Home | Community Wall | 

Kerala.myparish.net
Posted On: 10/03/19 16:51
യുഗാന്ത്യത്തിലേക്കു സഭ എത്തിയെന്നതിന്റെ വ്യക്തമായ ചില തെളിവുകൾ

 

വിശുദ്ധ ഡോണബോസ്കോക്ക് ഒരിക്കൽ ഒരു ദർശനം ഉണ്ടായി. യുഗന്ത്യത്തിൽ തിരുസ്സഭക്ക് നേരിടുന്ന വിപത്താണ് അദ്ദേഹം ദർശനത്തിൽ കണ്ടത്. വലിയ പ്രതിസന്ധി സഭ അഭിമുഖീകരിക്കവേ, സഭക്ക് രക്ഷയായി രണ്ടു സഹായങ്ങൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം കണ്ടു. ദിവ്യ കാരുണ്യവും അമലോത്ഭവ മാതാവും. തിരുസ്സഭ ആകമാനം ഒരു ദിവ്യകാരുണ്യ ചൈതന്യത്തിലാണിപ്പോൾ എന്നു നമുക്കറിയാം. സാത്താൻ ഈ കാലഘട്ടത്തിൽ അഴിച്ചുവിട്ടിരിക്കുന്ന ആക്രമണത്തെ മറികടക്കാൻ ദൈവം നൽകുന്ന പ്രതിവിധിയാണ് ഇത് എന്നു തിരിച്ചറിഞ്ഞു പൂർണമായ ഫലം ഇതിൽനിന്നും സ്വായത്തമാക്കണം. വളരെ ഒരുക്കത്തോടെ ദിനവും പരിശുദ്ധ കുർബാനയിൽ പങ്കുചേരുവാനും ദിവ്യകാരുണ്യ സന്നിധിയിൽ സാധിക്കുന്നിടത്തോളം സമയം ചിലവഴിച്ച് ആത്മാവിനു ലാഭം ഉണ്ടാക്കുവാനും ശ്രദ്ധിക്കണം. സഭ ആകമാനം ദിവ്യകാരുണ്യ ചൈതന്യത്തിലേക്കു ഉണർന്നു കൊണ്ടിരിക്കുന്നതും എന്റെ അമലോത്ഭവ ഹൃദയം അവസാനം വിജയം വരിക്കും എന്നു പറഞ്ഞ് അമ്മ വിമല ഹൃദയത്തിലേക്ക് ലോകത്തെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നതും യുഗാന്ത്യത്തിലേക്കു സഭ എത്തിയതിന്റെ വ്യക്തമായ തെളിവായിത്തീരുന്നു. "ഇതാ എന്റെ അമ്മ " എന്ന പുസ്തകത്തിലെ 175 ആം ഖണ്ഡിക ആണ് ഇവിടെ കൊടുത്തിരിക്കുന്നത് പുസ്തകം മുഴുവനായി വായിക്കാൻ http://ithaenteamma.myparish.net/



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |