Home | Articles | 

Kerala.myparish.net
Posted On: 16/03/19 07:39

 

പന്തക്കോസ്ത തിരുന്നാളിന് ഒരുക്കമായി ജനകീയ പ്രാർത്ഥനാ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ 101 ദിവസം നീണ്ടു നിൽക്കുന്ന ഉപവാസവും പ്രാർത്ഥനയും നോമ്പും മറ്റ് പ്രായശ്ചിത്തപ്രവൃത്തികളും വഴി പന്തക്കുസ്താ തിരുനാളിന് ഒരുങ്ങാൻ കാലഘട്ടത്തിന്റെ പ്രവാചകനും ലോക പ്രശസ്ത വചനപ്രഘോഷകനുമായ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ ആഹ്വാനം ചെയ്തു. അപ്പസ്തോലൻമാർ ഒരുമിച്ചു സെഹിയോൻ മാളികയിൽ പ്രാർത്ഥനയോടെ പരിദ്ധാത്മാവിനെ കാത്തിരുന്നതുപോലെ നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ സ്വർഗ്ഗാരോഹണം (2019 മെയ് 30) മുതൽ പന്തക്കുസ്താത്തിരുനാൾ (2019 ജൂൺ 9) വരെ പത്തു ദിവസം സാധിക്കുന്നവരെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടി പ്രാർത്ഥിക്കമെന്നും അച്ചൻ ആവശ്യപ്പെടുന്നു. എല്ലാ ഇടവകകളും തീർത്ഥാടന കേന്ദ്രങ്ങളും ധ്യാനകേന്ദ്രങ്ങളും മറ്റ് സ്ഥാപനങ്ങളും ഇതിനായി അവസരമൊരുക്കണം. വിദേശത്തും സ്വദേശത്തും ഉള്ളവർ അതത് സ്ഥലങ്ങളിൽ എല്ലാവരുടേയും സൗകര്യം അനുസരിച്ച് 10 ദിവസം ഒരുമിച്ചു കൂടി പ്രാർത്ഥിക്കാൻ അവസരമൊരുക്കണം. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ മെയ് 30 മുതൽ ജൂൺ 9 വരെ അവിടെ താമസ്സിച്ച് പന്തക്കുസ്തിൽ പങ്കെടുക്കാൻ അവസ്സരമുണ്ടെന്ന് വട്ടായിലച്ചൻ അറിയിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ സെന്ററിലും കോട്ടയം ക്രിസ്റ്റീൻ സെന്ററിലും ഈ പ്രാർത്ഥനക്ക് സൗകര്യം ഉണ്ടായിരിക്കും. ഈ വർഷത്തെ പന്തക്കുസ്തത്തിരുന്നാൾ തിരുസഭയെ സംബന്ധിച്ച് ഒരു നിർണ്ണായകമായ തിരുന്നാളാണെന്ന് അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരുസഭ പരിശുദ്ധാത്മാവിന്റെയാണ്, പരിശുദ്ധാത്മാവ് സഭയെ ഭരിക്കാൻ തുടങ്ങുമ്പോൾ അത്ഭുതകരമായി സഭയെ രൂപാന്തരപ്പെടുത്തും. ഇനി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് പരിശുദ്ധാത്മാവാണ് നവീകരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തൊരിതപ്പെടുത്തണം, അതിനായി എളിമയോടും പ്രാർത്ഥനയോടും കൂടെ പരിദ്ധാത്മാവിന്റെ ആകമനത്തിനായി കാത്തിരിക്കാമെന്നും അച്ചൻ പറയുന്നു. നല്ല ഒരുക്കത്തോടെ ഈ വർഷത്തെ പന്തക്കുസ്തത്തിരുന്നാൾ ആഘോഷിക്കണമെന്ന അഭ്യർത്ഥനയും അച്ചൻ നടത്തി. തിരുസഭാമക്കൾക്ക് വന്നുപോയ തെറ്റുകൾക്ക് പ്രശ്ചിത്തമായും തിരുസഭയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയും ഉപവാസം, പ്രാർത്ഥന, പ്രാശ്ചിത്ത, പരിഹാര പ്രവൃത്തികൾ, നോമ്പാചരണങ്ങൾ തുടങ്ങയവയിലൂടെ 2018 ഒക്ടോബർ 15 മുതൽ 2019 ഒക്ടോബർ 15 വരെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ആഹ്വാനപ്രകാരം നെഹമിയ പ്രയർ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിക്കൂടെയാണ് പന്തക്കുസ്ത ആചരണവും നടത്തപ്പെടുന്നത്. ബഹു. സേവ്യർ ഖാൻ വട്ടായിലച്ചന്റെ അഭ്യർത്ഥന സ്വീകരിച്ച് ഈ ജനകീയ പ്രാർത്ഥനാ മുന്നേറ്റത്തിനായി നമുക്ക് ഒരുങ്ങാം... തിരുസഭയ്ക്കു വേണ്ടി നമുക്ക് കൈകോർക്കാം... ത്യാഗങ്ങൾ ഏറ്റെടുത്ത് കൊണ്ടുള്ള നോമ്പാചരണവും ഒരുക്കത്തോടെയുള്ള പെന്തക്കുസ്തായും തിരുസഭക്ക് ബലമേകട്ടെ... ✍Joe Ben Elohim



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading