ഉണ്ടോ? ഉത്തരം : ദാനിയേൽ 12:11. "നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും." 【ദാനിയേല്‍ 12 : 11】 ഇവിടെ പറയുന്ന നിരന്തര ദഹന ബലി പരിശുദ്ധ കുര്ബാനയാണ്.കാരണം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യത്തെ പറ്റിയാണ് ദാനിയേൽ പ്രവാചകൻ പ്രവചിച്ചത്. അതും അധ്യായത്തിന്റെ തലക്കെട്ട് യുഗാന്ത്യം എന്നാണ്.അതായത് ഈ കാലഘട്ടത്തിൽ സംഭവിക്കേണ്ട കാര്യമാണ് അത്.AD 70 ൽ ജെറുസലേം ദൈവാലയം തകർന്നതിനു ശേഷം നിരന്തരദഹനബലി നടന്നിട്ടില്ല.അപ്പോൾ ദാനിയേൽ പ്രവാചകൻ ഉദ്ദേശിച്ച ആ 'ദഹനബലി നിർത്തലാക്കൽ' എന്നത് മൃഗബലിയുടെ ദഹനബലി അല്ല. ആ ബലി ആയിരുന്നു എങ്കിൽ 1290 ദിവസം കഴിഞ്ഞാൽ അത് വീണ്ടും സ്ഥാപിക്കപ്പെടേണ്ടിയിരുന്നു.അപ്പോൾ മൃഗബലി അല്ല പ്രവാചകൻ ഉദ്ദേശിച്ചത് എന്ന് വ്യക്തം. നിരന്തരദഹനബലി ആയതിനാൽ അത് നിരന്തരം അർപ്പിക്കപ്പെട്ടണം.അങ്ങനെ നിരന്തരം അർപ്പിക്കപ്പെടുന്ന ഒരേയൊരു ബലി പരിശുദ്ധ കുര്ബാനയാണ്.ലോകം മുഴുവനും ഓരോ മണിക്കൂറിലും ലക്ഷകണക്കിന് വൈദികർ ഈ ബലി അർപ്പിക്കുന്നു.ഇനി പേജ് പറയുന്ന വിശദീകരണം വിശ്വസിക്കാൻ ആവുന്നിലെങ്കിൽ. 'മാതാവ് വൈദികരോട് സംസാരിക്കുന്നു' എന്ന പുസ്തകത്തിൽ പരിശുദ്ധ കന്യകാമറിയാം ഫാദർ സ്റ്റെഫാനോ ഗോപിക്ക് നൽകിയ സന്ദേശം താഴെ കൊടുക്കാം. മാതാവിന്റെ വാക്കുകൾ... Chapter 485 **** "വിശുദ്ധ വസ്തുക്കളോടുള്ള കൊടിയ അവഹേളനം എന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഗ്രഹിക്കുവാൻ ദാനിയേൽ പ്രവാചകന്റെ പ്രവചനം പാരായണം ചെയ്യുക." ദാനിയേലേ, നീ നിന്‍െറ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്‌.അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും. നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍. 【ദാനിയേല്‍ 12 : 9-12】. വിശുദ്ധ കുര്ബാനയാണ് അനുദിനബലി.സൂര്യോദയം മുതൽ അസ്തമനം വരെയും ദഹനബലി കർത്താവിൽ ആർപ്പിക്കപ്പെടും.കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ നവീകരണമാണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്.പ്രൊട്ടൻസ്റ് വാദഗതി സ്വിരിച്ച ജനങ്ങൾ പറയും വിശുധ കുര്ബാന ഒരു ബലിയല്ല.മറിച്ച് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്.അങ്ങനെ വിശുദ്ധ ബലിയാചരണം തിരുസഭയിൽ അമർത്തലാക്കപ്പെടും.അനുദിനബലി നിരുത്തലാക്കപ്പെടുന്നതിലൂടെ എന്റെ ശത്രുവായ എതിർക്രിസ്തു ആഗ്രഹിച്ച വിശുദ്ധ വസ്തുകളോടുള്ള ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും.മൂന്നര വർഷത്തോളം,അതായത് ആയിരത്തി ഇരുന്നുറ്റി രണ്ടു ദിവസം ഈ അവസ്ഥ നിലനിൽക്കും" ***** ചോദ്യം : കുർബാന നിര്ത്തലാക്കിയാൽ ഈ പ്രവചനം നിർവേറി എന്ന് എല്ലാരും മനസിലാകില്ലേ? ഉത്തരം : എല്ലാ ദിവസവും രാവിലെ 6.30 ന് ഉള്ള കുർബാന അവിടെ തന്നെ ഉണ്ടാവും,കുര്ബാനയ്ക്ക് അച്ചൻ വരും ബലി നടക്കുകയും ചെയ്യും.എന്നാൽ അത് യേശുവിനെ ശരീരവും രക്തവുമായി മാറില്ല. അതായത് Transubstantiation വഴിയാണ് അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീരവും,തിരുരക്തവും ആയി മാറുന്നത്.അപ്പോൾ കൂദാശാ വചനത്തിൽ മാറ്റം വരുത്തിയാൽ Transubstantiation പ്രോസസ് നടക്കുകയുമില്ല.ദൈവാത്മാവ് അപ്പത്തിലും വീഞ്ഞിലും ആവസിക്കുകയുമില്ല. സാധാ വിശ്വാസി ഇതൊന്നും അറിയാതെ കുർബാന സ്വികരിചു എന്ന ധാരണയിൽ പള്ളിയിൽ നിന്ന് പോവുകയും ചെയ്യും. ചോദ്യം : കുർബാനയുടെ ആരാധന ക്രമത്തിൽ എങ്ങനെ മാറ്റം വരുത്തും? മാതാവ് വൈദികരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ മാതാവ് യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ അഞ്ച് അടയാളങ്ങളിൽ നാലാമത്തെ അടയാളമായി പറയുന്നത് പരിശുദ്ധ കുര്ബാന നിർത്തലാക്കപ്പെടുന്ന കാര്യമാണ്. അതായത് സകല സഭകളും ഒന്നിക്കണം എന്നത് യേശുവിന്റെ ആഗ്രഹമാണെന്നും,എക്യുമെനിസത്തിലോട്ട് എല്ലാ സഭകളും വരണമെന്നും പറഞ്ഞു കൊണ്ട് ഒരു ഏക ക്രിസ്ത്യൻ സഭ രൂപീകരിക്കും. അപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നാം.അത് നല്ലതല്ലേ? എല്ലാ സഭകളും ഒന്നിക്കുന്നതിൽ എന്താണ് തെറ്റ്. പറയാം.പ്രൊട്ടസ്റ്റന്റ് സഭാ വിശ്വാസികൾ മാതാവിലും,പരിശുദ്ധ കുര്ബാനയിലും വിശ്വസിക്കുന്നില്ല.അത് വെറും അപ്പകഷണമാണ് എന്നാണ് അവർ പറയുന്നതും,വാദിക്കുന്നതും. അപ്പോൾ ഈ സഭക്കാരെയും മറ്റു സഭകളെയും (30,000ൽ അധികം അപ്പസ്തോലികമല്ലാതെ സഭകൾ) ഒന്നിച്ചു ചേർത്ത് ഒരു പ്രാർത്ഥനാ യോഗം വിളിച്ചാൽ,മാതാവ് ഉള്ള സ്ഥലത്തു അവർ വരുമോ,ഇല്ല കാരണം മാതാവ് അവർക്ക് ഇന്നും മുട്ടതോടാണല്ലോ...അപ്പൊ കത്തോലിക്കാ വിശ്വാസം Compramise ചെയ്യേണ്ടി വരും,മാതാവിനെ അങ്ങിട് മറ്റും...പിന്നെ പരിശുദ്ധ കുര്ബാനയ്ക്ക് അവർ വരുമോ? ഇല്ല.ഇനി വന്നാൽ തന്നെ ഒരു പ്രൊട്ടസ്റ്റന്റ്/പെന്തക്കുസ്ത സഭാ വിശ്വാസികൾക്ക് പരിശുദ്ധ കുർബാന സ്വികരിക്കാൻ ആവുമോ? ആവില്ല. അപ്പോഴാണ് പുതിയ ആരാധന സിസ്റ്റം കൊണ്ടുവരിക.എല്ലാ സഭക്കാർക്കും ഒന്നിച്ചു കൂടാൻ പറ്റുന്ന 'ദിവ്യബലി'. ആ ബലിയിൽ നേരത്തെ പറഞ്ഞതു പോലെ Transubsantiation പ്രോസസ് നടക്കില്ല. അപ്പോൾ സഭകൾ ഒന്നിക്കണം എന്നത് യേശുവിന്റെ വലിയ ആഗ്രഹമല്ലേ.അത് തീർച്ചയായും ആണ്.യേശു സഭ സ്ഥാപിച്ചപ്പോൾ കത്തോലിക്ക സഭ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ( കത്തോലിക്ക സഭ സ്ഥപിച്ചു എന്ന് ബൈബിളിൽ കാണുന്നിലല്ലോ എന്ന് ചോദിചുകൊണ്ട് ആരും വരണ്ട.265 പോപ്പുമാർ ഏത് സഭക്കാണ് ഉള്ളത് എന്ന് പരിശോധിച്ചാൽ മതി) അപ്പോൾ ബാക്കി സഭകൾ എല്ലാം കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ടു പോയവരാണ്.അതിനാൽ യേശു ആഗ്രഹിച്ച സഭകളുടെ ഐക്യം എന്നത് എല്ലാ ക്രിസ്ത്യൻ സഭകളും കത്തോലിക്ക സഭയിലേക്ക് ലയിച്ചു കൊണ്ട് ഒരു സഭയായി മാറണം എന്നതാണ്.അതാണ് യഥാർത്ഥ എക്യുമെനിസം.ഈ കാര്യം പറഞ്ഞത് പേജ് അല്ല.സ്റ്റെഫാനോ അച്ചനോട് മാതാവ് തന്നെ പറഞ്ഞ കാര്യങ്ങളാണ്. മാതാവിന്റെ വാക്കുകളിലേക്ക്... MMP,Chapter 405 ***** [O]"ചരിത്രത്തിലെ ക്രിസ്തുവിനെ നശിപ്പിച്ചു കഴിയുമ്പോൾ കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുള്ള മൃഗം സഭയാകുന്ന ക്രിസ്തുവിന്റെ ഭാവുദിക ശരീരത്തെയും നശിപ്പിക്കാനുള്ള പരിശ്രമത്തിൽ ഏർപ്പെടുന്നു .ക്രിസ്തു സ്ഥാപിച്ച സഭ ഒന്നാകുന്നു .ഒന്നുമാത്രമാകുന്നു . [P ]ഓരോ വ്യത്യസ്ത സഭയിലും സത്യത്തിന്റെ ഒരംശം സ്വായത്തമായിട്ടുണ്ട് എന്ന ന്യായം പറഞ്ഞു എല്ലാ ക്രിസ്തീയ സഭകളെയും തെറ്റായ ഒരു ഐക്യ ബാന്ധവത്തിൽ [എക്യുമെനിസം ]ഒന്നായ് വീക്ഷിച്ചുകൊണ്ടു മേല്പറഞ്ഞ യാഥാർഥ്യത്തെ നശിപ്പിക്കാൻ ശ്രമം നടക്കുന്നു . [q ] സഭ ജീവനാകുന്നു ,കാരണം സഭ പ്രസാദവരം നൽകുന്നു .അതിനു മാത്രമാണ് പ്രസാദവരത്തിന്റെ ഫലസിദ്ധിയുടെ സ്രോദസ്സായ ഏഴു കൂദാശകൾ സ്വന്തമായുള്ളത് .വിവിധ തലത്തിലുള്ള പൗരോഹിത്യ പദവിയുടെ അജപാലനപരമായ ശുസ്രൂഷ വഴി സഭക്കുമാത്രമാണ് പരിശുദ്ധ കുർബാനയെ സ്വയം വഹിക്കാനുള്ള ശക്തി ഉള്ളത് ..പരിശുദ്ധ കുർബാനയിൽ യേശു ക്രിസ്തു തന്റെ മഹത്വീകരിക്കപ്പെട്ട ശരീരത്തോടും ദിവ്യത്വത്തോടും കൂടെ യഥാർത്ഥമായി സന്നിഹിതനായിരുന്നു ,.അതുകൊണ്ടു സഭാതലത്തിൽ മേസൺ സംഘം പല നിഗൂഢ തന്ത്രങ്ങൾ ഉപയോഗിച്ച് വിശുദ്ധ കുർബാനയോടുള്ള സഭയുടെ ഭക്തി മാർഗങ്ങളെ തുരങ്കം വക്കുന്നു .അതിനു ഭക്ഷണപരമായ വില മാത്രമാണ് അവർ നൽകുന്നത് .ബലിയെന്ന മൗലികവാദത്തെ അവർ നിസ്സാരമാക്കുന്നു .കൂദാശ ചെയ്യപ്പെട്ട ഓസ്തിയിൽ യേശുവിന്റെ വ്യക്തി സാന്നിധ്യത്തെ നിഷേധിക്കുകയും ചെയ്യുന്നു .പരിശുദ്ധ കുർബാനയോടുള്ള വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന ബാഹ്യമായ ആചാരങ്ങളെ -മുട്ടുമടക്കൽ ,പരസ്യാരാധന ,തിരുമണിക്കൂർ മുതലായവയെയും സക്രാരിക് ചുറ്റുമുള്ള ദീപങ്ങൾ .പുഷ്പാലങ്കാരങ്ങൾ തുടങ്ങിയവയെയും ക്രമേണ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . [r ]സഭ ഐക്കത്തിൽ നില നില്കുന്നത് പത്രോസാകുന്ന മൂലക്കല്ലിൽ മേൽ സ്ഥാപിക്കപ്പെട്ടു ഇരിക്കുന്നതിനാലാണ് മാർപാപ്പ പത്രോസിന്റെ വരസിദ്ധിയുള്ള പിൻഗാമി ആയതിനാലാണ്..." **** ചോദ്യം : അപ്പോൾ കുർബാന നിർത്തലക്കപ്പെട്ടാൽ ഭൂമിയുടെ നിലനിൽപ്പ് അപകടത്തിൽ ആവില്ലേ? ഉത്തരം : പരിശുദ്ധ കുര്ബാന നിർത്തലക്കപ്പെടുന്ന ആ നിമിഷം തന്നെ ഭൂമി നശിക്കും.അതിനാലാണ് പുരോഹിതരോട് യേശു പലരിലൂടെയും പറയുന്നത് "ഇപ്പോഴുള്ള പരിശുദ്ധ" കുർബാന അതേപോലെ സംരക്ഷിക്കാനും,പുതിയ വ്യാജ കുർബാന വരുമ്പോൾ രഹസ്യമായി പഴയ കുര്ബാന ദൈവജനത്തിന് വേണ്ടി നൽകുവാനും.അന്ന് സഭ രണ്ടായി പിളരും,അവശിഷ്ട കത്തോലിക്കരും, ( സഭയുടെ പഠനം കാത്തുസൂക്ഷിച്ചു,യാഥാര്ത കുർബാന ചൊല്ലി,യേശു ഏക രക്ഷകൻ ആണെന്ന് പറയുന്ന സമൂഹം) പിന്നെ വ്യാജ കത്തോലിക്കരും (വ്യാജ കുർബാന ചൊല്ലി,വ്യജപ്രവാചകനാൽ നയിക്കപ്പെടുന്ന,ഏക ലോക മത്തിലേക്കും അതു വഴി എതിർക്രിസ്തുവിനെ ആരാധിക്കാനും തയ്യാറായി പോവുന്നവർ) എന്ന രണ്ട് സമൂഹമായി മാറും ( True Church & False Church) ചോദ്യം : എന്തിന് വേണ്ടി പരിശുദ്ധ കുർബാന നിർത്തലാക്കുന്നു. ഉത്തരം : ക്രിസ്തു ഉള്ളിടത് സാത്താന് വരാൻ സാധിക്കില്ല.അതിനാൽ അപ്പോസ്തോലൻ പറഞ്ഞതുപോലെ വിശ്വാസത്യാഗം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ മുർധന്യത്തിൽ അരാജകത്വതത്തിന്റെ മനുഷ്യന്‍ (എതിർക്രിസ്തു) സഭയിൽ പ്രവേശിക്കണം എങ്കിൽ വിശുദ്ധമായതിനെ മാറ്റണം,ചവിട്ടി മെതികണം. "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍െറ സന്താനമായ അരാജ കത്വത്തിന്‍െറ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്‍െറ ആലയത്തില്‍ സ്‌ഥാനം പിടിക്കും." (2 തെസലോനിക്കാ 2 : 3-4) 1846ൽ മാതാവ് ലാസലേറ്റിൽ വെച്ച് ഇപ്രകാരം പറഞ്ഞു " റോമിന് വിശ്വാസം നഷ്ടപ്പെടുകയും,അത് എതിർക്രിസ്തുവിന്റെ ഇരിപ്പിടം ആവുകയും ചെയ്യും" കർത്താവിന് വഴി ഒരുക്കുവാൻ,അവന്റെ പാത നേരെയാക്കുവൻ സ്നാപക യോഹന്നാൻ വന്നത് പോലെ,എതിർക്രിസ്തുവിനു വഴി ഒരുക്കാൻ ഒരു വ്യാജപ്രവാചകൻ വരുമെന്ന് വെളിപാടിന്റെ പുസ്തകത്തിൽ പറയുന്നു. ധന്യനായ ബിഷപ്പ് ഫുൽട്ടൻ ഒരു പ്രവചനം നടത്തിയിരുന്നു... "വ്യാജപ്രവാചകൻ ഒരു വ്യാജ സഭ പണിയും,ക്രിസ്തുവിനെ ഒറ്റികൊടുക്കാൻ യൂദാസ് ഉണ്ടായത് പോലെ,ക്രിസ്തുവിന്റെ മൗദിക ശരീരമായ (Mystical Body of Christ) സഭയെ ഒറ്റികൊടുക്കാൻ ഒരു വ്യജപ്രവാചകൻ വരും.ആ വ്യജപ്രവാചകനെ സാത്താൻ നമ്മുടെ ബിഷപ്പുമാരിൽ നിന്നും തിരഞ്ഞെടുക്കും." അപ്പോൾ ഇനി നമ്മൾ എന്തുചെയ്യണം കത്തോലിക്ക സഭയിൽ ഉറച്ചു നിന്നുകൊണ്ട്,സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. Pray for Catholic Church!!!Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |